Web Analytics

See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
വില്യം ഷേക്സ്പിയര്‍ - വിക്കിപീഡിയ

വില്യം ഷേക്സ്പിയര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വില്യം ഷേക്സ്പിയര്‍
ജനനം ഏപ്രില്‍ 1564 (exact date unknown)
സ്റ്റ്റാറ്റ്ഫോര്‍ഡ്-അപ്പോണ്‍-ഏവോണ്‍, വാര്‍‌വിക്‌ഷയര്‍, ഇംഗ്ലണ്ട്
മരണം 23 ഏപ്രില്‍ 1616
സ്റ്റ്റാറ്റ്ഫോര്‍ഡ്-അപ്പോണ്‍-ഏവോണ്‍, വാര്‍‌വിക്‌ഷയര്‍, ഇംഗ്ലണ്ട്
തൊഴില്‍ നാടകകൃത്ത്, കവി, അഭിനേതാവ്
Signature

ലോകചരിത്രത്തിലെ ഏറ്റവും മഹാനായ എഴുത്തുകാരനും നാടകകൃത്തുമായി കണക്കാക്കപ്പെടുന്ന ഇംഗ്ലീഷ് കവിയാണ് വില്യം ഷേക്സ്പിയര്‍(മാമോദീസാത്തിയതി 26 ഏപ്രില്‍ 1564 – മരണം 23 ഏപ്രില്‍ 1616).[1] ഇംഗ്ലണ്ടിന്റെ രാഷ്ട്രകവിയെന്നും ‘ബാര്‍ഡ്’ എന്നും ഇദ്ദേഹം അറിയപ്പെട്ടിരുന്നു. 38 നാടകങ്ങളും 154 ഗീതകങ്ങളും ചില കാവ്യങ്ങളും ഇദ്ദേഹത്തിന്റേതായി നമുക്ക് ലഭിച്ചിട്ടുണ്ട്. ജീവിച്ചിരുന്നപ്പോള്‍ അത്രയൊന്നും പ്രസിദ്ധനായിരുന്നില്ല എങ്കിലും, മരണശേഷം ഇദ്ദേഹത്തിന്റെ പ്രശസ്തി വളരെയധികമായി വര്‍ദ്ധിച്ചു. സാഹിത്യ ലോകത്തു പൊതുവേയും ആംഗലേയ സാഹിത്യലോകത്തു പ്രത്യേകിച്ചും ഏറ്റവും കൂടുതല്‍ ഉദ്ധരിക്കപ്പെട്ടിട്ടുള്ള കവി ആണ് ഇദ്ദേഹം. ദുരന്ത നാടകങ്ങളിലും ശുഭാന്ത നാടകങ്ങളിലും ഒരുപോലെ മികവുകാട്ടി. ഷേക്സ്പിയറിന്റെ കൃതികള്‍ എല്ലാം തന്നെ ലോകത്തിലെ പ്രധാന ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ടെന്ന് മാത്രമല്ല അദ്ദേഹത്തിന്റെ നാടകങ്ങള്‍ ഇപ്പോഴും ലോകമെമ്പാടും അവതരിക്കപ്പെടുന്നുമുണ്ട്.ലോകത്ത് ഏറ്റവും കൂടുതല്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് ഇദ്ദേഹത്തിന്റെ നാടകങ്ങള്‍ ആണ്. [2] അതുപോലെ തന്നെ അദ്ദേഹത്തിന്റെ പല ഉദ്ധരിണികളൂം ആംഗലേയ ഭാഷയുള്‍പ്പടെ പല ഭാഷകളിലും ദൈനംദിന ഉപയോഗത്തില്‍ കടന്നു കൂടിയിട്ടുണ്ട്.

കിങ് ലിയര്‍, ഹാം‌ലെറ്റ്, മാക്ബെത്ത് തുടങ്ങിയ അദ്ദേഹത്തിന്റെ നാടകങ്ങള്‍ ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും മികച്ച ദുരന്തനാടകങ്ങളായാണ് കണക്കാക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ അവസാനകാലത്ത് റൊമാന്‍സസ് എന്നുകൂടി പേരുള്ള ഹാസ്യാത്മകമായ ദുരന്തനാടകങ്ങള്‍ എഴുതുകയും മറ്റ് നാടകകൃത്തുകളുമായി സഹകരിച്ച് എഴുതുകയും ചെയ്തു. അദ്ദേഹത്തിന്റെ പലകൃതികളും ജീവിതകാലത്ത് തന്നെ പല ഗുണനിലവാരത്തിലും കൃത്യതയിലും പ്രസിദ്ധീകരിക്കുകയുണ്ടായി. 1623-ല്‍ ഷേക്സ്പിയറുടെ രണ്ട് മുന്‍‌കാല നാടകസഹപ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ കൃതികളുടെ ഒരു സമാഹാരം പ്രസിദ്ധീകരിച്ചു. ഇതില്‍ രണ്ടെണ്ണമൊഴികെയുള്ള എല്ലാ നാടകങ്ങളും അദ്ദേഹത്തിന്റേതായിത്തന്നെയാണ് ഇന്നും കണക്കാക്കുന്നത്.

ഷേക്പിയറുടെ ജീവിതകാലത്തുതന്നെ അദ്ദേഹം വളരെ ബഹുമാനിക്കപ്പെട്ടിരുന്ന ഒരു കവിയും നാടകകൃത്തുമായിരുന്നെങ്കിലും പത്തൊന്‍പതാം നൂറ്റാണ്ടിലാണ് അദ്ദേഹത്തിന്റെ പ്രശസ്തി ഇന്നത്തെ നിലയിലേക്ക് ഉയര്‍ന്നത്. റൊമാന്റിക്കുകള്‍ ഇദ്ദേഹത്തെ ഒരു അത്ഭുതപ്രതിഭയായിക്കണക്കാക്കിയിരുന്നു. വിക്റ്റോറിയന്‍സ് ആകട്ടെ ഷേക്പിയറെ ഒരു താരാരാധനയോടെ നോക്കിക്കണ്ടു. പരിഹാസപൂ‌ര്‍‌വം ബര്‍നാഡ് ഷാ അതിനെ ‘ബാര്‍ഡൊലേറ്ററി’ എന്ന് വിളിക്കുകയും ചെയ്തു.


ഉള്ളടക്കം

[തിരുത്തുക] ജീവിതരേഖ

[തിരുത്തുക] ആദ്യകാലം

സ്റ്റ്രാറ്റ്ഫോര്‍ഡ്-അപോണ്‍-ഏവോണിലെ ജോണ്‍ ഷേക്സ്പിയറുടെ വീട്
സ്റ്റ്രാറ്റ്ഫോര്‍ഡ്-അപോണ്‍-ഏവോണിലെ ജോണ്‍ ഷേക്സ്പിയറുടെ വീട്
ഷേക്സ്പിയറിന്റെ കോട്ട് ഓഫ് ആര്‍മ്സ്
ഷേക്സ്പിയറിന്റെ കോട്ട് ഓഫ് ആര്‍മ്സ്

ഏപ്രില്‍ 1564-ഇല്‍ സ്നിറ്റര്‍ഫീല്‍ഡിലെ കയ്യുറനിര്‍മാതാവും ആല്‍ഡര്‍മാനുമായിരുന്ന ജോണ്‍ ഷേക്സ്പിയറിന്റെയും മേരി ആര്‍ഡന്റെയും മകനായി ജനിച്ചു..[3] ഹെന്‍ലീ സ്ട്രീറ്റിലെ കുടുംബ വീട്ടിലാണ് ജനിച്ചത് എന്നു കരുതപ്പെടുന്നു. പള്ളി രേഖ അനുസരിച്ച് ഏപ്രില്‍ 26 1564-ഇനാണ് ഷേക്സ്പിയര്‍ മാമ്മോദീസ മുങ്ങിയത്. അത് കൊണ്ട് സെ. ജോര്‍ജ്ജ് ദിനം കൂടിയായ 1616 ഏപ്രില്‍ 23 നാണ് ഷേക്സ്പിയര്‍ ജനിച്ചത് എന്നാണ്‌ വിശ്വസിച്ച് പോരുന്നു. ഇത് പതിനെട്ടാം നൂറ്റാണ്ടിലെ ഒരു പണ്ഡിതന്‌ സംഭവിച്ച പിഴവ് ആണെങ്കിലും ഈ ദിവസം തന്നെയാണ് ഷേക്സ്പിയര്‍ മരിച്ചത് എന്നത് കൌതുകകരമായ ഒരു വസ്തുതമൂലം ആ തിയതി ആണ്‌ പ്രസിദ്ധമായത്.[4] അദ്ദേഹം എട്ട് ഷേക്സ്പിയര്‍ സഹോദരങ്ങളില്‍ മൂന്നാമനും ജിവിച്ചിരുന്നവരില്‍ ഏറ്റവും മുതിര്‍ന്നവനും ആയിരുന്നു.[5]

അദ്ദേഹത്തിന്റെ ചെറുപ്പകാലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്ന് ലഭ്യമല്ലെങ്കിലും അദ്ദേഹം സ്ട്രാറ്റ്ഫോര്‍ഡിലെ കിങ് എഡ്വേര്‍ഡ് VI സ്കൂളില്‍ ആണ് പഠിച്ചത് എന്നാണ് മിക്ക ജീവചരിത്രകാരന്മാരും അനുമാനിക്കുന്നത്.[6]അന്ന് ഇംഗ്ലണ്ടിലെ സ്കൂളുകളിലെ പതിവനുസരിച്ച് ലത്തിന്‍ ഭാഷയിലും ക്ലാസിക്കല്‍ സാഹിത്യത്തിലും തീവ്രമായ പഠനം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടാവാം.[7] ഷേക്സ്പിയര്‍ തന്റെ പതിനെട്ടാം വയസ്സില്‍ ഇരുപത്തിയാറുകാരിയായ ആന്‍ ഹാതവേ എന്ന യുവതിയെ വിവാഹം കഴിച്ചു. വോര്‍സെസ്റ്ററിലെ ആംഗ്ലിക്കന്‍ ഭദ്രാസനം ഈ വിവാഹത്തിന് 27 നവംബര്‍ 1582 എന്ന തിയതിയില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടൂണ്ട്.[8] വിവാഹത്തിന് ആറുമാസത്തിന് ശേഷം ആന്‍ തന്റെ ആദ്യ പുത്രിയായ സുസന്ന ഹാളിന് ജന്മം നല്‍കി. സൂസന്നയുടെ മാമോദീസ 26 മേയ് 1583-ആം തിയതിയിലാണ് നടത്തിയത്.[9] രണ്ട് വര്‍ഷത്തിന് ശേഷം ഹാംനെറ്റ് എന്നും ജൂഡിത്ത് എന്നും പേരുള്ള രണ്ട് ഇരട്ടക്കുട്ടികള്‍ കൂടി ഷേക്സ്പിയറിന് ഉണ്ടായി. 1585 ഫെബ്രുവരി 2-നാണ് ഇവരുടെ മാമോദീസ നല്‍കിയത്.[10] എന്നാല്‍ ഹാംനെറ്റ് തന്റെ 11-ആം വയസ്സില്‍ എന്തോ കാരണത്താല്‍ മരിച്ചു പോവുകയും ഓഗസ്റ്റ് 11-ന് ശവമടക്കുകയും ചെയ്തു.[11]

ഇരട്ടക്കുട്ടികളുടെ ജനനത്തിന് ശേഷം 1592 വരെയുള്ള ഷേക്സ്പിയറിന്റെ ജീവിതത്തെക്കുറിച്ച് ആധികാരിക രേഖകള്‍ കുറവാണ്. അതുകൊണ്ട് തന്നെ 1585 തൊട്ട് 1592 വരെയുള്ള കാലഘട്ടത്തെ പണ്ഡിതര്‍ ‘നഷ്ടപ്പെട്ട വര്‍ഷങ്ങള്‍' എന്ന് വിളിക്കുന്നു.[12] ഈ കാലഘട്ടത്തെക്കുറിച്ച് അപ്പോക്രിഫല്‍ കഥകള്‍ ഉണ്ട്. ഷേക്സ്പിയറിന്റെ ആദ്യ ജീവചരിത്രകാരനായ നിക്കോളാസ് റോ ഷേക്സ്പിയര്‍ മാന്‍ വേട്ട കാരണമുണ്ടായ ശിക്ഷയില്‍ നിന്ന് രക്ഷപെടുവാന്‍ സ്ട്രാറ്റ്ഫോര്‍ഡില്‍ നിന്ന് പലായനം ചെയ്തതായി പറയുന്നുണ്ട്.[13] മറ്റൊരു കഥയനുസരിച്ച് ഷേക്സ്പിയര്‍ ലണ്ടനിലെ നാടകസമിതി ഉടമകളുടെ കുതിരയെ മേയിക്കുന്ന ആളുമായിരുന്നു.[14]

ജോണ്‍ ഓബ്രിയുടെ ഷേക്സ്പിയര്‍ ഒരു സ്കൂള്‍ അധ്യാപകന്‍ ആയിരുന്നു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.[15] ഇരുപതാം നൂറ്റാണ്ടിലെ ചില പണ്ഡിതരുടെ അഭിപ്രായത്തില്‍ ലങ്കാഷയറിലെ ഭൂവുടമയായ അലെക്സാണ്ടര്‍ ഹോഗ്റ്റണ്‍ ഷേക്സ്പിയറിനെ സ്കൂള്‍ അദ്ധ്യാപകനായി നിയമിച്ചു. അദ്ദേഹത്തിന്റെ വില്പത്രത്തില്‍ പ്രതിപാദിക്കുന്ന ‘വില്യം ഷേക്സ്ഷാഫ്റ്റ്’ ഷേക്സ്പിയര്‍ തന്നെയാണ് എന്ന് ഇവര്‍ വാദിക്കുന്നു.[16] ഇത്തരം കേട്ടുകേഴ്വികളല്ലാതെ ആധികാരികമായ തെളിവുകള്‍ ഒന്നും തന്നെ ഈ കാലഘട്ടത്തേക്കുറിച്ച് ലഭ്യമല്ല.[17]

[തിരുത്തുക] പില്‍ക്കാലം

സ്ട്രാറ്റ്ഫോര്‍ഡിലെ ഷേക്സ്പിയറിന്റെ സ്മാരകം
സ്ട്രാറ്റ്ഫോര്‍ഡിലെ ഷേക്സ്പിയറിന്റെ സ്മാരകം

1606-1607 കാലഘട്ടത്തിന് ശേഷം ഷേക്സ്പിയര്‍ വളരെക്കുറച്ച് നാടകങ്ങള്‍ മാത്രമേ എഴുതിയിട്ടുള്ളു. 1613-ലാണ് ഷേക്സ്പിയര്‍ തന്റെ അവസാനത്തെ രണ്ട് നാടകങ്ങള്‍ എഴുതിയത്. അവയുടെ രചന അദ്ദേഹം വിരമിച്ച് സ്ട്രാറ്റ്ഫോര്‍ഡില്‍ താമസിച്ചിരുന്നപ്പോഴായിരുന്നു. 1613 ശേഷം അദ്ദേഹത്തിന്റെതായി ഒരു നാടകങ്ങള്‍ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല.[18] അദ്ദേഹത്തിന്റെ അവസാന മൂന്ന് നാടകങ്ങള്‍ ജോണ്‍ ഫ്ലെറ്റ്ചര്‍ [19] എന്ന നാടകകൃത്തുമായി ചേര്‍ന്ന് എഴുതിയവയാണ് എന്ന് കരുതപ്പെടുന്നു.[20]

റോവ് എന്ന ജീവചരിത്രകാരനാണ് ഷേക്സ്പിയര്‍ തന്റെ മരണത്തിന് മുന്‍പ് വിരമിക്കുകയും സ്റ്റ്രാറ്റ്ഫോര്‍ഡിലേക്ക് താമസം മാറുകയും ചെയ്തു എന്ന് ആദ്യമായി എഴുതിയത്. [21] എങ്കിലും ഷേക്സ്പിയര്‍ ലണ്ടന്‍ ഇടക്കിടെ സന്ദര്‍ശിച്ചിരുന്നു.[21] 1612 മൌണ്ട്ജോയ്‌യുടെ മകളുടെ വിവാഹവ്യവഹാരത്തിന് കോടതിയില്‍ സാക്ഷിയായി ഷേക്സ്പിയര്‍ എത്തിയിരുന്നു.[22] 1613 മാര്‍ച്ചില്‍ ബ്ലാക്ക്ഫ്രയേര്‍സില്‍ ഒരു ഗേറ്റ്‌ഹൌസ് വാങ്ങുകയും 1614 നവംബറില്‍ അദ്ദേഹത്തിന്റെ മരുമകനായ ജോണ്‍ ഹാളിനൊപ്പം ലണ്ടന്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.[23]

1616 ഏപ്രില്‍ ഇരുപത്തിമൂന്നിനാണ് ഷേക്സ്പിയര്‍ മരിക്കുന്നത്. അദ്ദേഹത്തിന്റെ രണ്ട് മക്കളില്‍ സൂസന്ന ജോണ്‍ ഹാളിനെയും,[24] ജൂഡിത്ത് തോമസ് ക്യുയ്നീയെയും വിവാഹം കഴിച്ചു. ജൂഡിത്തിന്റെ വിവാ‍ഹം നടന്നത് ഷേക്സ്പിയര്‍ മരിക്കുന്നതിന് രണ്ട് മാസം മുന്‍പായിരുന്നു.[25]

Good frend for Iesvs sake forbeare,

To digg the dvst encloased heare.

Blest be ye man yt spares thes stones,

And cvrst be he yt moves my bones.


ഷേക്സ്പിയറീന്റെ ശവകൂടീരത്തില്‍ ആലേഖനം ചെയ്തിരിക്കുന്ന വരികള്‍

ഷേക്സ്പിയര്‍ തന്റെ വില്പത്രത്തില്‍ സൂസന്ന എന്ന മൂത്തമകള്‍ക്ക് അവരുടെ ആദ്യമകന്‍് നല്‍കും എന്ന വ്യവസ്ഥയില്‍ തന്റെ വലിയ എസ്റ്റേറ്റിന്റെ ഏറിയപങ്കും നല്‍കി. എന്നാല്‍ സൂസന്നക്ക് എലിസബത്ത് എന്ന മകള്‍ ജനിക്കുകയും മക്കള്‍ ഇല്ലാതെ എലിസബത്ത് 1670-ല്‍ മരിക്കുകയും ചെയ്തു. ജൂഡിത്തിന് ഉണ്ടായ മൂന്ന് മക്കളും വിവഹത്തിന് മുന്‍പ് മരിച്ചു പോയി. അങ്ങനെ ഷേക്സ്പിയറിന്റെ നേരിട്ടുള്ള വംശാവലി അവസാനിച്ചു. ഷേക്സ്പിയറിന്റെ വില്പത്രം ആന്‍ എന്ന തന്റെ ഭാര്യയെക്കുറിച്ച് വളരെക്കുറച്ച് മാത്രമേ പ്രതിപാദിക്കുന്നുള്ളു. എങ്കിലും അവര്‍ക്ക് ഷേക്സ്പിയറിന്റെ എസ്റ്റേറ്റിന്റെ മൂന്നിലൊന്നിന് നിയമാനുസ്രുതം അവകാശം ഉണ്ട്. വില്പത്രത്തില്‍ ഷേക്സ്പിയര്‍ തന്റെ രണ്ടാമത്തെ മികച്ച കട്ടില്‍ തന്റെ ഭാര്യക്ക് അവകാശമായി നല്‍കിയിട്ടുണ്ട്. ചില പണ്ഡിതരുടെ അഭിപ്രായത്തില്‍ ആനിനേ അധിക്ഷേപിക്കുവാനാണ് അങ്ങനെ ചെയ്തത്. എന്നാല്‍ ചിലര്‍ പറയുന്നത് രണ്ടാമത്തെ മികച്ച കട്ടില്‍ എന്നത് കല്യാണക്കട്ടില്‍ ആണെന്നും അത് പ്രാധാന്യമേറിയതായതിനാലുമാണ് ഷേക്സ്പിയര്‍ അങ്ങിനെ ചെയ്തത് എന്നാണ്.

ഷേക്സ്പിയറിന്റെ ശവകൂടീരം സ്ഥിതി ചെയ്യുന്നത് സ്ട്രാറ്റ്ഫോര്‍ഡിലെ ഹോളി ട്രിനിറ്റി പള്ളിയിലെ ചാന്‍സലില്‍ ആണ്‌. 1623 മുന്‍പായി ആ പള്ളിയുടെ കിഴക്കേ ഭിത്തില്‍ അദ്ദേഹത്തിന്റെ അര്ദ്ധകായ പ്രതിമകൂടി ഉള്‍പെട്ട ഒരു സ്മാരകം പണിതിരുന്നു.[26] സ്മാരക ശിലയില്‍ ഷേക്സ്പിയറിനേ നെസ്തോര്‍, സോക്രറ്റീസ്, വിര്‍ജില്‍ തുടങ്ങിയവരുമായി താരതമ്യപ്പെടുത്തുന്നുണ്ട്.[27] ശവകൂടിരത്തിലെ ശിലയില്‍ അദ്ദേഹത്തിന്റെ അസ്ഥികള്‍ നീക്കം ചെയ്യുന്നതിനെതിരെ ഒരു ശാപവും കൊത്തിവച്ചിട്ടുണ്ട്.

[തിരുത്തുക] കൃതികള്‍

സാഹിത്യ ചരിത്രകാരന്മാര്‍ ഷേക്സ്പിയറുടെ രചനാകാലയളവിനെ നാലു ഘട്ടമായി വിഭജിക്കുന്നു. ആദ്യ ഘട്ടമായ 1590 ന്‍റെ മധ്യം വരെ അദ്ദേഹം റോമന്‍,ഇറ്റാലിയന്‍ മാത്രകകളില്‍ നിന്നും ചരിത്ര നാടകങ്ങില്‍ നിന്നും പ്രചോദനമുള്‍കൊണ്ട് പ്രധാനമായും ശുഭാന്തനാടകങ്ങളാണ് എഴുതിയത്. രണ്ടാം ഘട്ടമായ 1595 മുതല്‍ 1599 വരെയുള്ള കാലയളവ് ആരംഭിക്കുന്നതും അവസാനിക്കുന്നതും രണ്ട് ദുരന്തനാടകങ്ങളോടെയാണ്.റോമിയോ ആന്‍റ് ജൂലിയറ്റും ജൂലിയസ് സീസറും.അദ്ദേഹത്തിന്‍റെ ഏറ്റവും പ്രശസ്തമെന്ന് കണക്കാക്കുന്ന ശുഭാന്ത-ചരിത്ര നാടകങ്ങളും രചിക്കപ്പെട്ടത് ഈ കാലഘട്ടത്തിലാണ്.1600 മുതല്‍ 1608 വരെയുള്ള കാലയളവിലാണ് ദുരന്ത നാടകങ്ങള്‍ രചിച്ചത്. ഈ സമയത്താണദ്ദേഹം ലോകോത്തരങ്ങളായ ദുരന്ത നാടകങ്ങളായ ഹാംലറ്റ്,ഒഥല്ലോ,കിങ്ങ് ലിയര്‍,മാക് ബത്ത്,ആന്‍റണി ആന്‍റ് ക്ലിയോപാട്ര,കൊറിയോലനസ് എന്നിവ എഴുതിയത്.1608 മുതല്‍ 1613 വരെ അവസാന കാലയളവില്‍ അദ്ദേഹം ശുഭാന്ത - ദുരന്ത മിശ്രിതമായ കാല്‍പ്പനികങ്ങള്‍ (Romances)എന്ന് വിളിക്കുന്ന ലാജി കോമഡികള്‍ എഴുതി,സിംബെലൈന്‍,3 വിന്‍റേഴ്സ് ടെയില്‍,ദ ടെംപസ്റ്റ് എന്നിവ ഇവയില്‍ പ്രധാനമാണ്.[28]

[തിരുത്തുക] നാടകങ്ങള്‍

ഷേക്സ്പിയറിന്റെ നാടകങ്ങള്‍ പാശ്ചാത്യസാഹിത്യത്തിലേയും ആംഗലേയ സാഹിത്യത്തിലേയും എക്കാലത്തേയും മികച്ച കൃതികളില്‍ ചിലതായിയാണ് കണക്കാക്കപ്പെടുന്നത്.അദ്ദേഹത്തിന്റെ കൃതികള്‍ ദുരന്തം, ചരിത്രം, ഹാസ്യം , പ്രണയം എന്നിവയായി തരം തിരിക്കപ്പെട്ടിരിക്കുന്നു.


ഷേക്സ്പിയറിന്റെ രചനകളായി രേഖപ്പെടുത്തിയിട്ടുള്ളതില്‍ ഏറ്റവും ആദ്യത്തേത് റിച്ചാര്‍ഡ് മുന്നാമന്‍ എന്ന രചനയും ഹെന്റി നാലാമന്‍ എന്ന കൃതിയുടെ മൂന്ന് ഭാഗങ്ങളും ആണ്. ഷേക്സ്പിയറിന്റെ നാടകങ്ങളുടെ കാലഗണനം പ്രയാസമേറിയതാണെങ്കിലും കോമഡി ഓഫ് എറഴ്സ്, ദി റ്റേയ്മിങ് ഓഫ് ദി ഷ്രൂ, റ്റൈറ്റസ് അന്‍ഡ്രിയോനിക്കസ്, ജെന്റില്‍മെന്‍ ഓഫ് വെറോണ എന്നീ കൃതികള്‍ ഷേക്സ്പിയറിന്റെ ആദ്യ കൃതികളാണ് എന്ന് പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നു.

[തിരുത്തുക] ഹാസ്യനാടകങ്ങള്‍

  1. ഓള്‍ ഈസ് വെല്‍ ദാറ്റ് എന്‍ഡ്സ് വെല്‍
  2. ആസ് യു ലൈക് ഇറ്റ്
  3. ദ കോമഡി ഓഫ് ഇറേഴ്സ്
  4. സിംബലൈന്‍
  5. ലവ്സ് ലേബേഴ്സ് ലോസ്റ്റ്
  6. മെഷര്‍ ഫോര്‍ മെഷര്‍
  7. ദ മെറി വൈവ്സ് ഓഫ് അവിന്‍ഡ്സര്‍
  8. ദ മെര്‍ച്ചന്‍റ് ഓഫ് വെനീസ്
  9. എ മിഡ് സമ്മര്‍ നൈറ്റ്സ് ഡ്രീം
  10. മച്ച് അഡോ എബൗട്ട് നത്തിങ്ങ്
  11. പെരിക്സ് പ്രിന്‍സ് ഓഫ് ടൈര്‍
  12. ടേമിങ്ങ് ഓഫ് ദ ഷ്രൂ
  13. ദ ടെംപസ്റ്റ്
  14. ട്രോയിലസ് ആന്‍റ് ക്രസിഡ
  15. ട്വല്‍ത്ത് നൈറ്റ്
  16. ടു ജെന്‍റില്‍മാന്‍ ഓഫ് വെറോണ
  17. വിന്‍റേഴ്സ് ടെയില്‍

[തിരുത്തുക] ചരിത്രനാടകങ്ങള്‍

  1. ഹെന്‍റി IV,പാര്‍ട്ട് 1
  2. ഹെന്‍റി IV,പാര്‍ട്ട് 2
  3. ഹെന്‍റി V
  4. ഹെന്‍റി VI,പാര്‍ട്ട് 1
  5. ഹെന്‍റി VI,പാര്‍ട്ട് 2
  6. ഹെന്‍റി VI,പാര്‍ട്ട് 3
  7. ഹെന്‍റി VIII
  8. കിങ്ങ് ജോണ്‍
  9. റിച്ചാര്‍ഡ് II
  10. റിച്ചാര്‍ഡ് III

[തിരുത്തുക] ദുരന്തനാടകങ്ങള്‍

  1. ആന്‍റണി ആന്‍റ് ക്ലിയോ പാട്ര
  2. കൊറിയോലനസ്
  3. ഹാംലറ്റ്
  4. ജൂലിയസ് സീസര്‍
  5. കിങ്ങ് ലിയര്‍
  6. മാക് ബത്ത്
  7. ഒഥല്ലോ
  8. റോമിയോ ആന്‍റ് ജൂലിയറ്റ്
  9. ടിമണ്‍ ഓഫ് ഏഥന്‍സ്
  10. ടൈറ്റസ് അന്‍ഡോണിക്കസ്

[തിരുത്തുക] അവലംബം

  1. Greenblatt, Stephen (2005). Will in the World: How Shakespeare Became Shakespeare. London: Pimlico, 11. ISBN 0712600981.
    • Bevington, David (2002) Shakespeare, 1–3. Oxford: Blackwell. ISBN 0631227199.
    • Wells, Stanley (1997). Shakespeare: A Life in Drama. New York: W. W. Norton, 399. ISBN 0393315622.
  2. Craig, Leon Harold (2003). Of Philosophers and Kings: Political Philosophy in Shakespeare's "Macbeth" and "King Lear". Toronto: University of Toronto Press, 3. ISBN 0802086055. 
  3. Schoenbaum (1987), William Shakespeare: A Compact Documentary Life, Revised edition, Oxford: Oxford University Press, 14–22. ISBN 0195051610.
  4. Schoenbaum, Compact, 24, 296.
    • Honan, 15–16.
  5. Schoenbaum, Compact, 23–24.
  6. Schoenbaum, Compact, 62–63.
    • Ackroyd, Peter (2006). Shakespeare: The Biography. London: Vintage, 53. ISBN 0749386558.
    • Wells, Stanley, et al (2005). The Oxford Shakespeare: The Complete Works, 2nd Edition. Oxford: Oxford University Press, xv–xvi. ISBN 0199267170.
  7. Baldwin, 164–66.
    • Cressy, 80–82.
    • Ackroyd, 545.
    • Wells, Oxford Shakespeare, xvi.
  8. Schoenbaum, Compact, 77–78.
  9. Schoenbaum, Compact, 93
  10. Schoenbaum, Compact, 94.
  11. Schoenbaum, Compact, 224.
  12. Schoenbaum, Compact, 95.
  13. Schoenbaum, Compact, 97–108.
    • Rowe, Nicholas (1709). Some Account of the Life &c. of Mr. William Shakespear. Reproduced by Terry A. Gray (1997) at: Mr. William Shakespeare and the Internet. Retrieved 30 July 2007.
  14. Schoenbaum, Compact, 144–45.
  15. Schoenbaum, Compact, 110–11.
  16. Honigmann, E. A. J. (1999). Shakespeare: The Lost Years. Revised Edition. Manchester: Manchester University Press, 1. ISBN 0719054257.
    • Wells, Oxford Shakespeare, xvii.
  17. Schoenbaum, Compact, 95–117.
    • Wood, 97–109.
  18. Schoenbaum, Compact, 279.
  19. Honan, 375–78.
  20. Schoenbaum, Compact, 276.
  21. 21.0 21.1 Ackroyd, 476.
  22. Honan, 326.
    • Ackroyd, 462–464.
  23. Honan, 387.
  24. Schoenbaum, Compact, 287.
  25. Schoenbaum, Compact, 292, 294.
  26. Schoenbaum, Compact, 306–07.
    • Wells, Oxford Shakespeare, xviii.
  27. Schoenbaum, Compact, 308–10.
  28. തേജസ് പാഠശാല,28 ഏപ്രില്‍ 2008

ആശയവിനിമയം

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu