See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ആഫ്രിക്ക - വിക്കിപീഡിയ

ആഫ്രിക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ആഫ്രിക്ക ഭൂലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഭൂഖണ്ഡമാണ്. ജനസംഖ്യയുടെ കാര്യത്തിലും രണ്ടാമതാണീ വന്‍‌കര. രാജ്യങ്ങളും പ്രത്യേക സ്വയംഭരണ പ്രദേശങ്ങളുമായി 61 ദേശങ്ങളുണ്ട് ഇവിടെ. ഭൌമ ജനസംഖ്യയിലെ ഇരുപതു ശതമാനത്തോളം വിസ്തൃതമായ ഈ ഭൂഖണ്ഡത്തില്‍ വസിക്കുന്നു.

[തിരുത്തുക] പേരിനു പിന്നില്‍

റോമാക്കാരില്‍ നിന്നാണ് ആഫ്രിക്ക എന്ന പേരു ലഭിച്ചതെന്നാണു കരുതപ്പെടുന്നത്. ആഫ്രികളുടെ നാട് എന്നര്‍ത്ഥംവരുന്ന Africa terra എന്ന ലത്തീന്‍ പദമാണ് ആഫ്രിക്ക എന്ന പേരിന്റെ പിറവിക്കു കാരണമായി പൊതുവേ ചൂണ്ടിക്കാണിക്കപ്പെടുന്നത്. പുരാതന ആഫ്രിക്കയുടെ വടക്കുഭാഗത്തെ(വിശേഷിച്ച് കാര്‍ത്തെജ് ഉള്‍പ്പടെയുള്ള പ്രദേശത്തെ) ആണ് റോമക്കാര്‍ ഇപ്രകാരം വിളിച്ചിരുന്നത്. എന്നാല്‍ ആഫ്രി എന്ന ഗോത്രവംശത്തിന്റെ സ്ഥാനം വടക്കേ അമേരിക്കയിലായതിനാല്‍ എന്തുകൊണ്ട് ഈ പ്രദേശങ്ങള്‍ അഫ്രിക്ക ടെറാ എന്നുവിളിക്കപ്പെട്ടു എന്നതില്‍ വ്യക്തതയില്ല.

ഏതായാലും പേരിന്റെ ഉല്‍ഭവത്തിനു ഉപോല്‍ബലകമായി മറ്റു ചില വാദങ്ങളുമുണ്ട്. സൂര്യന്‍, സൂര്യപ്രകാശം എന്നൊക്കെ അര്‍ത്ഥമുള്ള aprica എന്ന ലത്തീന്‍ പദമാണ് ആഫ്രിക്കയാതെന്ന് ഒരു കൂട്ടര്‍ വാദിക്കുന്നു. പതിനാറാം നൂറ്റാണ്ടിലെ ചരിത്രകാരനായ ലിയോ ആഫ്രിക്കാനസ് മറ്റൊരു പദോല്പത്തിവാദമാണ് മുന്നോട്ടുവച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ശീതവിമുക്തമായ എന്നര്‍ത്ഥം വരുത്തുന്ന aphrike എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് ആഫ്രിക്കയുണ്ടായത്.

[തിരുത്തുക] രാജ്യങ്ങളും സ്വയംഭരണ പ്രദേശങ്ങളും

ആഫ്രിക്കയുടെ വിവിധ ഭാഗങ്ങള്‍: ██ ഉത്തരാഫ്രിക്ക ██ പശ്ചിമാഫ്രിക്ക ██ മധ്യ ആഫ്രിക്ക ██ കിഴക്കന്‍ ആഫ്രിക്ക ██ തെക്കന്‍ ആഫ്രിക്ക
ആഫ്രിക്കയുടെ വിവിധ ഭാഗങ്ങള്‍:

██ ഉത്തരാഫ്രിക്ക

██ പശ്ചിമാഫ്രിക്ക

██ മധ്യ ആഫ്രിക്ക

██ കിഴക്കന്‍ ആഫ്രിക്ക

██ തെക്കന്‍ ആഫ്രിക്ക

ആഫ്രിക്കയുടെ രാഷ്ട്രീയ ഭൂപടം.
ആഫ്രിക്കയുടെ രാഷ്ട്രീയ ഭൂപടം.
ആഫ്രിക്ക.
ആഫ്രിക്ക.
രാജ്യം/സ്വയംഭരണ പ്രദേശം
വിസ്തീര്‍ണ്ണം
(ച.കി.മീ)
ജനസംഖ്യ
ജനസാന്ദ്രത
ച.കീ.മീറ്ററില്‍)
തലസ്ഥാനം
കിഴക്കന്‍ ആഫ്രിക്ക:
ബറുണ്ടി 27,830 6,373,002 229.0 ബുജുംബരാ
കൊമോറസ് 2,170 614,382 283.1 മൊറോണി
ജിബൂട്ടി 23,000 472,810 20.6 ജിബൂട്ടി സിറ്റി
എരിട്രിയ 121,320 4,465,651 36.8 അസ്മാര
എത്യോപ്യ 1,127,127 67,673,031 60.0 ആഡിസ് അബാഗ
കെനിയ 582,650 31,138,735 53.4 നെയ്‌റോബി
മഡഗാസ്കര്‍ 587,040 16,473,477 28.1 ആന്റനാറിവോ
മലാവി 118,480 10,701,824 90.3 ലിലൊംഗ്വേ
മൗറീഷ്യസ് 2,040 1,200,206 588.3 പോര്‍ട്ട് ലൂയിസ്
മയോട്ടി (ഫ്രാന്‍സ്) 374 170,879 456.9 മാമൗഡ്സു
മൊസാംബിക് 801,590 19,607,519 24.5 മപൂട്ടോ
റീയൂണിയന്‍ (ഫ്രാന്‍സ്) 2,512 743,981 296.2 സെന്റ് ഡെനിസ്
റുവാണ്ട 26,338 7,398,074 280.9 കിഗലി
സീഷെല്‍‌സ് 455 80,098 176.0 വിക്ടോറിയ
സൊമാലിയ 637,657 7,753,310 12.2 മോഗഡിഷു
ടാന്‍സാനിയ 945,087 37,187,939 39.3 ഡൊഡോമ
ഉഗാണ്ട 236,040 24,699,073 104.6 കമ്പാല
സാംബിയ 752,614 9,959,037 13.2 ലുസാക്ക
സിംബാബ്‌വേ 390,580 11,376,676 29.1 ഹരാരേ
മധ്യ ആഫ്രിക്ക:
അംഗോള 1,246,700 10,593,171 8.5 ലുവാന്‍ഡ
കാമറൂണ്‍ 475,440 16,184,748 34.0 യാവുന്‍ഡേ
സെന്‍‌ട്രല്‍ ആഫ്രിക്കന്‍ റിപബ്ലിക് 622,984 3,642,739 5.8 ബാന്‍‌ഗുയി
ചാഡ് 1,284,000 8,997,237 7.0 ജമേന
റിപബ്ലിക് ഓഫ് കോംഗോ 342,000 2,958,448 8.7 ബ്രസാവില്‍
ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ 2,345,410 55,225,478 23.5 കിന്‍ഷാസ
ഇക്വറ്റോറിയല്‍ ഗ്വിനിയ 28,051 498,144 17.8 മലാബോ
ഗബോണ്‍ 267,667 1,233,353 4.6 ലൈബ്രെവില്‍
സാവോ ടോമേ 1,001 170,372 170.2 സാവോ ടോമേ
ഉത്തരാഫ്രിക്ക:
അല്‍ജീരിയ 2,381,740 32,277,942 13.6 അല്‍ജിയേഴ്സ്
ഈജിപ്റ്റ്[1] 1,001,450 70,712,345 70.6 കെയ്‌റോ
ലിബിയ 1,759,540 5,368,585 3.1 ട്രിപ്പോളി
മൊറോക്കോ 446,550 31,167,783 69.8 റാബത്
സുഡാന്‍ 2,505,810 37,090,298 14.8 ഖര്‍ത്തോം
ടുണീ‍ഷ്യ 163,610 9,815,644 60.0 ടുണിസ്
വെസ്റ്റേണ്‍ സഹാറ (മൊറോക്കോ)[2] 266,000 256,177 1.0 ഏല്‍ അയൂന്‍
യൂറോപ്യന്‍ ഭരണപ്രദേശങ്ങള്‍:
കാനറി ദ്വീപുകള്‍ (സ്പെയിന്‍) 7,492 1,694,477 226.2 കനാറിയ,
ടെനെറിഫ്
ക്യൂട്ട (സ്പെയിന്‍) 20 71,505 3,575.2
മഡൈറ ദ്വീപുകള്‍ (പോര്‍ച്ചുഗല്‍) 797 245,000 307.4 ഫുന്‍‌ചല്‍
മെലില (സ്പെയിന്‍) 12 66,411 5,534.2
ദക്ഷിണ ആഫ്രിക്ക:
ബോട്സ്വാന 600,370 1,591,232 2.7 ഗബൊറോണ്‍
ലെസോത്തോ 30,355 2,207,954 72.7 മസേരു
നമീബിയ 825,418 1,820,916 2.2 വിന്‍‌ഡ്വെക്ക്
ദക്ഷിണാഫ്രിക്ക 1,219,912 43,647,658 35.8 കേപ്ടൌണ്‍[3]
സ്വാസിലാന്‍‌ഡ് 17,363 1,123,605 64.7 ബബേന്‍
പശ്ചിമാഫ്രിക്ക:
ബെനിന്‍ 112,620 6,787,625 60.3 പോര്‍ട്ടോ-നോവോ
ബുര്‍ക്കിനോ ഫാസ 274,200 12,603,185 46.0 ഔഗാദൌഗു
കേപ് വെര്‍ദേ 4,033 408,760 101.4 പ്രായിയ
ഐവറികോസ്റ്റ് 322,460 16,804,784 52.1 അബിജാന്‍
ഗാംബിയ 11,300 1,455,842 128.8 ബന്‍‌ജൂല്‍
ഘാന 239,460 20,244,154 84.5 അക്രാ
ഗ്വിനിയ 245,857 7,775,065 31.6 കൊണാക്രി
ഗ്വിനിയ-ബിസാവു 36,120 1,345,479 37.3 ബിസാവു
ലൈബീരിയ 111,370 3,288,198 29.5 മൊണ്‍‌റോവിയ
മാലി 1,240,000 11,340,480 9.1 ബമാക്കോ
മൗരിട്ടാന 1,030,700 2,828,858 2.7 നുവാക്ച്ചോട്ട്
നൈജര്‍ 1,267,000 10,639,744 8.4 നിയാമേ
നൈജീരിയ 923,768 129,934,911 140.7 അബൂജ
സെന്റ് ഹെലെന്‍ (ബ്രിട്ടണ്‍) 410 7,317 17.8 ജെയിംസ്ടൌണ്‍
സെനഗല്‍ 196,190 10,589,571 54.0 ദക്കാര്‍
സീറാ ലിയോണ്‍ 71,740 5,614,743 78.3 ഫ്രീടൌണ്‍
ടോഗോ 56,785 5,285,501 93.1 ലോമേ
ആകെ 30,305,053 842,326,984 27.8

കുറിപ്പുകള്‍:

  1. ഈജിപ്റ്റ് ആഫ്രിക്കയിലും ഏഷ്യയിലുമായി വ്യാപിച്ചു കിടക്കുന്ന രാജ്യമാണ്. ആഫ്രിക്കന്‍ പ്രദേശങ്ങളിലെ കണക്കുകള്‍ മാത്രമേ ഇവിടെ ഉള്‍ക്കൊള്ളിച്ചിട്ടുള്ളൂ.
  2. വെസ്റ്റേണ്‍ സഹാറയുടെ ഭൂരിഭാഗവും മൊറോക്കോ അധിനിവേശത്തിലാണ്.
  3. ബ്ലൂംഫൌണ്ടെയിന്‍, പ്രിട്ടോറിയ എന്നിങ്ങനെ 2 തലസ്ഥാന പ്രദേശങ്ങള്‍ക്കൂടിയുണ്ട്
ആശയവിനിമയം
ഇതര ഭാഷകളില്‍


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -