Web Analytics

See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
പാകിസ്താന്‍ - വിക്കിപീഡിയ

പാകിസ്താന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


اسلامی جمہوریۂ پاکستان
Islāmī Jumhūrīyah Pākistān
Islamic Republic of Pakistan
Flag of Pakistan State Emblem
മുദ്രാവാക്യം
اتحاد، تنظيم، يقين محکم
Ittehad, Tanzim, Yaqeen-e-Muhkam  (Urdu)
"Unity, Discipline and Faith"
ദേശീയ ഗാനം
"Qaumi Tarana"
Location of Pakistan
തലസ്ഥാനം ഇസ്ലാമബാദ്
33°40′N, 73°10′E
ഏറ്റവും വലിയ നഗരം കറാച്ചി
ഔദ്യോഗിക ഭാഷകള്‍ ഉറുദു (ദേശീയം), ഇംഗ്ലീഷ് (ഔദ്യോഗികാവശ്യങ്ങള്ക്ക്)[1]
Demonym Pakistani
ഭരണകൂടം Semi-presidential republic
 -  പ്രസിഡന്റ് പര്‌വേസ് മുഷാറഫ്
 -  പ്രധാനമന്ത്രി ഷൗക്കത്ത് അസീസ്
രൂപീകരണം
 -  സ്വാതന്ത്ര്യം ബ്രിട്ടനില്‍ നിന്നും 
 -  Declared ഓഗസ്റ്റ് 14 1947 
 -  ഇസ്ലാമിക് റിപ്പബ്ലിക് മാര്ച്ച് 23 1956 
 -  ജലം (%) 3.1
ജനസംഖ്യ
 -  2007 estimate 161,488,000[2][3] (6)
ആഭ്യന്തര ഉത്പാദനം (PPP) 2007 estimate
 -  ആകെ $465.4 billion (25)
 -  ആളോഹരി $2,943 (128)
Gini? (2002) 30.6 (medium) 
HDI (2006) 0.539 (medium) (134)
നാണയം Rupee (Rs.) (PKR)
സമയമേഖല PST (UTC+5)
 -  Summer (DST) not observed (UTC+6)
ഇന്റര്‍നെറ്റ് സൂചിക .pk
ഫോണ്‍ കോഡ് +92

പാകിസ്താന്‍ ഏഷ്യന്‍ വന്‍കരയുടെ തെക്കുഭാഗത്തുള്ള രാജ്യമാണ്‌. (ഔദ്യോഗിക നാമം: ഇസ്ലാമിക്‌ റിപബ്ലിക്‌ ഓഫ്‌ പാകിസ്താന്‍) . ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ചൈന എന്നിവയാണ്‌ അയല്‍ രാജ്യങ്ങള്‍. ഇന്ത്യാ വിഭജനത്തിലൂടെ ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം നേടിയാണ്‌ പാക്കിസ്ഥാന്‍ നിലവില്‍വന്നത്‌. ജനസംഖ്യാടിസ്ഥാനത്തില്‍ ആറാം സ്ഥാനത്താണ്‌ ഈ മുസ്ലിം ഭൂരിപക്ഷ രാജ്യം.

ഉള്ളടക്കം

[തിരുത്തുക] പേരിനുപിന്നില്‍

പാക്കിസ്ഥാന്‍ എന്ന പേരിനര്‍ത്ഥം പരിശുദ്ധിയുടെ നാട് എന്നാണ്. മുസ്ലിംങ്ങള്‍ക്ക് ബ്രിട്ടീഷ് ഇന്ത്യയില്‍ പ്രത്യേക രാജ്യം എന്ന ആശയം പ്രചരിപ്പിച്ചിരുന്ന ചൌധരി റഹ്മത്ത് അലിയാണ് ഈ പേര് 1934-ല്‍ ആദ്യമായി ഉപയോഗിച്ചത്. പഞ്ചാബ്, അഫ്ഗാനിയ, കശ്മീര്‍, സിന്ധ്, ബലൂചിസ്ഥാന്‍ എന്നീ പ്രദേശങ്ങളില്‍ വസിക്കുന്ന മൂന്നുകോടി മുസ്ലീം ജനവിഭാഗത്തെ പ്രതിനിധീകരിക്കുന്ന നാമമാണ് പാക്കിസ്ഥാന്‍ എന്നത്രേ റഹ്മത് അലി നൌ ഓര്‍ നെവര്‍ എന്ന ലഘുലേഖയില്‍ പറഞ്ഞു വയ്ക്കുന്നത്[4]. പഞ്ചാബ്, അഫ്ഗാനിയ, കാശ്മീര്‍, സിന്ധ് എന്നീ പ്രവിശ്യാനാമങ്ങളുടെ ആദ്യാക്ഷരങ്ങളും ബലൂചിസ്ഥാന്റെ അവസാന മൂന്നക്ഷരങ്ങളും ചേര്‍ത്താണ് റഹ്മത് അലി പാക്കിസ്ഥാന്‍ എന്ന പേരു നല്‍കിയതെന്നും ലഘുലേഖ സൂചിപ്പിക്കുന്നു[5].

[തിരുത്തുക] ചരിത്രം

ആ‍ധുനിക പാക്കിസ്ഥാന്‍ നാലുപ്രവിശ്യകളായി വിഭജിക്കപ്പെട്ടിരിക്കുന്നു. സിന്ധ്, പഞ്ചാബ്, ബലൂചിസ്ഥാന്‍, തെക്കുപടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശം എന്നിവയാണവ. കശ്മീരിന്റെ ഒരു ഭാഗവും പാക്ക് നിയന്ത്രണത്തിലാണ്. സിന്ധു നദീതട സംസ്കാരത്തിന്റെ കേന്ദ്രമായ ഹരപ്പ, മൊഹെന്‍‌ജൊദാരോ എന്നീ പ്രദേശങ്ങള്‍ പാക്കിസ്ഥാനിലാണ്[6]. ഹരപ്പന്‍, ഇന്തോ-ആര്യന്‍, പേര്‍ഷ്യന്‍, ഗ്രേഷ്യന്‍, ശകര്‍, പാര്‍ഥിയന്‍, കുശന്‍, ഹൂണന്‍, അഫ്ഗാന്‍, അറബി, തുര്‍ക്കി, മുഗള്‍ എന്നിങ്ങനെ ഒട്ടേറെ ജനവിഭാഗങ്ങള്‍ പാക്കിസ്ഥാനിലെ പ്രദേശങ്ങള്‍ നൂറ്റാണ്ടുകളായി അധിനിവേശത്തിലൂടെയും കുടിയേറ്റത്തിലൂടെയും നിയന്ത്രണത്തിലാക്കിയിരുന്നു.

ക്രി.മു. രണ്ടാം സഹസ്രാബ്ദത്തോടെ സിന്ധു നദീതട സംസ്കൃതി അസ്തമിച്ചു. തുടര്‍ന്നുവന്ന വൈദിക സംസ്കൃതി സിന്ധു-ഗംഗാ സമതലങ്ങളില്‍ വ്യാപിച്ചിരുന്നു. ഇതിനുശേഷമാണ് പേര്‍ഷ്യന്‍ സാമ്രാജ്യം[7] (ക്രി.മു 543 മുതല്‍) മഹാനായ അലക്സാണ്ടര്‍[8](ക്രി.മു. 326 മുതല്‍) മൌര്യ സാമ്രാജ്യം എന്നിവര്‍ പാക് പ്രദേശങ്ങളില്‍ സ്വാധീനമുറപ്പിച്ചത്. ദിമിത്രിയൂസ് ഒന്നാമന്റെ ഇന്തോ-ഗ്രീക്ക് സാമ്രാജ്യം പാക്കിസ്ഥാനിലെ ഗാന്ധാരം, പഞ്ചാബ് എന്നീ പ്രദേശങ്ങളെയും ക്രി.മു. 184 മുതല്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. മിലിന്ദ ഒന്നാമന്റെ കീഴില്‍ ഈ സാമ്രാജ്യം പിന്നീട് കൂടുതല്‍ വിസ്തൃതമാവുകയും ഗ്രീക്ക്-ബൌദ്ധ കാലഘട്ടം എന്ന നിലയില്‍ വാണിജ്യത്തിലും മറ്റും ഗണ്യമായ പുരോഗതി കൈവരിക്കുകയും ചെയ്തു. ഈ കാലഘട്ടത്തിലാണ് തക്ഷശില എന്ന വൈജ്ഞാനിക കേന്ദ്രം പ്രശസ്തമാകുന്നത്. ആധുനിക ഇസ്ലാമബാദ് നഗരത്തിനു പടിഞ്ഞാറായി തക്ഷശിലയുടെ അവശിഷ്ടങ്ങള്‍ പാക്കിസ്ഥാനിലെ പ്രധാന പുരാവസ്തു ഗവേഷണകേന്ദ്രമാണ്.

ക്രി.പി. 721-ല്‍ അറബി യോദ്ധാവ് മുഹമ്മദ് ബിന്‍ കാസിം സിന്ധ്, പഞ്ചാബിലെ മുള്‍ട്ടാന്‍ എന്നീ പ്രദേശങ്ങള്‍ കീഴടക്കി[9]. പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ചരിത്രരേഖകള്‍ പ്രകാരം പാക്കിസ്ഥാന്‍ എന്ന രാജ്യത്തിന് അടിസ്ഥാനമിട്ടത് ഈ അധിനിവേശമാണ്[10]. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ പിന്നീട് പ്രബലമായ ഡല്‍ഹി സുല്‍ത്താനത്ത്, മുഗള്‍ സാമ്രാജ്യം തുടങ്ങിയ മുസ്ലീം സാമ്രാജ്യങ്ങള്‍ക്കു വഴിതുറന്നത് കാസിമിന്റെ അധിനിവേശമായിരുന്നു എന്നു പറയാം. ഈ കാലഘട്ടങ്ങളില്‍ ഇസ്ലാമിക സൂഫിവര്യന്മാരുടെ പ്രവര്‍ത്തനഫലമായി ബുദ്ധ, ഹിന്ദു ജനവിഭാഗങ്ങളില്‍ ഒട്ടേറെപ്പേര്‍ ഇസ്ലാമിക വിശ്വാസം സ്വീകരിച്ചു. മുഗള്‍ സാമ്രാജ്യത്തിന്റെ അസ്തമനത്തോടെ പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ അഫ്ഗാനുകളും, ബലൂചികളും സിഖുകാരും പാക്കിസ്ഥാനിലെ വിവിധ പ്രദേശങ്ങളുടെ നിയന്ത്രണം കൈക്കലാക്കി. ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി[11] തെക്കനേഷ്യയുടെ നിയന്ത്രണം കൈക്കലാക്കുന്നതുവരെ ഇതു തുടര്‍ന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങള്‍വരെ പാക്കിസ്ഥാനിലെ പ്രദേശങ്ങളും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കീഴിലായിരുന്നു ബ്രിട്ടീഷ് ഭരണത്തിനെതിരെ പടപൊരുതിയിരുന്നത്. എന്നാല്‍ 1930കളോടെ രാഷ്ട്രീയത്തില്‍ മുസ്ലിംങ്ങളുടെ പ്രാതിനിധ്യം നഷ്ടപ്പെടുന്നു എന്ന ചിന്ത വ്യാപകമായി. മുസ്ലീം ലീഗ് ഇതോടെ ശക്തിപ്രാപിച്ചു. 1930 ഡിസംബര്‍ 29നു അല്ലമ ഇക്ബാല്‍ മുസ്ലീംങ്ങള്‍ക്കു മാത്രമായി വടക്കു പടിഞ്ഞാറന്‍ ഇന്ത്യയില്‍ ഇന്ത്യക്കകത്തുതന്നെ പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യമുയര്‍ത്തി[12]. മുഹമ്മദ് അലി ജിന്ന ഈ ആവശ്യം ദ്വിരാഷ്ട്ര സിദ്ധാന്തമായി മാറ്റിയെടുത്തു. 1940-ല്‍ മുസ്ലീം ലീഗ് പ്രത്യേക മുസ്ലീം സ്വയംഭരണ പ്രദേശം ആവശ്യപ്പെട്ടുകൊണ്ട് ലാഹോര്‍ പ്രമേയം പാസാക്കി[13].

1947 ഓഗസ്റ്റ് 14നു ഇന്ത്യയുടെ വടക്കു പടിഞ്ഞാറും കിഴക്കുമുള്ള മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങള്‍ വിഭജിച്ച് പാക്കിസ്ഥാന്‍ രൂപീകൃതമായി. ബ്രിട്ടീഷ് ഇന്ത്യയുടെ വിഭജനം ഇന്ത്യയിലും പാക്കിസ്ഥാനിലും സാമുദായിക ലഹളകള്‍ക്കു കാരണമായി[14]. പാക്കിസ്ഥാനില്‍ നിന്നും ഹിന്ദുക്കളും സിഖുകാരും ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്നും മുസ്ലീംങ്ങള്‍ പാക്കിസ്ഥാനിലേക്കും കൂട്ടത്തോടെ പലായനം ചെയ്തു.

ഒട്ടേറെ നാട്ടുരാജ്യങ്ങളുടെ അവകാശത്തെച്ചൊല്ലി ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയില്‍ തര്‍ക്കമുടലെടുത്തു. ജമ്മു-കശ്മീര്‍ ആയിരുന്നു ഇതില്‍ പ്രധാനപ്പെട്ടത്. പാക്കിസ്ഥാനിലെ പഷ്തൂണ്‍ പോരാളികള്‍ ജമ്മു-കാശ്മീര്‍ ആക്രമിച്ച് മൂന്നില്‍ രണ്ടു ഭാഗവും നിയന്ത്രണത്തിലാക്കിയതോടെ അവിടത്തെ ഭരണാധികാരി തന്റെ നാട്ടുരാജ്യത്തെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കാന്‍ തീരുമാനിച്ചു. ഈ സ്ഥിതിവിശേഷം ഒന്നാം കശ്മീര്‍ യുദ്ധത്തിലേക്കു നയിച്ചു. അധീനതയിലാക്കിയ കശ്മീരിന്റെ ഭാഗം യുദ്ധാനന്തരവും പാക്കിസ്ഥാന്‍ വിട്ടുകൊടുത്തില്ല. ഈ പ്രദേശത്തെ പാക്കിസ്ഥാന്‍ തങ്ങളുടെ ഭൂപ്രദേശമായിത്തന്നെ കണക്കാക്കുന്നു. ജമ്മു-കശ്മീരിന്റെ പേരില്‍ ഇന്ത്യയുമായുള്ള കലഹം ഇപ്പോഴും തുടരുന്നു.

1956-ല്‍ പാക്കിസ്ഥാന്‍ റിപബ്ലിക് ആയി പ്രഖ്യാപിക്കപ്പെട്ടു. 1958-ല്‍ പട്ടാള അട്ടിമറിയിലൂടെ അയൂബ് ഖാന്‍ അധികാരം പിടിച്ചെടുത്തു. അയൂബ് ഖാന്റെ പിന്‌ഗാമി യാഹ്യാ ഖാന്റെ കാലത്ത് പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ നിന്നും ആയിരത്തിലേറെ മൈലുകള്‍ അകലെയുള്ള കിഴക്കന്‍ പാക്കിസ്ഥാന്‍ സാമ്പത്തിക, രാഷ്ട്രീയ പിന്നോക്കാവസ്ഥയുടെ പേരില്‍ ആഭ്യന്തര കലഹത്തിലേക്കു നീങ്ങി. ഇതു ക്രമേണ ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരമായി മാറി[15]. 1971ലെ ഇന്ത്യാ-പാക്കിസ്ഥാന്‍ യുദ്ധത്തിനൊടുവില്‍ ഇന്ത്യയുടെ പിന്തുണയോടെ കിഴക്കന്‍ പാക്കിസ്ഥാനെ പടിഞ്ഞാറു നിന്നും മോചിപ്പിച്ചു. കിഴക്കന്‍ പാക്കി[16]സ്ഥാന്‍ ബംഗ്ലാദേശ് എന്ന പേരില്‍ പുതിയ രാജ്യമായി.

1972-ല്‍ പട്ടാള ഭരണം അവസാനിപ്പിച്ച് സുല്‍ഫിക്കര്‍ അലി ഭൂട്ടോയുടെ നേതൃത്വത്തില്‍ ജനാധിപത്യ സര്‍ക്കാര്‍ നിലവില്‍ വന്നു. 1977-ല്‍ സിയ ഉള്‍ ഹഖ് പട്ടാള അട്ടിമറിയിലൂടെ ഭരണം പിടിക്കുകയും 1979ല്‍ ഭൂട്ടോയെ വധശിക്ഷയ്ക്കു വിധേയനാക്കുകയും ചെയ്തു. സ്വാതന്ത്ര്യത്തിനുശേഷം നാലുപതിറ്റാണ്ടുകളോളം മതേതര രാജ്യമായി നിലകൊണ്ട പാക്കിസ്ഥാനെ സിയ ഉള്‍ ഹഖ് ശരീഅത്ത് നിയമത്തിന്‍ കീഴിലാക്കി ഇതോടെ ഭരണത്തിലും സൈന്യത്തിലും മതപരമായ സ്വാധീനം ശക്തമായി. 1988-ല്‍ ജനറല്‍ സിയ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതോടെ വീണ്ടും ജനാധിപത്യ ഭരണത്തിനു വഴിതെളിഞ്ഞു. സുല്‍ഫിക്കര്‍ ഭൂട്ടോയുടെ മകള്‍ ബേനസീര്‍ ഭൂട്ടോ പാക്കിസ്ഥാന്റെ പ്രഥമ വനിതാ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്നുള്ള ഒരു ദശാബ്ദം ബേനസീറിന്റെയും നവാസ് ഷെരീഫിന്റെയും കീഴില്‍ പാക്കിസ്ഥാനില്‍ ജനാധിപത്യ ഭരണം തുടര്‍ന്നു.

1999 ജൂണില്‍ ഇന്ത്യയുമായി കാര്‍ഗിലില്‍ സൈനിക ഏറ്റുമുട്ടുലുണ്ടായി[17]. അതേവര്‍ഷം ഒക്ടോബറില്‍ സൈനിക മേധാവി ജനറല്‍ പര്‍വേസ് മുഷാറഫ് സൈനിക അട്ടിമറിയിലൂടെ നവാസ് ഷെരീഫിനെ പുറത്താക്കി അധികാരം പിടിച്ചെടുത്തു[18]. 2001-ല്‍ മുഷാറഫ് സ്വയം പ്രസിഡന്റായി പ്രഖ്യാപിച്ചു.

[തിരുത്തുക] രാഷ്ട്രീയം, ഭരണകൂടം

മുഹമ്മദാലി ജിന്നയുടെയും ലിയാഖത്ത് അലി ഖാന്റെയും നേതൃത്വത്തില്‍ മുസ്ലീം ലീഗാണ് പാക്കിസ്ഥാനിലെ ആദ്യ സര്‍ക്കാരിനു രൂപം നല്‍കിയത്. എന്നാല്‍ സ്വാതന്ത്ര്യാനന്തരം ഇതര പാര്‍ട്ടികളുടെ വരവോടെ മുസ്ലീം ലീഗിന്റെ ശക്തി ക്ഷയിച്ചു. പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയും(പി.പി.പി.) കിഴക്കന്‍ പാക്കിസ്ഥാനിലെ അവാമി ലീഗുമായിരുന്നു ഇവയില്‍ പ്രധാനം. അവാമി ലീഗ് ബംഗ്ലാദേശ് രൂപീകരണത്തിലേക്കു നയിക്കുകയും ചെയ്തു. 1956-ല്‍ നിലവില്‍ വന്ന ഭരണഘടന 1958-ല്‍ അയൂബ് ഖാന്‍ മരവിപ്പിച്ചു. 1973-ല്‍ പുതുക്കി നിലവില്‍ വന്ന ഭരണഘടനയാണ് ഇപ്പോള്‍ പിന്തുടരുന്നത്. ഇത് 1977-ല്‍ സിയാ ഉള്‍ ഹഖ് മരവിപ്പിച്ചിരുന്നെങ്കിലും 1991-ല്‍ പുനസ്ഥാപിക്കപ്പെട്ടിരുന്നു.

ഭരണഘടനപ്രകാരം പാക്കിസ്ഥാന്‍ ഇസ്ലാം ദേശീയ മതമായി സ്വീകരിച്ചിരിക്കുന്ന ഒരു കേന്ദ്രീകൃത ജനാധിപത്യ രാജ്യമാണ്. ദ്വിമണ്ഡല പാര്‍ലമെന്ററി സംവിധാനമാണ് ഇവിടെ നിലവിലുള്ളത്. നൂറംഗ പ്രതിനിധിസഭയും (സെനറ്റ്) 342 അംഗ ദേശീയ അസംബ്ലിയും. ഇലക്ടറല്‍ കോളജിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റാണ് രാഷ്ട്രത്തലവനും സര്‍വ്വ സൈന്യാധിപനും. ദേശീയ അസം‌ബ്ലിയിലെ ഭൂരിപക്ഷപ്പാര്‍ട്ടിയുടെ നേതാവായിരിക്കും സാധാരണഗതിയില്‍ പ്രധാനമന്ത്രി.

ഭരണഘടന പ്രക്രാരം ജനാധിപത്യ രാജ്യമാണെങ്കിലും പലപ്പോഴും പട്ടാളമാണ് പാക്കിസ്ഥാന്റെ രാഷ്ട്രീയ ഗതിനിര്‍ണ്ണയിക്കുന്നത്. 1958-71, 1977-88 കാലഘട്ടങ്ങളിലും 1999 മുതല്‍ നിലവിലും രാജ്യം പട്ടാളഭരണത്തിന്‍ കീഴിലായിരുന്നു. സുല്‍ഫിക്കര്‍ അലി ഭൂട്ടോയുടെ നേതൃത്വത്തിലുള്ള പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി 1970കളില്‍ രാഷ്ട്രീയത്തില്‍ പ്രബല ശക്തിയായി. ഭൂട്ടോയെ അട്ടിമറിച്ച് അധികാരത്തിലെത്തിയ സിയാ ഉള്‍ ഹഖാണ് പാക്കിസ്ഥാനെ ശരിഅത്ത് നിയമങ്ങള്‍ക്കു കീഴിലാക്കിയത്. 1990കളില്‍ പി.പി.പിയും നവാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള മുസ്ലീം ലീഗും ശക്തികാട്ടി. 2002 ഒക്ടോബറിലാണ് ഏറ്റവും ഒടുവിലായി പൊതുതെരഞ്ഞെടുപ്പ് നടന്നത്. പാക്കിസ്ഥാന്‍ മുസ്ലീം ലീഗ് (ഖായിദെ അസം വിഭാഗം) ഏറ്റവും വലിയ കക്ഷിയായി. പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയാണ് നിലവില്‍ പ്രധാന പ്രതിപക്ഷം.

ഐക്യരാഷ്ട്ര സഭ ഒ.ഐ.സി. തുടങ്ങിയ രാജ്യന്തര പ്രസ്ഥാനങ്ങളില്‍ പാക്കിസ്ഥാന്‍ സജീവാംഗമാണ്. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ സാര്‍ക്കിലും ബ്രിട്ടീഷ് കോമണ്‍‌വെല്‍ത്തിലും പാക്കിസ്ഥാന് അംഗത്വമുണ്ട്. അമേരിക്കന്‍ ഐക്യനാടുകളുമായി സുദൃഢ ബന്ധം നിലനിര്‍ത്തിപ്പോരുന്ന രാജ്യമാണിത്. 1980കളിലെ സോവ്യറ്റ്-അഫ്ഗാന്‍ യുദ്ധവേളകളില്‍ സോവ്യറ്റ് യൂണിയനെതിരെ അഫ്ഗാന്‍ പോരാളികളെ സംഘടിപ്പിക്കുന്നതില്‍ അമേരിക്കയ്ക്ക് പാക്കിസ്ഥാന്‍ ഏറെ സഹായം ചെയ്തു. എന്നാല്‍ 1990കളില്‍ നടത്തിയ ആ‍ണവ പരീക്ഷണങ്ങളെത്തുടര്‍ന്ന് അമേരിക്ക സാമ്പത്തിക സഹായങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്തി. എന്നാല്‍ 2001 സെപ്റ്റംബര്‍ 11ലെ ഭീകാരാക്രമണത്തിനുശേഷം അമേരിക്ക ആഗോള തലത്തില്‍ ഭീകരവിരുദ്ധ യുദ്ധം എന്ന പേരില്‍ നടത്തുന്ന സൈനിക-നയതന്ത്ര ഇടപെടലുകളില്‍ പാക്കിസ്ഥാന്‍ സുപ്രധാന സഖ്യകക്ഷിയാണ്. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരകൂടത്തിനെതിരെ അമേരിക്ക നടത്തിയ ആക്രമണങ്ങളില്‍ സൈനിക താവളമായി പാക്കിസ്ഥാനെയും ഉപയോഗപ്പെടുത്തി. ഇതിനെത്തുടര്‍ന്ന് അമേരിക്കയില്‍ നിന്നും ഒട്ടേറെ സാമ്പത്തിക-സൈനിക സഹായങ്ങളും പാക്കിസ്ഥാന്‍ നേടിയെടുത്തു[19] .

അയല്‍‌രാജ്യമായ ഇന്ത്യയുമായി കശ്മീരിന്റെ പേരില്‍ നിരന്തര സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. 1947ലും 1965ലും 1971ലും ഇരു രാജ്യങ്ങളും ഈ പ്രശ്നത്തിന്റെ പേരില്‍ യുദ്ധംനടത്തി. 1999-ല്‍ കാര്‍ഗില്‍ മലനിരകളില്‍ വച്ചും ചെറിയ യുദ്ധമുണ്ടായി. 1974, 1998 വര്‍ഷങ്ങളില്‍ ഇന്ത്യ നടത്തിയ ആണവ പരീക്ഷണങ്ങള്‍ക്കു മറുപടിയെന്നോണം 1998-ല്‍ പാക്കിസ്ഥാനും ആണവ പരീക്ഷണം നടത്തി. ആണവായുധങ്ങളുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ട ഏക ഇസ്ലാമിക രാജ്യമാണു പാക്കിസ്ഥാന്‍. 2002 മുതല്‍ ഇന്ത്യയുമായി സമാധാ‍ന ചര്‍ച്ചകള്‍ നടത്തുന്നുണ്ടെങ്കിലും ഇതില്‍ കാര്യമായ പുരോഗതികളില്ല.

രാജ്യത്തിനകത്ത് ചില മേഖലകളിലുള്ള വിഘടനവാദവും പാക്കിസ്ഥാന്‍ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമാണ്. ഏറ്റവും വലിയ പ്രവിശ്യയായ ബലൂചിസ്ഥാനില്‍ വിഘടനവാദവും അനുബന്ധ പോരാട്ടങ്ങളും കാലങ്ങളായി നിലവിലുണ്ട്. 1970കള്‍ മുതല്‍ തെല്ലുശമനമുണ്ടായിരുന്ന ഈ മേഖലയില്‍ ജനറല്‍ മുഷാറഫ് അധികാരത്തിലെത്തിയതുമുതല്‍ വീണ്ടും പ്രശ്നങ്ങള്‍ തലപൊക്കിയിട്ടുണ്ട്. 2006 ഓഗസ്റ്റില്‍ ബലൂചി പോരാളികളുടെ നേതാവായ നവാബ് അക്ബര്‍ ബഗ്തിയെ പാക് സൈന്യം വെടിവച്ചുകൊന്നു. കേന്ദ്രനിയന്ത്രണത്തിലുള്ള ഗോത്രവര്‍ഗ്ഗ മേഖലകളാണ് പാക്കിസ്ഥാനിലെ മറ്റൊരു പ്രശ്നബാധിത മേഖല. അയല്‍ രാജ്യമായ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സേനയുമായി സൌഹൃദമുള്ളവരാണ് മിക്ക ഗോത്രവര്‍ഗ്ഗ നേതാക്കളും. വസിറിസ്ഥാന്‍ മേഖലയില്‍ അടുത്ത കാലത്ത് ഗോത്രവര്‍ഗ്ഗങ്ങളുടെ എതിര്‍പ്പു നേരിടാന്‍ പട്ടാളത്തെ നിയോഗിച്ചിരുന്നു.



[തിരുത്തുക] ആധാരസൂചിക

  1. Government of Pakistan. Information of Pakistan: Basic Facts. Retrieved on 2007-10-23.
  2. ഉദ്ധരിച്ചതില്‍ പിഴവ്: അസാധുവായ <ref> ടാഗ്; Pakistan_proper എന്ന അവലംബങ്ങള്‍ക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  3. Estimate of Pakistan Economic Survey of 2006–2007, prepared by the Ministry of Finance
  4. Text of the Now or Never pamphlet, issued on January 28, 1933
  5. Wolpert, Stanley. 1984. Jinnah of Pakistan. Oxford and New York: Oxford University Press. 421 pages. ISBN 0195678591.
  6. Minnesota State University page on Mohenjo-Daro
  7. Livius.org on the extent of the Achaemenid Empire
  8. Plutarch's Life of Alexander
  9. Infinity Foundation's translation of the Chach-Nama
  10. History in Chronological Order. Government of Pakistan.
  11. Library of Congress study of Pakistan
  12. Sir Muhammad Iqbal's 1930 Presidential Address (HTML). Speeches, Writings, and Statements of Iqbal. Retrieved on 2006-12-19.
  13. Jang.com page on the Lahore Resolution
  14. Estimates for the 1947 death toll
  15. 1971 war summary by BBC website
  16. US Country Studies article on the Bangladesh War
  17. Kargil conflict timeline on the BBC website
  18. Daily Telegraph (UK) article on the 1999 coup
  19. "Pakistan's $4.2 Billion 'Blank Check' for U.S. Military Aid, After 9/11, funding to country soars with little oversight", Center for Public Integrity, March 27 2007. (English) 
ആശയവിനിമയം
ഇതര ഭാഷകളില്‍

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu