മേയ് 20
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം മേയ് 20 വര്‍ഷത്തിലെ 140(അധിവര്‍ഷത്തില്‍ 141)-ാം ദിനമാണ്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 526 - സിറിയയിലും അന്ത്യോക്ക്യയിലുമായുണ്ടായ ഒരു ഭൂകമ്പത്തില്‍ മൂന്നു ലക്ഷത്തോളം പേര് മരണമടഞ്ഞു.
- 1498 - വാസ്കോ ഡ ഗാമ കോഴിക്കോട് കപ്പലിറങ്ങി.
- 1570 - നവീനരൂപത്തിലുള്ള ആദ്യ അറ്റ്ലസ് ഭൂപടനിര്‍മ്മാതാവായ അബ്രഹാം ഓര്‍ടെലിയസ് പുറത്തിറക്കി.
- 1631 - ജര്‍മ്മന്‍ നഗരമായ മാഗ്ഡ്ബര്‍ഗ്, വിശുദ്ധ റോമന്‍ സാമ്രാജ്യം പിടിച്ചടക്കി. നഗരവാസികളില്‍ ഭൂരിഭാഗവും കൂട്ടക്കൊല ചെയ്യപ്പെട്ടു.
- 1882 - ജര്‍മ്മനി, ഓസ്ട്രിയ-ഹംഗറി, ഇറ്റലി എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ട ത്രികക്ഷി സഖ്യം നിലവില്‍ വന്നു.
- 1902 - അമേരിക്കയില്‍ നിന്നും ക്യൂബ സ്വതന്ത്രമായി. തോമാസ് എസ്ട്രാഡാ പാല്‍മ ക്യൂബയുടെ ആദ്യ പ്രസിഡണ്ടായി.
- 1954 - ചിയാങ് കൈ-ഷെക് ചൈനീസ് പ്രസിഡണ്ടായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
- 1983 - എയ്ഡ്സിനു കാരണമാകുന്ന വൈറസിന്റെ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചു.
- 1996 - കേരളത്തില്‍ ഇ കെ നായനാര്‍ മന്ത്രിസഭ അധികാരത്തിലേറി.
- 2002 - കിഴക്കന്‍ തിമോര്‍ ഇന്തോനേഷ്യയില്‍ നിന്നും സ്വതന്ത്ര്യമായി.