സിന്ധു നദി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിന്ധു നദി | |
---|---|
|
|
ഉത്ഭവം | ടിബറ്റിലേ മാനസരോവര്‍ തടാകത്തിനരികില്‍ |
നദീമുഖം | അറബിക്കടല്‍ |
നദീതട രാജ്യം/ങ്ങള്‍ | പാകിസ്ഥാന്‍, ഇന്ത്യ, ചൈന |
നീളം | 3,200 കി. മീ. (1,998 മൈല്‍) |
നദീതട വിസ്തീര്‍ണം | 4,50,000കി.² (695,000 മൈല്‍²) |
ഇന്ത്യയിലൂടെയും പാക്കിസ്താനിലൂടെയും ഒഴുകുന്ന നദിയാണ് സിന്ധു. ഇംഗ്ലീഷ്: Indus. ഉത്ഭവം ചൈനീസ് ടിബറ്റിലാണ്. [1]ഹിമനദികളില്‍ പെടുന്ന 2800 കി.മീ നീളമുള്ള സിന്ധുവിന് പോഷക നദികലുടേതുള്‍പ്പടെ ആകെ 6000 കിലോമീറ്റര്‍ നീളമുണ്ട്. ഭാരത ചരിത്രവുമായി ഏറ്റവും ആദ്യം പരാമര്‍ശിക്കപ്പെടുന്ന നദിയും സിന്ധുവാണ്. ഹിന്ദുസ്ഥാന്‍ എന്ന പേര് രൂപം കൊണ്ടത് ഈ നദിയില്‍ നിന്നാണ്.
ഉള്ളടക്കം |
[തിരുത്തുക] പേരിനു പിന്നില്‍
പ്രാചീന ആര്യന്മാരാണ് ഈ നദിയെ സിന്ധു എന്ന് പേരിട്ടത്. സിന്ധു എന്നതിന് സമുദ്രം എന്നര്‍ത്ഥമുണ്ട്.
[തിരുത്തുക] ചരിത്രം
ഇന്ത്യയില്‍ നിന്നും ലഭിച്ചിട്ടുള്ള ഏറ്റവും പഴക്കം ചെന്ന നാഗരീകതയുടെ അവശിഷ്ടങ്ങള്‍ സിന്ധു നദിയുടെ തീരങ്ങളിലാണ്. ഇത് ക്രിസ്തുവിന് 5000 വര്‍ഷങ്ങള്‍ മുന്‍പുള്ളതാണ് എന്ന് കരുതപ്പെടുന്നു.
[തിരുത്തുക] ഉത്ഭവം
ഹിമാലയത്തിന്റെ കൊടുമുടികള്‍ക്ക് പിന്നില്‍, തിബത്തിലെ മാസരോവര്‍ തടാകത്തിന് ഉദ്ദേശം 100 കി.മീ വടക്കാണ് സിന്ധു ഉത്ഭവിക്കുന്നത്. ഇത് സമുദ്രനിരപ്പില്‍ നിന്ന് 5180 മീറ്റര്‍ ഉയരത്തിലാണ്.
[തിരുത്തുക] പ്രയാണം
[തിരുത്തുക] പോഷകനദികള്‍
[തിരുത്തുക] ജെഹ്ലം
പുരാതന ഗ്രീക്കില്‍ ഝലത്തെ ഒരു ദേവനായാണ് കണക്കാക്കിയിരുന്നത്. ഏകദേശം 772 കിലോമീറ്റര്‍ നീളമുണ്ട്. ഇതില്‍ 400 കിലോമീറ്റര്‍ ഇന്ത്യയിലൂടെയും ബാക്കി ഭാഗം പാക്കിസ്ഥാനിലൂടെയുമാണ് ഒഴുകുന്നത്. കാശ്മീരിലെ വെരിനാഗ് എന്ന സ്ഥലത്താണ് ഈ നദിയുടെ ഉദ്ഭവസ്ഥാനം. ശ്രീനഗറിലൂടെയും വൂളാര്‍ തടാകത്തിലൂടെയും ഒഴുകിയശേഷമാണ് ഝലം പാക്കിസ്ഥാനില്‍ പ്രവേശിക്കുന്നത്. ജമ്മു കാശ്മീരിലെ മുസാഫര്‍ബാദിനടുത്തുവച്ച് ഏറ്റവും വലിയ പോഷക നദിയായ കിഷന്‍ഗംഗ നദിയും കുന്‍ഹാര്‍ നദിയും ഝലത്തോട് ചേരുന്നു. പഞ്ചാബില്‍ ഈ നദി ഒഴുകുന്ന ജില്ലയുടെ പേരും ഝലം എന്നുതന്നെയാണ്. പാക്കിസ്ഥാനിലെ ഝാങ്ങ് ജില്ലയില്‍വച്ച് ചെനാബ് നദിയോട് ചേരുന്നു. ചെനാബ് സത്‌ലജുമായി ചേര്‍ന്ന് പാഞ്ച്നാദ് നദി രൂപീകരിക്കുകയും മിഥാന്‍കോട്ടില്‍ വച്ച് സിന്ധു നദിയില്‍ ലയിക്കുകയും ചെയ്യുന്നു.
[തിരുത്തുക] ചെനാബ്
ഹിമാചല്‍പ്രദേശ് സംസ്ഥാനത്തിലെ ലാഹുല്‍-സ്പിറ്റി ജില്ലയിലാണ് (മുമ്പ് രണ്ടായിരുന്ന ഇവ ഇന്ന് ഒരു ജില്ലയാണ്) ചെനാബിന്റെ ഉദ്ഭവസ്ഥാനം. ഹിമാലയത്തിന്റെ ഉയര്‍ന്ന ഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന താണ്ടി എന്ന സ്ഥലത്തുവച്ച് ചന്ദ്ര, ഭാഗ എന്നീ ഉറവകള്‍ കൂടിച്ചേര്‍ന്ന് ചെനാബ് നദിക്ക് ജന്മം നല്‍കുന്നു. ഏകദേശം 960 കിലോമീറ്റര്‍ നീളമുണ്ട്. ഉദ്ഭവസ്ഥാനത്തുനിന്ന് ചെനാബ് ജമ്മു കാശ്മീരിലെ ജമ്മുവിലൂടെ ഒഴുകി പഞ്ചാബ് സമതലത്തിലെത്തിച്ചേരുന്നു. ട്രിമ്മുവില്‍ വച്ച് ഝലം നദിയും പിന്നീട് രാവി നദിയും ചെനാബില്‍ ലയിക്കുന്നു. ഉച്ച് ഷരീഫില്‍ ചെനാബ്, സത്‌ലജ് നദിയുമായി കൂടിച്ചേര്‍ന്ന് പാഞ്ച്നാദ് നദി രൂപീകരിക്കുന്നു. സത്‌ലജ് മിഥന്‍കോട്ടില്‍ വച്ച് സിന്ധു നദിയോട് ചേരുന്നു.
[തിരുത്തുക] രാവി
ഹിമാചല്‍ പ്രദേശിലെ ചമ്പ ജില്ലയിലെ കുളുവിന് വടക്കുള്ള മണാലി എന്ന സ്ഥലത്താണ് ഈ നദിയുടെ ഉദ്ഭവസ്ഥാനം. മലനിരകളിലൂടെ ഒഴുകിപഞ്ചാബ് സമതലത്തില്‍ എത്തിച്ചേരുന്നു. രാവിയുടെ ആകെ നീളം ഏകദേശം 720 കിലോമീറ്റര്‍ ആണ്. കുറച്ചുദൂരം ഇന്‍ഡോ-പാക്ക് അതിര്‍ത്തിയിലൂടെ ഒഴുകിയശേഷം രാവി പാക്കിസ്ഥാനിലെ ചെനാബ് നദിയോട് ചേരുന്നു.
[തിരുത്തുക] ബിയാസ്
ഇന്ത്യയിലെ ഹിമാചല്‍ പ്രദേശ് സംസ്ഥാനത്തില്‍ ഹിമാലയ പര്‍വതത്തിലെ റോഹ്താങ്ങ് ചുരത്തിലാണ് ബിയാസിന്റെ ഉദ്ഭവം. ഉത്ഭവസ്ഥാനത്തുനിന്നും പടിഞ്ഞാറോട്ടൊഴുകുന്ന നദി മണ്ഡി, ഹമീര്‍പൂര്‍, ധര്‍മ്മശാല എന്നീ സ്ഥലങ്ങളിലൂടെ ഒഴുകി ഹിമാചല്‍ പ്രദേശിന്റെ പടിഞ്ഞാറേ അതിര്‍ത്തിയിലെത്തുമ്പോള്‍ പെട്ടന്ന് തെക്കോട്ട് തിരിഞ്ഞ് പഞ്ചാബ് സമതലത്തില്‍ പ്രവേശിക്കുന്നു. ലാര്‍ജി മുതല്‍ തല്‍വാര വരെ മലയിടുകകുകളിലൂടെ ഒഴുകുന്ന ബിയാസ് തുടര്‍ന്ന് ഏകദേശം 50 കിലോമീറ്ററോളം തെക്കോട്ടും 100 കിലോമീറ്ററോളം തെക്കുപടിഞ്ഞാറോട്ടും ഒഴുകി ബിയാസ് എന്ന സ്ഥലത്തെത്തുന്നു. ഈ സ്ഥലം കടന്നുപോകുന്ന നദി പഞ്ചാബിലെ അമൃത്‌സറിന് കിഴക്കും കപൂര്‍ത്തലക്ക് തെക്ക് പടിഞ്ഞാറിം ഉള്ള ഹരികേ എന്ന സ്ഥലത്തുവച്ച് സത്‌ലജില്‍ ചേരുന്നു. സത്‌ലജ് പാക്കിസ്ഥാനിലെ പഞ്ചാബിലേക്ക് കടക്കുകയും ഉച്ചില്‍ വച്ച് ചെനാബ് നദിയുമായി ചേര്‍ന്ന് പാഞ്ച്നാദ് നദി രൂപികരിക്കുകയും ചെയുന്നു. പാഞ്ച്നാദ് പിന്നീട് മിഥന്‍കോട്ടില്‍ വച്ച് സിന്ധു നദിയിയോട് ചേരുന്നു. ഏകദേശം 470 കിലോമീറ്റര്‍ (290 മൈല്‍) നീളമുണ്ട്.
[തിരുത്തുക] സത്‌ലജ്
ടിബറ്റിലെ കൈലാസ പര്‍വതത്തിന് സമീപമുള്ള മാനസരോവര്‍ തടാകത്തിന്റെ പടിഞ്ഞാറ് ഭാഗത്താണ് നദിയുടെ ഉദ്ഭവസ്ഥാനം. ബിയാസ് നദിയുമായി ലയിച്ച ശേഷം പാക്കിസ്താനിലേക്ക് ഒഴുകുന്നു. അവിടെ വച്ച് സിന്ധു നദിയുമായി ചേരുകയും കറാച്ചിക്കടുത്തുവച്ച് സമുദ്രത്തില്‍ പതിക്കുകയും ചെയ്യുന്നു. സിന്ധുവിന്റെ പോഷകനദികളില്‍ ഏറ്റവും കിഴക്കായി സ്ഥിതിചെയ്യുന്ന നദികൂടിയാണ് സത്‌ലജ്.
[തിരുത്തുക] താഴ്വര പ്രദേശങ്ങള്‍
[തിരുത്തുക] ജമ്മു-കാശ്മീര്‍
[തിരുത്തുക] പഞ്ചാബ്
[തിരുത്തുക] പാകിസ്ഥാന്‍
[തിരുത്തുക] ഉപയോഗങ്ങള്‍
[തിരുത്തുക] ജലലഭ്യത
[തിരുത്തുക] ജലസേചനപദ്ധതികള്‍
[തിരുത്തുക] ജലവൈദ്യുതപദ്ധതികള്‍
[തിരുത്തുക] പ്രമാണാധാരസൂചി
ഭാരതത്തിലേ പ്രമുഖ നദികള്‍ | |
---|---|
ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നര്‍മദ | കൃഷ്ണ | മഹാനദി | ഗോദാവരി | കാവേരി | സത്‌ലജ് | ഝലം | ചെനാബ് | രാവി | യമുന | ഘാഗ്ര | സോന്‍ | ഗന്തക് | ഗോമതി | ചംബല്‍ | ബേത്വ | ലൂണി | സബര്‍മതി | മാഹി | ഹൂഗ്ലീ | ദാമോദര്‍ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാര്‍ | പെരിയാര്‍ | വൈഗൈ |