ജൂണ്‍ 22
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ജൂണ്‍ 22 വര്‍ഷത്തിലെ 173(അധിവര്‍ഷത്തില്‍ 174)-ാം ദിനമാണ്.
ഉള്ളടക്കം |
ചരിത്രസംഭവങ്ങള്‍
- 1812 - നെപ്പോളിയന് റഷ്യയില്‍ ആക്രമിച്ചു കടന്നു.
- 1866 - ആസ്ട്രോ പ്രഷ്യന്‍ യുദ്ധത്തില്‍ ഓസ്ട്രിയന്‍ സേന ഇറ്റാലിയന്‍ സേനയെ പരാജയപ്പെടുത്തി.
- 1911 - എഡ്വാര്‍ഡ് ഏഴാമനെ പിന്തുടര്ന്ന് ജോര്‍ജ്ജ് അഞ്ചാമന് യു.കെ.-യുടെ രാജാവായി.
- 1937 - കാമില്ലെ ഷൗടെമ്പ്സ് ഫ്രാന്‍സിന്റെ പ്രധാനമന്ത്രിയായി.
- 1941 - രണ്ടാം ലോകമഹായുദ്ധം: ഓപ്പറേഷന് ബാര്‍ബറോസ്സ എന്ന സൈനികനടപടിയിലൂടെ നാസി ജര്‍മ്മനി സോവിയറ്റ് യൂണിയനില്‍ ആക്രമിച്ചു കടന്നു.
- 1962 - 113 പേരുടെ മരണത്തിന് കാരണമായി, എയര്‍ ഫ്രാന്‍സിന്റെ ബോയിങ് 707 ജെറ്റ് വിമാനം വെസ്റ്റ് ഇന്‍ഡീസിലെ ഗ്വാഡ്ലൗപ്പില്‍ തകര്‍ന്നു വീണു.
- 1976 - കാനഡയിലെ ജനസഭ വധശിക്ഷ നിര്‍ത്തലാക്കി.
- 1978 - പ്ലൂട്ടോയോടൊപ്പമുള്ള കുള്ളന്‍ ഗ്രഹം ഷാരോണ്‍ കണ്ടെത്തി. മുന്‍പ് ഇത് പ്ലൂട്ടോയുടെ ഉപഗ്രഹമായായിരുന്നു അറിയപ്പെട്ടിരുന്നത്.
- 1986 - അര്‍ജന്റീനയുടെ ഫുട്ബോള്‍ കളിക്കാരന് ഡീഗോ മറഡോണ ഇംഗ്ലണ്ടിനെതിരെ ദൈവത്തിന്റെ കൈ എന്നറിയപ്പെടുന്ന വിവാദഗോള്‍ നേടി.
- 2002 - പടിഞ്ഞാറന്‍ ഇറാനില്‍, റിച്ചര്‍ സ്കേലില്‍ 6.5 രേഖപ്പെടുത്തിയ ഒരു ഭൂകമ്പത്തില്‍ 261 പേരിലധികം മരണമടഞ്ഞു.