ഒക്ടോബര്‍ 21
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഒക്ടോബര്‍ 21 വര്‍ഷത്തിലെ 294 (അധിവര്‍ഷത്തില്‍ 295)-ാം ദിനമാണ്
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1520 - ഫെര്‍ഡിനാന്‍ഡ് മഗല്ലന് ചിലിക്കു സമീപത്തു കൂടി നാവികസഞ്ചാരത്തിനു പറ്റിയ ഒരു കടലിടുക്ക് കണ്ടെത്തി. ഇന്നിത് മഗല്ലെന്‍ കടലിടുക്ക് എന്നറിയപ്പെടുന്നു
- 1879 - കാര്‍ബണ്‍ ഫിലമെന്റ് ഉപയോഗിച്ച് ആദ്യത്തെ ലൈറ്റ് ബള്‍ബ് എഡിസണ് പരീക്ഷിച്ചു.
- 1945 - ഫ്രാന്‍സില്‍ വനിതകള്‍ക്ക് വോട്ടവകാശം ലഭിച്ചു.
- 1983 - ജെനറല്‍ കോണ്‍ഫറന്‍സ് ഓഫ് വെയ്റ്റ്സ് ആന്‍ഡ് മെഷേഴ്സ് ഒരു മീറ്റര്‍ എന്നാല്‍ ശൂന്യതയില്‍ പ്രകാശം സഞ്ചരിക്കുന്ന ദൂരത്തിന്റെ 1/299,792,458 അംശമായി നിജപ്പെടുത്തി.