കാദംബ രാജവംശം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്നത്തെ കര്‍ണ്ണാടകത്തിലെ ഉത്തര കന്നഡ ജില്ലയിലെ ബനവാസി തലസ്ഥാനമായി ഭരിച്ചിരുന്ന ഒരു പുരാതന രാജവംശമായിരുന്നു കാദംബ രാജവംശം (കന്നഡ:ಕದಂಬರು) ക്രി.വ. (345 - 525). പിന്നീട് ചാലൂക്യര്‍, രാഷ്ട്രകൂടര്‍ തുടങ്ങിയ കന്നഡ രാജവംശങ്ങള്‍ക്കു കീഴില്‍ സാമന്തരായി ഇവര്‍ അഞ്ഞൂറു വര്‍ഷത്തോളം ഭരിച്ചു. ഈ കാലഘട്ടത്തില്‍ ഇവര്‍ ഗോവ, ഹനഗാല്‍ എന്നിവിടങ്ങളിലേക്ക് പിരിഞ്ഞു. കാദംബ രാജവംശത്തിന്റെ സാമ്രാജ്യോന്നതി കാകൂഷ്ടവര്‍മ്മന്റെ കീഴില്‍ ആയിരുന്നു. സാമ്രാജ്യത്തിന്റെ ഉന്നതിയില്‍ അവര്‍ കര്‍ണ്ണാടകത്തിന്റെ ഒരു വലിയ ഭാഗം ഭൂമി ഭരിച്ചു.
കാദംബര്‍ക്കു മുന്‍പ് കര്‍ണ്ണാടകം ഭരിച്ചിരുന്ന മൌര്യര്‍, ശാതവാഹനര്‍, ചുട്ടുക്കള്‍ തുടങ്ങിയവര്‍ സ്വദേശികളല്ലായിരുന്നു. ഭരണകേന്ദ്രം ഇന്നത്തെ കര്‍ണ്ണാടകത്തിനു പുറത്തായിരുന്നു. കാദംബരാണ് ആദ്യമായി ഔദ്യോഗിക തലത്തില്‍ കന്നഡ ഉപയോഗിച്ച കര്‍ണ്ണാടക സ്വദേശികളായ രാജവംശം. ആദ്യമായി കര്‍ണ്ണാടകത്തിനെ ഒരു വ്യത്യസ്ത ഭൌമ-രാഷ്ട്രീയ മേഖലയായും കന്നഡയെ ഒരു പ്രധാന തദ്ദേശീയഭാഷ ആയും കൈകാര്യം ചെയ്തവര്‍ എന്ന നിലയില്‍ കര്‍ണ്ണാടക ചരിത്രത്തില്‍ കാദംബ രാജവംശം പ്രാധാന്യം അര്‍ഹിക്കുന്നു.
ക്രി.വ. 345-ല്‍ മയൂരശര്‍മ്മന്‍ ആണ് കാദംബ രാജവംശം സ്ഥാപിച്ചത്. മയൂരവര്‍മ്മന്റെ പിന്‍ഗാമികളില്‍ ഒരാളായ കാകുഷ്ഠവര്‍മ്മന്‍ പ്രബലനായ ഒരു രാജാവായിരുന്നു. വടക്കേ ഇന്ത്യയിലെ ഗുപ്തസാമ്രാജ്യത്തിലെ രാജാക്കന്മാര്‍ കാകുഷ്ഠവര്‍മ്മന്റെ കുടുംബവുമായി വിവാഹബന്ധം സ്ഥാപിച്ചു.കാകുഷ്ഠവര്‍മ്മന്റെ പിന്‍ഗാമികളില്‍ ഒരാളായ ശിവകോടി അന്തമില്ലാത്ത യുദ്ധങ്ങളും രക്തച്ചൊരിച്ചിലും കണ്ടു മടുത്ത് ജൈനമതം സ്വീകരിച്ചു. കാദംബര്‍ തലക്കാടിലെ പടിഞ്ഞാറന്‍ ഗംഗ രാജവംശത്തിനു സമകാലികരായിരുന്നു. ഇവര്‍ ഒന്നിച്ച് കന്നഡ സംസാരിക്കുന്ന പ്രദേശം പൂര്‍ണ്ണ ഭരണാധികാരത്തോടെ ഭരിക്കുന്ന ആദ്യത്തെ തദ്ദേശീയ രാജവംശങ്ങള്‍ ആയി.
ഇന്ത്യയിലെ മദ്ധ്യകാല സാമ്രാജ്യങ്ങള്‍ | ||||||||||||
സമയരേഖ: | വടക്കന്‍ സാമ്രാജ്യങ്ങള്‍ | തെക്കന്‍ സാമ്രാജ്യങ്ങള്‍ | വടക്കുപടിഞ്ഞാറന്‍ സാമ്രാജ്യങ്ങള്‍ | |||||||||
---|---|---|---|---|---|---|---|---|---|---|---|---|
ക്രി.മു. 6-ആം നൂറ്റാണ്ട് |
|
|
(പേര്‍ഷ്യന്‍ ഭരണം)
(ഇസ്ലാമിക സാമ്രാജ്യങ്ങള്‍) |