ജൂണ്‍ 5
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ജൂണ്‍ 5 വര്‍ഷത്തിലെ 156 (അധിവര്‍ഷത്തില്‍ 157)-ാം ദിനമാണ്
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1305 - ക്ലെമന്റ് അഞ്ചാമന് മാര്‍പ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു.
- 1900 - രണ്ടാം ബോയര്‍ യുദ്ധം: ബ്രിട്ടീഷ് സൈനികര്‍ പ്രിട്ടോറിയ പിടിച്ചെടുത്തു.
- 1915 - സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കിക്കൊണ്ട് ഡെന്മാര്ക്ക് ഭരണഘടന ഭേദഗതി ചെയ്തു.
- 1968 - അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി റോബര്‍ട്ട് എഫ്. കെന്നെഡിയെ ലോസ് ഏഞ്ചല്‍സിലെ അമ്പാസഡര്‍ ഹോട്ടലില്‍ വച്ച് സിര്ഹാന് സിര്ഹന് എന്ന പാലസ്തീന്കാരന് വെടിവച്ചു. കെന്നഡി തൊട്ടടുത്ത ദിവസം മരണ മടഞ്ഞു.
- 1975 - അറുപതുദിവസയുദ്ധത്തിനു ശേഷം സൂയസ് കനാല്‍ ആദ്യമായി തുറന്നു.
- 1977 - ആദ്യ പ്രായോഗിക പെഴ്സണല്‍ കമ്പ്യൂട്ടര്‍ ആയ ആപ്പിള്‍ രണ്ട് വില്പ്പനയാരംഭിച്ചു.
- 1984 - സുവര്ണക്ഷേത്രത്തിലേക്ക് സൈനികനടപടി ആരംഭിക്കുന്നതിന് ഇന്ത്യയുടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉത്തരവിട്ടു.
- 2006 - സെര്‍ബിയ മോണ്ടിനെഗ്രോയില്‍ നിന്ന് സെര്‍ബിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.