നവംബര്‍ 10
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം നവംബര്‍ 10 വര്‍ഷത്തിലെ 314-ാം ദിനമാണ് (അധിവര്‍ഷത്തില്‍ 315). വര്‍ഷത്തില്‍ 51 ദിവസം ബാക്കി.
ഉള്ളടക്കം |
[തിരുത്തുക] ചരിത്ര സംഭവങ്ങള്‍
- 1674 - ആംഗ്ലോ - ഡച്ച് യുദ്ധത്തില്‍ വെസ്റ്റ്മിനിസ്റ്റര്‍ ഉടമ്പടി അനുസരിച്ച് നെതര്‍ലാന്‍ഡ്സ് ന്യൂ നെതര്‍ലാന്‍ഡ്സ് ഇംഗ്ലണ്ടിന് അടിയറ വെച്ചു.
- 1928 - മിചിനോമിയ ഹിരോഹിതോ ജപ്പാന്റെ 124-ആം ചക്രവര്‍ത്തിയായി.
- 1958 - ന്യൂയോര്‍ക്കിലെ രത്നവ്യാപാരിയായിരുന്ന ഹാരി വിന്സ്റ്റന്, ഇന്ത്യയില്‍ നിന്നും കുഴിച്ചെടുത്ത അത്യപൂര്‍വ്വമായ ഹോപ് ഡയമണ്ട് എന്ന നീല വജ്രം സ്മിത്സോണിയന് ഇന്‍സ്റ്റിറ്റ്യൂഷനു സമ്മാനിച്ചു.
- 1995 - നാടകകൃത്തും പരിസ്ഥിതിവാദിയുമായ കെന്‍ സരോ-വിവായെയും മറ്റ് എട്ട് മൂവ്മെന്റ് ഫോര്‍ ദ സര്‍വൈവല്‍ ഓഫ് ദി ഒഗോണി പീപ്പിള്‍ പ്രവര്‍ത്തകരേയും നൈജീരിയന്‍ സര്‍ക്കാര്‍ തൂക്കിക്കൊന്നു
- 1997 - വേള്‍ഡ്കോമും എം.സി.ഐ കമ്മ്യൂണിക്കേഷനും അമേരിക്കയിലെ ഏറ്റവും വലിയ ലയനത്തില്‍ ഒന്നായി.
- 2006 - ശ്രീലങ്കന്‍ തമിഴ് പാര്ലമെന്റേറിയന് നടരാജ രവിരാജ് കൊളംബോയില്‍ വധിക്കപ്പെട്ടു
[തിരുത്തുക] ജന്മദിനങ്ങള്
- 1728 - ഇംഗ്ലീഷ് നാടകകൃത്ത് ഒലിവര്‍ ഗോള്‍ഡ്സ്മിത്തിന്റെ ജന്മദിനം