നവംബര്‍ 7
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം നവംബര്‍ 7 വര്‍ഷത്തിലെ 311-ാം ദിനമാണ് (അധിവര്‍ഷത്തില്‍ 312). വര്‍ഷത്തില്‍ 54 ദിവസം ബാക്കി
ഉള്ളടക്കം |
[തിരുത്തുക] ചരിത്ര സംഭവങ്ങള്‍
- 1665 - ലോകത്തിലെ ഏറ്റവും പഴയ ജേണല്‍ ആയ ലണ്ടന്‍ ജേണല്‍ പ്രസിദ്ധീകരണമാരംഭിച്ചു.
- 1910 - റൈറ്റ് സഹോദരന്മാര് ലോകത്തിലെ ആദ്യത്തെ എയര്‍ കാര്‍ഗോ കരാറെടുത്തു.
- 1917 - റഷ്യന്‍ വിപ്ലവം. ലെനിന്റെ നേതൃത്വത്തിലുള്ള വിപ്ലവകാരികള്‍ കെറന്‍സ്കിയുടെ നേതൃത്വത്തിലുള്ള താല്‍ക്കാലിക ഗവണ്മെന്റില് നിന്നും ഭരണം പിടിച്ചെടുത്തു.
- 1990 - ഇന്ത്യന്‍ പ്രധാനമന്ത്രി വി പി സിംഗ് രാജിവച്ചു.
- 2001 - ശബ്ദാതിവേഗ യാത്രാവിമാനമായ കോണ്‍കോര്‍ഡ് പതിനഞ്ചു മാസത്തെ ഇടവേളക്കു ശേഷം യാത്ര പുനരാരംഭിച്ചു.
[തിരുത്തുക] ജനനം
- 1858 - ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനിയായ ബിപിന്‍ ചന്ദ്ര പാലിന്റെ ജന്മദിനം.
- 1888 - ഇന്ത്യന്‍ ഭൗതിക ശാസ്ത്രജ്ഞന് സര് സി വി രാമന്റെ ജന്മദിനം.
- 1954 - സിനിമാ നടന് കമലഹാസന്റെ ജന്മദിനം.
[തിരുത്തുക] മരണം
- 2000 - ഇന്ത്യന്‍ സ്വാതന്ത്ര്യസമര നേതാവും കാര്‍ഷിക വികസനത്തിന്റെ ശില്പ്പിയുമായിരുന്ന ചിദംബരം സുബ്രമണ്യന്റെ ചരമദിനം