ഫെബ്രുവരി 18
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഫെബ്രുവരി 18 വര്‍ഷത്തിലെ 49-ാം ദിനമാണ്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- ബി.സി.ഇ. 3102 - ഹൈന്ദവവിശ്വാസപ്രകാരം കലിയുഗത്തിന്റെ ആരംഭം
- 1332/1329 - എത്യോപ്യയുടെ ചക്രവര്‍ത്തി അംദ സെയോണ്‍ ഒന്നാമന് ദക്ഷിണ മുസ്ലീം പ്രവിശ്യകള്‍ക്കു നേരെയുള്ള സൈനികനടപടികള്‍ ആരംഭിച്ചു.
- 1797 - റാല്‍ഫ് ആബെര്ക്രോംബിയുടെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് പടയോട് ട്രിനിഡാഡ് കീഴടങ്ങി.
- 1814 - മോണ്ടിറോ യുദ്ധം
- 1861 - ഇറ്റലിയുടെ ഏകീകരണം ഏറെക്കുറേ പൂര്‍ത്തീകരിച്ച്, വിക്റ്റര്‍ ഇമ്മാനുവല്‍ രണ്ടാമന് രാജാവ്, ഇറ്റലിയുടെ രാജാവ് എന്ന നാമധേയം സ്വീകരിച്ചു.
- 1885 - മാര്‍ക്ക് ട്വയിന്റെ അഡ്വഞ്ചേഴ്സ് ഓഫ് ഹക്കിള്‍ബറി ഫിന് പ്രസിദ്ധീകരിച്ചു.
- 1901 - ബ്രിട്ടീഷ് പൊതുസഭയില്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ തന്റെ ആദ്യ പ്രസംഗം നടത്തി.
- 1913 - റയ്മണ്ട് പോയിന്കേറി ഫ്രാന്‍സിന്റെ പ്രസിഡണ്ടായി.
- 1929 - ആദ്യ അക്കാദമി അവാര്‍ഡ് (ഓസ്കാര്‍ അവാര്‍ഡ്) പ്രഖ്യാപിച്ചു.
- 1930 - ജനുവരിയില്‍ ചിത്രീകരിച്ച ചില ഫോട്ടോഗ്രാഫുകള്‍ പഠിക്കുന്നതിനിടയില്‍, ക്ലൈഡ് ടോംബോ പ്ലൂട്ടോയെ കണ്ടെത്തി.
- 1932 - മഞ്ചൂറിയ ചൈനയില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിച്ചതായി ജപ്പാന് സാമ്രാജ്യം പ്രഖ്യാപിച്ചു.
- 1943 - വൈറ്റ് റോസ് പ്രസ്ഥാനത്തിലെ അംഗങ്ങളെ നാസികള്‍ അറസ്റ്റ് ചെയ്തു.
- 1965 - ഗാംബിയ യു.കെ.യില്‍ നിന്നും സ്വാതന്ത്ര്യം നേടി.
- 1979 - സഹാറാ മരുഭൂമിയില്‍ ആദ്യമായി തെക്കന്‍ അള്‍ജീരിയ പ്രദേശത്ത് ഹിമപാതം. രേഖപ്പെടുത്തിയിട്ടുള്ള ചരിത്രത്തില്‍ ആദ്യത്തേയും അവസാനത്തേയുമായിരുന്നു ഈ സംഭവം.
- 2000 - സ്റ്റ്ജെപാന് മെസിക് ക്രൊയേഷ്യയുടെ രണ്ടാമത്തെ പ്രസിഡണ്ടായി.
- 2001 - സോവ്യറ്റ് യൂണിയനു വേണ്ടി ചാരപ്രവര്‍ത്തനം നടത്തി എന്നാരോപിച്ച്, എഫ്.ബി.ഐ. ഏജന്റ് റോബര്‍ട്ട് ഹാന്‍സനെ അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തെ പിന്നീട് ജീവപര്യന്തം തടവിനു ശിക്ഷിച്ചു.
- 2003 - ദക്ഷിണകൊറിയയില്‍ ഡാഗ്യൂ സബ്വേ തീപിടുത്തത്തില്‍ ഇരുനൂറോളം പേര് മരിച്ചു.