ജൂണ്‍ 6
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ജൂണ്‍ 6 വര്‍ഷത്തിലെ 157 (അധിവര്‍ഷത്തില്‍ 158)-ാം ദിനമാണ്
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1523 - കല്‍മാര്‍ യൂണിയന് അന്ത്യം കുറിച്ചുകൊണ്ട് ഗുസ്താവ് വാസ സ്വീഡന്റെ രാജാവായി.
- 1683 - ലോകത്തെ ആദ്യ സര്‍വകലാശാലാ മ്യൂസിയമായ അഷ്മോലിയന്‍ മ്യൂസിയം ഇംഗ്ലണ്ടിലെ ഓസ്ക്ഫോര്‍ഡില്‍ പ്രവര്‍ത്തനമാരംഭിച്ചു.
- 1752 - മോസ്കോ നഗരത്തിന്റെ മൂന്നിലൊരുഭാഗം അഗ്നിബാധക്കിരയായി.
- 1808 - നെപ്പോളിയന്റെ സഹോദരന് ജോസഫ് ബോണപ്പാര്‍ട്ട് സ്പെയിനിന്റെ രാജാവായി.
- 1844 - യങ് മെന്‍സ് ക്രിസ്റ്റ്യന്‍ അസോസിയേഷന് (വൈ.എം.സി.എ.) ലണ്ടനില്‍ സ്ഥാപിതമായി.
- 1882 - ചുഴലിക്കാറ്റിനോടനുബന്ധിച്ചുണ്ടായ കൂറ്റന്‍ തിരമാലകള്‍ തുറമുഖത്തേക്കടിച്ച് ബോംബേയില്‍ ഒരു ലക്ഷത്തിലധികം പേര് കൊല്ലപ്പെട്ടു.
- 1946 - ബാസ്കറ്റ് ബോള്‍ അസ്സോസിയേഷന് ഓഫ് അമേരിക്ക ന്യൂയോര്‍ക്കില്‍ രൂപവല്‍ക്കരിക്കപ്പെട്ടു.
- 1946 - സോവിയറ്റ് യൂണിയന് അര്‍ജന്റീനയുമായി നയതന്ത്രബന്ധങ്ങള്‍ സ്ഥാപിച്ചു.
- 1956 - സിംഗപൂരിന്റെ ആദ്യ മുഖ്യമന്ത്രി ഡേവിഡ് മാര്‍ഷല്‍ രാജി വച്ചു.
- 1984 - തീവ്രവാദികളെ തുരത്തുന്നതിന് ഇന്ത്യന്‍ സേന സുവര്ണക്ഷേത്രത്തിലേക്ക് സൈനികാക്രമണം നടത്തി.
- 1993 - മംഗോളിയയില്‍ ആദ്യത്തെ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നടന്നു.
- 2004 - തമിഴിനെ ഉല്‍കൃഷ്ടഭാഷയായി ഇന്ത്യയുടെ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍കലാം പ്രഖ്യാപിച്ചു.
[തിരുത്തുക] ജനനം
[തിരുത്തുക] മരണം
- 2007 - മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഇടുക്കി, അങ്കമാലി ഭദ്രാസനാധിപന്‍ ഔഗേന്‍ മാര്‍ ദിവന്നാസിയോസ് കോട്ടയം ജില്ലയിലെ വാഴൂരിനടുത്തുണ്ടായ വാഹനാപകടത്തില്‍ മരണമടഞു