See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ഇന്ത്യ - വിക്കിപീഡിയ

ഇന്ത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഭാരത ഗണരാജ്യം
भारत गणराज्य
Republic of India
Flag of ഇന്ത്യ ദേശീയ ചിഹ്നം
മുദ്രാവാക്യം
"സത്യമേവ ജയതേ" (Sanskrit)
सत्यमेव जयते  (Devanagari)
"സത്യം മാത്രം ജയിക്കട്ടെ"[1]
ദേശീയ ഗാനം
ജന ഗണ മന
Thou art the ruler of the minds of all people
[2]
ദേശീയ ഗീതം[4]
വന്ദേ മാതരം
I bow to thee, Mother
[3]
Location of ഇന്ത്യ
തലസ്ഥാനം ന്യൂ ഡല്‍ഹി
ഏറ്റവും വലിയ നഗരം മുംബൈ
ഔദ്യോഗിക ഭാഷകള്‍:
ഇതര ഔഗ്യോഗിക ഭാഷകള്‍:
Demonym ഇന്ത്യന്
ഭരണകൂടം ഫെഡറല്‍ റിപബ്ലിക്
പാര്‍ലമെന്ററി ജനാധിപത്യം[8]
 -  രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍
 -  പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ്
സ്വാതന്ത്ര്യം ബ്രിട്ടനില്‍ നിന്നും 
 -  പ്രഖ്യാപനം ഓഗസ്റ്റ് 15 1947 
 -  റിപബ്ലിക് ജനുവരി 26 1950 
 -  ജലം (%) 9.56
ജനസംഖ്യ
 -  2007 estimate 1.12 billion[8] (2)
 -  2001 census 1,027,015,248 
ആഭ്യന്തര ഉത്പാദനം (PPP) 2006 estimate
 -  ആകെ $ 4.156 trillion[8] (4)
 -  ആളോഹരി $ 3,737 (118)
GDP (nominal) 2007 estimate
 -  Total 1.0 trillion (12)
 -  Per capita 820 (132)
Gini? (1999-2000) 32.5[9] (medium
HDI (2006) 0.611 (medium) (126)
നാണയം രൂപാ (₨) (INR)
സമയമേഖല IST (UTC+5:30)
 -  Summer (DST) പാലിക്കപ്പെടുന്നില്ല (UTC+5:30)
ഇന്റര്‍നെറ്റ് സൂചിക .in[8]
ഫോണ്‍ കോഡ് +91

തെക്കേ ഏഷ്യയിലെ ഒരു വലിയ രാഷ്ട്രമാണ് ഇന്ത്യ എന്ന ഭാരതം . ഹിന്ദുസ്ഥാന്‍ എന്നും ഇതു് അറിയപ്പെടുന്നുവെങ്കിലും ഈ പദം ഇന്ത്യന്‍‍ യൂണിയനുപുറമെ പാക്കിസ്ഥാനെയും ബംഗ്ലാദേശിനെയും കൂടി ഉള്‍ക്കൊള്ളുന്നതാണു്. ന്യൂഡല്‍ഹിയാണ്‌ തലസ്ഥാനം . 1947 ആഗസ്ത്‌ 15 നു ബ്രിട്ടീഷ്‌ കൊളോണിയല്‍ ഭരണത്തില്‍ നിന്ന്‌ സ്വാതന്ത്ര്യം നേടി. 22 ഭാഷകളെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ള ഇന്ത്യയിലെ രാഷ്ട്രഭാഷ ഹിന്ദിയാണ്‌[11]. പാകിസ്താന്‍, ബംഗ്ളാദേശ്‌, ചൈന, നേപ്പാള്‍ മുതലായ രാജ്യങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഇന്ത്യ , ജനസംഖ്യയില്‍ ചൈനയ്ക്കു തൊട്ടു പിന്നില്‍ രണ്ടാം സ്ഥാനത്തു നില്കുന്നു. 2001 ലെ സ്ഥിതി വിവരക്കണക്കുകള്‍ പ്രകാരം, 100 കോടിയിലധികമാണ്‌ ജനസംഖ്യ. 70 ശതമാനം ജനങ്ങളും കൃഷിയെ ആശ്രയിച്ചാണ്‌ ഉപജീവനം നടത്തുന്നത്‌. [അവലംബം ചേര്‍ക്കേണ്ടതുണ്ട്]

ഉള്ളടക്കം

[തിരുത്തുക] നിരുക്തം

അതിപുരാതന കാലത്ത് ഈ ഉപഭൂഖണ്ഡം മുഴുവന്‍ ഭരതന്‍ എന്നു പേരുള്ള ഒരു ചക്രവര്‍ത്തി ഭരിച്ചിരുന്നു എന്ന് കരുതുന്നു. മഹാഭാരതത്തിന്റെ ആദ്യപര്‍വത്തില്‍ ഭരതചക്രവര്‍ത്തിയെക്കുരിച്ചുള്ള പരാമര്‍ശമുണ്ട്. ഭരതരാജാവിന്റെ പേരില്‍ നിന്നാണ് ഭാരതം എന്ന പേര് ഉടലെടുത്തത്[12]. സിന്ധുനദിയുടെ പേരില്‍നിന്നാണു് ഹിന്ദുസ്ഥാന്‍, ഇന്ത്യ എന്നീ പേരുകള്‍ രാജ്യത്തിനുണ്ടായതു്. സിന്ധുനദിയെ പേര്‍ഷ്യക്കാര്‍ ഹിന്ദുവെന്നും ദേശത്തെ ഹിന്ദുസ്ഥാന്‍ എന്നും വിളിയ്ക്കുന്നതു് കേട്ടു് ഗ്രീക്കകാര്‍ ഇന്‍ഡസ് (indus) എന്നും ഇന്ത്യ എന്നും വിളിച്ചുവന്നു.


[തിരുത്തുക] ചരിത്രം

ഇന്ത്യ ഉണ്ടായത്
ഇന്ത്യ ഉണ്ടായത്
പ്രധാന ലേഖനം: ഇന്ത്യയുടെ ചരിത്രം

ലോകത്തിലെ അതിപുരാതന സംസ്കാരങ്ങളിലൊന്നാണ്‌ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേത്‌. മധ്യപ്രദേശിലെ ഭീംബേഡ്കയില്‍ കണ്ടെത്തിയ ശിലായുഗ ഗുഹകളാണ്‌ ഇന്ത്യയുടെ ചരിത്രാതീത കാലം അവശേഷിപ്പിച്ച ഏറ്റവും പുരാതനമായ രേഖ. [അവലംബം ചേര്‍ക്കേണ്ടതുണ്ട്]9000 വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഇന്ത്യയിലേക്ക്‌ ആദ്യത്തെകുടിയേറ്റമുണ്ടായി എന്നാണ്‌ കരുതപ്പെടുന്നത്‌. ഇത്‌ പിന്നീട്‌ സിന്ധു നദീതട സംസ്കാരമായി. ബി.സി. 2600നും 1900നും ഇടയിലായിരുന്നു സിന്ധു നദീതട സംസ്കാരത്തിന്റെ പ്രതാപകാലം. ഹരപ്പ, മൊഹെന്‍‍ജോദാരോ എന്നിവിടങ്ങളില്‍ നിന്ന്‌ മഹത്തായ ആ സംസ്കാരത്തെക്കുറിച്ചുള്ള തെളിവുകള്‍ കിട്ടിയിട്ടുണ്ട്.

ബി.സി. 550 മുതല്‍ ഉപഭൂഖണ്ഡത്തിലാകെ ഒട്ടേറെ രാജ്യങ്ങള്‍ രൂപംകൊണ്ടു. മഹാജനപഥങ്ങള്‍‌ എന്നാണ്‌ ഇവ അറിയപ്പെട്ടിരുന്നത്. മഗധയുംമൗര്യ രാജവംശവുമായിരുന്നു ഇവയില്‍ പ്രബലം. മഹാനായ അശോകന്‍ മൗര്യരാജവംശീയനായിരുന്നു. ഇന്ത്യയുടെ സാംസ്കാരത്തിന്‌ മൗര്യന്മാര്‍ നല്‍കിയ സംഭാവനകള്‍ വലുതാണ്‌.

ബി. സി. 180 മുതല്‍ മധ്യേഷ്യയില്‍ നിന്നുള്ള അധിനിവേശമായിരുന്നു. ഇന്തോ-ഗ്രീക്ക്‌, ഇന്തോ-പര്‍ത്തിയന്‍ സാമ്രാജ്യങ്ങള്‍ ഈ കാലഘട്ടത്തില്‍ ആധിപത്യം സ്ഥാപിച്ചിരുന്നു. ക്രിസ്തുവിനുശേഷം മൂന്നാം നൂറ്റാണ്ടില്‍ ശക്തി പ്രാപിച്ച ഗുപ്ത സാമ്രാജ്യത്തിന്റെ ഭരണം പ്രാചീന ഇന്ത്യയുടെ സുവര്‍ണ്ണ കാലഘട്ടം എന്നറിയപ്പെടുന്നു. അക്കാലത്ത് ഭാരതം എന്നാല്‍ ആര്യന്‍ (ഇറാന്‍) മുതല്‍ സിംഹപുരം(സിംഗപ്പൂര്‍) വരെ ആയിരുന്നു എന്ന് ഐതിഹ്യമുണ്ട്.

ന്യൂ ഡെല്‍ഹിയിലെ ഇന്ത്യാഗേറ്റ്
ന്യൂ ഡെല്‍ഹിയിലെ ഇന്ത്യാഗേറ്റ്

തെക്കേ ഇന്ത്യയിലാകട്ടെ വിവിധ കാലഘട്ടങ്ങളിലായി ചേര, ചോള, കഡംബ, പല്ലവ, പാണ്ഡ്യ തുടങ്ങിയ സാമ്രാജ്യങ്ങള്‍ നിലനിന്നിരുന്നു. ശാസ്ത്രം, കല, സാഹിത്യം, ഗണിതം, ജ്യോതിശാസ്ത്രം, തത്വശാസ്ത്രം ഇന്നീ മേഖലകളില്‍ ഈ കാലഘട്ടത്തില്‍ വന്‍ പുരോഗതിയുണ്ടായി. പത്താം നൂറ്റാണ്ടോടെ ഉപഭൂഖണ്ഡത്തിന്റെ വടക്ക്‌, മധ്യദേശങ്ങള്‍ ഇസ്ലാമിക അധിനിവേശത്തിന്റെ ഭാഗമായുദിച്ച ഡല്‍ഹി സുല്‍ത്താന്റെ കീഴിലായി. മുഗള്‍ സാമ്രാജ്യമാണ്‌ പിന്നീടു ശക്തിപ്രാപിച്ചത്‌. ദക്ഷിണേന്ത്യയില്‍ വിജയനഗര സാമ്രാജ്യമായിരുന്നു ഈ കാലഘട്ടത്തില്‍ പ്രബലം.

പതിനാറാം നൂറ്റാണ്ടുമുതല്‍ പോര്‍ച്ചുഗീസ്‌, ഡച്ച്‌, ഫ്രഞ്ച്‌, ബ്രിട്ടീഷ്‌ അധിനിവേശമുണ്ടായി. ഇന്ത്യയുമായി വാണിജ്യ ബന്ധമായിരുന്നു യൂറോപ്യന്മാരുടെ ലക്ഷ്യമെങ്കിലും പരസ്പരം പോരടിച്ചു നിന്നിരുന്ന സാമ്രാജ്യങ്ങളെ മുതലെടുത്ത്‌ അവര്‍ ഇന്ത്യയൊട്ടാകെ കോളനികള്‍ സ്ഥാപിച്ചു. 1857-ല്‍ ഇംഗ്ലീഷ്‌ ഈസ്റ്റിന്ത്യാ കമ്പനിക്കു നേരെയുണ്ടായ കലാപമാണ്‌ യൂറോപ്യന്‍ അധിനിവേശത്തിനു നേരെ ഇന്ത്യക്കാര്‍ നടത്തിയ പ്രധാന ചെറുത്തുനില്‍പ്പ്‌ ശ്രമം. ഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം എന്നറിയപ്പെടുന്ന ഈ കലാപം പക്ഷേ ബ്രിട്ടീഷ്‌ സൈന്യം അടിച്ചൊതുക്കി. ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളും ബ്രിട്ടീഷ്‌ സാമ്രാജ്യത്തിനു കീഴിലുമായി.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ അഹിംസയില്‍ അധിഷ്ടിതമായ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനം ശക്തിപ്രാപിച്ചു. വര്‍ഷങ്ങള്‍ നീണ്ട സഹന സമരങ്ങള്‍ക്കൊടുവില്‍ 1947 ഓഗസ്റ്റ്‌ 15ന്‌ ഇന്ത്യ ബ്രിട്ടീഷ്‌ ആധിപത്യത്തില്‍നിന്ന് സ്വതന്ത്രമായി. എന്നാല്‍ ഇന്ത്യയുടെ ഒരു ഭാഗം പാക്കിസ്ഥാന്‍ എന്ന പേരില്‍ വിഭജിച്ച്‌ മറ്റൊരു രാജ്യമാകുന്നത്‌ കണ്ടാണ്‌ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം തുടങ്ങുന്നത്‌.

[തിരുത്തുക] നാഴികക്കല്ലുകള്‍

  • ക്രി.മു. 3000–1500 സിന്ധു നദിതട സംസ്കാരം, ഇന്നത്തെ പാക്കിസ്ഥാന്‍. ഹരപ്പ, മൊഹെന്‍‍ജൊദാരോഎന്നിവിടങ്ങളില്‍ ചെറിയ പട്ടണങ്ങള്‍
  • ക്രി.മു. 3000 യോഗാഭ്യാസം ഇന്ത്യയില്‍ വികസിക്കുന്നു
  • ക്രി.മു. 2150-1700 ആര്യന്മാര്‍ സിന്ധു നദി തടങ്ങളിലേയ്ക്ക് അധിവസിക്കുന്നു.
  • ക്രി.മു. 1700-1350 മിട്ടാണി സാമ്രാജ്യത്തിലെ ആര്യന്മാര്‍.
  • ക്രി.മു. 1500 മൊഹെന്‍‍ജൊദാരോ ആര്യന്മാര്‍ നശിപ്പിക്കുന്നു
  • ക്രി.മു. 1450-1000 ഋഗ് വേദം എഴുതപ്പെടുന്നു
  • ക്രി.മു. 800s വൈദിക കാലം ഉപനിഷത്തുക്കള്‍, ബ്രാഹമണങ്ങള്‍ എന്നിവ എഴുതപ്പെടുന്നു. ഹിന്ദു ധര്‍മ്മത്തിന്റെ അടിസ്ഥാനമായി ഇവ വര്‍ത്തിക്കുന്നു.
  • ക്രി.മു.700s മഹാജനപദങ്ങള്‍ എന്ന പേരില്‍ 16 വലിയതും സുരക്ഷിതവുമായ നഗരങ്ങള്‍ വടക്കേ ഇന്ത്യയില്‍ സ്ഥാപിക്കപ്പെടുന്നു. ഇവയില്‍ ചിലത് രാജാക്കന്മാരുടെ കീഴിലായിരുന്നെങ്കില്‍ ചിലവ രാജപ്രതിനിധികളുടെ ഭരണത്തിന്‍ കീഴിലായിരുന്നു.
  • ക്രി.മു. 500ബിംബിസാരന്‍ (540–493), അജാതശത്രു (493–461) എന്നിവരുടെ കീഴില്‍ മഗധ പ്രശസ്തമാകുന്നു.
  • ക്രി.മു. 563?-483? ശ്രീ ബുദ്ധന്‍ ബുദ്ധമതം സ്ഥപിക്കുന്നു
  • ക്രി.മു. 515 മഹാവീരന്‍ ജൈനമതം സ്ഥാപിക്കുന്നു
  • ക്രി.മു. 327 അലക്സാണ്ഡര്‍ ഇന്ത്യ ആക്രമിക്കുന്നു
  • ക്രി.മു. 321-184 മൗര്യ സാമ്രാജ്യം. ചന്ദ്രഗുപത മൗര്യന്‍ മൗര്യ സാമ്രാജ്യം സ്ഥാപിക്കുന്നു.
  • ക്രി.മു. 304 ബിന്ദുസാരന്‍ നാടു വാഴുന്നു. സെലുസിയസ് 500 ആനകള്‍ക്ക് പകരമായി ഇന്ത്യയുടെ മേലുള്ള അവകാശാം അവസാനിപ്പിക്കുന്നു
  • ക്രി.മു. 273–232 ചന്ദ്രഗുപ്തന്റെ പൗത്രന്‍ അശോകന്‍ ഇന്ത്യ മുഴുവന്‍ (ദക്ഷിണെന്ത്യ ഒഴികെ) കീഴടക്കുന്നു.
  • ക്രി.മു. 260 കലിംഗ യുദ്ധത്തിനു ശേഷം അശോകന്‍ ബുദ്ധമതം സ്വീകരിക്കുന്നു. [13]
  • ക്രി.മു.184 ശുംഗ സാമ്രാജ്യം മൗര്യ രാജാവായ ബൃഹദ്രഥന്‍ പുഷ്പമിത്ര ശുംഗന്‍ എന്ന പ്രമാണിയാല്‍ വധിക്കപ്പെടുന്നതോടെ മൗര്യ സാമ്രാജ്യം അവസാനിക്കുന്നു. ഇതേ സമയം തെന്നെ ഇന്‍ഡോ-ഗ്രീക്ക് രജവംശം എത്തുന്നു. മിളിന്ദന്‍
കൊണാര്‍ക്ക്‌ സൂര്യ ക്ഷേത്രത്തിലെ ശിലാചക്രം. പതിമൂന്നാം നൂറ്റാണ്ടില്‍ പണിതീര്‍ത്തത്
കൊണാര്‍ക്ക്‌ സൂര്യ ക്ഷേത്രത്തിലെ ശിലാചക്രം. പതിമൂന്നാം നൂറ്റാണ്ടില്‍ പണിതീര്‍ത്തത്
  • ക്രി.മു. 100 കണ്വന്മാര്‍ ശുംഗന്മാറ്രെ പുറത്താക്കുന്നു. ഇന്‍ഡോ-ഗ്രീക്ക് രാജാക്കന്മാര്‍ അപ്രത്യക്ഷമാകുന്നു. ശകന്മാരുടെ ആഗമാനം [14] സാതവാഹന്മാര്‍ ഡക്കാന്‍ പീഠഭൂമിയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ അധികരം ഉറപ്പിക്കുന്നു.
  • ക്രി.മു. 185- ക്രി.വ. 250 ആന്ധ്ര സാമ്രാജ്യം സംഘകാലം ദക്ഷിണേന്ത്യയില്‍
  • ക്രി.മു. 319-20 ഗുപ്ത സാമ്രാജ്യം
  • ക്രി.വ. 335-380 സമുദ്ര ഗുപ്തന്‍
  • ക്രി.വ. 415- 454 കുമാര ഗുപ്തന്‍
  • ക്രി.വ. 455-467 സ്കന്ദഗുപ്തന്‍
  • ക്രി.വ. 600 ഹുയാങ് സാങ് ഇന്ത്യ സന്ദര്‍ശിക്കുന്നു ഹര്‍ഷ ഗുപ്തന്‍ ഭരിക്കുന്നു, ബാണഭട്ടന്‍ സദസ്സിലെ അംഗം. ഹൂണന്മാര്‍, മൗഖാരികള്‍ എനിവരുടെയും കാലം.
  • ക്രി.വ.

[തിരുത്തുക] ഭൂമിശാസ്ത്രം

പൂര്‍ണ്ണമായും ഭൂമിയുടെ ഉത്തരാര്‍ദ്ധ ഗോളത്തിലാണ്‌ ഇന്ത്യയുടെ സ്ഥാനം. ഉത്തര അക്ഷാംശം 8 ഡിഗ്രി 7 മിനുറ്റിനും 37 ഡിഗ്രി 6 മിനുറ്റിനും മദ്ധ്യേയും പൂര്വ്വ രേഖാംശം 68 ഡിഗ്രി മിനുറ്റിനും 97 ഡിഗ്രി 25 മിനുറ്റിനും മദ്ധ്യേയുമാണ്‌ ഇന്ത്യയുടെ സ്ഥാനം. ലോകത്തിലെ ഭൂവിസ്തൃതിയുടെ 2.42 ശതമാനവും എന്നാല്‍ ജനസംഖ്യയുടെ 16 ശതമാനവും ഇന്ത്യയിലുണ്ട്. വലിപ്പത്തില്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ 7 ആം സ്ഥാനവും ജനസംഖ്യയില്‍ രണ്ടാംസ്ഥാനവും ഇന്ത്യക്കുണ്ട്. ഇന്ത്യയിലൂടെ ഉത്തരായന രേഖ (Tropic of Cancer) കടന്നു പോകുന്നുണ്ട്.

32,87,623 ചതുരശ്ര കിലോമീറ്ററാണ്‌ ഇന്ത്യയുടെ വിസ്തൃതി. വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെ 3,214 കിലോമീറ്ററും കിഴക്കേയറ്റം മുതല്‍ പടിഞ്ഞാറേയറ്റം വരെ 2,933 കിലോമീറ്ററുമാണ്‌ ഇന്ത്യയുടേ ദൈര്‍ഘ്യം.

[തിരുത്തുക] അതിര്‍ത്തികള്‍

ഇന്ത്യയുടെ കര അതിര്‍ത്തിയുടെ നീളം ഏതാണ്‌ 15,200 കിലോമീറ്ററാണ്‌. ദ്വീപുകളടക്കം കടല്‍ത്തീരമാകട്ടെ 7,516.6 കിലോമീറ്ററും. 7 രാജ്യങ്ങളുമായി ഇന്ത്യ അതിര്‍ത്തി പങ്കുവക്കുന്നു. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, ഭൂട്ടാന്‍, ചൈന, മ്യാന്മര്‍ എന്നിവയാണവ. ഏറ്റവും കൂടുതല്‍ അതിര്‍ത്തി പങ്കുവക്കുന്നത് ബംഗ്ലാദേശുമായാണ്‌. 4096 ഓളം കിലോമീറ്ററാണിത്. ചൈന രണ്ടാമതും (3488) പാകിസ്ഥാന്‍ (3323) മൂന്നാം സ്ഥാനത്തുമാണ്‌. ജമ്മു-കാശ്മീര്‍ ഏറ്റവും കൂടുതല്‍ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമാണ്‌ . എന്നാല്‍ ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനം ഉത്തര്‍പ്രദേശാണ്‌.

[തിരുത്തുക] ദ്വീപുകള്‍

ഇന്ത്യയുടെ ഭാഗമായിട്ടുള്ള ദ്വീപുകളില്‍ 204 എണ്ണം ബംഗാള്‍ ഉള്‍ക്കടലിലും അവശേഷിക്കുന്നവ അറബിക്കടലിലുമാണ്‌. ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകള്‍ ബംഗാള്‍ ഉള്‍ക്കടലിലാണ്‌. ഇവ രണ്ട് ദ്വീപസമൂഹങ്ങളാണ്‌. ഇവയെ ടെന്‍ത്ത് ഡിഗ്രി ചാനല്‍ തമ്മില്‍ വേര്‍തിരിക്കുന്നു. ഇന്ത്യയിലെ ഏക സജീവ അഗ്നിപര്‍‌വ്വതമായ ബാരണ്‍ ഈ ദ്വീപ സമൂഹങ്ങളിലാണ്‌.

അറബിക്കടലിലെ ദ്വീപസമൂഹങ്ങളാണ്‌ ലക്ഷദ്വീപുകള്‍. 36 ചെറിയ ദ്വീപുകളാണ്‌ ഇതിലുള്ളത്. അന്ത്രോത്താണ്‌ ഇതിലെ ഏറ്റവും വലിയ ദ്വീപ്. മുംബൈക്കടുത്ത് അറബിക്കടലില്‍ തന്നെയുള്ള എലഫന്റാ ദ്വീപുകളും മറ്റുള്ള ദ്വീപുകളില്‍ പെടുന്നു. മുംബൈ മഹാനഗരം തന്നെ 7 ദ്വീപുകളിലായാണ്‌ സ്ഥിതിചെയ്യുന്നത്. കൊളാബോ, മസഗോണ്‍, ഓള്‍ഡ് വിമന്‍സ് ഐലന്‍ഡ്, മാഹിം, പാരെല്‍, വര്ലി, ഐസില്‍ ഓഫ് ബോംബെ എന്നിവയാണവ. പില്‍ക്കാലത്ത് ഇവയെ യോജിപ്പിച്ചാണ്‌ ഇന്നത്തെ മുംബൈ മഹാനഗരം ഉണ്ടാക്കിയത്.

മറ്റൊരു പ്രത്യേകതൂള്ള ഭൂവിഭാഗം ആഡംസ് ബ്രിഡ്ജാണ്‌

[തിരുത്തുക] പര്‍‌വ്വതങ്ങള്‍

ഹിമാലയം, ആരവല്ലി, സത്പുര, വിന്ധ്യന്‍ പശ്ചിമഘട്ടം, പൂര്‍‌വ്വഘട്ടം എന്നിവയാണ്‌ ഇന്ത്യയിലെ പ്രധാന പര്‍‌വ്വതനിരകള്‍

[തിരുത്തുക] ഹിമാലയം

ഇന്ത്യയിലെ പര്‍‌വതങ്ങള്‍
ഇന്ത്യയിലെ പര്‍‌വതങ്ങള്‍
പ്രധാന ലേഖനം: ഹിമാലയം

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍‌വതങ്ങള്‍ ഹിമാലയത്തിലാണ്‌ ഉള്ളത്. ഇന്ത്യയില്‍ മാത്രമല്ല നേപ്പാള്‍, ചൈന, ഭൂട്ടാന്‍, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലായാണ്‌ ഹിമാലയം പരന്നു കിടക്കുന്നത്. 2500 കിലോമീറ്ററോളം നീളമുണ്ട് ഈ പര്‍‌വതനിരകള്‍ക്ക്. ഗ്രേറ്റ് ഹിമാലയം(ഹിമാദ്രി, ലെസ്സര്‍ ഹിമാലയം (ഹിമാചര്‍) ഗ്രേറ്റര്‍ ഹിമാലയം (സിവാലിക്)എന്നീ മൂന്ന് നിരകള്‍ ചേര്‍ന്നതാണ്‌ ഹിമാലയം.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് ഹിമാലയത്തിലാണ്‌. എന്നാല്‍ ഇത് നേപ്പാളിലാണ്‌ സ്ഥിതി ചെയ്യുന്നത്. ഹിമാലയത്തില്‍ തന്നെയുള്ള ഗ്ഗോഡ്വിന്‍ ആസ്റ്റിന്‍(8,611 മീ.)അഥവാ മൗണ്ട് കെ-2 ആണ്‌ ഇന്ത്യയിലെ ഏറ്റവും വലിയ കൊടുമുടി.

[തിരുത്തുക] ആരവല്ലി

ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനില്‍ നിന്നുള്ള ഹിമാലയത്തിന്റെ ദൃശ്യം
ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനില്‍ നിന്നുള്ള ഹിമാലയത്തിന്റെ ദൃശ്യം

ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന പര്‍‌വതങ്ങളില്‍പ്പെടുന്ന പര്‍‌വതനിരയാണ്‌ ആരവല്ലി. പ്രധാനമായും രാജസ്ഥാനിലാണ്‌ ആരവല്ലി സ്ഥിതിചെയ്യുന്നത്. 1722 മീറ്റര്‍ ഉയരമുള്ള ഗുരുശിഖരമാണ്‌ ഇതിലെ ഏറ്റവും ഉയരമുള്ള കൊടുമുടി.

[തിരുത്തുക] സത്പുര പര്‍വത നിര

ഇന്ത്യയുടെ മദ്ധ്യത്തിലുള്ള പര്‍‌വതങ്ങളാണിവ. ഗുജറാത്ത്, ഛത്തീസ്‌ഗഢ്, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായി സ്ഥിതിചെയ്യുന്നവയാണിവ. ഇതിനു സമാന്തരമായാണ്‌ വിന്ധ്യന്‍ പര്‍‌വതനിരകള്‍.

[തിരുത്തുക] വിന്ധ്യന്‍ മലനിരകള്‍

ഇന്ത്യയെ വിന്ധ്യന്‍ മലനിരകള്‍ വടക്കേ ഇന്ത്യയായും തെക്കേ ഇന്ത്യയായും വേര്‍തിരിക്കുന്നു. ഗുജറാത്ത്, രാജസ്ഥാന്‍, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി സ്ഥിതിചെയ്യുന്നു.

[തിരുത്തുക] പശ്ചിമഘട്ടം

പശ്ചിമഘട്ടം- മുംബൈയിലെ മാത്തേറാനില്‍ നിന്നുള്ള ദൃശ്യം
പശ്ചിമഘട്ടം- മുംബൈയിലെ മാത്തേറാനില്‍ നിന്നുള്ള ദൃശ്യം
പ്രധാന ലേഖനം: പശ്ചിമഘട്ടം

ഡക്കാണ്‍ പീഠഭൂമിയില്‍ നിന്നാരംഭിച്ച് അറബിക്കടലിനു സമാന്തരമായി കന്യാകുമാരിവരെ നീണ്ടുകിടക്കുന്ന മലനിരകളാണ്‌ പശ്ചിമഘട്ടം അഥവാ സഹ്യാദ്രി. 1600 കിലോമീറ്റര്‍ നീണ്ടു കിടക്കുന്നുണ്ടിത്. പശ്ചിമഘട്ടത്തിലെ പ്രധാന മലമ്പാതയാണ്‌ പാലക്കാട് ചുരം.

[തിരുത്തുക] പൂര്‍‌വഘട്ടം

പ്രധാന ലേഖനം: പൂര്‍‌വഘട്ടം

ഇന്ത്യയുടെ കിഴക്കന്‍ തീരത്ത്, പശ്ചിമബംഗാള്‍, ഒറിസ, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളിലൂടെ ഇടമുറിഞ്ഞും പംക്തികളായും പരന്നു കിടക്കുന്ന മലനിരകളാണിവ.

[തിരുത്തുക] ചുരങ്ങള്‍

പ്രധാന ചുരങ്ങള്‍ താഴെപ്പറയുന്നവയഅണ്

  • നാഥുലാ ചുരം- ഇന്ത്യയിലെ സിക്കിമിനേയും ടിബറ്റിനേയും ബന്ധിപ്പിക്കുന്ന ചുരമാണിത്. 1962- ല്‍ ഇന്ത്യാ-ചൈന യുദ്ധത്തെ തുടര്‍ന്ന്‍ അടച്ച് ഈ ചുരം 2006 ജൂലൈ ഒന്നിനാണ്‌ വീണ്ടും തുറന്നത്.
  • ഷിപ്കിലാ ചുരം - ഹിമാചല്‍ പ്രദേശിനെയും ടിബറ്റിനേയും ബന്ധിപ്പിക്കുന്ന ചുരം
  • സോജിലാ ചുരം - ശ്രീനഗറിനെ ലഡാക്കുമായി ബന്ധിപ്പിക്കുന്നു. ഇതുവഴിയുള്ള പാത ദേശീയപാതയാണ്‌. (ദേ.പാ. 1 ഡി)
  • ബനിഹല്‍ ചുരം - ജമ്മു കാശ്മീരിനെ സിവാലിക്കുമായി ബന്ധിപ്പിക്കുന്ന ഇത് പീര്‍ പാജ്ഞാല്‍ പര്‍‌വത നിരകളിലാണ്‌
  • ദിഫു ചുരം - ഇന്ത്യ- ചൈന- മ്യാന്മര്‍ എന്നിവയൂടെ അതിര്ത്തിയിലാണിത്
  • റൊഹ്താങ്ങ് ചുരം - കുളു താഴ്വരയെയമും (ഹിമാചല്‍) ലാഹുല്‍-സ്പിതി താഴ്വരയേയും ബന്ധിപ്പിക്കുന്നു
  • പെന്‍സിലാ ചുരം - ജമ്മുയിലെ ലഡാക്കിനേയും കാര്‍ഗില്‍ ജില്ലയേയും ബന്ധിപ്പിക്കുന്നു.
  • ഖൈബര്‍ ചുരം -

[തിരുത്തുക] സമതലങ്ങള്‍

ഉത്തരേന്ത്യന്‍ മഹാസമതലം, തീരസമതലങ്ങള്‍ എന്നിങ്ങനെ രണ്ട് പ്രധാന വിഭാഗങ്ങള്‍ ഉണ്ട്. സിന്ധു, ഗംഗ, ബ്രഹ്മ പുത്ര എന്നീ നദികളുടേയും അവയൂടെ പോഴക നദികളൂടേയും സംഭാവനയഅണ്‌ ഉത്തരേന്ത്യന്‍ മഹാ സമതലങ്ങള്‍. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്‍ഷികമേഖലയാണിത്. നദികള്‍ വഹിച്ചുകോണ്ടുവരുന്ന എക്കല്‍ മണ്ണാണ്‍ ഈ പ്രദേശത്തിന്റെ ഫലഭൂയിഷ്ടതക്ക് കാരണം. രണ്ടാമത്തെ വിഭാഗം ഇന്ത്യയുടെ തീരത്തുള്ളതഅണ്. രണ്ടു തീര സമതലങ്ങള്‍ ഇന്ത്യയിലുണ്ട്. കിഴക്കുള്ളതും പടിഞ്ഞാറുള്ളതും. കടലില്‍ ചേരുന്ന നദികളാണ് ഈ പ്രദേശത്തിന്റെ വളക്കൂറിനുള്ള കാരണം.

[തിരുത്തുക] നദികള്‍

ഹിമാലയന്‍ നിരകളും പശ്ചിമഘട്ടവുമാണ്‌ ഇന്ത്യയിലെ നദികളൂടെ പ്രധാന ഉറവിടങ്ങള്‍. ഹിമാലയന്‍ നദികളില്‍ പ്രധാനം സിന്ധു, ഗംഗ, ബ്രഹ്മപുത്ര എന്നിവയും അവയൂടെ പോഷക നദികളുമാണ്‌. പശ്ചിമഘട്ടത്തില്‍ നിന്നൊഴുകുന്നയില്‍ നര്‍മ്മദ, തപതി, മഹാനദി, ഗോദാവരി, കൃഷ്ണ, കാവേരി, എന്നിവയാണ്‌ പ്രധാന്യമര്ഹിക്കുന്നത്. നിരവധി വൈദ്യുത, ജലസേചന പദ്ധതികളും വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങളും ഈ നദികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്.

[തിരുത്തുക] ദേശീയ ചിഹ്നങ്ങള്‍

[തിരുത്തുക] ദേശീയ പതാക

കുങ്കുമം, വെള്ള, പച്ച എന്നീ നിറങ്ങളുള്ളതും 2:3 എന്ന അനുപാതത്തില്‍ നിര്‍മ്മിച്ചതും കൃത്യം മദ്ധ്യഭാഗത്ത് 24 ആരക്കാലുകളുള്ള അശോക ചക്രം പതിപ്പിച്ചതുമായ പതാകയാണ് ഇന്ത്യയുടെ ദേശീയപതാക. ആന്ധ്രാപ്രദേശുകാരനായ പിംഗലി വെങ്കയ്യ രൂപകല്‍പ്പന ചെയ്ത ഈ പതാക, 1947 ജൂലൈ 22-നു ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാണ സമിതി അംഗീകരിച്ചു. ദേശീയപതാകയിലെ കുങ്കുമനിറം ധൈര്യത്തിനേയും ത്യാഗത്തിനേയും സൂചിപ്പിക്കുന്നു. വെള്ളനിറം സത്യം, സമാധാനം എന്നിവയുടെ പ്രതീകമാണ്. പച്ചനിറം ശൌര്യവും വിശ്വാസവും പ്രതിനിധീകരിക്കുന്നു. സാഞ്ചിയിലെ സ്തൂപത്തില്‍ നിന്നും കടംകൊണ്ട ചക്രം കര്‍മ്മത്തിന്റെ പ്രതീകമാണ്. കുങ്കുമനിറം മുകളില്‍ വരത്തക്കവിധമാണ്

ഇന്ത്യയുടെ ഏക ലോകാത്ഭുതം- താജ് മഹല്‍
ഇന്ത്യയുടെ ഏക ലോകാത്ഭുതം- താജ് മഹല്‍


[തിരുത്തുക] ദേശീയമുദ്രകള്‍

സാഞ്ചിയിലെ സ്തൂപം. ബി.സി. മൂന്നാം നൂറ്റാണ്ടില്‍ അശോകചക്രവര്‍ത്തി പണികഴിപ്പിച്ചതാണിത്‌.
സാഞ്ചിയിലെ സ്തൂപം. ബി.സി. മൂന്നാം നൂറ്റാണ്ടില്‍ അശോകചക്രവര്‍ത്തി പണികഴിപ്പിച്ചതാണിത്‌.

സിംഹമുദ്രയാണ് ഇന്ത്യയുടെ ദേശീയമുദ്ര. 1950 ജനുവരിയിലാണ് ഭരണഘടനാ സമിതി ഇതംഗീകരിച്ചത്. നാലുവശത്തേക്കും സിംഹങ്ങള്‍ തിരിഞ്ഞു നില്‍ക്കുന്നു. സിംഹത്തിന്റെ തലയും രണ്ടുകാലുകളുമാണ് ഒരു ദിശയിലുള്ളത്. അശോകചക്രവര്‍ത്തിയുടെ കാലത്ത് സൃഷ്ടിച്ച സ്തംഭത്തില്‍ നിന്നും കടംകൊണ്ട മുദ്രയായതിനാല്‍ അശോകമുദ്രയെന്നും, അശോകസ്തംഭം എന്നും പറയപ്പെടുന്നു. അശോകസ്തംഭത്തിലുണ്ടായിരുന്നതിലുപരിയായി സിംഹത്തിനു താഴെയായി കാളയേയും കുതിരയേയും സിംഹമുദ്രയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. കൂടാതെ ദേവനാഗരി ലിപിയില്‍ മുണ്ഡകോപനിഷതിലെ സത്യമേവ ജയതെ(സത്യം എപ്പോഴും ജയിക്കട്ടെ) എന്നവാക്യവും ആലേഖനം ചെയ്തിരിക്കുന്നു. കാള കഠിനാധ്വാനത്തേയും കുതിര മുന്നോട്ടുള്ള കുതിപ്പിനേയും സൂചിപ്പിക്കുന്നു.

[തിരുത്തുക] ദേശീയഗാനം

രവീന്ദ്രനാഥ ടാഗോര്‍ രചിച്ച ജനഗണമനയാണ് ഇന്ത്യയുടെ ദേശീയഗാനം. 1950 ജനുവരി 24-നു ജനഗണമന ദേശീയഗാനമായി അംഗീകരിച്ചു. വന്ദേമാതരം എന്ന ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ കൃതിയാണ് ഇന്ത്യയുടെ ദേശീയ ഗീതം. ദേശീയഗാനത്തിന്റെ കൂടെ തന്നെ ദേശീയഗീതത്തേയും അംഗീകരിച്ചിരുന്നു. മുഹമ്മദ് ഇഖ്‌ബാല്‍ രചിച്ച സാരെ ജഹാന്‍ സെ അച്ഛാ എന്ന ഗാനത്തിനും ദേശീയഗാനത്തിന്റേയും ദേശീയഗീതത്തിന്റേയും തുല്യപരിഗണനയാണ് നല്‍കി വരുന്നത്.

[തിരുത്തുക] ദേശീയമൃഗങ്ങള്‍

ഇന്ത്യയുടെ ദേശീയ മൃഗം കടുവയാണ്. 1972-ല്‍ ഇന്ത്യയുടെ ദേശീയമൃഗത്തെ തിരഞ്ഞെടുത്തു. മയിലിനെ ദേശീയ പക്ഷിയായി 1964-ല്‍ തന്നെ തിരഞ്ഞെടുത്തിരുന്നു. ഇന്ത്യയുടെ ദേശീയ പുഷ്പം താ‍മരയും, ദേശീയ വൃക്ഷം അരയാലുമാണ്. ദേശീയ ഫലം മാങ്ങയാണ്‌

[തിരുത്തുക] ദേശീയ ഗീതം

ബങ്കിംചന്ദ്ര ചാറ്റര്‍ജി രചിച്ച വന്ദേ മാതരം എന്ന ഗീതമാണ്‌ ദേശീയഗീതമഅയി പരിഗണിക്കുന്നത്. 1950 ജനുവരി 24 നാണ്‌ ഇത് ദേശീയഗീതമഅയി അംഗീകരിക്കപ്പെട്ടത്. സംസ്കൃതത്തിലാണ്‌ രചിക്കപ്പെട്ടത്

[തിരുത്തുക] ദേശീയ പഞ്ചാംഗം

ശകവര്‍ഷമാണ്‌ ഭാരതത്തിന്റെ ദേശീയ പഞ്ചാംഗം. 1957 മാര്‍ച്ച് 22 നാണ്‌ ശകവര്‍ഷത്തെ ദേശീയ പഞ്ചാംഗമാക്കിയത്. കുഷാന (കുശാന) രാജാവായിരുന്ന കനിഷ്കന്‍|കനിഷ്കനാണ്‌ ക്രി.വ. 78-ല്‍ ഈ പഞ്ചാംഗം (കലണ്ടര്‍) തുടങ്ങിയതെന്ന് കരുതുന്നു. ശകവര്‍ഷം തുടങ്ങി 1879 വര്‍ഷം കഴിഞ്ഞാണ്‌ ഇന്ത്യ അത് ദേശീയ പഞ്ചാംഗമാക്കുന്നത്.

[തിരുത്തുക] ഭരണ സംവിധാനം

ഒരു ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ്‌ രാജ്യമായാണ്‌ ഭരണഘടന ഇന്ത്യയെ വിഭാവനം ചെയ്യുന്നത്‌. ലെജിസ്ലേച്ചര്‍(നിയമനിര്‍മ്മാണം, എക്സിക്യുട്ടീവ്‌(ഭരണനിര്‍വഹണം), ജുഡീഷ്യറി(നീതിന്യായം) എന്നിങ്ങനെ മൂന്നു തട്ടുകളാണ്‌ ഭരണസംവിധാനം. രാജ്യത്തിന്റെ തലവന്‍ രാഷ്ട്രപതി(പ്രസിഡന്റ്‌)യാണ്‌. നൈയാമിക അധികാരങ്ങള്‍ മത്രമേ രാഷ്ട്രപതിക്കുളളു. കര-നാവിക-വ്യോമ സേനകളുടെ കമാന്‍ഡര്‍-ഇന്‍-ചീഫും രാഷ്ടപതിയാണ്‌. പാര്‍ലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഇലക്ട്‌റല്‍ കോളജാണ്‌ രാഷ്ട്രപതിയേയും ഉപരാഷ്ട്രപതിയേയും തിരഞ്ഞെടുക്കുന്നത്‌. അഞ്ചു വര്‍ഷമാണ്‌ ഇവരുടെ കാലാവധി. ഗവണ്‍മെന്റിന്റെ തലവനായ പ്രധാനമന്ത്രിയിലാണ്‌ ഒട്ടുമിക്ക അധികാരങ്ങളും കേന്ദ്രീകൃതമായിരിക്കുന്നത്‌. പൊതുതിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടുന്ന രാഷ്ടീയ കക്ഷിയുടെ അല്ലെങ്കില്‍ മുന്നണിയുടെ നേതാവാണ്‌ പ്രധാനമന്ത്രിയാവുന്നത്‌.

രണ്ടു മണ്ഡലങ്ങളുളള പാര്‍ലമെന്ററി സംവിധാനമാണ്‌ ഇന്ത്യയില്‍. നിയമനിര്‍മ്മാണസഭയായ പാര്‍ലമെന്റിന്റെ ഉപരി മണ്ഡലത്തെ രാജ്യസഭയെന്നും അധോമണ്ഡലത്തെ ലോക്‌സഭയെന്നും വിളിക്കുന്നു. രാജ്യ സഭയിലെ 252 അംഗങ്ങളെ ജനങ്ങള്‍ നേരിട്ടല്ല തിരഞ്ഞെടുക്കുന്നത്‌. സംസ്ഥാന നിയമസഭകളിലെ അംഗങ്ങള്‍ രൂപീകരിക്കുന്ന ഇലക്‌ ടറല്‍ കോളജാണ്‌ ഇവരെ തിരഞ്ഞെടുക്കുന്നത്‌. അതേ സമയം 552 അംഗ ലോക്‌സഭയെ ജനങ്ങള്‍ നേരിട്ടു തിരഞ്ഞെടുക്കുന്നു. സര്‍ക്കാര്‍ രൂപീകരണത്തിലും രാഷ്ട്രീയ മാറ്റങ്ങള്‍ക്കും വേദിയാകുന്നത്‌ ലോക്‌സഭയാണ്‌. 18 വയസു പൂര്‍ത്തിയാക്കിയ പൗരന്മാര്‍ക്കെല്ലാം വോട്ടവകാശമുണ്ട്‌.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രിയുടെ നേത്രുത്വത്തിലുളള മന്ത്രിസഭ(കാബിനറ്റ്‌) എന്നിവരടങ്ങുന്നതാണ്‌ ഭരണനിര്‍വഹണ സംവിധാനം(എക്സിക്യുട്ടീവ്‌). പാര്‍ലമെന്റിലെ ഏതെങ്കിലുമൊരു സഭയില്‍ അംഗമായവര്‍ക്കു മാത്രമേ മന്ത്രിസഭയില്‍ എത്താനൊക്കൂ.

സ്വതന്ത്ര നീതിന്യായ വ്യവസ്ഥയാണ്‌ ഇന്ത്യയിലേത്‌. ഇന്ത്യന്‍ ചീഫ്‌ ജസ്റ്റിസിന്റെ നേത്രുത്വത്തിലുളള സുപ്രീം കോടതിയാണ്‌ നീതിന്യായ വ്യവസ്ഥയുടെ കേന്ദ്രം.

[തിരുത്തുക] സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണ പ്രദേശങ്ങള്‍

റാന്‍ ഓഫ് കച്ച്
റാന്‍ ഓഫ് കച്ച്

ഇന്ത്യയില്‍ 28 സംസ്ഥാനങ്ങളും, 6 കേന്ദ്രഭരണ പ്രദേശങ്ങളുമാണുള്ളത്‌.

സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും
സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും

സംസ്ഥാനങ്ങള്‍:

  1. ആന്ധ്രാ പ്രദേശ്‌
  2. അരുണാചല്‍ പ്രദേശ്‌
  3. ആസാം
  4. ബീഹാര്‍
  5. ഛത്തീസ്ഗഡ്‌
  6. ഗോവ
  7. ഗുജറാത്ത്‌
  8. ഹരിയാന
  9. ഹിമാചല്‍ പ്രദേശ്‌
  10. ജമ്മു - കാശ്മീര്‍
  11. ഝാ‍ര്‍ഖണ്ഡ്‌
  12. കര്‍ണാടക
  13. കേരളം
  14. മധ്യപ്രദേശ്‌
  1. മഹാരാഷ്ട്ര
  2. മണിപ്പൂര്‍
  3. മേഘാലയ
  4. മിസോറം
  5. നാഗാലാ‌‍ന്‍ഡ്
  6. ഒറീസ്സ
  7. പഞ്ചാബ്‌
  8. രാജസ്ഥാന്‍
  9. സിക്കിം
  10. തമിഴ്‌നാട്‌
  11. ത്രിപുര
  12. ഉത്തരാഞ്ചല്‍
  13. ഉത്തര്‍പ്രദേശ്‌
  14. പശ്ചിമ ബംഗാള്‍

കേന്ദ്ര ഭരണ പ്രദേശങ്ങള്‍:

  1. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍
  2. ചണ്ഢീഗഡ്‍
  3. ദാദ്ര, നാഗര്‍ ഹവേലി
  4. ദാമന്‍, ദിയു
  5. ലക്ഷദ്വീപ്‌
  1. പുതുച്ചേരി

ദേശീയ തലസ്ഥാന പ്രദേശം:

  1. ഡല്‍ഹി

[തിരുത്തുക] രാഷ്ട്രീയം

വാഗായിലെ ഇന്ത്യാ-പാക് അതിര്‍ത്തിയിലെ വാഗാ കവാടം
വാഗായിലെ ഇന്ത്യാ-പാക് അതിര്‍ത്തിയിലെ വാഗാ കവാടം

[തിരുത്തുക] ഗ്രന്ഥസൂചി

  1. State Emblem -Inscription (HTML). National Informatics Centre (NIC). Retrieved on 2007-06-17.
  2. National Anthem- Know India portal. National Informatics Centre (NIC) (2007). Retrieved on 2007-08-31.
  3. National Song- Know India portal. National Informatics Centre (NIC) (2007). Retrieved on 2007-08-30.
  4. CONSTITUENT ASSEMBLY OF INDIA - VOLUME XII. Constituent Assembly of India: Debates. parliamentofindia.nic.in, National Informatics Centre (24 January 1950). Retrieved on 2007-06-29. “The composition consisting of the words and music known as Jana Gana Mana is the National Anthem of India, subject to such alterations in the words as the Government may authorise as occasion arises; and the song Vande Mataram, which has played a historic part in the struggle for Indian freedom, shall be honoured equally with Jana Gana Mana and shall have equal status with it.”
  5. The Union: Official Language. National Informatics Centre (NIC) (2007). Retrieved on 2007-06-24.
  6. Notification No. 2/8/60-O.L. (Ministry of Home Affairs), dated 27th April, 1960. Retrieved on July 4, 2007.
  7. Official Languages Resolution, 1968, para. 2.
  8. 8.0 8.1 8.2 8.3 CIA Factbook: India. CIA Factbook. Retrieved on 2007-03-10.
  9. Fact Sheet: Gini Coefficient (PDF). Source: The World Bank (2004) and Census and Statistics Department (2002). Legislative Council Secretariat Hong Kong. Retrieved on 2007-08-01. “Note: The Gini coeffecient in this datasheet is calculated on a scale of 0 to 1 and not 0 to 100. Hence, on a scale of 100 India's Gini coeffecient (1999-2000) is 32.5 rather than 3.25”
  10. Total Area of India (PDF). Country Studies, India. Library of Congress – Federal Research Division (December 2004). Retrieved on 2007-09-03. “The country’s exact size is subject to debate because some borders are disputed. The Indian government lists the total area as 3,287,260 square kilometers and the total land area as 3,060,500 square kilometers; the United Nations lists the total area as 3,287,263 square kilometers and total land area as 2,973,190 square kilometers.”
  11. http://india.gov.in/knowindia/official_language.php
  12. എം.ആര്‍. രാഘവവാരിയര്‍; ചരിത്രത്തിലെ ഇന്ത്യ. മാതൃഭൂമി പ്രിന്റിംഗ് ആന്‍റ് പബ്ലിഷിംഗ് കമ്പനി ലിമിറ്റഡ്, കോഴിക്കോട്. 1997.
  13. http://www.flotte2.com/Ancient.htm
  14. എം.ആര്‍. രാഘവവാരിയര്‍; ചരിത്രത്തിലെ ഇന്ത്യ. മാതൃഭൂമി പ്രിന്റിംഗ് ആന്‍റ് പബ്ലിഷിംഗ് കമ്പനി ലിമിറ്റഡ്, കോഴിക്കോട്. 1997.



ഇന്ത്യയുടെ പ്രധാനമന്ത്രിമാര്‍

ജവഹര്‍ലാല്‍ നെഹ്‌റുഗുല്‍സാരിലാല്‍ നന്ദലാല്‍ ബഹാദൂര്‍ ശാസ്ത്രിഇന്ദിരാ ഗാന്ധിമൊറാര്‍ജി ദേശായിചരണ്‍ സിംഗ്രാജീവ് ഗാന്ധിവി പി സിംഗ്ചന്ദ്രശേഖര്‍പി വി നരസിംഹ റാവുഎ ബി വാജ്‌പേയിഎച്ച് ഡി ദേവഗൌഡഐ കെ ഗുജ്റാള്‍മന്‍മോഹന്‍ സിംഗ്

ആശയവിനിമയം
ഇതര ഭാഷകളില്‍


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -