See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
മൗര്യ സാമ്രാജ്യം - വിക്കിപീഡിയ

മൗര്യ സാമ്രാജ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


മൗര്യ സാമ്രാജ്യം

മൗര്യ സാമ്രാജ്യത്തിന്റെ ഭൂപടം-ഏറ്റവും വിസ്തൃതിയുള്ളപ്പോള്‍.
സാമ്രാജ്യത്തിന്റെ അടയാളം:
സിംഹ തലസ്ഥാനം
സ്ഥാപകന്‍ ചന്ദ്രഗുപ്ത മൗര്യന്‍
മുന്‍പത്തെ രാജ്യങ്ങള്‍ മഹാജനപദങ്ങള്‍, പ്രധാനമായും മഗധ
ഔദ്യോഗിക ഭാഷ പ്രാക്രിത്
മതങ്ങള്‍ ഹിന്ദു മതം
ജൈന മതം
ബുദ്ധ മതം
തലസ്ഥാനം പാടലീപുത്രം
സാമ്രാജ്യത്തിന്റെ തലവന്‍ സമ്രാട്ട് (ചക്രവര്‍ത്തി)
അദ്യത്തെ ചക്രവര്‍ത്തി ചന്ദ്രഗുപ്ത മൗര്യന്‍
അവസാനത്തെ ചക്രവര്‍ത്തി ബൃഹദ്രഥന്‍
വിസ്തീര്‍ണ്ണം 50 ലക്ഷം ച.കി.മീ[1] (ദക്ഷിണ ഏഷ്യയും മധ്യേഷ്യയുടെ)ഭാഗങ്ങളും
ജനസംഖ്യ 5 കോടി [2] (അന്നത്തെ ലോക ജനസംഖ്യയുടെ മൂന്നിലൊന്ന്[3])
നാണയം വെള്ളിനാണയങ്ങള്‍
നശിച്ചു പോയവ 322–185 ക്രി.മു.
അധ:പതനം സൈനിക ഗൂഢാലോചന പുഷ്യാമിത്ര ശുംഗന്‍
ശേഷമുള്ള സാമ്രാജ്യം ശുംഗ സാമ്രാജ്യം

മഗധ വാണ ചന്ദ്രഗുപ്ത മൗര്യന്‍ സ്ഥാപിച്ച സാമ്രാജ്യം ആണ് മൗര്യ സാമ്രാജ്യം. (ആംഗലേയത്തില്‍ Maurya Empire). ക്രി.മു 321 മുതല്‍ ക്രി.മു. 185 വരെ ആയിരുന്നു ഈ സാമ്രാജ്യം നിലനിന്നത്. ഇതില്‍ ചന്ദ്രഗുപ്തന്‍ മുതല്‍ അശോക ചക്രവര്‍ത്തി വരെയുള്ള മൂന്നു രാജാക്കന്മാരുടെ ഭരണകാലമായ തൊണ്ണൂറ്റി മൂന്നു കൊല്ലം ഭാരത ചരിത്രത്തിലെ പ്രധാനമായ കാലഘട്ടമാണ്. ഇന്ത്യാ ഉപഭൂഖണ്ഡം ഏതാണ്ട് മുഴുവനായും ഒരു ഭരണാധികാരിയുടെ കീഴില്‍ വന്നത് അക്കാലത്താണ്. അക്കാലത്ത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ശക്തിയുള്ളതും എക്കാലത്തേയും ഏറ്റവും വിസ്തൃതിയുള്ളതുമായ ഭരണമായിരുന്നു മൗര്യന്‍മാരുടേത്. ഒന്‍പത് തലമുറ രാജാക്കന്മാരാണ് ആ കാലയളവില്‍ ഭരിച്ചിരുന്നത്. അവസാനത്തെ രാജവായ ബൃഹദ്രഥനെ ശുംഗ വര്‍ഗ്ഗത്തില്പ്പെട്ട ഒരു പ്രമാണിയായ പുഷ്യാമിത്രന്‍ വധിച്ചതോടെയാണ് ഔദ്യോഗികമായി സാമ്രാജ്യം ഭരണം മാറുന്നതെങ്കിലും അതിനുണ്ടായ കാരണങ്ങള്‍ നേരത്തേ തന്നെ ശക്തമായി വേരോടിത്തുടങ്ങിയിരുന്നു.

ഉള്ളടക്കം

[തിരുത്തുക] പൂര്‍വ്വ പശ്ചാത്തലം

മൗര്യന്‍മാര്‍ക്കു മുന്‍പേ ഇന്ത്യയില്‍ മഹാജനപദങ്ങള്‍ എന്ന പേരില്‍ നഗര ഭരണസം‌വിധാനമായിരുന്നു. ഇത് റോമാ റിപ്പബ്ലിക്കിന്‌ സമാനമായ തരം ഗണതന്ത്ര വ്യ്വസ്ഥയായിരുന്നു. നേതാവിനെ ജനപ്രതിനിധികള്‍ തിരഞ്ഞെടുക്കുകയും അവര്‍ക്ക് ഇടയന്റെ പ്രതീകമായ ചെങ്കോല്‍, അധികാരം എന്നിവ കല്പിച്ചു നല്‍കുകയുമായിരുന്നു. ഇതിനെ രാജവില്ലാത്തത് എന്നര്‍ത്ഥത്തിലുള്ള വൈരാജ്യം എന്നു വിളിച്ചിരുന്നു. ഇത് പിന്നീട് വികസിച്ച് ജനപദ രാഷ്ടീയം ഉരുത്തിരിഞ്ഞു. എന്നാല്‍ മറ്റു ചിലയിടങ്ങളില്‍‍ രാജഭരണം നിലനിന്നു. ഇക്കാലത്ത് ഇന്ത്യ ഇന്നത്തെ പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാന്റെ ചിലഭാഗങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഭാഗമായിരുന്നു. അതിനാല്‍ പേര്‍ഷ്യയില്‍ നിന്നും മറ്റുമുള്ള വ്യാപാരങ്ങളും സ്വാധീനവും കാര്യമായുണ്ടായിരുന്നു. ക്രി.മു. 530 നോടടുത്ത് സൈറസ് എന്ന അഖാമാനിയന്‍ ചക്രവര്‍ത്തി ഹിന്ദുക്കുഷ് കടന്നുവന്ന് കാംബോജം, ഗാന്ധാരം (ഇന്നത്തെ കാണ്ഡഹാര്‍), എന്നിവിടങ്ങളില്‍ നിന്ന്‌ കപ്പം വാങ്ങിപ്പോയിരുന്നതായി രേഖകള്‍ ഉണ്ട്. മറ്റൊരു പേര്‍ഷ്യ ന്‍ ചക്രവര്‍ത്തിയായ ദാരിയുസിന്റെ കാലത്തുണ്ടായിരുന്നതു പോലുള്ള ശിലാലിഖിതങ്ങള്‍ ആണ് അശോകന്റെ കാലത്തു കാണപ്പെട്ടിട്ടുള്ളത്.

സിന്ധൂനദീതട പ്രദേശങ്ങള്‍ ഇങ്ങനെ പേര്‍ഷ്യന്‍ സ്വാധീനം മൂലം സമ്പന്നമായിക്കൊണ്ടിരിക്കുമ്പോള്‍ അതിലെ വിവിധ ഗണരാഷ്ട്രങ്ങള്‍ തമ്മിലുണ്ടായ സ്പര്‍ദ്ധ വര്‍ദ്ധിച്ചു വന്നു. അധികാരത്തിനും ഐശ്വര്യത്തിനും വേണ്ടി പരസ്പരം കലഹിച്ച ഭൂവിഭാഗങ്ങളില്‍ മഗധം, കോസലം, അവന്തി, വത്സം, കാശി തുടങ്ങിയ രാജ്യങ്ങള്‍ ആയിരുന്നു പ്രധാനം. കോസലത്തേയും കാശിയേയും മഗധ കീഴ്പ്പെടുത്തി. വത്സത്തെ അവന്തി യും വിഴുങ്ങി. പര്‍വ്വത പ്രദേശങ്ങളിലൂടെ പേര്‍ഷ്യയിലേക്കും മധ്യേഷയയിലേയ്ക്കും നടന്നിരുന്ന വ്യാപരത്തിന്റെ ചുങ്കം പിരിക്കാനുള്ള അവകാശത്തിനും മറ്റുമായി പിന്നീട് മഗധവും അവന്തിയും പോരാട്ടങ്ങള്‍ ആരംഭിച്ചു. ഇതില്‍ അവസാനം മഗധം വിജയിച്ചു. ജൈന, ബുദ്ധ മതങ്ങളും ഭൗതിക വാദങ്ങളുമെല്ലാമായി ബൌദ്ധികമായി പുരോഗമനമുണ്ടായിരുന്നെങ്കിലും അധികാരത്തിന്റെ അന്ത:ച്ഛിദ്രങ്ങളും കിടമത്സരങ്ങളും നിലനിന്ന അക്കാലത്തെ മഗധത്തെ ആത്യന്തികമായി വിജയികളാക്കിയത് ബിംബിസാരനും മകന്‍ അജാതശത്രുവുമായിരുന്നു. എന്നാല്‍ അവര്‍ക്ക് പിന്നീട് വന്ന തലമുറകള്‍ ഒന്നും ശോഭിക്കാതെ ക്ഷത്രിയരല്ലാത്ത പല കുലങ്ങളും മഗധ ഭരിച്ചു. അക്കാലത്താണ് അല‍ക്സാണ്ഡര്‍ ചക്രവര്‍ത്തി ഇന്ത്യയില്‍ നോട്ടമിടുന്നത്. ഏതാണ്ട് ഇതേ സമയത്താണ് ചന്ദ്രഗുപതന്റ്റേയും വരവ്. ചന്ദ്രഗുപ്തന്‍ മഗധയിലെ അവസാനത്തെ നന്ദന രാജാവിനെ തോല്പിച്ച് മഗധ കൈയടക്കി. [4]

അല‍ക്സാണ്ഡര്‍ ചക്രവര്‍ത്തി , ക്രി.മു. 331 -ല് അഖാമാനിയന്‍ സാമ്രാജ്യത്തെ തറ പറ്റിക്കുകയും അതേകൊല്ലം തന്നെകാബൂള്‍ വഴി കിഴക്കോട്ട് ആക്രമിച്ചു. അദ്ദേഹത്തിന്റെ സൈന്യത്തിനു മുന്നുല്‍ അന്നത്തെ ഒട്ടുമിക്ക രാജ്യങ്ങള്‍ക്കും പിടിച്ചു നില്‍കാനായില്ല. വിതസ്താ(ഇന്നത്തെ ത്സലം) നദിയുടെ കിഴക്കുള്ള പൗരവന്‍ എന്ന രാജാവുമാത്രമാണ് കാര്യമായ പ്രതിരോധം നല്‍കിയതു തന്നെ. പൗരവനെ കീഴടക്കിയ ശേഷം പിന്നീട് അലക്സാണ്ഡര്‍ക്ക് പാളയത്തിലെ പടയേയാണ് നേരിടേണ്ടി വന്നത്. മഗധ ഒരു വന്‍ ശക്തിയായതിനാല്‍ അത്തരം ഒരു സന്ദര്‍ഭത്തില്‍ യുദ്ധം ജയിക്കുക അസാദ്ധ്യമെന്ന് അദ്ദേഹത്തിനും മറ്റു സേനാ നായകന്മാര്‍ക്കും മനസ്സിലായി. മാത്രവുമല്ല ജീവിതത്തില്‍ ആദ്യമായി ആനകളെ നേരിടേണ്ടി വന്നതും ഇന്ത്യയില്‍ വച്ചായിരുന്നു. അധികം വൈകാതെ അദ്ദേഹത്തിന് മേല്‍ പറഞ്ഞ കാരണങ്ങള്‍ മൂലം തിരിച്ചു പോകേണ്ടി വന്നു. അല‍ക്സാണ്ഡറുടെ വരവോടെ ഒട്ടുമിക്ക ചെറിയ രാജ്യങ്ങളും ദാരിദ്ര്യത്തിലേയ്ക്കും ശിഥിലീകരണത്തിലേയ്ക്കും കൂപ്പുകുത്തുകയായിരുന്നു. ഈ സമയത്താണ് ചന്ദ്രഗുപ്തന്‍ സാമ്രാജ്യ വിസ്തൃതി ആരംഭിച്ചത്.

[തിരുത്തുക] ചന്ദ്രഗുപ്ത മൗര്യന്‍

പ്രധാന ലേഖനം: ചന്ദ്രഗുപ്ത മൗര്യന്‍
ദക്ഷിണേഷ്യയുടെ ചരിത്രം

ഇന്ത്യയുടെ ചരിത്രം
ശിലാ യുഗം 70,000–3300 ക്രി.മു.
. മേര്‍ഘര്‍ സംസ്കാരം 7000–3300 ക്രി.മു.
സിന്ധു നദീതട സംസ്കാരം 3300–1700 ക്രി.മു.
ഹരപ്പന്‍ ശ്മശാന സംസ്കാരം 1700–1300 ക്രി.മു.
വൈദിക കാലഘട്ടം 1500–500 ക്രി.മു.
. ലോഹ യുഗ സാമ്രാജ്യങ്ങള്‍ 1200–700 ക്രി.മു.
മഹാജനപദങ്ങള്‍ 700–300 ക്രി.മു.
മഗധ സാമ്രാജ്യം 684–26 ക്രി.മു.
. മൗര്യ സാമ്രാജ്യം 321–184 ക്രി.മു.
ഇടക്കാല സാമ്രാജ്യങ്ങള്‍ 230 ക്രി.മു.–1279 ക്രി.വ.
. ശതവാഹനസാമ്രാജ്യം 230 ക്രി.മു.C–199 ക്രി.വ.
. കുഷാണ സാമ്രാജ്യം 60–240 ക്രി.വ.
. ഗുപ്ത സാമ്രാജ്യം 240–550 ക്രി.വ.
. പാല സാമ്രാജ്യം 750–1174 ക്രി.വ.
. ചോള സാമ്രാജ്യം 848–1279 ക്രി.വ.
മുസ്ലീം ഭരണകാലഘട്ടം 1206–1596 ക്രി.വ.
. ദില്ലി സുല്‍ത്താനത്ത് 1206–1526 ക്രി.വ.
. ഡെക്കാന്‍ സുല്‍ത്താനത്ത് 1490–1596 ക്രി.വ.
ഹൊയ്സാല സാമ്രാജ്യം 1040–1346 ക്രി.വ.
കാകാത്യ സാമ്രാജ്യം 1083–1323 ക്രി.വ.
വിജയനഗര സാമ്രാജ്യം 1336–1565 ക്രി.വ.
മുഗള്‍ സാമ്രാജ്യം 1526–1707 ക്രി.വ.
മറാത്താ സാമ്രാജ്യം 1674–1818 ക്രി.വ.
കൊളോനിയല്‍ കാലഘട്ടം 1757–1947 ക്രി.വ.
ആധുനിക ഇന്ത്യ ക്രി.വ. 1947 മുതല്‍
ദേശീയ ചരിത്രങ്ങള്‍
ബംഗ്ലാദേശ് · ഭൂട്ടാന്‍ · ഇന്ത്യ
മാലിദ്വീപുകള്‍ · നേപ്പാള്‍ · പാക്കിസ്ഥാന്‍ · ശ്രീലങ്ക
പ്രാദേശിക ചരിത്രം
ആസ്സാം · ബംഗാള്‍ · പാക്കിസ്ഥാനി പ്രദേശങ്ങള്‍ · പഞ്ചാബ്
സിന്ധ് · ദക്ഷിണേന്ത്യ · തമിഴ്‌നാട് · ടിബറ്റ് . കേരളം
പ്രത്യേക ചരിത്രങ്ങള്‍
സാമ്രാജ്യങ്ങള്‍ · ധനതത്വശാസ്ത്രം · ഇന്ഡോളജി · ഭാഷ · സാഹിത്യം
സമുദ്രയാനങ്ങള്‍ · യുദ്ധങ്ങള്‍ · ശാസ്ത്ര സാങ്കേതികം · നാഴികക്കല്ലുകള്‍
മൗര്യകാലത്തെ ബിംബങ്ങള്‍- പരീസിലെ ഗുമേ മ്യൂസിയത്തില്‍ നിന്ന്
മൗര്യകാലത്തെ ബിംബങ്ങള്‍- പരീസിലെ ഗുമേ മ്യൂസിയത്തില്‍ നിന്ന്

മഗധം ഭരിച്ചിരുന്ന നന്ദന്മാരില്‍ അവസാനത്തെ ആളെ തോല്പിച്ചാണ് ചന്ദ്രഗുപ്തന്‍ സിംഹാസനം കരസ്ഥമാക്കുന്നത്. അദ്ദേഹത്തിന്റെ പൂര്‍വ്വകാല ചരിത്രത്തെക്കുറിച്ച് കൂടൂതല്‍ തെളിവുകള്‍ ഇല്ല. എങ്കിലും പിപ്പലി വനത്തിലെ മോരിയ വംശത്തില്‍ (ഭഗവാന്റെ വംശം)നിന്നാണ് വരുന്നതെന്നും നന്ദ കുലവുമായി ബന്ധമുണ്ടെന്നും വിശ്വാസങ്ങള്‍ ഉണ്ട്. അദ്ദേഹത്തെപ്പറ്റി ഗ്രീക്കു രേഖകളില്‍ പരാമര്‍ശമുണ്ട്. അതിന്‍ പ്രകാരം ആന്ത്രൊകോത്തുസ് എന്നാണ് ചന്ദ്രഗുപ്തനെ വിളിച്ചിരുന്നത്. ചന്ദ്രഗുപ്തന്‍ അലക്സാണ്ഡറെ സംന്ധിച്ചെന്നും തലകുനിച്ച് സംസാരിക്കാത്തതിനാല്‍ അലക്സാണ്ടര്‍ക്ക് കോപം വന്നുവെന്നും എന്നാല്‍ ചന്ദ്രഗുപ്തന്‍ മുടിനാരിഴക്ക് രക്ഷപ്പെട്ടുവെന്നും പറയുന്നു.

അലക്സാണ്ടറുടെ പടയോട്ടക്കാലത്ത് പഞ്ചാബില്‍ നിന്ന് പലായനം ചെയ്ത ഒരു ബ്രാഹമണ സന്യാസിയായ ചാണക്യന്‍ ആണ് ചന്ദ്രഗുപ്തന്റെ ബുദ്ധിയായി പ്രവര്‍ത്തിച്ചത്. അദ്ദേഹത്തിന്റെ യാഥാര്‍ത്ഥ നാമം വിഷ്ണുഗുപ്തന്‍ എന്നായിരുന്നു. അര്‍ത്ഥശാസ്ത്രം രചിച്ചത് അദ്ദേഹമാണ്. അന്ന് മഗധ ഭരിച്ചിരുന്ന ധന എന്ന രാജാവ് വലിയ അഴിഞ്ഞാട്ടക്കാരനായിരുന്നു. അദ്ദേഹത്തിന് ഇഷ്ടമുള്ള സ്ത്രീകളെ പിടിച്ചുകൊണ്ടു പോവുകയും പ്രതികരിക്കുന്നവരെ നശിപ്പിക്കുകയും ചെയ്തിരുന്നു. തന്റെ പ്രവര്‍ത്തികള്‍ മൂലം രാജ്യത്തെമ്പാടുമുള്ള ജനങ്ങള്‍ കെടുതികള്‍ അനുഭവിച്ചു വന്നു. ജനങ്ങള്‍ക്ക് മറ്റൊരു വഴിയില്ലാതായി.

ചന്ദ്രഗുപ്തന്‍ കുറേയേറെ പട്ടാളത്തെ സ്വരൂപിച്ചിരുന്നു. കുറച്ച് വലിപ്പമായപ്പോള്‍ പാടലീപുത്രത്ത് ചെന്ന് നന്ദരാജാവിനെ വെല്ലു വിളിച്ചു. എന്നാല്‍ സൈന്യത്തിന്റെ വലിപ്പത്തിന്റെ അന്തരം കണ്ടു തന്നെ പല പോരാളികളും ഭയന്ന് പിന്മാറി. എന്നാല്‍ പിന്നീടാണ് അര്‍ത്ഥശാസ്ത്രത്തിലെ പ്രസിദ്ധമായ വരുന്നത്. അതില്‍ ഒരു സ്ത്രീ തന്റെ മകനെ ശാസിക്കുന്നത് ചാണക്യന്‍ കേള്‍ക്കാനിടയായി. കുട്ടി ചൂടുള്ള ചോറ് അതിന്റെ നടുക്കു നിന്ന് എടുക്കാന്‍ ശ്രമിക്കുകയും എന്നാല്‍ ചൂടു മൂലം പറ്റാതെ വരുമ്പോള്‍ അവ്ന്റെ മുത്തശ്ശി പറയുന്ന “ നീ ചന്ദ്രഗുപ്തനെപ്പോലെ നടുക്കു നിന്ന് തിന്നാന്‍ നോക്കി വിഡ്ഡിയാകുന്നു അരികില്‍ നിന്ന് പയ്യെ തിന്നുകയാണ് വേണ്ടത് അപ്പോള്‍ കൈ പൊള്ളില്ല“ എന്ന വാക്കുകള്‍ ആണ് അവര്‍ക്ക് പിന്നീട് വഴിത്തിരിവായിത്തീര്‍ന്നത്.

ചന്ദ്രഗുപ്തനും ചാണക്യനും കൂട്ടരുമെല്ലാം ഒളിവില്‍ പോകേണ്ടി വന്നു. എതാണ്ട് ഇതേ സമയത്താണ് അലക്സാണ്ടര്‍ പൗരവ രാജാവായ പോറസിനെ ചതിയിലൂടെ തോല്പിക്കുന്നത്. നാട്ടുകാര്‍ അലക്സാണ്ഡറുടെ മേല്‍തിരിയുകയായിരുന്നു. സൈന്യത്തിന്റെ മനോവീര്യം കെട്ടു അലക്സാണ്ഡര്‍ തിരിച്ചു പോകാന്‍ തീര്‍ച്ചയാക്കിയ സമയത്ത് സൈനിക സഹായത്തിന് ചന്ദ്രഗുപ്തന്‍ അലക്സാണ്ഡറെ ചെന്നു കണ്ടു. എന്നാല്‍ അലക്സാണ്ടര്‍ തന്റെ സൈന്യത്തിന്റെ മനോ വിര്യം നഷ്ടപ്പെട്ടതിനാല്‍ പിന്‍‍വാങ്ങാന്‍ തിരുമാനിച്ചിരിക്കുകയായിരുന്നു. പേടിച്ചോടുകയാണെന്നാണ് ചന്ദ്രഗുപ്തന്‍ കരുതിയത്. തന്റെയും അന്നു വരെ സമ്പാദിച്ച ഒളിപ്പോരാളികളുടേയും സഹായം അദ്ദേഹം വാഗ്ദാനം ചെയ്തെങ്കിലും അലക്സാണ്ഡര്‍ മനസ്സു മാറ്റാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് യവനരേഖകളില്‍ അദ്ദേഹത്തെ പറ്റി പരാമര്‍ശിതമായിരിക്കുന്ന സംഭവങ്ങള്‍ ഉണ്ടായത്. [5]

ചന്ദ്രഗുപ്തന്‍ അലക്സാണ്ടര്‍ പോയ തക്കത്തിന് പഞ്ചാബ് കീഴടക്കി. അവിടെ നിന്നുകൊണ്ട് ചെറിയ ചെറിയ രാജ്യങ്ങള്‍ കീഴടക്കി പടയോട്ടം ആരംഭിക്കുകയായിരുന്നു.

[തിരുത്തുക] മഗധ പിടിച്ചെടുക്കല്‍

ചാണക്യന്‍ വിദഗ്ദ്ധനായ ഒരു സൂത്രധാരനായിരുന്നു. അദ്ദേഹം വലിയ ഒരു ചാര ശൃംഘലയുണ്ടാക്കിയിരുന്നു. ധന നന്ദനെന്ന രാജാവിന്റെ അതിരു കടന്ന ഭരണത്തില്‍ എതിര്‍പ്പുണ്ടായിരുന്ന ജനങ്ങളെ അദ്ദേഹം ഇളക്കി വിട്ടു. രാജാവിന്റെ പാരമ്പര്യത്തിലും അദ്ദേഹം സംശയം ജനിപ്പിച്ചു വിട്ടു. സൈന്യത്തില്‍ മുറുമുറുപ്പ് ഉണ്ടാക്കി. മദ്യശാലകളില്‍ വച്ച് സേനാ നായകന്മാര്‍ തമ്മിലിടയുന്നത് പതിവായി. ചന്ദ്രഗുപ്തന്‍ മഗധയില്‍ നിന്നു തന്നെ വിഘടന വാദികളുടെ കൂട്ടായ്മയെ സംഘടിപ്പിച്ചു, തന്റെ മിത്രമായ പൗരവ രാജാവിന്റെ സഹായവും അദ്ദേഹത്തിന് ലഭിച്ചു.

ചാണക്യനും ചന്ദ്രഗുപ്തനും കൂട്ടരും ചേര്‍ന്ന് ഒരുക്കിയ കെണിയില്‍ മഗധ വീണു. അതിനായി അവര്‍ ചെയ്തത് മഗധയെ വെല്ലുവിളിക്കുകയായിരുന്നു. വെല്ലുവിളി നേരിടാന്‍ മഗധ കുറേ ദൂരത്തായിരുന്ന യുദ്ധക്കളത്തിലേയ്ക്ക് പുറപ്പെട്ടു. ഇത്തരുണത്തില്‍ ചന്ദ്രഗുപ്തന്‍ നഗരത്തില്‍ മറ്റൊരു വഴിയിലൂടെ കയേറുകയും അവിടെ അഭ്യന്തര കലാപം ഉണ്ടാക്കുകയും ചെയ്തു. മിക്ക സൈന്യാധിപന്മാറ്ക്കും കൈക്കൂലി കൊടുത്ത് ഒതുക്കിയിരുന്നു. ഈ അഭ്യന്തരകലാപത്തിനിടയ്ക്ക് ധന നന്ദന്റെ പുത്രനും കിരീടാവകാശിയുമായ രാജകുമാരന്‍ മരിക്കുകയും ചെയ്തു. ജനങ്ങളുടെ വികാരം അനുകൂലമാക്കാന്‍ ചന്ദ്രഗുപ്തന് കഴിഞ്ഞു. തിരിച്ചു വന്ന ധന നന്ദന്‍ സമ്മര്‍ദ്ദം താങ്ങാന്‍ പറ്റാതെ രാജ്യം ചന്ദ്രഗുപ്തന് കൈമാറി നാടുവിട്ടു, പിന്നീടൊരിക്കലും അദ്ദേഹത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല.

[തിരുത്തുക] സമ്രാജ്യത്ത സ്ഥാപനം

ക്രി.മു. 321-ലാണ് ചന്ദ്രഗുപ്തന്‍ മഗധയിലെ രാജാവാകുന്നത്. ഇക്കാലത്ത് അദ്ദേഹത്തിന്റെ തലസ്ഥാനമായ് പാടലീപുത്രത്തില്‍ സന്ദര്‍ശിച്ച ഗ്രീക്കു ദൂതനായ മെഗസ്തനീസ് ആണ് ചന്ദ്രഗുപ്തനെപറ്റിയുള്ള വിവരണം എഴുതിയത്. ഇന്നത്തെ വിലപ്പെട്ട ചരിത്രരേഖയായ അതിന്റെ പേര്‍ ഇന്‍ഡിക്കഎന്നായിരുന്നു. ചാണക്യന്‍ എഴുതിയ അര്‍ത്ഥശാസ്ത്രം ആണ് മറ്റൊരു ചരിത്രാധാരം. മറ്റു ചില കഥകള്‍ ബൃഹത്കഥ, കഥാ ചരിത് സാഗരം എന്നിവയിലും മുദ്രാരാക്ഷസം എന്നീ കൃതികളിലും കാണാം.

മെഗസ്തനീസിന്റെ കണക്കനുസരിച്ച് ആറു ലക്ഷത്തോളം സൈനികര്‍ അദ്ദേഹത്തിന്‌ ഉണ്ടായിരുന്നു. മഗധ സ്വന്തമാക്കിയശേഷം അദ്ദേഹം അലക്സാണ്ടറുടെ സാമന്തം സ്വീകരിച്ചിരുന്ന വടക്കന്‍ പ്രദേശങ്ങള്‍ കീഴടക്കലായി ലക്ഷ്യം. സുഹൃത്തായ പൗരവനും ഒപ്പമുണ്ടായിരുന്നു. ഗ്രീക്കുകാരുടെ സത്രപങ്ങളായ പഞ്ചാബ്, തക്ഷശില എന്നിവ അദ്ദേഹം പിടിച്ചെടുത്തു.

അലക്സാണ്ഡറുടെ സാമ്രാജ്യം ഒരു താരതമ്യത്തിനായി
അലക്സാണ്ഡറുടെ സാമ്രാജ്യം ഒരു താരതമ്യത്തിനായി

[തിരുത്തുക] സെലൂക്കസിന്റെ ആക്രമണം

ക്രി.മു 305 ല് സെലൂക്കസ് നികേറ്റര്‍ എന്ന യവന സാമ്രാട്ട് മൗര്യ സാമ്രാജ്യത്തിലേയ്ക്ക് കടന്നുകയറി. അന്ന് ഗംഗാ സമതലം മുഴുവന്‍ മൗര്യ സാമ്രാജ്യത്തിന്റേതായിരുന്നു. അലക്സാണ്ഡറുടെ സേനാ നായകന്മാരില്‍ ഒരാളായിരുന്നു അദ്ദേഹം. അലക്സാണ്ഡറുടെ മരണശേഷം പടത്തലവന്മാര്‍ രാജ്യം പങ്കിട്ടെടുക്കുകയായിരുന്നു. പേര്‍ഷ്യയും ബലൂചിസ്ഥാന്‍ അഫ്ഗാനിസ്ഥാന്‍ എന്നിവയടങ്ങിയതായിരുന്നു അദ്ദേഹത്തിന്റെ സാമ്രാജ്യം. സിന്ധൂ നദീ തടം വന്‍ കച്ചവട സാധ്യത ഉള്ളത് അവരെ ഇങ്ങോട്ട് ആകര്‍ഷിച്ചിരുന്നിരിക്കണം. എന്നാല്‍ ചന്ദ്രഗുപ്തന്‍ ശക്തമായ പ്രതിരോധം ഒരുക്കിയതിനാല്‍ രണ്ടു വര്‍ഷക്കാലം കാര്യമായ ലാഭമൊന്നും സെലൂക്കസിന് ഉണ്ടായില്ല എന്നു മാത്രമല്ല, അവസാനം സന്ധിയില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിതനായിത്തീരുകയും മകളെ ചന്ദ്രഗുപ്തന് വിവാഹം ചെയ്ത് കൊടുക്കുകയും ചെയ്തു. ക്രി.മു. 303-ല് എഴുതപ്പെട്ട ഈ സന്ധിയനുസരിച്ച് ബലൂചിസ്ഥാനും അഫ്ഗാനിസ്ഥാനും ഉള്‍പ്പെടുന്ന അന്നത്തെ കാംബോജം(യവന ഭാഷയില്‍ പാരോപാമിസദേ Paropamisadae), ഗാന്ധാരം(ഇന്നത്തെ കാണ്ഡഹാര്‍ യവന ഭാഷയില്‍ അരാക്കോസിയ Arachosia), ബലൂചിസ്ഥാന്‍(ഗെദ്രോസിയ gedrosia)എന്നിവ ചേര്‍ന്ന വലിയ ഒരു ഭൂ പ്രദേശം മഗധയോട് ചേര്‍ക്കപ്പെട്ടു. 500 ആനകളെയാണ് പകരമെന്നോണം സെലൂക്കസ് കൊണ്ടുപൊയത്. ഈ ആനകള്‍ ഹെല്ലനിക രാജാക്കന്മാരെ ഇപ്സുസ് യുദ്ധത്തില്‍ തോല്പിക്കാന്‍ നിര്‍ണ്ണായക സ്വാധീനമായിരുന്നു. ഈ സെലൂക്കസിന്റെ പ്രതിനിധിയായാണ് മെഗസ്തനീസ് പാടലീ പുത്രത്തിലെത്തുന്നത്. അങ്ങനെ സിന്ധൂ നദീ തടവും അതിനപ്പുറവും മൗര്യ സാമ്രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ വന്നു ചേര്‍ന്നു. ഇത്തരം ദൂര ദേശങ്ങളില്‍ നേരിട്ടു ഭരണം നടത്താതെ മറ്റു ഭരണാധികാരികളെ നിയമിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്.

[തിരുത്തുക] ബിന്ദുസാരന്‍

പ്രധാന ലേഖനം: ബിന്ദുസാര മൗര്യന്‍

ചന്ദ്രഗുപ്തനു ശേഷം മകന്‍ ബിന്ദുസാരനാണ്‌ സാമ്രാജ്യം ഭരിച്ചത്‌. ക്രി.മു. 297-ലായിരുന്നു അദ്ദേഹം സിംഹസനാരോഹണം ചെയ്തത്‌. സെലൂക്കിഡ്‌ രാജാവും ഈജിപ്തും മറ്റുമായി അദ്ദേഹം നല്ല ബന്ധം ആണ്‌ പുലര്‍ത്തിയത്‌. അന്തിയോക്കസ്‌ രാജാവിന്റെ ദൂതനായ ഡെയ്മാക്കോസ്‌ പാടലീപുത്രത്തില്‍ ഒരുപാടുകാലം താമസിച്ചിരുന്നു. യവനര്‍ അമിത്രോഖാതിസ്‌ എന്നാണ്‌ ബിന്ദുസാരനെ വിളിച്ചിരുന്നത്‌.24 വര്‍ഷത്തെ അദ്ദേഹത്തിന്റെ ഭരണത്തിനിടയ്ക്ക്‌ ഡക്കാന്‍ പീഠഭൂമിവരെ വിസ്തൃതി വര്‍ദ്ധിപ്പിക്കുവാന്‍ അനേകം യുദ്ധങ്ങള്‍ നടത്തി. കിഴക്ക്‌ കലിംഗവും തെക്ക്‌ ചേര ചോള, പാണ്ഡ്യ, സസ്യപുത്രന്മാരുമൊഴികെ ബാക്കിയെല്ലാം അദ്ദേഹം രാജ്യത്തില്‍ ചേര്‍ത്തിരുന്നു. എന്നാല്‍ അദ്ദേഹത്തെക്കുറിച്ച്‌ അധികം രേഖകള്‍ കിട്ടനില്ല.

[തിരുത്തുക] അശോകന്‍

അശോകന്റെ ഒരു ഭാവനച്ചിത്രം
അശോകന്റെ ഒരു ഭാവനച്ചിത്രം
മൗര്യസാമ്രാട്ടുകളുടെ ഏകദേശ കാലഘട്ടങ്ങള്‍
സമ്രാട്ട് ഭരണാരംഭം അവസാനം
ചന്ദ്രഗുപ്ത മൗര്യന്‍ ക്രി.മു. 322 ക്രി.മു. 298
ബിന്ദുസാരന്‍ ക്രി.മു. 297 ക്രി.മു. 272
സമ്രാട്ട് അശോകന്‍ ക്രി.മു. 273 ക്രി.മു. 232
ദശരഥന്‍ ക്രി.മു.232 ക്രി.മു.224
സമ്പ്രാതി ക്രി.മു.224 ക്രി.മു.215
സലിശുകന്‍ ക്രി.മു. 215 ക്രി.മു. 202
ദേവവര്‍മ്മന്‍ ക്രി.മു. 202 ക്രി.മു. 195
ശതധന്വന്‍ ക്രി.മു. 195 ക്രി.മു. 187
ബൃഹദ്രഥന്‍ ക്രി.മു. 187 ക്രി.മു. 185
പ്രധാന ലേഖനം: അശോക ചക്രവര്‍ത്തി‍

ബിന്ദുസാരന്റെ മക്കളിലൊരുവനായ അശോകനാണ്‌ പിന്നീട്‌ രാജ്യം ഭരിക്കുന്നത്‌. അദ്ദേഹത്തെ മഹാനായ അശോകന്‍ എന്നാണ്‌ എച്ച്‌. ജി. വെല്‍സ്‌ ഉള്‍പ്പടെയുള്ള ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നത്‌. എന്നാല്‍ കണ്ണില്‍ ചോരയില്ലാത്തവനാണെന്നും ബിന്ദുസാരന്റെ മക്കളെയെല്ലാം തന്റെ സഹോദരങ്ങള്‍ ആയിട്ടുകൂടി നിര്‍ദ്ദയം വധിച്ചാണ്‌ കീരീടാവകാശി അല്ലായിരുന്നിട്ടു കൂടി അദ്ദേഹത്തിന്‌ സിംഹാസനം ലഭിച്ചത്‌ എന്നും ചില ചരിത്രകാരന്മാര്‍ അവകാശപ്പെടുന്നു. എന്നാല്‍ അസാധാരണമായ വ്യക്തിത്വത്തിനുടമായിരുന്നു അദ്ദേഹം. ഇത്തരം ചോരപ്പുഴകളും നിരവധി യുദ്ധങ്ങളിലെ രക്തച്ചൊരിച്ചിലും നടത്തിയെങ്കിലും അവസാനം ഹിംസ വെടിഞ്ഞ്‌ അഹിംസയുടെ വക്താവായി മാറി, ബുദ്ധമത പ്രചരിപ്പിക്കാനായി ബാക്കിയുള്ള ജീവിതം ഉഴിഞ്ഞു വച്ചു.

അദ്ദേഹം ഏതു വര്‍ഷമാണ് സിംഹാസനാരോഹണം നടത്തിയെന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്. ക്രി.വ. 265 ഓ 272 ഓ ആണെന്നാണ് കരുതുന്നത്. [6]ചെറു പ്രായത്തിലേ പ്രായത്തില്‍ കവിഞ്ഞ കാര്യ ശേഷി അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. ഉജ്ജയിനിലും തക്ഷശിലയിലും ഉടലെടുത്ത അഭ്യന്തര പ്രശ്നങ്ങള്‍ അമര്‍ച്ചചെയ്തത് അദ്ദേഹത്തിന്റെ വിജയമായിരുന്നു. ചക്രവര്‍ത്തിയായി എട്ടു വര്‍ഷം കഴിഞ്ഞാണ്‌ അന്നു വരെ സാമ്രാജ്യത്തില്‍ ചേരാതെ പ്രതിരോധത്തിന്റെ പര്യായമായ കലിംഗത്തെ ആക്രമിച്ചത്‌. ഒരു സുപ്രധാന വിജയം നേടുന്നത്‌ അദ്ദേഹത്തിന്റെ വിമര്‍ശകരെ വായടക്കുമെന്ന് അദ്ദേഹം കരുതിയിരിക്കണം. എന്നാല്‍ കലിംഗ യുദ്ധം പ്രതീക്ഷിച്ചതിനേക്കാള്‍ കനത്ത ഭാരമാണ്‌ ഇരു പക്ഷത്തും ഏല്‍പിച്ചത്‌. ഒരു ലക്ഷത്തില്‍ പരം സൈനികരും ജനങ്ങളും മരിച്ചു. അതിനേക്കാള്‍ പ്രയാസാമായിരുന്നത്‌ മരിച്ചവരുടെ ജഢങ്ങള്‍ അടക്കം ചെയ്യാനാകാതെ ചീഞ്ഞളിഞ്ഞതും അതു മൂലം അസുഖം ബാധിച്ച്‌ വീണ്ടും അത്ര തന്നെ ജനങ്ങള്‍ മരിക്കാനിടയായതും ആണ്. ഇത്‌ അശോകന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ചക്രവര്‍ത്തി എന്ന നിലയില്‍ അദ്ദേഹത്തിന്റെ കഴിവില്ലായ്മ അദ്ദേഹം തിരിച്ചറിഞ്ഞു. തെക്കോട്ട്‌ തന്റെ പടയോട്ടം നയിക്കാനുള്ള തീരുമാനം മാറ്റി, ബുദ്ധമതത്തില്‍ അഭയം തേടി അതിന്റെ പ്രചരണം സ്വയം ഏറ്റെടുത്തു. സിംഹളത്തിലും മറ്റുമായി അദ്ദേഹം ധര്‍മ്മ വിജയത്തിന്റെ മാത്രം (രാജ്യം വിസ്ത്രിതമക്കാനോ പ്രശസ്തനാവാനോ യുദ്ധം ചെയ്യാതെ പ്രതിരോധം മാത്രമായി യുദ്ധം ചെയ്യുക) ഉപജ്ഞാതാവായി പ്രചരണം നടത്തി.

അദ്ദേഹം നായാട്ടും അത്തരത്തില്‍ പെടുന്ന നായാട്ടുകളികളും നിരോധിച്ചു. അടിമത്തത്തെ നിര്‍ത്തലാക്കാന്‍ ശ്രമിച്ചു. 40 വര്‍ഷത്തോളം അദ്ദേഹം സൈന്യത്തെ പുലര്‍ത്തിയെങ്കിലും യുദ്ധമൊന്നും ചെയ്തില്ല. പകരം ബുദ്ധമത പ്രചരണത്തിനായി വിദേശത്തു പോലും സഞ്ചരിച്ചു. മഠങ്ങളും സ്ഥാപനങ്ങളും പണി കഴിപ്പിച്ചു. നാടെങ്ങും ബുദ്ധ തത്വങ്ങള്‍ പഠിപ്പിക്കാനുള്ള എര്‍പ്പാടുകള്‍ ചെയ്തു. സിംഹളത്തിലും പേര്‍ഷ്യ, ബലൂചിസ്ഥാന്‍ ഈജിപ്ത്‌, കംബോഡിയ എന്നീ രാജ്യങ്ങളിലേയ്ക്കും വരെ അദ്ദേഹം ബുദ്ധമതം പ്രചരിപ്പിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ അവസാനം ശോകമയമായിരുന്നു. രാജ്യത്തെ സ്വത്തുക്കള്‍ നിര്‍ലോഭം സംഭാവന ചെയ്തുകൊണ്ടിരുന്നത്‌ മക്കള്‍ തടയുകയും അദ്ദേഹത്തെ വീട്ടു തടങ്കലിലാക്കുകയുമായിരുന്നു. പിന്നീട് ഭരിച്ചിരുന്ന തലമുറകളെ പറ്റി കാലത്തിന്‍റ് അളവല്ലാതെ മറ്റു രേഖകള്‍ വിരളമാണ്. നാണയങ്ങള്‍ പ്രകാരം ഭരണകാലഘട്ടം അളക്കാമെന്നു മാത്രം

[തിരുത്തുക] ഭരണ സം‌വിധാനം

ഗോത്ര ഭരണ രീതിയ്ക്ക് ഈ സമയമായ്പ്പോഴേയ്ക്കും അന്ത്യം കുറിക്കപ്പെട്ടിരുന്നു. ഗണതന്ത്രവ്യവസ്ഥകള്‍ അപ്രത്യക്ഷമായി ഏകാദിപത്യത്തിന്റെ മൂര്‍ത്ത രൂപം ആവിര്‍ഭവിച്ചിരുന്നു. മൗര്യ ചാക്രവര്‍ത്തി തലവനും കേന്ദ്ര ബിന്ദുവുമായി. മറ്റു സാമന്ത രാജാക്കന്മാര്‍ വാര്‍ഷിക കപ്പം ഒടുക്കിയിരുന്നെങ്കിലും പരമമായ നിയന്ത്രണം അദ്ദേഹം തന്നെ ഏറ്റെടുത്ത്രുന്നു. രാജകാര്യങ്ങളില്‍ രാജാവിനെ സഹായിക്കാന്‍ മഹാമാത്രന്മാര്‍ എന്ന മന്ത്രിമാരും അവര്‍ക്ക് പരിഷത്ത് എന്ന സഭയും ഉണ്ടായിരുന്നു.

സുപ്രധാനമായ സംഗതി ഏകീകൃത നാണയ സമ്പ്രദായമായിരുന്നു. നാണയങ്ങള്‍ക്ക് രൂപം എന്നര്‍ത്ഥത്തില്‍ രൂപ എന്ന് വിളിച്ചിരുന്നതായി അര്‍ത്ഥശാസ്ത്രത്തില്‍ പ്രതിപാദിക്കുന്നു. അതനുസരിച്ച് സ്വര്‍ണ്ണരൂപ, രുപ്യരൂപ (വെള്ളി) താമ്ര രൂപ (ചെമ്പ്) ശീശരൂപ (ഈയം) എന്നിങ്ങനെ വിലയുടെ അടിസ്ഥാനത്തില്‍ ഉണ്ടാക്കിയിരുന്നത് ഖജനാവായിരുന്നു. ഇതില്‍ അതാത് കാലത്തെ ചക്രവര്‍ത്തിയുടെ പേരും മറ്റും രൂപപ്പെടുത്തിയിരുന്നു.

ഭരണം വിഭജിച്ചിരുന്നു. ഓരോ വിഭാഗത്തിനും പ്രത്യേകം ഉപവകുപ്പുകളും ഉണ്ടായിരുന്നു. മന്ത്രിമാര്‍ അഥവാ മഹാമാത്രന്മാരുടെ കീഴില്‍ അദ്ധ്യക്ഷന്മാര്‍, സചിവന്മാര്‍, രാജൂകന്മാര്‍, യുക്തന്മാര്‍ അഥവാ കാര്യനിര്‍വാഹകര്‍(executives) എന്നിവര്‍ ജോലി നോക്കിയിരുന്നു.

സമാഹര്‍ത്താവ് എന്നൊരു ഉദ്യോഗസ്ഥന്‍ ഉണ്ടായിരുന്നു. ഇത് ഇന്നത്തെ കളക്ടര്‍ക്ക് സമാനമായ പദവിയാണ്. വ്യാപാരം, കൃഷി, വന വിഭവങ്ങള്‍, സൈനികം, അളവു തൂക്കം, ചുങ്കം, നെയ്ത്ത്, മദ്യം, കശാപ്പ്, വേശ്യാവൃത്തി, ജലയാനം, കാലികള്‍, വിദേശ യാത്ര എന്നിവക്കെല്ലാം അദ്ധ്യക്ഷന്മാരാണ് മേല്‍നോട്ടം നടത്തിയിരുന്നത്.

രാജാവും അദ്ദേഹത്തിന്റെ കീഴിലുള്ള പ്രധാന ഉദ്യോഗസ്ഥരും അഞ്ചു കൊല്ലം കൂടുമ്പോള്‍ വേഷ പ്രച്ഛന്നരായി ഭരണത്തിന്റെ പുരോഗതി വിലയിരുത്തുമായിരുന്നു. നാട്ടു വാര്‍ത്തകള്‍ ശേഖരിച്ച രാജാവിനടുത്തെത്തിക്കാന്‍ പ്രത്യേക വിഭാഗം ഉണ്ടായിരുന്നു.

രാജ്യ വരുമാനത്തിന്റെ നാലിലൊന്ന് ഉദ്യോഗസ്ഥന്മാര്‍ക്ക് ശമ്പളത്തിനും ക്ഷേമപ്രവര്‍ത്തനത്തിനും മറ്റുമായി ചിലവാക്കിയിരുന്നു. ഉദ്യോഗത്തിനനുസരിച്ച ശമ്പളം ഏറിയും കുറഞ്ഞുമിരിക്കും. സേനാ പതിയ്ക്കും പുരോഹിതനും 48,000 രൂപയായിരുന്നു ശമ്പളം, സമാഹര്‍ത്താവിന് 24,000 ഉണ്ടായിരുന്നു.

പാത നിര്‍മ്മാണം, പൊതു മരാമത്ത് ജലസേചനം തുടങ്ങിയവ ഭരണകൂടം നിര്‍വ്വഹിച്ചിരുന്നു.

[തിരുത്തുക] നിയമങ്ങള്‍

കീഴ്വഴക്കങ്ങളെ ആധാരമാക്കിയായിരുന്നു നിയമങ്ങള്‍. അചാരമായിരുന്നു മറ്റൊരു പ്രമാണം. നിയമത്തിന് ആധാരങ്ങള്‍ ഇവ രണ്ടുമായിരുന്നു. അചാരങ്ങള്‍ സര്‍വ്വ സമ്മതങ്ങളായിരുന്നു എങ്കിലും വ്യത്യസ്ഥ മതങ്ങള്‍ നിലവിലുണ്ടായിരുന്നതിനാല്‍ വ്യത്യസ്ഥവുമായിരുന്നു. ക്രമ സമാധാനത്തിന് പ്രായശ്ചിത്തമില്ലായിരുന്നു. ദണ്ഡന മുറകള്‍ ആണ് ഉപയോഗിച്ചിരുന്നത്. ശിക്ഷകള്‍ അതി കഠിനമായിരുന്നു. അതു കൊണ്ടു തന്നെ കളവും ചതിയും വളരെ കുറവാണെന്ന് യവനര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ വര്‍ണ്ണ വ്യവസ്ഥയ്ക്കനുസരിച്ച് ശിക്ഷയുടേ കാഠിന്യത്തിന് വ്യത്യാസം ഉണ്ടായിരുന്നു. എന്നാല്‍ അശോകന്റെ കാലത്തെ സൈദ്ധാന്തികമായെങ്കിലും ഇതിന് മാറ്റം വന്നു വ്യവഹാര സമത, ദണ്ഡന സമത എന്നിവ അന്ന് നടപ്പില്‍ വരുത്താന്‍ അദ്ദേഹം ശ്രമിച്ചതായി ശാസനങ്ങളില്‍ നിന്ന് മനസ്സിലാക്കാം.

കുറ്റാന്വേഷണത്തിന് ചാരന്മാര്‍ ഉണ്ടായിരുന്നു, അതില്‍ സഹായിക്കുന്ന ജനങ്ങള്‍ക്ക് പാരിതോഷികം നല്‍കുമായിരുന്നു.

[തിരുത്തുക] ജന ജീവിതം

സാഞ്ചിയിലെ ബുദ്ധവിഹാരം മൗര്യ കാലത്ത് സ്ഥാപിക്കപ്പെട്ടത്
സാഞ്ചിയിലെ ബുദ്ധവിഹാരം മൗര്യ കാലത്ത് സ്ഥാപിക്കപ്പെട്ടത്

മൗര്യന്മാരുടെ കാലത്ത് കൃഷിയായിരുന്നു പ്രധാന ജീവിത മാര്‍ഗ്ഗം. ഭരണം കൃഷിയേയും യുദ്ധങ്ങളേയും ആശ്രയിച്ചായിത്തീര്‍ന്നു. വിസ്തൃതി ധാരാളമായി വര്‍ദ്ധിച്ചതു നിമിത്തം പലയിടങ്ങളിലുമുള്ള ജനങ്ങള്‍ ഇടകലരാന്‍ തുടങ്ങി. അലക്സാണ്ഡറുടെ കൂടെ വന്ന പല പട്ടാളക്കരും തിരികേ പോകാതെ ഇവിടെ തങ്ങിയിരുന്നു. പിന്നീട് അവരുമായി ബന്ധങ്ങള്‍ ഊഷ്മളമായപ്പോള്‍ പല യവനരും പാര്‍സികളും കച്ചവടത്തിനും മറ്റുമായി വന്നു ചേരാനും തുടങ്ങി.

കൃഷി വിപുലമായപ്പോള്‍ ഭരണകൂടത്തിന്റെ പ്രധാന വരുമാന മാര്‍ഗ്ഗവും അതില്‍ നിന്നായി. ഭൂ നികുതി വിളവിനനുസരിച്ചായിരുന്നു. ഇത് നല്ല സാമ്പത്തിക അടിത്തറ പാകി. സാമ്പത്തിക ശാസ്ത്രത്തില്‍ പ്രധാനപ്പെട്ട ഒരു ഗ്രന്ഥമായ അര്‍ത്ഥശാസ്ത്രം എഴുതിയ ചാണക്യന്‍ ഇതിനെല്ലാം സൂത്രധാരനായിരുന്നു. ഭൂമിയുടെ ഉടമസ്ഥത രാജാവിനായിരുന്നു. എന്നാല്‍ അത് തത്വത്തില്‍ മാത്രമായിരുന്നു. അതിനാല്‍ അവകാശികള്‍ സ്വന്തമെന്നോണം ആണ് അത് അനുഭവിച്ചിരുന്നത്. എന്നാല്‍ ഇതിനെല്ലാം പാട്ടക്കരാര്‍ ഉണ്ടായിരുന്നു. നിലം വികസിപ്പിക്കുനത് ഭരണകൂടത്തിന്റെ പ്രത്യേകതയാണ്. കാടു വെട്ടിത്തെളിച്ച് പുതിയ കൃഷിഭൂമി നിര്‍മ്മിക്കുന്നതും അവര്‍ തന്നെ. കൃഷിക്കായി പ്രത്യേകം ഒരു ഭരണകൂടവും അദ്ധ്യക്ഷനും ഉണ്ടായിരുന്നു. സിതാദ്ധ്യക്ഷന്‍ എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്.

ചില സ്ഥലങ്ങളില്‍ ഭരണകൂടം നേരിട്ട് കൃഷി നടത്തി. യുദ്ധത്തടവുകാരേയും മറ്റും ഇതിനായി ബലമായി ജോലി എടുപ്പിച്ചിരുന്നു. എന്നാല്‍ ഭൂമി കൈവശം വച്ചിരുന്നവര്‍ക്ക് കൃഷി നടത്താനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. നിലങ്ങളില്‍ പലര്‍ ചേര്‍ന്ന് കൂട്ടമായി വിതയ്ക്കുകയും വിള പങ്കിടുന്ന രീതിയും ഉണ്ടായിരുന്നു.

[തിരുത്തുക] വിദ്യാഭ്യാസം

പഠനം ഉന്നതര്‍ക്കു മാത്രം പറഞ്ഞിട്ടുള്ളതായിരുന്നു. തക്ഷശിലയായിരുന്നു പ്രധാന പഠനകേന്ദ്രം. ലോകപ്രശസ്ത്മായ സര്‍വ്വകലാശാല അവിടെ നില നിന്നിരുന്നു. എങ്കിലും ക്ഷത്രിയരോ, ബ്രാഹ്മണരോ മാത്രമേ വിദ്യാഭ്യാസം ആര്‍ജ്ജിച്ചിരുന്നുള്ളൂ.

[തിരുത്തുക] വാണിജ്യം

കൈത്തൊഴിലുകള്‍ വാണിജ്യാടിസ്ഥാനത്തില്‍ സംഘടിപ്പിക്കപ്പെട്ടു. ഇത് ചിലത് ഭരണകൂടം നേരിട്ട് നടത്തി. വിദേശ വ്യാപാരത്തിന് ചുങ്കം ചുമത്തിയിരുന്നു. ആയുധ നിര്‍മ്മാണം, തോണി-കപ്പല്‍ നിര്‍മ്മാണം എന്നിവ നികുതിയില്ലാത്തതായിരുന്നു.നൂല്‍ നൂല്പ്, നെയ്ത്ത്, ഖനനം എന്നിവ ശ്രദ്ധേയമായ വാണിജ്യ മേഖലകള്‍ ആയിരുന്നു. മിക്കവാറും എല്ലാ ഉത്പന്നങ്ങക്കും നിര്‍മ്മാണ വേളയിലും വില്പന വേളയിലും നികുതി ഒടുക്കേണ്ടീയിരുന്നു. നികുതി വണിക്കുകള്‍ ഒന്നായി കൊടുക്കേണ്ടതായിരുന്നു. വിലയുടെ അഞ്ചിലൊന്നായിരുന്നു ചുങ്കം. വിദേശിയരുമായുള്ള സമ്പര്‍ക്കം നിമിത്തം വസ്ത്രധാരണരീതിയിലും മാറ്റങ്ങള്‍ വന്നു തുടങ്ങി. കുടുക്കുകള്‍ ഇല്ലാത്ത മേല്‍ വസ്ത്രം ഇക്കാലത്ത് പ്രചരിച്ചിരുന്നു.

[തിരുത്തുക] സാമ്പത്തികം

സാമ്പത്തികമായി ഭദ്രത കൈവന്നിരുന്നു. ഏക നാണയ വ്യവസ്ഥ നിലവില്‍ നിന്നിരുന്നതിനാല്‍ വിനിമയം എളുപ്പമായിരുന്നു. എന്നിരുന്നാലും കൈമാറ്റ സമ്പ്രദായവും നില നിന്നു. വ്യാപരികളും മറ്റും വലിയ സമ്പന്നരായിത്തീര്‍ന്നു. പലിശക്ക് പണം കൊടുക്കുന്ന ഏര്‍പ്പാട് ചിലര്‍ നടത്തിപ്പോന്നു. 15 ശതമാനാമായിരുന്നു പലിശ. നികുതി വെട്ടിപ്പ് നടന്നിരുന്നു എങ്കിലും കടുത്ത ശിക്ഷയായതിനാല്‍ തുലോം കുറവായിരുന്നു.

[തിരുത്തുക] ദശരഥ മൗര്യന്‍

[തിരുത്തുക] സമ്പ്രാതി

[തിരുത്തുക] സലിശുകന്‍

[തിരുത്തുക] ദേവവര്‍മ്മന്‍

[തിരുത്തുക] ശതദന്വന്‍

[തിരുത്തുക] ബൃഹദ്രഥന്‍

[തിരുത്തുക] അധ:പതനം

അവസാനത്തെ രാജാവായ ബൃഹദ്രഥനെ കൊന്ന പുഷ്യാമിത്രന്‍ ഒരു ദിവസം കൊണ്ട് സാമ്രാജ്യസ്ഥാപനം നടത്തുകയായിരുന്നില്ല. അവസാനത്തെ തലമുറകളായി രാജകീയ ഭരണം ശക്തമായിരുന്നില്ല. പുരോഹിത വര്‍ഗ്ഗമായ ബ്രാഹ്മണന്മാരുടെ ശക്തമായ എതിര്‍പ്പുകള്‍ അശോകന്റെ കാലത്തു തന്നെ ഉദിച്ചു വന്നിരുന്നു. ബുദ്ധ മത പ്രചരണം നടത്തിയതും വിദ്യാഭ്യാസം സാധാരണ ജനങ്ങള്‍ക്കിടയിലേയ്ക്ക് എത്തിക്കാന്‍ ശ്രമിച്ചതും അവര്‍ക്ക് ഇഷ്ടമായിരുന്നില്ല. മാത്രവുമല്ല ശിക്ഷാ നിയമങ്ങള്‍ ഏകീകരിക്കാന്‍ ശ്രമിച്ച അശോകന് വീണ്ടും ഈ വര്‍ഗ്ഗത്തിന്റെ മുറുമുറുപ്പ് ക്ഷണിച്ചു വരുത്തുകയായിരുന്നു. അന്നു വരെ കുറ്റകൃത്യങ്ങള്‍ക്ക് ജാതി അനുസരിച്ച് കാഠിന്യം ഏറിയും കുറഞ്ഞുമായിരുന്നു ഇരുന്നത്. ബ്രാഹ്മണര്‍ക്ക് എന്നും ലളിതമായ ശിക്ഷകള്‍ ആയിരുന്നു നല്‍കപ്പെട്ടിരുന്നത്.



ഇന്ത്യയിലെ മദ്ധ്യകാല സാമ്രാജ്യങ്ങള്‍
സമയരേഖ: വടക്കന്‍ സാമ്രാജ്യങ്ങള്‍ തെക്കന്‍ സാമ്രാജ്യങ്ങള്‍ വടക്കുപടിഞ്ഞാറന്‍ സാമ്രാജ്യങ്ങള്‍

 ക്രി.മു. 6-ആം നൂറ്റാണ്ട്
 ക്രി.മു. 5-ആം നൂറ്റാണ്ട്
 ക്രി.മു. 4-ആം നൂറ്റാണ്ട്

 ക്രി.മു. 3-ആം നൂറ്റാണ്ട്
 ക്രി.മു. 2-ആം നൂറ്റാണ്ട്

 ക്രി.മു. 1-ആം നൂറ്റാണ്ട്
 ക്രി.വ. 1-ആം നൂറ്റാണ്ട്


 ക്രി.വ. 2-ആം നൂറ്റാണ്ട്
 ക്രി.വ. 3-ആം നൂറ്റാണ്ട്
 ക്രി.വ. 4-ആം നൂറ്റാണ്ട്
 ക്രി.വ. 5-ആം നൂറ്റാണ്ട്
 ക്രി.വ. 6-ആം നൂറ്റാണ്ട്
 ക്രി.വ. 7-ആം നൂറ്റാണ്ട്
 ക്രി.വ. 8-ആം നൂറ്റാണ്ട്
 ക്രി.വ. 9-ആം നൂറ്റാണ്ട്
ക്രി.വ. 10-ആം നൂറ്റാണ്ട്
ക്രി.വ. 11-ആം നൂറ്റാണ്ട്


















  • ഗാന്ധാരം

(പേര്‍ഷ്യന്‍ ഭരണം)
(ഗ്രീക്ക് ആക്രമണങ്ങള്‍)


  • Indo-Greeks



  • Indo-Sassanids
  • Kidarite Kingdom
  • Indo-Hephthalites


(ഇസ്ലാമിക കടന്നുകയറ്റങ്ങള്‍)

  • ഷാഹി

(ഇസ്ലാമിക സാമ്രാജ്യങ്ങള്‍)


[തിരുത്തുക] ആധാരസൂചിക

  1. പീറ്റര്‍ ടര്‍ക്കിന്‍, ജൊനാഥന്‍ എം.ആഡംസ്, തോമസ് ഡി.ഹാള്‍. East-West Orientation of Historical Empires. കണക്റ്റികട്ട് സര്‍വ്വകലാശാല, November 2004.
  2. Roger Boesche (2003). "Kautilya’s Arthashastra on War and Diplomacy in Ancient India", The Journal of Military History 67 (p. 12).
  3. Colin McEvedy and Richard Jones (1978), "Atlas of World Population History", Facts on File (p. 342-351). New York.
  4. എം.ആര്‍. രാഘവവാരിയര്‍; ചരിത്രത്തിലെ ഇന്ത്യ. മാതൃഭൂമി പ്രിന്റിംഗ് ആന്‍റ് പബ്ലിഷിംഗ് കമ്പനി ലിമിറ്റഡ്, കോഴിക്കോട്. 1997.
  5. http://www.perseus.tufts.edu/cgi-bin/ptext?doc=Perseus%3Atext%3A1999.02.0137 പെര്‍സിയുസ് എന്ന ചരിത്ര എന്‍സൈക്ലോപീഡിയ
  6. http://www.worldcoincatalog.com/AC/C3/India/MauryanEmpire/MauryaEmpire.htm
ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -