നവംബര്‍ 1
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം നവംബര്‍ 1 വര്‍ഷത്തിലെ 305-ാം ദിനമാണ് (അധിവര്‍ഷത്തില്‍ 306). ഇനി വര്‍ഷത്തില്‍ 60 ദിവസം ബാക്കിയുണ്ട്
ഉള്ളടക്കം |
[തിരുത്തുക] ചരിത്ര സംഭവങ്ങള്‍
- 1512 - സിസ്റ്റൈന്‍ ചാപ്പലില്‍ മൈക്കലാഞ്ചലോ വരച്ച ചുവര്‍ച്ചിത്രങ്ങള്‍ ആദ്യമായി പൊതുജനങ്ങള്‍ക്കു കാണാനായി തുറന്നുകൊടുത്തു
- 1604 - വില്യം ഷേക്സ്പിയറുടെ ദുരന്താന്ത്യ നാടകം 'ഒഥല്ലൊ' ലണ്ടനിലെ വൈറ്റ്ഹാള്‍ പാലസില്‍ ആദ്യമായി പ്രദര്‍ശിപ്പിക്കപ്പെട്ടു
- 1611 - വില്യം ഷേക്സ്പിയറുടെ ശുഭാന്ത്യ കാല്പനിക നാടകം 'ദ് ടെമ്പസ്റ്റ്' ലണ്ടനിലെ വൈറ്റ്ഹാള്‍ പാലസില്‍ ആദ്യമായി പ്രദര്‍ശിപ്പിക്കപ്പെട്ടു
- 1755 - പോര്‍ച്ചുഗലിലെ ലിസ്ബണില്‍ ഭൂകമ്പവും സുനാമിയും അറുപതിനായിരത്തിലേറെപ്പേരുടെ ജീവനപഹരിച്ചു
- 1956 - മലയാള ഭാഷ സംസാരിക്കപ്പെടുന്ന പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് കേരളം ഇന്ത്യയിലെ സംസ്ഥാനമായി നിലവില്‍ വന്നു
- 1956 - പഴയ നൈസാം സംസ്ഥാനത്തില്‍ നിന്നും ആന്ധ്രാപ്രദേശും മൈസൂര്‍ സംസ്ഥാനത്തില്‍ നിന്നും കര്‍ണ്ണാടക സംസ്ഥാനവും രൂപം കൊണ്ടൂ
- 1980 - കേരളത്തിലെ വയനാട് ജില്ല രൂപീകരിച്ചു
[തിരുത്തുക] ജന്മദിനങ്ങള്
- 1973 - ഐശ്വര്യ റായിയുടെ ജന്മദിനം
- 1974 - ഇന്ത്യന്‍ ക്രിക്കറ്റുകളിക്കാരന്‍ വി.വി.എസ് ലക്ഷ്മണിന്റെ ജന്മദിനം.
- 1978 - മലയാള സിനിമാ നടി മഞ്ജു വാരിയറിന്റെ ജന്മദിനം
[തിരുത്തുക] ചരമവാര്‍ഷികങ്ങള്‍
[തിരുത്തുക] മറ്റു പ്രത്യേകതകള്‍
- അള്‍ജീരിയയിലെ ദേശീയ ദിനം