വൈഗൈ നദി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തമിഴ്നാട്ടിലെ ഒരു നദിയാണ് വൈഗൈ. തമിഴില്‍ വൈയൈ എന്നാണ് പേര്. പശ്ചിമഘട്ടത്തിലെ പെരിയാര്‍ സമതലത്തിലാണ് ഉദ്ഭവം. ഏകദേശം 240 കിലോമീറ്റര്‍ നീളമുണ്ട്. വട്ടപ്പാറൈ വെള്ളച്ചാട്ടം വൈഗൈ നദിയിലാണ് സ്ഥിതി ചെയ്യുന്നത്.
[തിരുത്തുക] പ്രയാണം
ഉദ്ഭവസ്ഥാനത്തുനിന്ന് പഴനി മലകള്‍ക്ക് വടക്കും വരുശനാട് മലകള്‍ക്ക് തെക്കുമായി സ്ഥിതി ചെയ്യുന്ന കംബന്‍ താഴ്വരയിലൂടെ വടക്കുകിഴക്ക് ദിശയില്‍ ഒഴുകുന്നു. വരുശനാട് മലകളുടെ കിഴക്കുഭാഗത്തെത്തുമ്പോള്‍ നദിയുടെ ഒഴുക്ക് തെക്കുകിഴക്ക് ദിശയിലേക്ക് തിരിയുന്നു. പിന്നീട് പാണ്ട്യനാട്ടിലൂടെ ഒഴുകുന്നു. പാണ്ട്യ രാജവംശത്തിന്റെ തലസ്ഥാനമായിരുന്ന മധുര നഗരം വൈഗൈ നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്. രമനാഥപുരം ജില്ലയില്‍വച്ച് പാക്ക് കടലിടുക്ക് വഴി ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നു.
[തിരുത്തുക] പോഷകനദികള്‍
- സുരലിയാറ്
- മുല്ലൈയാറ്
- വരഗനദി
- മനജലാറ്
[തിരുത്തുക] വൈഗൈ അണക്കെട്ട്
വൈഗൈ നദിക്ക് കുറുകേ നിര്‍മിച്ചിരിക്കുന്ന ഒരു അണക്കെട്ടാണിത്. തമിഴ്നാട്ടിലെ തേനി ജില്ലയില്‍ ആണ്ടിപ്പെട്ടിക്കടുത്ത് സ്ഥിതിചെയ്യുന്നു.
ഭാരതത്തിലേ പ്രമുഖ നദികള്‍ | |
---|---|
ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നര്‍മദ | കൃഷ്ണ | മഹാനദി | ഗോദാവരി | കാവേരി | സത്‌ലജ് | ഝലം | ചെനാബ് | രാവി | യമുന | ഘാഗ്ര | സോന്‍ | ഗന്തക് | ഗോമതി | ചംബല്‍ | ബേത്വ | ലൂണി | സബര്‍മതി | മാഹി | ഹൂഗ്ലീ | ദാമോദര്‍ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാര്‍ | പെരിയാര്‍ | വൈഗൈ |