നവംബര്‍ 23
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം നവംബര്‍ 23 വര്‍ഷത്തിലെ 327-ാം ദിനമാണ് (അധിവര്‍ഷത്തില്‍ 328). വര്‍ഷത്തില്‍ 38 ദിവസം ബാക്കി.
ഉള്ളടക്കം |
[തിരുത്തുക] ചരിത്ര സംഭവങ്ങള്‍
- 1867 - രണ്ട് ഐറിഷുകാരെ തടവില്‍ നിന്നും രക്ഷിച്ചതിന് വില്യം ഒബ്രയാന്, വില്യം ഒമെറ അലന്, മൈക്കല്‍ ലാര്കിന് (മാഞ്ചസ്റ്റര്‍ രക്തസാക്ഷികള്‍) എന്നിവരെ ബ്രിട്ടനിലെ മാഞ്ചസ്റ്ററില്‍ തൂക്കിലേറ്റി.
- 1914 - അമേരിക്കന്‍ പട്ടാളം മെക്സിക്കോയില്‍ നിന്നും പിന്മാറി
- 1936 - ലൈഫ് മാസിക പുറത്തിറങ്ങി
- 1971 - ചൈനയുടെ പ്രതിനിധികള്‍ ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തില്‍ പങ്കെടുത്തു
- 1980 - ഇറ്റലിയില്‍ ഭൂകമ്പം - 4800 പേര് കൊല്ലപ്പെട്ടു
- 1996 - അന്ഗോള ലോക വ്യാപാര സംഘടനയില്‍ ചേര്‍ന്നു
[തിരുത്തുക] ജന്മദിനങ്ങള്
- 912 - റോമന്‍ ചക്രവര്‍ത്തി മഹാനായ ഓട്ടോ ഒന്നാമന്റെ ജന്മദിനം
- 1553 - പ്രശസ്ത ഇറ്റാലിയന്‍ സസ്യശാസ്ത്രജ്ഞന് പ്രോസ്പറോ ആല്പിനിയുടെ ജന്മദിനം
- 1897 - ബംഗാളി സാഹിത്യകാരന് നീരോദ് ചോന്ദ്രോ ചൗധരിയുടെ ജന്മദിനം
- 1926 - സത്യസായി ബാബയുടെ ജന്മദിനം
[തിരുത്തുക] മരണങ്ങള്
1945-മുഹമ്മദ് അബ്ദുള്‍ റഹിമാന്‍ അന്തരിച്ചു