ഓഗസ്റ്റ് 12
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഓഗസ്റ്റ് 12 വര്‍ഷത്തിലെ 224 (അധിവര്‍ഷത്തില്‍ 225)-ാം ദിനമാണ്.
ഉള്ളടക്കം |
ചരിത്രസംഭവങ്ങള്‍
- ബി.സി.ഇ. 490 - മാരത്തോണ്‍ യുദ്ധം - ജൂലിയന്‍ കാലഗണനാരീതിയനുസരിച്ച് ഈ ദിവസമാണ് അധിനിവേശ പേര്‍ഷ്യന്‍ സേനെയെ ഏതന്‍സ് പരാജയപ്പെടുത്തിയ യുദ്ധം നടന്നത്. സെപ്റ്റംബര്‍ 12 കാണുക.
- ബി.സി.ഇ. 30 - ആക്റ്റിയം യുദ്ധത്തില്‍ തന്റേയും മാര്‍ക്ക് ആന്റണിയുടേയും പരാജയത്തെത്തുടര്‍ന്ന് ക്ലിയോപാട്ര ആത്മഹത്യ ചെയ്തു.
- 1806 - ഇംഗ്ലീഷുകാരുടെ ആദ്യ അധിനിവേശത്തിനു ശേഷം, സാന്റിയാഗോ ഡി ലിനിയേഴ്സ് ബ്യൂണസ് അയേഴ്സ് നഗരം തിരിച്ചു പിടിച്ചു.
- 1833 - ചിക്കാഗോ നഗരത്തിന്റെ സ്ഥാപനം.
- 1851 - തന്റെ തയ്യല്‍ യന്ത്രത്തിന്റെ പേറ്റന്റ് ഐസക് സിങര്‍ നേടിയെടുത്തു.
- 1898 - സ്പാനിഷ് അമേരിക്കന്‍ യുദ്ധത്തിന് അന്ത്യം കുറിച്ചുകൊണ്ടുള്ള വെടിനിറുത്തല്‍ ഉടമ്പടി.
- 1914 - ഒന്നാം ലോകമഹായുദ്ധം: ബ്രിട്ടണ്, ഓസ്ട്രിയ-ഹംഗറിക്കെതിരായി യുദ്ധം പ്രഖ്യാപിച്ചു. ഇതോടെ ബ്രിട്ടീഷ് സാമ്രാജ്യത്തിലെ രാജ്യങ്ങളെല്ലാം സ്വയമേവ യുദ്ധത്തില്‍ പങ്കു ചേര്‍ന്നു.
- 1960 - ആദ്യ വാര്‍ത്താവിനിമയ ഉപഗ്രഹമായ എക്കോ I വിക്ഷേപിച്ചു.
- 1964 - വര്‍ണ്ണവിവേചനനയങ്ങള്‍ മുന്‍ നിറുത്തി ദക്ഷിണാഫ്രിക്കയെ ഒളിമ്പിക്സില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കി.
- 1978 - ജപ്പാനും ചൈനയും തമ്മില്‍ സൗഹൃദ ഉടമ്പടി ഒപ്പുവച്ചു.
- 1981 - ഐ.ബി.എം. പി.സി. പുറത്തിറങ്ങി.
- 2004 - സിംഗപ്പൂരിന്റെ മൂന്നാമത് പ്രധാനമന്ത്രിയായി ലീ സീന്‍ ലൂങ്ങ് അധികാരമേറ്റു.