സെപ്റ്റംബര്‍ 7
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം സെപ്റ്റംബര്‍ 7 വര്‍ഷത്തിലെ 250 (അധിവര്‍ഷത്തില്‍ 251)-ാം ദിനമാണ്.
ഉള്ളടക്കം |
ചരിത്രസംഭവങ്ങള്‍
- ബി.സി.ഇ. 1251 - ഗ്രീസിലെ തീബ്സില്‍ സൂര്യഗ്രഹമുണ്ടായതായും ഹെറാക്ലീസ് ജനിച്ചതായും വിശ്വസിക്കപ്പെടുന്നു
- 70 - ജനറല്‍ ടൈറ്റസിന്റെ നേതൃത്വത്തിലുള്ള റോമന്‍ പട ജറുസലേം കീഴടക്കുകയും കൊള്ളയടിക്കുകയും ചെയ്തു.
- 1191 - മൂന്നാം കുരിശുയുദ്ധം:അഴ്‌സഫിലെ യുദ്ധം- ഇംഗ്ലണ്ടിന്റെ റിച്ചാര്‍ഡ് ഒന്നാമന്‍ സലാദിനെ തോല്പ്പിച്ചു.
- 1539 - ഗുരു അംഗദ് ദേവ് സിക്കുകാരുടെ രണ്ടാമതു ഗുരുവായി.
- 1776 - ലോകത്തിലെ ആദ്യത്തെ മുങ്ങിക്കപ്പല്‍ ആക്രമണം. അമേരിക്കയുടെ ടര്‍ട്ടില്‍ സബ്‌മെഴ്സിബിള്‍ ബ്രിട്ടീഷ് അഡ്‌മിറല്‍ റിച്ചാര്‍ഡ് ഹോവിന്റെ എച്. എം. എസ് ഈഗിളിന്റെ ഹള്ളില്‍ ടൈം ബോംബ് വെക്കാന്‍ ശ്രമിച്ചു.
- 1812 - നെപ്പോളിയന്റെ യുദ്ധങ്ങള്‍: ബൊറോഡിനോയിലെ യുദ്ധം - ബൊറോഡിനോ എന്ന ഗ്രാമത്തില്‍ വെച്ച് അലക്സാണ്ടര്‍ ഒന്നാമന്റെ റഷ്യന്‍ സേനയെ തോല്പ്പിച്ചു.
- 1818 - സ്വീഡന്‍-നോര്‍വേയിലെ കാള്‍ മൂന്നാമന്‍ ട്രൗണ്‍ഹേമില്‍ വെച്ച് നോര്‍വേയുടെ രാജാവായി അധികാരമേറ്റു
- 1821 - റിപ്പബ്ലിക്ക് ഓഫ് ഗ്രാന്‍ കൊളംബിയ സ്ഥാപിതമായി. ഇന്നത്തെ വെനിസ്വേല, കൊളംബിയ, പനാമ, ഇക്വഡോര്‍ എന്നിവയുടെ മിക്ക ഭാഗങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു ഫെഡറേഷന്‍ ആയിരുന്നു അത്. സിമോണ്‍ ബൊളിവാര്‍ സ്ഥാപക പ്രസിഡന്റും ഫ്രാന്‍സിസ്കോ ദെ പോളാ സന്റന്‍ഡര്‍ വൈസ് പ്രസിഡന്റുമായി സ്ഥാനമേറ്റു.
- 1822 - ഡോം പെഡ്രോ ഒന്നാമന്‍ സാവോ പോളോയിലെ ഇപിരാന്‍ഗാ നദിയുടെ തീരത്തുവെച്ച് പോര്‍ച്ചുഗലില്‍ നിന്നും ബ്രസീലിനു സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
- 1860 - ലേഡി എല്‍ജിന്‍ എന്ന ആവിക്കപ്പല്‍ മിഷിഗണ്‍ തടാകത്തില്‍ മുങ്ങി നാനൂറോളം പേര്‍ മരിച്ചു
- 1864 - അമേരിക്കന്‍ ആഭ്യന്തര യുദ്ധം.: യൂണിയന്‍ ജനറല്‍ വില്ല്യം ടെകുംസെ ഷെര്‍മാന്റെ കല്പ്പന പ്രകാരം അറ്റ്ലാന്റയും ജോര്‍ജിയയും അടിയന്തിരമായി ഒഴിപ്പിച്ചു.
- 1953 - നികിത ക്രൂഷ്ചേവ് സോവിയറ്റ് കേന്ദ്ര കമ്മിറ്റിയുടെ തലവനായി.
- 1977 - പനാമ കനാലിന്റെ നിയന്ത്രണം ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ പനാമക്ക് കൈമാറുന്നതിനുള്ള ടോറിജോസ്-കാര്‍ട്ടര്‍ ഉടമ്പടി ഒപ്പുവക്കപ്പെട്ടു.
- 1979 - എന്റര്‍ടയിന്മെന്റ് ആന്റ് സ്പോര്‍ട്ട്സ് പ്രോഗ്രാമിങ് നെറ്റ്വര്‍ക്ക് എന്ന ഇ.എസ്.പി.എന്‍. പ്രക്ഷേപണം ആരംഭിച്ചു.
- 1986 - ചിലിയുടെ പ്രസിഡണ്ടായിരുന്ന അഗസ്റ്റോ പിനോഷെ ഒരു വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടു.
- 1998 - സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളായിരുന്ന ലാറി പേജും, സെര്‍ജി ബ്രിന്നും ചേര്‍ന്ന് ഗൂഗിള്‍ സ്ഥാപിച്ചു.
- 2005 - ഈജിപ്തില്‍ ആദ്യ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നടന്നു.