See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
അറബിക്കടല്‍ - വിക്കിപീഡിയ

അറബിക്കടല്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അറബിക്കടലിന്റെ ഭൂപടം
അറബിക്കടലിന്റെ ഭൂപടം

അറബിക്കടല്‍ (Arabian Sea) ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭാഗമാണ് . അറേബ്യന്‍ ഭൂപ്രദേശങ്ങളെ സ്പര്‍ശിക്കുന്നതിനാലാണ് ഈ പേരുവന്നത്. 2400 കിലോ മീറ്ററോളം വീതിയുള്ള ഈ കടലിന്റെ കിഴക്കു ഭാഗത്ത് ഇന്ത്യയും, വടക്ക് പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍, സിന്ധ് പ്രവിശ്യകളും, വടക്കു പടിഞ്ഞാറ് അറേബ്യന്‍ രാജ്യങ്ങളും, പടിഞ്ഞാറ് ആഫ്രിക്കന്‍ വന്‍‌കരയിലെ സൊമാലിയയും നിലയുറപ്പിക്കുന്നു. വേദ കാലഘട്ടങ്ങളില്‍ സിന്ധു സാഗരം എന്നാണറിയപ്പെട്ടിരുന്നത്. അറബിക്കടലിന്റെ പരമാവധി ആഴം 4652 മീറ്ററാണ്. ഇന്ത്യക്കും അറേബ്യന്‍ ഉപദ്വീപിനും ഇടയില്‍ കിടക്കുന്ന, ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗം. 3862000 ച.കി.മി വിസ്തീര്‍ണവും ശരാശരി 2734 മീറ്റര്‍ ആഴവുമുണ്ട്. ഒമാന്‍ ഉള്‍ക്കടല്‍ ഇതിനെ പേര്‍ഷ്യന്‍ ഉള്‍ക്കടലുമായി ഹോര്‍മുലസ് കടലിടുക്കു വഴി ബന്ധിപ്പിക്കുമ്പോള്‍ ഏഡന്‍ ഉള്‍ക്കടല്‍, ബാസല്‍ മന്‍ഡേബ് വഴി ഇതിനെ ചെങ്കടലുമായി ബന്ധിപ്പിക്കുന്നു. നൂറ്റാണ്ടുകളോളം ഇന്ത്യക്കും യൂറോപ്പിനും ഇടയിലെ പ്രധാനകച്ചവടമാര്‍ഗ്ഗത്തിന്റെ ഭാഗമായിരുന്നു ഈ കടല്‍.

സിന്ധു നദിയാണ് അറബിക്കടലിലേക്ക് നേരിട്ടൊഴുകിയെത്തുന്ന പ്രധാന നദി. നര്‍മദ, തപ്തി, മാഹി എന്നിവയും കേരളത്തിലെ ഒട്ടനവധി നദികളും ഒഴുകിയെത്തുന്നത് ഇവിടേക്കാണ്. ഇന്ത്യ, ഇറാന്‍, ഒമാന്‍, പാക്കിസ്ഥാന്‍, യെമന്‍, സൊമാലിയ മാലദ്വീപുകള്‍ എന്നീ രാജ്യങ്ങള്‍ അറബിക്കടലിന്റെ തീരഭൂമി പങ്കിടുന്നു. മുംബൈ, സൂററ്റ്, മംഗലാപുരം, കൊച്ചി(ഇന്ത്യ), കറാച്ചി, ഗ്വദാര്‍(പാക്കിസ്ഥാന്‍), ഏദന്‍(യെമന്‍) എന്നിവയാണ് അറബിക്കടല്‍ തീരങ്ങളിലെ പ്രധാന നഗരങ്ങള്‍. മാലദ്വീപ്, ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ് എന്നിവ പൂര്‍ണ്ണമായും അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന ദ്വീപുകളുടെ സഞ്ചയമാണ്. മുംബൈ, കറാച്ചി, ഏഡന്‍ എന്നിവയാണ് അറബിക്കടലിലെ മുഖ്യ തുറമുഖങ്ങള്‍.

ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -