പടിഞ്ഞാറന്‍ ചാലൂക്യര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
10-ഉം 12-ഉം നൂറ്റാണ്ടുകള്‍ക്കിടയ്ക്ക് തെക്കേ ഇന്ത്യയിലെ ഡെക്കാന്‍ പീഠഭൂമിയുടെ ഭൂരിഭാഗം പ്രദേശവും ഭരിച്ചിരുന്ന രാജവംശമാണ് പടിഞ്ഞാറന്‍ ചാലൂക്യ സാമ്രാജ്യം (കന്നഡ:ಪಶ್ಚಿಮ ಚಾಲುಕ್ಯ ಸಾಮ್ರಾಜ್ಯ). കല്യണി (ഇന്നത്തെ ബസവകല്യാണ്‍) തലസ്ഥാനമാക്കി ഭരിച്ച ഈ രാജവംശം കല്യാണി ചാലൂക്യര്‍ എന്നും അറിയപ്പെടുന്നു. ആറാം നൂറ്റാണ്ടില്‍ ബദാമി ആസ്ഥാനമാക്കി ഭരിച്ച ചാലൂക്യ സാമ്രാജ്യവുമായി ഉള്ള (സൈദ്ധാന്തികമായ) ബന്ധം കാരണം പില്‍ക്കാല ചാലൂക്യര്‍ എന്നും ഇവര്‍ അറിയപ്പെടുന്നു. ഇവരുടെ കാലഘട്ടത്തില്‍ തന്നെ വെങ്ങി ആസ്ഥാനമാക്കി ഭരിച്ചിരുന്ന കിഴക്കന്‍ ചാലൂക്യരില്‍ നിന്നും വേര്‍തിരിച്ചറിയുന്നതിനാണ് പടിഞ്ഞാറന്‍ ചാലൂക്യര്‍ എന്ന സംജ്ഞ ഉപയോഗിക്കുന്നത്.
ചാലൂക്യരുടെ ഉദയത്തിനു മുന്‍പ് മാണ്യഖെട്ടയിലെ രാഷ്ട്രകൂട സാമ്രാജ്യമായിരുന്നു രണ്ടു നൂറ്റാണ്ടുകളോളം മദ്ധ്യ ഇന്ത്യയും ഡെക്കാന്‍ പീഠഭൂമിയുടെ ഭൂരിഭാഗം പ്രദേശങ്ങളും ഭരിച്ചിരുന്നത്. മാള്‍വയിലെ പരമാരര്‍ 973-ല്‍ രാഷ്ട്രകൂട സാമ്രാജ്യത്തെ ആക്രമിച്ച് തോല്‍പ്പിച്ചതിനെ തുടര്‍ന്നുണ്ടായ ആശയക്കുഴപ്പം മുതലെടുത്ത് രാഷ്ട്രകൂടരുടെ കീഴില്‍ ബിജാപൂര്‍ ജില്ലയിലെ പ്രഭുവായിരുന്ന തൈലപ II തന്റെ യജമാനന്മാരെ ആക്രമിച്ച് തോല്‍പ്പിച്ചു. മാണ്യഖട്ട തന്റെ തലസ്ഥാനമാക്കി. സോമേശ്വര I-ന്റെ കീഴില്‍ ഈ രാജവംശം പെട്ടെന്ന് അധികാരം വ്യാപിപ്പിച്ച് ഒരു സാമ്രാജ്യമായി വികസിച്ചു. സോമേശ്വരന്‍ ഒന്നാമന്‍ തലസ്ഥാനം കല്യാണിയിലേക്ക് മാറ്റി.
ഇന്ത്യയിലെ മദ്ധ്യകാല സാമ്രാജ്യങ്ങള്‍ | ||||||||||||
സമയരേഖ: | വടക്കന്‍ സാമ്രാജ്യങ്ങള്‍ | തെക്കന്‍ സാമ്രാജ്യങ്ങള്‍ | വടക്കുപടിഞ്ഞാറന്‍ സാമ്രാജ്യങ്ങള്‍ | |||||||||
---|---|---|---|---|---|---|---|---|---|---|---|---|
ക്രി.മു. 6-ആം നൂറ്റാണ്ട് |
|
|
(പേര്‍ഷ്യന്‍ ഭരണം)
(ഇസ്ലാമിക സാമ്രാജ്യങ്ങള്‍) |