ഫ്രാന്‍സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഫ്രാന്‍സ്
ദേശീയ പതാക ചിത്രം:France coa.gif
ദേശീയ പതാക ദേശീയ ചിഹ്നം
ആപ്തവാക്യം: സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം
ദേശീയ ഗാനം: ലാ മാഴ്സ്എയ്‌ലെസ്
തലസ്ഥാനം പാരിസ്
രാഷ്ട്രഭാഷ ഫ്രഞ്ച്
ഗവണ്‍മന്റ്‌
പ്രസിഡന്റ്‌
കേന്ദ്രീകൃത റിപ്പബ്ലിക്
നിക്കോളാ സര്‍ക്കോസി
രൂപീകരണം 843
വിസ്തീര്‍ണ്ണം
 
674 843ചതുരശ്ര കിലോമീറ്റര്‍
ജനസംഖ്യ
 • ജനസാന്ദ്രത
 
63,587,700(2006)
112/ച.കി.മീ
നാണയം യൂറോ ()
ആഭ്യന്തര ഉത്പാദനം {{{GDP}}} ({{{GDP Rank}}})
പ്രതിശീര്‍ഷ വരുമാനം {{{PCI}}} ({{{PCI Rank}}})
സമയ മേഖല UTC +1
ഇന്റര്‍നെറ്റ്‌ സൂചിക .fr
ടെലിഫോണ്‍ കോഡ്‌ +33

ഫ്രാന്‍‌സ് (France) പടിഞ്ഞാറന്‍ യൂറോപ്പിലെ പ്രമുഖ രാജ്യമാണ്. ആധുനിക നൂറ്റാണ്ടിലെ രാജ്യാന്തര വേദികളില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന ഈ രാജ്യം ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളിലൊന്നാണ്. യൂറോപ്യന്‍ യൂണിയന്റെ സ്ഥാപകാംഗവും അതില്‍ അംഗമായ ഏറ്റവും വലിയ രാജ്യവുമാണ് ഫ്രാന്‍സ്. ഐക്യ രാഷ്ട്ര സഭയുടെ രൂപീകരണത്തിലും നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ ഇവര്‍, യു.എന്‍. രക്ഷാസമിതിയിലെ അഞ്ചു സ്ഥിരാംഗങ്ങളിലൊന്നാണ്.

മെഡിറ്ററേനിയന്‍ കടലിന്റെയും അറ്റ്ലാന്റിക് മഹാസമുദ്രത്തിന്റെയും ഇടയിലുള്ള ഈ രാജ്യം തദ്ദേശീയരുടെ ഇടയില്‍ ഹെക്സഗണ്‍ എന്നും അറിയപ്പെടുന്നു. പഞ്ചഭുജാകൃതിയാണ് ഇതിനു കാരണം. ബെല്‍‌ജിയം, ലക്സംബര്‍ഗ്, ജര്‍മ്മനി, സ്വിറ്റ്സര്‍ലന്‍ഡ്, ഇറ്റലി, മൊണോക്കോ, അന്‍‌ഡോറ, സ്പെയിന്‍ എന്നിവയാണ് ഫ്രാന്‍‌സിന്റെ അയല്‍‌രാജ്യങ്ങള്‍.

ജനാധിപത്യ രാഷ്ട്രമായ ഫ്രാന്‍‌സില്‍ നിന്നാണ് ലോകത്തിന്റെ മിക്ക ഭാഗങ്ങളിലേക്കും മനുഷ്യാവകാശ സന്ദേശങ്ങള്‍ പ്രവഹിച്ചത്. ഫ്രഞ്ച് വിപ്ലവത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച മനുഷ്യാവകാശ പ്രഖ്യാപനം ലോക ചരിത്രത്തെ തന്നെ മാറ്റിമറിച്ചു. ഒട്ടേറെ രാജ്യങ്ങളുടെ സ്വാതന്ത്ര്യ സമരങ്ങള്‍ക്ക് പ്രചോദനമായത് ഈ പ്രഖ്യാപനമായിരുന്നു.

അടിച്ചമര്‍‍ത്തലുകള്‍ക്കും കൈയേറ്റങ്ങള്‍ക്കും സ്വാതന്ത്ര്യനിഷേധത്തിനുമെതിരെയുള്ള ഫ്രഞ്ചുകാരുടെ സമരാവേശം വിഖ്യാതമാണ്. ശാസ്ത്രം, കല, സംസ്കാരം, സാഹിത്യം, കായികമേഖല എന്നിവയിലുള്ള സംഭാവന വിശേഷണങ്ങള്‍ക്കൊക്കെ അപ്പുറമാണ്.

പതിനെട്ടാം നൂറ്റാണ്ടു മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ വരെ കൊളോണിയല്‍ ശക്തികളിലൊന്നായിരുന്നു ഫ്രാന്‍‌സ്. കൊളോണിയല്‍ ഭരണത്തിന്റെ അവശേഷിപ്പികളായി ഇന്നും വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ഏഷ്യ എന്നീ വന്‍‌കരകളില്‍ ഫ്രഞ്ച് നിയന്ത്രണത്തിലുള്ള പ്രദേശങ്ങളുണ്ട്. പാരീസ് ആണ് ഫ്രാന്‍‌സിന്റെ തലസ്ഥാനം.

[തിരുത്തുക] ചരിത്രം

റോമാ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഗൌള്‍ പ്രവിശ്യയെക്കുറിച്ചായിരുന്നു അഞ്ചാംശതകത്തില്‍, ഇന്നത്തെ ഫ്രാന്‍സിനെക്കുറിച്ചുള്ള പരാമര്‍‍ശങ്ങളുള്ളത്. ഗൌള്‍ (കുതിരകളെന്നും കുതിരകളുമായി ബന്ധപ്പെട്ട ഇടമെന്നും അര്‍‍ഥം) എന്നായിരുന്നു ആദ്യം ഈ മേഖല അറിയപ്പെട്ടിരുന്നത്. നോര്‍‍മാഡന്‍മാരുടെയും ബാര്‍‍ബാറിയന്മാരുടെയും ജര്‍‍മാനന്‍മാരുടെയും ദേശാടനഭൂമിയായിരുന്നിത്. 486ല്‍ സാലിയന്‍ ഫ്രാങ്കന്‍ വംശത്തലവനായിരുന്ന ക്ലോവെ ആയിരുന്നു സൈന്‍ നദിയുടെ തീരത്ത് ഈ ദേശാടനക്കാരെ അണിനിരത്തി ഒരു രാജ്യത്തിനടിത്തറയിട്ടത്. അത് റോമന്‍ കത്തോലിക്കാസഭയുടെ അധീനതയിലുമായി.

511ല്‍ ക്ലോവെയുടെ മരണാനന്തരം മൊറോവീംഗിയന്‍ വംശം ഈ മേഖലയുടെ അധിപന്മാരായി. 751ല്‍ ചാള്‍സ് മാര്‍‍ട്ടലിന്റെ പുത്രന്‍ പപ്പാന്‍ കാരോളിംഗന്‍ വംശം സ്ഥാപിച്ചു ഫ്രാന്‍സിന്റെ അധിപന്മാരായി. 774ല്‍ ഇറ്റലിയും 778ല്‍ ജര്‍‍മനിയും നിരന്തരമായ ആക്രമണമഴിച്ചുവിട്ടു, അന്നത്തെ ഫ്രാന്‍സിന്റെ അധിപന്മാരാകാന്‍.

801 ആയപ്പോഴേക്കും അതിര്‍‍ത്തി രാജ്യമായ സ്പെയിന്‍ കടന്ന് മുസ്ലിം സൈന്യവും ഫ്രാന്‍സിലെത്തി. ഫ്രാന്‍സിന്റെ പൂര്‍‍വതീരം അവരുടേതായപ്പോള്‍ പോപ്പുലിയോ മൂന്നാമന്റെ കാലത്ത് ലൂയി ഒന്നാമന്റെ നേതൃത്വത്തില്‍ വിദേശ സൈനിക ഇടപെടലുകള്‍ ഒരുപരിധിവരെ തടഞ്ഞുനിര്‍‍ത്തി. ഫ്രാന്‍സിനെ മൂന്നു പ്രവിശ്യകളാക്കി ലൂയി ഒന്നാമന്റെ മൂന്നു പുത്രന്മാരെ ഈ മേഖലകളുടെ ചുമതലയേല്‍പ്പിച്ചു. ലൂയി പതിനാലാമന്റെ കാലത്തോളം അടിച്ചമര്‍‍ത്തലുകളും സ്വാതന്ത്ര്യധ്വംസനവും അനുഭവിച്ച ഫ്രഞ്ച് ജനത പിന്നീട് സ്വാതന്ത്ര്യസമരങ്ങളുടെ പര്യായങ്ങളായി. ഇതൊക്കെയാണെങ്കിലും വെറുമൊരു പട്ടാളക്കാരനായിരുന്ന നെപ്പോളിയന്‍ ചക്രവര്‍‍ത്തിയായതിനുശേഷമുള്ള സാമ്രാജ്യവികസനത്തെ തുടര്‍‍ന്നാണ് ഫ്രാന്‍സ് ഗ്രാന്‍ഡ്നാസിയോണ്‍ ഗ്രേറ്റ്നേഷന്‍ എന്ന പേരിനുടമകളായത്.

ആശയവിനിമയം
ഇതര ഭാഷകളില്‍