ബേനസീര്‍ ഭൂട്ടോ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബേനസീര്‍ ഭൂട്ടോ | |
12th & 16th Prime Minister of Pakistan
|
|
In office 18 July 1993 – 5 November 1996 |
|
പ്രസിഡന്റ് | Wasim Sajjad and Farooq Leghari |
---|---|
മുന്‍ഗാമി | Moin Qureshi (Interim) |
പിന്‍ഗാമി | Miraj Khalid (Interim) |
In office 2 December 1988 – 6 August 1990 |
|
President | Ghulam Ishaq Khan |
Preceded by | Muhammad Khan Junejo |
Succeeded by | Ghulam Mustafa Jatoi |
|
|
Born | 21 ജൂണ്‍ 1953 ഫലകം:Country data പാകിസ്താന്‍ കറാച്ചി, പാകിസ്താന്‍ |
Died | 27 ഡിസംബര്‍ 2007 റാവല്‍പിണ്ടി, പാകിസ്താന്‍ |
Political party | പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി |
Religion | ഷിയ ഇസ്ലാം |
പാകിസ്താനിലെ പന്ത്രണ്ടാമത്തെയും (1988 ഡിസംബര്‍ 2 – 1990 ഓഗസ്റ്റ് 6 )പതിനാറാമത്തെയും (18 ജൂലൈ 1993 - 5 നവംബര്‍ 1996)പ്രധാനമന്ത്രിയായിരുന്നു ബേനസീര്‍ ഭൂട്ടോ. (ജനനം:21 ജൂണ്‍ 1953 മരണം: 27 ഡിസംബര്‍ 2007[1])ലോകത്തിലെ ഒരു ഇസ്ലാമികരാജ്യത്ത് പ്രധാനമന്ത്രിയാകുന്ന ആദ്യവനിതയെന്ന സ്ഥാനം ബേനസീറിനാണ്. പ്രധാനമന്ത്രിയായ രണ്ടു തവണയും അഴിമതിയാരോപണങ്ങളെത്തുടര്‍ന്ന് പ്രസിഡന്റ് പുറത്താക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാക്കളില്‍ ഒരാളായാണ് അവര്‍കണക്കാക്കപ്പെടുന്നത്. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി, സിന്ധ് സര്‍വകലാശാല, ഫിലിപ്പീന്‍സ് യുണിവേഴ്സിറ്റി, പെഷവാര്‍ സര്‍വകലാശാല തുടങ്ങി ഒമ്പത് സര്‍വകലാശാലകളില്‍ നിന്ന് അവര്‍ക്ക് ഹോണററിഡോക്റ്ററേറ്റുകള്‍ ലഭിച്ചിട്ടുണ്ട്
ഉള്ളടക്കം |
[തിരുത്തുക] ജീവചരിത്രം
[[ ഇന്ത്യാ വിഭജനകാലത്ത് ഇന്ത്യയിലെ ഹരിയാനയില്‍ നിന്നും പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലേക്കു കുടിയേറിപ്പാര്‍ത്തവരാണ് ബേനസീറിന്റെ കുടുംബം. 1953 ല്‍ സിന്‍ധ് പ്രവിശ്യയിലെ ഭൂഉടമകളുടെ കുടുംബത്തിലാണ് ബേനസീര്‍ ഭൂട്ടോ ജനിച്ചത്. പിതാവ് സുള്‍ഫിക്കര്‍ അലി ഭൂട്ടോ പാകിസ്താന്റെ പ്രസിഡന്റും പ്രധാനമന്ത്രിയുമായി പ്രവര്‍ത്തിച്ചിട്ടുള്ള സമുന്നതനേതാവാണ്. അമേരിക്കയിലും ഇംഗ്ലണ്ടിലുമാണ് അവര്‍ കോളേജ് വിദ്യാഭ്യാസം നടത്തിയത്. ഓക്സഫഡ് സര്‍വ്വകലാശാലയില്‍ തത്വശാസ്ത്രം, രാഷ്ട്രതന്ത്രശാസ്ത്രം, സാമ്പത്തിക ശാസ്ത്രം എന്നീവിഷയങ്ങള്‍ പഠിച്ചിട്ടുള്ള ബേനസീര്‍ ഹാര്‍വാഡ് സര്‍വ്വകലാശാലയില്‍നിന്നും ബിരുദവും നേടിയിട്ടുണ്ട്. 1977 ല്‍ രാജ്യത്ത് മടങ്ങിയ അവര്‍ രാജ്യത്തിന്റെ വിദേശകാര്യ സര്‍വീസില്‍ ചേരാനാണ് ആഗ്രഹിച്ചിരുന്നത്. ബേനസീര്‍ നാട്ടിലെത്തി ആഴ്ചകള്‍ക്കകം ജനറല്‍ സിയാ ഉള്‍ ഹഖിന്റെ നേതൃത്വത്തിലുള്ള പട്ടാളവിഭാഗം അധികാരം പിടിച്ചെടുത്ത് ഭൂട്ടോവിനെ തടവിലാക്കി.പിതാവിനെതിരെ കൊലക്കുറ്റം ചുമത്തിയതിനെതിരെ അവര്‍ പോരാടി. പല വട്ടം വീട്ടുതടങ്കലിലാക്കപ്പെട്ടു.
ബഹുജനരോഷം വകവെക്കാതെ 1979 എപ്രിലില്‍ ഭൂട്ടോവിനെ പട്ടാളഭരണകൂടം തൂക്കിക്കൊന്നു. തുടര്‍ന്നാണ് ബേനസീര്‍ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ സാരഥ്യം ഏറ്റെടുത്തത്. കൂടുതല്‍ ശക്തിയോടെ രാഷ്ട്റീയത്തീലിറങ്ങിയ ബേനസീറിനെ സിയാവുള്‍ ഹഖിന്റെ ഭരണകൂടം 1981 ല്‍ തടവിലാക്കുകയുമുണ്ടായി. 1984 ല്‍ ജയില്‍ മോചിതയായ അവര്‍ 1986 വരെ ബ്രിട്ടനില്‍ കഴിഞ്ഞുകൂടി. എന്നാല്‍ 1988 ല്‍ സിയാവുള്‍ ഹഖ് വിമാനാപകടത്തില്‍ മരിച്ചതോടെ സ്ഥിതി മാറി. പൊതുതിരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിയ പാകിസ്താന്‍ പീപ്പ്ള്‍സ് പാര്‍ട്ടിയൂടെ തലപ്പത്ത് ബേനസീര്‍ ആയിരുന്നു. അങ്ങനെ അവര്‍ പ്രധാനമന്ത്രിയായി. അന്നവര്‍ക്ക് 35 വയസ്സേ ഉണ്ടായിരുന്നുള്ളൂ. 1990 ല്‍ പ്രസിഡന്റ് ഗുലാം ഇഷാഖ് ഖാന്‍ ബേനസീറിനെ പിരിച്ചുവിട്ടു. ഭര്‍ത്താവിനെ തടവിലാക്കി. 1993 ലെ പൊതുതിരഞ്ഞെടുപ്പില്‍ പാകിസ്താന്‍ പീപ്പ്ള്‍സ് പാര്‍ട്ടിക്ക് ഭൂരിപക്ഷം കിട്ടിയില്ല. ബേനസീര്‍ പ്രതിപക്ഷനേതാവായി. കുറെക്കാലം അവരെ നാട്ടില്‍നിന്ന് പുറത്താക്കുകയും ചെയ്തു. 1993 ല്‍ നവാസ് ഷെറീഫിന്റെ സര്‍ക്കാറിനെ പുറത്താക്കി. തുടര്‍ന്ന് ബേനസീര്‍ വീണ്ടും പ്രധാനമന്ത്രിയായെങ്കില്‍ മൂന്നുവര്‍ഷത്തിന് ശേഷം പുറത്താക്കപ്പെട്ടു. 1998-ല്‍ ദുബൈയിലേക്കു പലായനം ചെയ്ത ബേനസീര്‍ 2007 ഒക്ടോബര്‍ വരെ അവിടെത്തുടര്‍ന്നു.
2007 ഒക്ടോബര്‍ 18നു പ്രസിഡന്റ് പര്‍വേസ് മുഷാറഫ് അഴിമതിക്കുറ്റങ്ങള്‍ പിന്‍വലിച്ച് മാപ്പു നല്‍കിയതിനെത്തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തി[2]. 2007 നാട്ടില്‍ തിരിച്ചെത്തിയ ബേനസീറിനെ ബേനസീറിന് നേരെ വധശ്രമം നടന്നു. കറാച്ചിയില്‍ തന്നെ ലക്‌ഷ്യമാക്കി നടന്ന ചാവേര്‍ ആക്രമണം സര്‍ക്കാരിന്‍റെ വീഴ്ചയാണെന്ന് മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ കുറ്റപ്പെടുത്തി. എന്നാല്‍ 2007 നവംബര്‍ മൂന്നിന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച മുഷാറഫിനെ ബേനസീര്‍ വിമര്‍ശിച്ചു. ആറുദിവസത്തിനുശേഷം തനിക്കെതിരെയുള്ള പ്രതിഷേധപ്രകടനങ്ങളില്‍ പങ്കെടുക്കാതിരിക്കാന്‍ മുഷാറഫ് അവരെ വീട്ടുതടങ്കലിലാക്കി. പ്രകടനത്തിനുശേഷം വിട്ടയക്കുകയും ചെയ്തു.
[തിരുത്തുക] കുടുംബം
1987 ല്‍ സിന്ധിലെ ബിസിനസ്സുകാരനായ അസിഫ് അലി സര്‍ദാരി യെ വിവാഹം ചെയ്ത അവര്‍ക്ക് മുന്നുമക്കളുണ്ട് , ഒരാണും രണ്ടുപെണ്‍മക്കളും. സര്‍ദാരി ഇപ്പോഴത്തെ പാകിസ്താന്‍ പ്രധാനമന്ത്രിയാണ്.
[തിരുത്തുക] മരണം
2007 ഡിസംബര്‍ 27-ന് വൈകീട്ട് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ ചാവേറുകളുടെ വെടിയേറ്റ് മരിച്ചു[3]. റാവല്‍പിണ്ടിയില്‍ നടന്ന ഒരു തിരഞ്ഞെടുപ്പു പ്രചാരണ റാലിയുടെ അവസാനം കാറിലേയ്ക്കു കയറവേ കൊലയാളി ഭൂട്ടോയുടെ ശരീരത്തിലേയ്ക്കു വെടിവെയ്ക്കുകയും പിന്നീട് ആത്മഹത്യാ ബോംബ് പൊട്ടിക്കുകയുമായിരുന്നു. റാവല്പിണ്ടി ജെനറല്‍ ഹോസ്പിറ്റലില്‍ ഡിസംബര്‍ 27-നു വൈകുന്നേരം 6.16-നു ബേനസീര്‍ ഭൂട്ടോ അന്തരിച്ചു.എന്നാല്‍ രൂഫ് തലയിളിടിച്ചതാണ് മരണകാരണമെന്ന് ഗവണ്മെന്റ് പറയുന്നു. ഇതു സ്ഥിരീകരിച്ചിട്ടില്ല . [4]
[തിരുത്തുക] കൃതികള്‍
നിരവധി കൃതികള്‍ ബേനസീര്‍ രചിച്ചിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ടവ താഴെപ്പറയുന്നവയാണ്.
- പാകിസ്താന്‍ ദ ഗേതറിങ് സ്റ്റോം (1983),
- ഹിജാ ദെ ഓറിയന്റെ (സ്പാനിഷ്),
- ബേനസീര്‍ ഭൂട്ടോ_ഡോട്ടര്‍ ഓഫ് ദ ഈസ്റ്റ് ,
- ബേനസീര്‍ ഭൂട്ടോ_ഡോട്ടര്‍ ഓഫ് ഡസ്റ്റിനി _ഓട്ടോബയോഗ്രഫി