നിയമസഭ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യയില്‍ സംസ്ഥാനതലത്തിലെ നിയമ നിര്‍മ്മാണ സഭയാണ് നിയമസഭ (ആംഗലേയം: Legislative Assembly)എന്നറിയപ്പെടുന്നത്. വിധാന്‍ സഭ എന്നും ഇത് ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ അറിയപ്പെടുന്നു. സംസ്ഥാനത്തിലെ ജനങ്ങള്‍ നേരിട്ട് വോട്ട് ചെയ്താണ് ഇതിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. പ്രായ പൂര്‍ത്തിയായ മുഴുവന്‍ പൗരന്മാര്ക്കും വോട്ടവകാശമുണ്ട്. ഇത്തരത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങള്‍ക്കു പുറമേ, ആംഗ്ലോ ഇന്ത്യക്കാരുടെ പ്രതിനിധിയായി ഒരംഗത്തെ ഗവര്‍ണ്ണര്‍ക്കു നിര്‍ദ്ദേശിക്കാം. സഭയില്‍ ആംഗ്ലോ ഇന്ത്യക്കാര്‍ക്ക് ആവശ്യത്തിന് പ്രാധനിത്യമില്ലെങ്കിലാണ് ഇങ്ങനെ നാമനിര്‍ദ്ദേശം ചെയ്യുക. അഞ്ച് വര്‍ഷമാണ് ഒരു നിയമസഭയുടെ കാലാവധി.
[തിരുത്തുക] അടിസ്ഥാനമായ നിയമങ്ങള്‍
ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ ഒരു നിയമസഭയില്‍ ഉള്ള അംഗങ്ങളുടെ എണ്ണം പരമാവധി 500 ഉം ചുരുങ്ങിയത് 60 ഉം ആയി നിജപ്പെടുത്തിയിരിക്കുന്നു. എങ്കിലും ഗോവ, സിക്കിം, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കുവേണ്ടി ഇത് 60 ലും താഴെ ആകാമെന്ന വ്യവസ്ഥ പാര്‍ലമെന്റ് അംഗീകരിച്ചിട്ടുണ്ട്.