സീറാ ലിയോണ്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പശ്ചിമ ആഫ്രിക്കയിലെ ഒരു രാജ്യമാണ് സീറാ ലിയോണ്‍ (ഔദ്യോഗിക നാമം: റിപ്പബ്ലിക്ക് ഓഫ് സീറാ ലിയോണ്‍). ഗിനിയ (വടക്ക്), ലൈബീരിയ (തെക്ക്), അറ്റ്ലാന്റിക്ക് സമുദ്രം (പടിഞ്ഞാറ്) എന്നിവയാണ് സീറാലിയോണിന്റെ അതിര്‍ത്തികള്‍. ഈ രാജ്യത്തിന്റെ പോര്‍ച്ചുഗീസ് പേരായ സേറാ ലോവ (അര്‍ത്ഥം: സിംഹ മലനിര) എന്ന വാക്യത്തില്‍ നിന്നാണ് പേരിന്റെ ഉല്‍ഭവം. 1700-കളില്‍ സീറാ ലിയോണ്‍ അറ്റ്ലാന്റിക്ക് സമുദ്രത്തിനു കുറുകെ ഉള്ള ആഫ്രിക്കന്‍ അടിമവ്യാപാരത്തിന്റെ ഒരു പ്രധാന കേന്ദ്രമായിരുന്നു. 1787-ല്‍ ബ്രിട്ടീഷുകാര്‍ക്കുവേണ്ടി അമേരിക്കന്‍ സ്വാതന്ത്ര്യ സമരത്തില്‍ പോരാടിയ അടിമകളെ പുനരധിവസിപ്പിക്കുവാന്‍ ആണ് തലസ്ഥാനമായ ഫ്രീഠൗണ് സ്ഥാപിച്ചത്. (1792-ല്‍ സ്വാതന്ത്ര്യ ഉടമ്പടി നല്കി).
1808-ല്‍ ഫ്രീഠൗണ് ഒരു ബ്രിട്ടീഷ് ക്രൗണ്‍ കോളനി ആയി. 1896-ല്‍ രാജ്യത്തിന്റെ ഉള്‍ഭാഗങ്ങള്‍ ഒരു ബ്രിട്ടീഷ് പ്രോലെക്ടറേറ്റ് (സംരക്ഷിത പ്രദേശം) ആയി. ക്രൗണ്‍ കോളനിയും പ്രോലക്ടറേറ്റും 1961-ല്‍ യോജിച്ചു. 1961-ല്‍ രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ചു. 1991 മുതല്‍ 2002 വരെ ഈ രാജ്യം ആഭ്യന്തര യുദ്ധങ്ങള്‍ കാരണം തകര്‍ച്ചയിലായി. റിബല്‍ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുവാനായി ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയും ബ്രിട്ടീഷ് സൈന്യവും 17,000-ത്തോളം റിബല്‍ സൈനീകരെ നിരായുധരാക്കി. ഐക്യരാഷ്ട്രസഭ സമാധാന സേനയുടെ പതിറ്റാണ്ടിലെ ഏറ്റവും വലിയ സമാധാന ദൗത്യമായിരുന്നു ഇത്. സീറാ ലിയോണിലെ ശരാശരി ജീവിത ദൈര്‍ഘ്യം പുരുഷന്മാരില് 38 വയസ്സും സ്ത്രീകളില്‍ 43 വയസ്സും ആണ്.[1]
[തിരുത്തുക] അവലംബം
- ↑ Sierra Leone. The World Factbook. CIA (15 May, 2007). Retrieved on 2007-05-17.
(ഐക്യരാഷ്ട്രസഭയുടെ ഭൂവിഭജനം അനുസരിച്ച്) | ||
|
||
വടക്ക് | അള്‍ജീരിയ · ഈജിപ്ത് · ലിബിയ · മൊറോക്കൊ · സുഡാന് · ടുണീഷ്യ · പശ്ചിമ സഹാറ · സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് | |
പടിഞ്ഞാറ് | ബെനിന്‍ · ബര്‍ക്കിനാ ഫാസോ · കേപ്പ് വേര്‍ഡ് · ഐവറി കോസ്റ്റ് · ഗാംബിയ · ഘാന · ഗിനിയ · ഗിനി-ബിസൗ · ലൈബീരിയ · മാലി · മൗറിത്താനിയ · നീഷര്‍ · നൈജീരിയ · സെനഗാള്‍ · സീറാ ലിയോണ്‍ · ടോഗോ | |
മദ്ധ്യം | അംഗോള · കാമറൂണ്‍ · സെണ്ട്രല് ആഫ്രിക്കന്‍ റിപ്പബ്ലിക്ക് · ഛാഡ് · ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ · ഇക്ക്വിറ്റോറിയല്‍ ഗിനിയ · ഗാബോണ്‍ · റിപ്പബ്ലിക്ക് ഓഫ് കോംഗോ · സാഒ ടോമെ പ്രിന്‍സിപ്പെ | |
കിഴക്ക് | ബുറുണ്ടി · കൊമോറോസ് · ജിബൂട്ടി · എറിട്രിയ · എത്യോപ്യ · കെനിയ · മഡഗാസ്കര്‍ · മലാവി · മൗറീഷ്യസ് · മൊസാംബിക്ക് · റുവാണ്ട · സീഷെത്സ് · സൊമാലിയ · ടാന്‍സാനിയ · ഉഗാണ്ട · സാംബിയ · സിംബാബ്വെ | |
തെക്ക് | ബോട്സ്വാന · ലെസോത്തോ · നമീബിയ · സൗത്ത് ആഫ്രിക്ക · സ്വാസിലാന്റ് | |
|
||
ആശ്രിത ഭൂവിഭാഗങ്ങളുടെ പട്ടിക |