സെപ്റ്റംബര്‍ 20
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം സെപ്റ്റംബര്‍ 20 വര്‍ഷത്തിലെ 263 (അധിവര്‍ഷത്തില്‍ 264)-ാം ദിനമാണ്.
ഉള്ളടക്കം |
ചരിത്രസംഭവങ്ങള്‍
- 1187 - സലാദിന് ജെറുസലേം ആക്രമണം ആരംഭിച്ചു.
- 1519 - ഫെര്‍ഡിനാന്‍ഡ് മാഗല്ലന്, 270 സഹയാത്രികരുമായി ഭൂമി ചുറ്റി സഞ്ചരിക്കാനുള്ള തന്റെ കപ്പല്‍യാത്ര സാന്‍ലൂകാര്‍ ഡി ബരാമെഡയില് നിന്നും ആരംഭിച്ചു.
- 1891 - ആദ്യ പെട്രോള്‍ കാര്‍ അമേരിക്കയില്‍ മസാചുസെറ്റ്സിലെ സ്പ്രിങ്ഫീല്‍ഡില്‍ പുറത്തിറങ്ങി.
- 1930 - ആര്‍ച്ച് ബിഷപ്പ് മാര്‍ ഇവാനിയോസ്, സീറോ മലങ്കര കത്തോലിക്കസഭ സ്ഥാപിച്ചു.
- 1946 - ആദ്യ കാന്‍ ചലച്ചിത്രോല്‍സവം സംഘടിപ്പിക്കപ്പെട്ടു.
- 1977 - വിയറ്റ്നാം ഐക്യരാഷ്ട്രസഭയില്‍ അംഗമായി.
- 1984 - ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിലെ അമേരിക്കന്‍ നയതന്ത്ര്യകാര്യാലയത്തിനു നേരെയുണ്ടായ ആത്മഹത്യാ കാര്‍ബോംബാക്രമണത്തില്‍ ഇരുപത്തിരണ്ടു പേര് കൊല്ലപ്പെട്ടു.
- 2000 - ബ്രിട്ടന്റെ എം.ഐ. 6 രഹസ്യാന്വേഷണവിഭാഗത്തിന്റെ കെട്ടിടത്തിനു നേരെ മിസൈലാക്രമണം നടന്നു. റഷ്യന്‍ നിര്‍മ്മിത പീരങ്കിവേധമിസൈല് ആയ മാര്‍ക്ക് 22 ആയിരുന്നു ഇതിനുപയോഗിച്ചത്.