സബര്‍മതി നദി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പടിഞ്ഞാറന്‍ ഇന്ത്യയിലെ ഒരു നദിയാണ് സബര്‍മതി. ഏകദേശം 371 കിലോമീറ്റര്‍ നീളമുണ്ട്. നദിയുടെ ആദ്യഭാഗങ്ങള്‍ക്ക് വകല്‍ എന്നും പേരുണ്ട്.
രാജസ്ഥാനിലെ ഉദയ്പൂര്‍ ജില്ലയിലെ ആരവല്ലി പര്‍വതനിരകളിലാണ് സബര്‍മതി നദിയുടെ ഉദ്ഭവസ്ഥാനം. നദിയുടെ ഭൂരിഭാഗവും ഒഴുകുന്നത് ഗുജറാത്തിലൂടെയാണ്. ഗള്‍ഫ് ഓഫ് കാംബെയിലൂടെ അറബിക്കടലില്‍ പതിക്കുന്നു.
ഗുജറാത്തിന്റെ വാണിജ്യ തലസ്ഥാനമായ അഹമ്മദാബാദും രാഷ്ട്രീയ തലസ്ഥാനമായ ഗാന്ധിനഗറും സബര്‍മതി നദിയുടെ തീരങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. ഗുജറാത്തിലെ സുല്‍ത്താന്‍ അഹമ്മദ് ഷാ സബര്‍മതിയുടെ തീരത്ത് വിശ്രമിക്കുമ്പോള്‍ ഒരു മുയല്‍ ഒരു നായയെ ഓടിക്കുന്നത് കാണുകയും ആ മുയലിന്റെ ധൈര്യം കണ്ട് പ്രചോതിതനായ അദ്ദേഹം 1411ല്‍ അഹമ്മദാബാദ് നഗരം സ്ഥാപിച്ചു എന്നുമാണ് ഐതിഹ്യം.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരകാലത്ത് മഹാത്മ ഗാന്ധിജി ഈ നദിയുടെ തീരത്ത് തന്റെ ഭവനം കൂടിയായ സബര്‍മതി ആശ്രമം സ്ഥാപിച്ചു.
[തിരുത്തുക] പുറമേക്കുള്ള കണ്ണികള്‍
- സബര്‍മതി ബേസിന്(ഡിപ്പാര്‍ട്മെന്റ് ഓഫ് ഇറിഗേഷന്‍, രാജസ്ഥാന് ഗവണ്മെന്റ്)
- സബര്‍മതി ബേസിന്റെ ഭൂപടം
- അഹമ്മദാബാദിലെ സബര്‍മതി നദീമുഖ പദ്ധതിയേക്കുറിച്ചുള്ള വിവരങ്ങള്‍
ഭാരതത്തിലേ പ്രമുഖ നദികള്‍ | |
---|---|
ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നര്‍മദ | കൃഷ്ണ | മഹാനദി | ഗോദാവരി | കാവേരി | സത്‌ലജ് | ഝലം | ചെനാബ് | രാവി | യമുന | ഘാഗ്ര | സോന്‍ | ഗന്തക് | ഗോമതി | ചംബല്‍ | ബേത്വ | ലൂണി | സബര്‍മതി | മാഹി | ഹൂഗ്ലീ | ദാമോദര്‍ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാര്‍ | പെരിയാര്‍ | വൈഗൈ |