ജൂണ്‍ 20
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ജൂണ്‍ 20 വര്‍ഷത്തിലെ 171(അധിവര്‍ഷത്തില്‍ 172)-ാം ദിനമാണ്.
ഉള്ളടക്കം |
ചരിത്രസംഭവങ്ങള്‍
- 1837 - ബ്രിട്ടനില്‍ വിക്റ്റോറിയ രാജ്ഞി സ്ഥാനാരോഹണം ചെയ്തു.
- 1862 - റൊമാനിയയുടെ പ്രധാനമന്ത്രിയായ ബാര്‍ബു കറ്റാര്‍ഗ്യു കൊല ചെയ്യപ്പെട്ടു.
- 1863 - പടിഞ്ഞാറന്‍ വെര്‍ജീനിയ അമേരിക്കന്‍ ഐക്യനാടുകളുടെ മുപ്പത്തഞ്ചാമത് സംസ്ഥാനമായി.
- 1877 - ലോകത്തിലെ ആദ്യത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള ടെലഫോണ്‍ സര്‍വീസ്, അലക്സാണ്ടര്‍ ഗ്രഹാം ബെല്‍ കാനഡയിലെ ഒണ്ടാരിയോ പ്രവിശ്യയിലുള്ള ഹാമില്‍ട്ടണില്‍ സ്ഥാപിച്ചു.
- 1960 - ആഫ്രിക്കന്‍ രാജ്യങ്ങളായ മാലിയും സെനഗലും സ്വതന്ത്രമായി.
- 1969 - ജാക്വസ് ചബാന്‍-ഡെല്‍മാസ് ഫ്രാന്‍സിന്റെ പ്രധാനമന്ത്രിയായി.
- 1978 - ഗ്രീസിലെ തെസ്സലോനിക്കിയില്‍, റിച്ചര്‍ സ്കേലില്‍ 6.5 രേഖപ്പെടുത്തിയ ഭൂകമ്പം.
- 1990 - യുറേക്ക എന്ന ക്ഷുദ്രഗ്രഹത്തെ കണ്ടെത്തി.
- 1991 - തലസ്ഥാനം പൂര്‍ണ്ണമായും ബോണില്‍ നിന്നും ബെര്‍ലിനിലേക്ക് മാറ്റാന്‍ ജര്‍മ്മന്‍ പാര്‍ലമെന്റ് തീരുമാനിച്ചു.
- 2001 - പര്‍വേസ് മുഷാറഫ് പാക്കിസ്ഥാന്റെ പ്രസിഡണ്ടായി.