ചെനാബ് നദി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പഞ്ചാബിന് ആ പേര് നല്‍കുന്ന പഞ്ചനദികളില്‍ ഒന്നാണ് ചെനാബ് നദി. ഏകദേശം 960 കിലോമീറ്റര്‍ നീളമുണ്ട്. സിന്ധു നദീജല ഉടമ്പടി പ്രകാരം ചെനാബിലെ ജലം പാകിസ്ഥാന് അവകാശപ്പെട്ടതാണ്.
ഉള്ളടക്കം |
[തിരുത്തുക] പേരിനു പിന്നില്‍
'ചെന്‍' എന്നാല്‍ ചന്ദ്രന്‍ എന്നും 'ആബ്' എന്നാല്‍ നദി എന്നുമാണ് അര്‍ത്ഥം. ചന്ദ്ര, ഭാഗ എന്നീ ഉറവകളുടെ കൂടിച്ചേരല്‍ മൂലം ഉദ്ഭവിക്കുന്നതിനാല്‍ ചന്ദ്രഭാഗ എന്നും പേരുണ്ട്. ഭാരതത്തിലെ വേദകാലഘട്ടത്തില്‍ അശ്കിനി, ഇസ്ക്മതി എന്നീ പേരുകളിലും പുരാതന ഗ്രീസില്‍ അസെസൈന്‍സ് എന്ന പേരിലുമാണ് അറിയപ്പെട്ടിരുന്നത്.
[തിരുത്തുക] ഉദ്ഭവസ്ഥാനം
ഇന്ത്യയിലെ ഹിമാചല്‍പ്രദേശ് സംസ്ഥാനത്തിലെ ലാഹുല്‍-സ്പിറ്റി ജില്ലയിലാണ് (മുമ്പ് രണ്ടായിരുന്ന ഇവ ഇന്ന് ഒരു ജില്ലയാണ്) ചെനാബിന്റെ ഉദ്ഭവസ്ഥാനം. ഹിമാലയത്തിന്റെ ഉയര്‍ന്ന ഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന താണ്ടി എന്ന സ്ഥലത്തുവച്ച് ചന്ദ്ര, ഭാഗ എന്നീ ഉറവകള്‍ കൂടിച്ചേര്‍ന്ന് ചെനാബ് നദിക്ക് ജന്മം നല്‍കുന്നു.
[തിരുത്തുക] പ്രയാണം
ഉദ്ഭവസ്ഥാനത്തുനിന്ന് ചെനാബ് ജമ്മു കാശ്മീരിലെ ജമ്മുവിലൂടെ ഒഴുകി പഞ്ചാബ് സമതലത്തിലെത്തിച്ചേരുന്നു. ട്രിമ്മുവില്‍ വച്ച് ഝലം നദിയും പിന്നീട് രാവി നദിയും ചെനാബില്‍ ലയിക്കുന്നു. ഉച്ച് ഷരീഫില്‍ ചെനാബ്, സത്‌ലജ് നദിയുമായി കൂടിച്ചേര്‍ന്ന് പാഞ്ച്നാദ് നദി രൂപീകരിക്കുന്നു. സത്‌ലജ് മിഥന്‍കോട്ടില്‍ വച്ച് സിന്ധു നദിയോട് ചേരുന്നു.
[തിരുത്തുക] ചരിത്രത്തില്‍
ബി.സി 325ല്‍ മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തി ചെനാബ് നദിയും പാഞ്ച്നാദ് നദിയും കൂടിച്ചേരുന്ന പ്രദേശത്ത് സിന്ധുവിലെ അലക്സാണ്ട്രിയ എന്ന പേരില്‍ ഒരു പട്ടണം സ്ഥാപിച്ചു.
[തിരുത്തുക] അണക്കെട്ടുകളും വിവാദങ്ങളും
ഈ നദിയില്‍ അണക്കെട്ടുകള്‍ നിര്‍മിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നടപടികളെടുത്തതോടെ ചെനാബ് വാര്‍ത്തകളില്‍ സ്ഥാനംനേടി. ഇവയില്‍ ഏറ്റവും ശ്രദ്ധേയമായത് ബഗ്ലിഹാര്‍ ജലവൈദ്യുത പദ്ധതിയാണ്. ഇതിന്റെ നിര്‍മാണം 2008ല്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. സിന്ധു ബേസിന്‍ പ്രൊജക്റ്റില്‍ ഉള്‍പ്പെടുന്നതാണ് ഈ പദ്ധതികള്‍. ചെനാബിലെ ജലം ശേഖരിക്കുകയും ദിശ തിരിച്ചവിടുകയും ചെയ്യുന്ന ഈ പദ്ധതികള്‍ വഴി ഇന്ത്യ സിന്ധു നദീജല ഉടമ്പടിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നതായി പാക്കിസ്ഥാന്‍ ആരോപിച്ചു. എന്നാല്‍ ഇന്ത്യ ഈ ആരോപണങ്ങളെ തള്ളിക്കളഞ്ഞു.