ജൂണ്‍ 11
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ജൂണ്‍ 11 വര്‍ഷത്തിലെ 162(അധിവര്‍ഷത്തില്‍ 163)-ാം ദിനമാണ്.
ഉള്ളടക്കം |
ചരിത്രസംഭവങ്ങള്‍
- 1580 - യുവന് ഡ ഗരായ് ബ്യൂണസ് അയേര്‍സ് നഗരം സ്ഥാപിച്ചു.
- 1788 - റഷ്യന്‍ പര്യവേഷകന് ഗെറാസിം ഇസ്മൈലോവ് അലാസ്കയിലെത്തി.
- 1866 - ഇപ്പോള്‍ അലഹബാദ് ഹൈക്കോടതി എന്നറിയപ്പെടുന്ന ആഗ്ര ഹൈക്കോടതി പ്രവര്‍ത്തനമാരംഭിച്ചു.
- 1901 - കുക്ക് ദ്വീപുകള്‍, ന്യൂസീലാന്റിന്റെ ഭാഗമായി.
- 1935 - എഫ്.എം. പ്രക്ഷേപണത്തിന്റെ ഉപജ്ഞാതാവായ എഡ്വിന് ആംസ്ട്രോങ്, തന്റെ കണ്ടുപിടുത്തത്തിന്റെ ആദ്യ പൊതുപ്രദര്‍ശനം അമേരിക്കയിലെ ന്യൂ ജഴ്സിയില്‍ വച്ച് നടത്തി.
- 1937 - ജോസഫ് സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സോവിയറ്റ് യൂണിയന്, 8 സൈനികനേതാക്കളുടെ വധശിക്ഷ നടപ്പാക്കി.
- 1940 - രണ്ടാം ലോകമഹായുദ്ധം: ഇറ്റലിയിലെ ജെനോവയിലും ട്യൂറിനിലും ബ്രിട്ടീഷ് സൈന്യം ബോംബാക്രമണം നടത്തി.
- 1945 - കാനഡയുടെ പ്രധാനമന്ത്രിയായി വില്ല്യം ലിയോണ്‍ മക്കെന്‍സീ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
കേരളം
- 2007 - സൈലന്റ് വാലി ക്ക് ചുറ്റും ബഫര്‍സോണ്‍ ഉണ്ടാക്കാനായി ഉത്തരവ് ഇറങ്ങി, വൈല്‍ഡ് ലൈഫ് വാര്ഡന് ചുമതലയേറ്റു.
ജന്മദിനങ്ങള്
ചരമവാര്‍ഷികങ്ങള്‍
- 2008 - മഹാകവി പാലാ നാരായണന് നായര്‍ അന്തരിച്ചു