രണ്ടാം ലോകമഹായുദ്ധം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രണ്ടാം ലോകമഹായുദ്ധം | |||||||
---|---|---|---|---|---|---|---|
മുകളില്‍ ഇടത്തുന്നിന്നും പ്രദക്ഷിണദിശയില്‍: കോമണ്‍വെല്‍ത്ത് പോരാളികള്‍ മരുഭൂമിയില്‍; ചൈനക്കാരെ ജപ്പാന്‍ പട്ടാളം ജീവനോടെ കുഴിച്ചുമൂടുന്നു; സോവിയറ്റ് സേന ശീതകാലത്ത്; ജപ്പാന്റെ കാരിയര്‍ ബോണ്‍ പറന്നുയരാന്‍ തയ്യാറെടുക്കുന്നു; സോവിയറ്റ് സേന ബെര്‍ലിനില്‍ പോരാട്ടത്തിനിടയില്‍; ജര്‍മ്മന്‍ അന്തര്‍വാഹിനി ആക്രമണം നേരിടുന്നു.. |
|||||||
|
|||||||
പക്ഷങ്ങള്‍ | |||||||
സഖ്യകക്ഷികള്‍ | അച്ചുതണ്ട് ശക്തികള്‍ | ||||||
Commanders | |||||||
സഖ്യസേനാ നേതാക്കള്‍ | അച്ചുതണ്ടു നേതാക്കള്‍ | ||||||
പരുക്കേറ്റവരും മരിച്ചവരും | |||||||
പട്ടാളക്കാര്‍: 1,40,00,000 -ല്‍ കൂടുതല്‍ സാധാരണക്കാര്‍: 3,60,00,000-ല്‍ കൂടുതല്‍ ആകെ: 5,00,00,000-ല്‍ കൂടുതല്‍ |
പട്ടാളക്കാര്‍: 80,00,000-ല്‍ കൂടുതല്‍ സാധാരണക്കാര്‍: 40,00,000-ല്‍ കൂടുതല്‍ ആകെ 1,20,00,000 |
രണ്ടാം ലോകമഹായുദ്ധം 1939-1945 വരെയുള്ള കാലത്തു ആഗോളതലത്തിലല്‍ സഖ്യകക്ഷികളും അച്ചുതണ്ടുശക്തികളും തമ്മില്‍ നടന്നു. നാളിതുവരെ മനുഷ്യചരിത്രം കണ്ട ഏറ്റവും ഭീകരമായ ഈ പോരാട്ടത്തില്‍ 72 ദശലക്ഷം പേര്‍ (ഇതില്‍ 24 ദശലക്ഷം സൈനികരായിരുന്നു) മരണമടഞ്ഞു. 70-ലേറെ രാജ്യങ്ങള്‍ തമ്മില്‍ ഭൂഗോളത്തിന്റെ നാനാദിക്കിലുമായി നടന്ന ഈ യുദ്ധത്തില്‍ അമേരിക്ക, സോവിയറ്റ് യൂണിയന്‍, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെട്ട സഖ്യകക്ഷികള്‍, ജര്‍മ്മനി, ജപ്പാന്‍, ഇറ്റലി എന്നീ രാജ്യങ്ങള്‍ നേതൃത്വം നല്‍കിയ അച്ചുതണ്ടുശക്തികളെ പരാജയപ്പെടുത്തി.
ഉള്ളടക്കം |
[തിരുത്തുക] പശ്ചാത്തലം
1913 മുതല്‍ 1919 വരെ നടന്ന ഒന്നാം ലോകമഹായുദ്ധത്തിനൊടുവില്‍ വെഴ്സൈല്‍സ് ഉടമ്പടിയില്‍ക്കൂടി ജര്‍മ്മനി സഖ്യകക്ഷികളുടെ മുന്‍പില്‍ കീഴടങ്ങി. ഒന്നാം ലോകമഹായുദ്ധത്തില്‍ സഖ്യകക്ഷികളോട് പരാജയപ്പെട്ട് ജര്‍മ്മനിക്ക് കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചു. ദശലക്ഷക്കണക്കിനാളുകള്‍ക്ക് ജീവഹാനിയും, ഭൂനഷ്ടവുമുണ്ടായി. സമ്പദ്ഘടന തകര്‍ന്നു. എന്നാല്‍ 14 വര്‍ഷത്തിന് ശേഷം 1933 ജനുവരിയില്‍ ഫ്യൂറര്‍ എന്ന അഡോള്‍ഫ് ഹിറ്റ്ലറുടെ നാസി പാര്‍ട്ടി അധികാരത്തില്‍ വന്നതോടെ, വെറും ആറു വര്‍ഷത്തിനുള്ളില്‍ ജര്‍മ്മനി സാമ്പത്തികവും സൈനികവുമായി വന്‍ശക്തിയായി മാറി. 20 വര്‍ഷം മുന്‍പ് വെഴ്സൈല്‍സ് ഉടമ്പടിയില്‍ക്കൂടി ലോകത്തിനു മുന്‍പില്‍ നിന്നും നേരിട്ട നാണക്കേടില്‍ നിന്ന് മോചനം നേടാനും, ലോകത്തില്‍ ശുദ്ധരക്തത്തിന് ഏക ഉടമകളെന്ന് ഹിറ്റ്ലര്‍ അവകാശപ്പെട്ടിരുന്ന ആര്യന്മാരുടെ സമ്പൂര്‍ണാധിപത്യത്തിനുമായി ഹിറ്റ്ലറുടെ ജര്‍മ്മനി ഒരുങ്ങുകയായിരുന്നു.
1933 ഒക്ടൊബറില്‍ ജര്‍മനി ലീഗ് ഓഫ് നേഷന്‍സില്‍ നിന്നു പിന്മാറി. 1934 ല്‍ വെഴ്‍സായ് ഉടമ്പടിയെ കാറ്റില്‍ പറത്തിക്കൊണ്ടു ജര്‍മനി, വായുസേന രൂപീകരിച്ചു. ഒപ്പം തന്നെ കര, നാവികസേനകളേയും വിപുലീകരിച്ചു.
ഇതിനിടയില്‍ 1935 ഒക്ടൊബറില്‍ മധ്യധരണ്യാഴിയില്‍ ആധിപത്യം ലക്ഷ്യമാക്കി, ഇറ്റലി അബിസ്സീനിയയെ ആക്രമിച്ച് കീഴ്പ്പെടുത്തി. 1937 ജനുവരിയില്‍ ഹിറ്റ്ലര്‍ വെര്‍സായ് ഉടമ്പടിയെ അസാധുവയി പ്രഖ്യപിച്ചു. ഇതേ കൊല്ലം സെപ്റ്റംബറില്‍ ജപ്പാന്‍ ചീനയെ ആക്രമിച്ച് ഏഷ്യയിലും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
ജര്‍മന്‍ ഭാഷ സംസാരിക്കുന്ന ഭൂപ്രദേശങളെ ഏകീകരിച്ചു റൈന്‍ലാന്‍ഡ് വിപുലീകരിക്കുക എന്ന ലക്ഷ്യത്തില്‍ 1938-ല്‍ ജര്‍മനി ഓസ്ട്രിയയെ കീഴ്പ്പെടുത്തി. തുടര്‍ന്ന് ചെക്കൊസ്ലൊവക്യയിലെ ജര്‍മന്‍ ഭൂരിപക്ഷപ്രദേശമായ സുറ്റെന്‍ലാന്‍ഡ് എന്ന പ്രവിശ്യയില്‍ ജര്‍മനി അവകാശം ഉന്നയിച്ചു. വെഴ്സൈല്‍സ് ഉടമ്പടി പ്രകാരം ചെക്കൊസ്ലൊവക്യയുടെ നിയന്ത്രണം ഫ്രാന്‍സ്, ബ്രിട്ടണ്‍, ഇറ്റലി എന്നീ രാജ്യങ്ങളുടെ കൈവശമായിരുന്നു. യുറോപ്പില്‍ ഒരു യുദ്ധം ഒഴിവാക്കുക എന്ന ഉദ്ദേശ്യത്തില്‍ ഈ മൂന്നു രാജ്യങ്ങള്‍ ചേര്‍ന്ന് 1938-ല്‍ ജര്‍മനിയുമായി നടത്തിയ മ്യൂനിച്ച് ഉടമ്പടി പ്രകാരം സുറ്റെന്‍ലാന്‍ഡ് ജര്‍മനിയ്ക്കു കൈമാറി.
തുടര്‍ന്ന് 1939 ജനുവരി മുതല്‍ ഏപ്രില്‍ വരെ യഥാക്രമം ജര്‍മനി ബൊഹീമിയയെയും, ഇറ്റലി അല്‍ബേനിയയെയും, ജപ്പാന്‍ ഹൈനന്‍ ദ്വീപുകളേയും ആക്രമിച്ചു കീഴ്പ്പെടുത്തി.
[തിരുത്തുക] യുദ്ധത്തിന്റെ ആരംഭം
[തിരുത്തുക] യൂറോപ്പിലെ യുദ്ധം
1939 സെപ്റ്റംബര്‍ 1-ന്, ജര്‍മനി പോളണ്ടിനെ ആക്രമിക്കുന്നതോടു കൂടി രണ്ടാം ലോകമഹായുദ്ധത്തിന് ആരംഭമായി. ഈ മിന്നലാക്രമണത്തിനു ജര്‍മനി നല്‍കിയ പേരു 'ഓപ്പറേഷന്‍ വെയിസ്സ്' എന്നായിരുന്നു. ഇതേ തുടര്‍ന്നു സെപ്റ്റംബര്‍ 3-ന് ബ്രിട്ടണ്‍, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, ഫ്രാന്‍സ്, ഇന്ത്യ[1] എന്നീ രാജ്യങ്ങളും സെപ്റ്റംബര്‍ 6 ന് ദക്ഷിണാഫ്രിക്ക, കാനഡ എന്നീ രാജ്യങ്ങളും ജര്‍മനിയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. പടിഞ്ഞാറു ഭാഗത്തു നിന്നും നാസി ജര്‍മനി പൊളണ്ടിനെ ആക്രമിച്ചുകൊണ്ടിരുന്നപ്പോള്‍ കിഴക്കു നിന്നും സോവിയറ്റ് യൂണിയനും പോളണ്ടിനെ ആക്രമിക്കുകയായിരുന്നു. ഒടുവില്‍ സെപ്റ്റംബര്‍ 27-നു പോളണ്ട് കീഴടങ്ങുകയും ഭൂപ്രദേശം ജര്‍മനിയും സോവിയറ്റ് യൂണിയനും പങ്കിട്ടെടുക്കുകയും ചെയ്തു. 1940 ഏപ്രില്‍ 9 നു നാസി ജര്‍മനി ഓപ്പറേഷന്‍ വെസെന്‍ബര്‍ഗ് എന്ന സൈനികനടപടിയിലൂടെ ഡെന്മാര്‍ക്ക്, നോര്‍വേ എന്നീ രാജ്യങ്ങളേയും മേയ് 10-ന് ഓപ്പറേഷന്‍ ഗെല്‍ബ് എന്ന നടപടിയിലൂടെ ഹോളണ്ട്, ബെല്‍ജിയം, ലക്സംബര്‍ഗ്ഗ് എന്നീ രാജ്യങ്ങളേയും ആക്രമിച്ചു കീഴ്പ്പെടുത്തി. തുടര്‍ന്ന് ഫ്രാന്‍സിനെ ആക്രമിക്കാന്‍ തുടങ്ങി. 1940 ജൂണ്‍ 25-ന് ഫ്രാന്‍സ്, ജര്‍മനിയുടെ മുന്‍പില്‍ നിരുപാധികം കീഴടങ്ങി. ഫ്രാന്‍സ് അധിനിവേശത്തിനു ജര്‍മനി നല്‍കിയ പേര് ഓപ്പറേഷന്‍ റെഡ് എന്നായിരുന്നു.
[തിരുത്തുക] അച്ചുതണ്ടു ശക്തികള്‍
1940 സെപ്റ്റംബര്‍ 27-ന് ബെര്‍ലിനില്‍ ഇറ്റലി, ജര്‍മനി, ജപ്പാന്‍ എന്നീ രാജ്യങള്‍ ത്രിശക്തി ഉടമ്പടിയില്‍ ഒപ്പു വച്ചു. രണ്ടാം ലോകമഹായുദ്ധത്തിലെ അച്ചുതണ്ടു ശക്തികളുടെ രൂപീകരണം ആയിരുന്നു അന്നു നടന്നത്. ത്രിശക്തി ഉടമ്പടിയില്‍ പിന്നീടു 1940 നവംബര്‍ 20 നു ഹംഗറിയും നവംബര്‍ 23നു റൊമേനിയയും 1941 മാര്‍ച്ച് 1-ന് ബള്‍ഗേറിയയും ഒപ്പ് വച്ചു. 1940 സെപ്റ്റംബര്‍ 7-നു ജര്‍മനി ഇംഗ്ലണ്ട് ആക്രമിച്ചു .
[തിരുത്തുക] സോവിയറ്റ് യൂണിയന്‍ രണ്ടാം ലോകമഹായുദ്ധത്തില്‍
1941 ജൂണ്‍ 22-ന് ജര്‍മനി, സോവിയറ്റ് യൂണിയനെതിരെ യുദ്ധം പ്രഖ്യപിച്ചു (ഓപ്പറേഷന്‍ ബാര്‍ബറോസ്സ). തുടര്‍ന്ന് ഇറ്റലി, ഫിന്‍ലന്‍ഡ്, റൊമേനിയ എന്നീ രാജ്യങ്ങളും ഈ യുദ്ധത്തില്‍ പങ്കു ചേര്‍ന്നു.
[തിരുത്തുക] ആധാരസൂചിക
[തിരുത്തുക] കുറിപ്പുകള്‍