വടക്കേ അമേരിക്ക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭൂമിയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തെ ഒരു ഭൂഖണ്ഡമാണ് വടക്കെ അമേരിക്ക. വടക്ക് ആര്‍ട്ടിക്ക് സമുദ്രവും കിഴക്ക് അറ്റ്‌ലാന്റിക് സമുദ്രവും തെക്കുകിഴക്കു കരീബിയന്‍ കടലും തെക്കും പടിഞ്ഞാറും ശാന്ത സമുദ്രവുമാണു അതിരുകള്‍. പനാമ കടലിടുക്ക് വടക്കേ അമേരിക്കയെ തെക്കു കിഴക്കായി സ്ഥിതിചെയ്യുന്ന തെക്കേ അമേരിക്കയുമായി ബന്ധിപ്പിക്കുന്നു.
24,490,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഈ വന്‍കര (9,450,000 ച.മൈല്‍), ഭൗമോപരിതലത്തിന്റെ 4.8%(കരവിസ്തീര്‍ണ്ണത്തിന്റെ 16.4%) വ്യാപിച്ചുകിടക്കുന്നു. ഒക്റ്റോബര്‍ 2006-ലെ കണക്കുപ്രകാരം എവിടത്തെ ജനസംഖ്യ ഏകദേശം 51.5 കോടിയാണു . വലിപ്പത്തിന്റെ കാര്യത്തില്‍ ഏഷ്യ, ആഫ്രിക്ക എന്നിവയ്ക്കു പിന്നില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന വടക്കേ അമേരിക്ക ജനസംഖ്യയുടെ കാര്യത്തില്‍ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവയ്ക്കു പിന്നില്‍ നാലാം സ്ഥാനത്താണു .
ഉള്ളടക്കം |
[തിരുത്തുക] പേരിനു പിന്നില്‍
ഇറ്റാലിയന്‍ പര്യവേക്ഷകനായ അമരിഗോ വെസ്പൂചിയുടെ പേരില്‍നിന്നാണു അമേരിക്ക എന്ന പേരു വന്നതെന്നാണു പരക്കെ വിശ്വസിക്കപ്പെടുന്നത്. അക്കാലത്ത് പുതിയതായി കണ്ടെത്തിയ വന്‍കര ഇന്ത്യയല്ലെന്നും യൂറോപ്പുകാര്‍ക്ക് അതുവരെ അജ്ഞാതമായിരുന്ന പുതിയ പ്രദേശമാണെന്നും ആദ്യമായി നിര്‍ദ്ദേശിച്ചത് അമരിഗോ വെസ്പൂചിയായിരുന്നു. തെക്കെ അമേരിക്കയും മധ്യ അമേരിക്കയിലെ പര്‍വ്വതനിരകളും കണ്ടുപിടിച്ചത് വെസ്പൂചിയായിരുന്നു. ജോണ്‍ കാബോട് 1497ല്‍ ന്യൂഫൗന്‍ഡ്‌ലാന്റ് കണ്ടുപിടിച്ച പര്യവേക്ഷണത്തിനു ധനസഹായം ചെയ്ത ഇംഗ്ലീഷ് വ്യാപാരിയായ റിച്ചാര്‍ഡ് അമേരികെയുടെ പേരില്‍നിന്നാണു അമേരിക്ക എന്ന പേരുണ്ടായതെന്നാണു മറ്റൊരു സിദ്ധാന്തം.ഇത് കൂടാതെ ഒരു സ്പാനിഷ് കപ്പ്പ്പലോട്ടക്കാരന്റെ വിസിയോഗോതിക് പേരായ 'അമേരിക്' എന്ന പേരില്‍ നിന്നോ , നിക്കരാഗ്വയിലെ ആദിമനിവാസികളുടെ നഗരമായ 'അമേരിക്' എന്ന പേരില്‍ നിന്നോ അമേരിക്ക എന്ന പേരുണ്ടായതെന്നും കരുതുന്നവരുണ്ട്.
[തിരുത്തുക] ഭാഷകള്‍
പ്രധാന ഭാഷകള്‍ ഇംഗ്ലീഷ്, ഫ്രെഞ്ച്, സ്പാനിഷ് എന്നിവയാകുന്നു. ഇംഗ്ലീഷ് പ്രധാന ഭാഷയായ യു എസ്, കാനഡ എന്നീ രാജ്യങ്ങളെ ആംഗ്ലോ അമേരിക്ക എന്നു വിശേഷിപ്പിക്കുന്നു. ബെലീസിലും ചില കരീബിയന്‍ രാജ്യങ്ങളിലും ഇംഗ്ലീഷാണു സംസാരിച്ചുവരുന്നത്. ബാക്കിയുള്ള വടക്കേ അമേരിക്കന്‍ പ്രദേശങ്ങളെ ലത്തീന്‍ (ലാറ്റിന്‍) അമേരിക്ക എന്നു വിളിക്കുന്നു-ഇവിടങ്ങളിന്‍ ലത്തീന്‍ ഭാഷയില്‍ നിന്നും ഉല്‍ഭവിച്ച ഭാഷകളാണു ഭൂരിഭാഗം ജനങ്ങളും സംസാരിക്കുന്നത്.
കാനഡ: ഫ്രെഞ്ച്, ഇംഗ്ലീഷ് എന്നിവ ഔദ്യോഗികഭാഷകളായിട്ടുള്ള ദ്വിഭാഷപ്രദേശമാണെങ്കിലും ക്യൂബെക്, നോര്‍ത്ത് ബ്രൂണ്‍സ്‌വിക് എന്നിവിടങ്ങളില്‍ ഫ്രെഞ്ചാണു ഔദ്യോഗികഭാഷ.
അമേരിക്കന്‍ ഐക്യനാടുകള്‍:ഔദ്യോഗികഭാഷകള്‍ ഇംഗ്ലീഷ്, സ്പാനിഷ് എന്നിവയാണു, എന്നാല്‍ ലൂസിയാന സംസ്ഥാനത്തില്‍ ഫ്രെഞ്ചും ഒരു ഔദ്യോഗികഭാഷയാണു.
മെക്സിക്കോ: ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്പാനിഷ് സംസാരിക്കുന്ന ജനങ്ങളുള്ള രാജ്യമാണു മെക്സിക്കോ - പ്രധാന മറ്റു ഭാഷകള്‍ ആസ്ടെക് വംശജരുടെ ഭാഷയായ നവാറ്റ്ല്‍, മായന്‍ വംശജരുടെ ഭാഷയായ യൂകാടെക് എന്നിവയാണു.
[തിരുത്തുക] സാമ്പത്തികം
അമേരിക്കന്‍ ഐക്യനാടുകള്‍, കാനഡ എന്നിവയാണു വന്‍കരയിലെ വികസിത രാജ്യങ്ങള്‍. മെക്സിക്കോ വികസ്വരരാജ്യവും മറ്റുള്ള രാജ്യങ്ങള്‍ വികസിത രാജ്യങ്ങളുമാണു.
[തിരുത്തുക] ഭൂമിശാസ്ത്രം
'പുതിയ ലോകം' എന്നു യൂറോപ്പുകാര്‍ വിശേഷിപ്പിച്ചിരുന്ന അമേരിക്കയുടെ വടക്കുഭാഗത്തുള്ള കരപ്രദേശമാണു വടക്കേ അമേരിക്ക - ഈ വന്‍കരയെ തെക്കേ അമേരിക്കയുമായി ബന്ധിപ്പിക്കുന്നത് പനാമാ കടലിടുക്കാണു. രാഷ്ട്രീയമായി നോക്കുകയാണെങ്കില്‍ പനാമ രാജ്യവും അതിനു വടക്കോട്ടുള്ള പ്രദേശങ്ങളും വടക്കേ അമേരിക്ക ഭൂഖണ്ഡത്തിലാണു ഉള്‍പ്പെടുന്നതു.ഒരുകാലത്ത് വടക്കേ അമേരിക്കയിലെഫ്ലോറിഡയെ തെക്കേ അമേരിക്കയിലെ വെനിസ്വേലയുമായി ബന്ധിപ്പിച്ചിരുന്നതും ഇപ്പോള്‍ വെള്ളത്തിനടിയിലായി കിടക്കുന്നതുമായ കരപ്രദേശത്തിന്റെ ഭാഗമാണു വെസ്റ്റ് ഇന്‍ഡീസ് ദ്വീപുകള്‍.
വടക്കേ അമേരിക്കയും തെക്കേ അമേരിക്കയും കൂടി അമേരിക്ക എന്ന ഒരു വന്‍കരയായി ചിലപ്പോള്‍ കണക്കാക്കാറുണ്ടു - ഉദാഹരണമായി ഒളിമ്പിക്സിന്റെ ചിഹ്നത്തിലെ വളയങ്ങളില്‍ അമേരിക്കയെ പ്രതിനിധീകരിച്ച് ഒരു വളയമാണുള്ളത് (ബാക്കി നാലു വളയങ്ങള്‍ ഏഷ്യ, യൂറോപ്, ആഫ്രിക്ക, ഓഷ്യാനിയ എന്നിവയെ പ്രതിനിധീകരിക്കുന്നു)
[തിരുത്തുക] വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ രാജ്യങ്ങള്‍
രാജ്യം | വിസ്തീര്‍ണ്ണം | ജനസംഖ്യ (ജുലൈ 1 2002 അനുസരിച്ചുള്ള കണക്ക്) |
ജനസാന്ദ്രത (/ച.കി,മീ) |
തലസ്ഥാനം |
---|---|---|---|---|
ആന്‍ഗ്വില്ല (UK) | 102 | 13254 | 129.9 | ദ് വാലി The Valley |
ആന്റിഗ്വ ബാര്‍ബൂഡ | 443 | 68722 | 155.1 | സെയ്‌ന്റ് ജോണ്‍സ് St. John's |
അമേരിക്കന്‍ ഐക്യനാടുകള്‍ United States | 9,629,091 | 300,165,500 | 30.7 | വാഷിംഗ്‌ടണ്‍ ഡി.സി. |
അറൂബ (Netherlands) | 193 | 71566 | 370.8 | ഓറ്ഞ്ജ്സ്റ്റഡ് Oranjestad |
ബഹാമാസ് | 13940 | 301790 | 21.6 | നാസ്സോ Nassau |
ബാര്‍ബേഡോസ് Barbados | 431 | 279254 | 647.9 | ബ്രിഡ്‌ജ് ടൗണ്‍ BridgeTown |
ബെലീസ് Belize | 22966 | 279457 | 12.2 | ബെല്‍മോപാന്‍ Belmopan |
ബെര്‍മ്യുഡ Bermuda (UK) | 53 | 65365 | 1233.3 | ഹാമില്‍ടണ്‍ Hamilton |
ബ്രിട്ടീഷ് വര്‍ജിന്‍ ദ്വീപുകള്‍ British Virgin Islands(UK) | 153 | 22643 | 148.0 | റോഡ് ടൗണ്‍Road Town |
കാനഡ Canada | 9,984,670 | 32,805,041 | 3.3 | ഒട്ടാവ |
ഗ്രെനേഡ Grenada | 344 | 89,502 | 260.2 | സെയ്‌ന്റ് ജോര്‍ജ്‌സ് St. George's |
ഗ്വാഡലൂപ് Guadeloupe (France) | 1,780 | 448,713 | 252.1 | ബാസ്സെ-റ്ററെ Basse-Terre |
ഗ്വാടിമാല Guatemala | 108,890 | 14,655,189 | 134.6 | ഗ്വാടിമാല നഗരം Guatemala City |
ജമൈക്ക Jamaica | 10,991 | 2,731,832 | 248.6 | കിങ്ങ്‌സ്റ്റണ്‍ Kingston |
ട്രിനിഡാഡ് ,ടൊബാഗോ Trinidad and Tobago | 5,128 | 1,088,644 | 212.3 | പോര്‍ട് ഒഫ് സ്പയിന്‍ Port of Spain |
നിക്കരാഗ്വ Nicaragua | 129,494 | 5,465,100 | 42.2 | മനാഗ്വ Managua |
നെതര്‍ലാന്‍ഡ് ആന്റില്ലെസ് Netherlands Antilles (Netherlands) | 960. | 219,958 | 229.1 | വില്ലെംസ്റ്റഡ് Willemstad |
പനാമ Panama | 52,853 | 2,498,717 | 47.3 | പനാമാ നഗരം Panama City |
പോര്‍ട്ടോ റിക്കോ Puerto Rico USA | 9,104 | 3,916,632 | 430.2 | സാന്‍വാന്‍ San Juan |
മാര്‍ടിനീക് Martinique (ഫ്രാന്‍സ് ) | 1,100 | 432,900 | 393.5 | ഫോര്‍ട്ട് ദെ ഫ്രാന്‍സ് Fort-de-France |
മെക്സിക്കോ Mexico | 1972550 | 106202903 | 53.8 | മെക്സിക്കോ സിറ്റി Mexico City |
മോണ്‍ട്സെറാറ്റ് Montserrat (UK)) | 102 | 9,341 | 91.6 | പ്ലിമത്ത് Plymouth |
നവാസ്സാ ദ്വീപുകള്‍ Navassa Island USA | 5.00 | 0 | 0 | |
സെയ്ന്റ് കിറ്റ്‌സ് , നെവിസ് Saint Kitts and Nevis | 261 | 38,958 | 149.3 | ബാസ്സിറ്ററെ Basseterre |
സെയ്ന്റ് ലൂസിയ Saint Lucia | 616 | 166,312 | 270 | കാസ്റ്റിരെസ് |
സെയ്ന്റ് പിയറി മിക്വെലോണ്‍ Saint-Pierre and Miquelon ഫ്രാന്‍സ് | 242 | 7,012 | 29 | സെയ്ന്റ് പിയറി ,മിക്വെലോണ്‍ |
സെയ്ന്റ് വിന്‍സന്റ് , ഗ്രെന്നഡീസ് Saint Vincent and the Grenadines | 389 | 117,534 | 302.1 | കിങ്ങ്സ് ടൗണ്‍ |
വര്‍ജിന്‍ ദ്വീപുകള്‍ (അമേരിക്കന്‍ ) Virgin Islands USA | 352 | 108,708 | 308.8 | ഷാര്‍ലറ്റ് അമേലി Charlotte Amalie |
ഹെയ്റ്റി Haiti | 27,750 | 8,121,622 | 292.7 | പോര്‍ട് ഒഫ് പ്രിന്‍സ് Port-au-Prince |
ഹോണ്ടൂറസ് Honduras | 112,090 | 6,975,204 | 62.2 | തെഗൂസിഗാല്‍പ Tegucigalpa |
റ്റര്‍ക്സ്, കൈകൊസ് ദ്വീപുകള്‍ Turks and Caicos Islands UK | 43 | 20,556 | 47.8 | കോക്‌ബേണ്‍ Cockburn Town |
മൊത്തം | 24486305 | 518575412 | 21.0 |
കുറിപ്പുകള്‍:
പനാമ : ഈ രാജ്യത്തില്‍ പനാമ കനാലിന്റെ പടിഞ്ഞാറു ഭാഗം മാത്രമാണു വടക്കേ അമേരിക്കയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് - ജനസംഖ്യയും മറ്റു കണക്കുകളും വടക്കേ അമേരിക്കന്‍ ഭാഗത്തേതു മാത്രം.
[തിരുത്തുക] ആധാരസൂചിക
- http://encarta.msn.com/encnet/features/dictionary/dictionaryhome.aspx സ്ഥലനാമങ്ങളുടെ ഉച്ചാരണം.
- http://www.uhmc.sunysb.edu/surgery/america.html പേരിനു പിന്നില്‍.
|
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|