സെപ്റ്റംബര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കാലഗണനാരീതിയില്‍ വര്‍ഷത്തിലെ 12 മാസങ്ങളില്‍ ഒമ്പതാമത്തെ മാസമാണ് സെപ്റ്റംബര്‍
[തിരുത്തുക] പ്രധാനദിവസങ്ങള്‍
- 1812 - നെപ്പോളിയന്റെ നേതൃത്വത്തിലുള്ള ഫ്രഞ്ചുപട മോസ്കോയിലെ ക്രെംലിനിലെത്തി.
- 1894 - ഒന്നാം സൈനോ ജപ്പാനീസ് യുദ്ധം: പ്യോങ് യാങ് യുദ്ധത്തില്‍ ജപ്പാന് ചൈനയെ പരാജയപ്പെടുത്തി.
- 1935 - നാസി ജര്‍മ്മനി സ്വസ്തിക മുദ്രണം ചെയ്തിട്ടുള്ള പുതിയ പതാക സ്വീകരിച്ചു.
- 1502 - തന്റെ നാലാമത്തേയും അവസാനത്തേതുമായ പര്യവേഷണയാത്രയില്‍ ക്രിസ്റ്റഫര്‍ കൊളംബസ് കോസ്റ്റാറിക്കയിലെത്തി
- 1851 - ന്യൂയോര്‍ക്ക് ടൈംസ് എന്നു പിന്നീടു പേരുമാറ്റിയ ദ് ന്യൂയോര്‍ക്ക് ഡെയ്‌ലി ടൈംസ് പ്രസിദ്ധീകരണം ആരംഭിച്ചു.
- 1919 - നെതര്‍ലാന്റില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ചു.
- 1973 - പൂര്‍വ്വജര്‍മ്മനിയും പശ്ചിമജര്‍മ്മനിയും ഐക്യരാഷ്ട്രസഭയില്‍ അംഗങ്ങളായി.
- 1984 - ബലൂണില്‍ അറ്റ്ലാന്റിക് സമുദ്രം താണ്ടി ജോ കിറ്റിങര്‍ ചരിത്രം സൃഷ്ടീച്ചു.
- 1519 - ഫെര്‍ഡിനാന്‍ഡ് മാഗല്ലന്‍, 270 സഹയാത്രികരുമായി ഭൂമി ചുറ്റി സഞ്ചരിക്കാനുള്ള തന്റെ കപ്പല്‍യാത്ര ആരംഭിച്ചു.
- 1891 - ആദ്യ പെട്രോള്‍ കാര്‍ അമേരിക്കയില്‍ മസാചുസെറ്റ്സിലെ സ്പ്രിങ്ഫീല്‍ഡില്‍ പുറത്തിറങ്ങി.
- 1930 - ആര്‍ച്ച് ബിഷപ്പ് മാര്‍ ഇവാനിയോസ്, സീറോ മലങ്കര കത്തോലിക്കസഭ സ്ഥാപിച്ചു.
- 1946 - ആദ്യ കാന്‍ ചലച്ചിത്രോല്‍സവം സംഘടിപ്പിക്കപ്പെട്ടു.
- 1981 - എറണാകുളം ഫൈന്‍ ആര്‍ട്സ് ഹാളില്‍ കൊച്ചിന്‍ കലാഭവന്‍ മിമിക്സ് പരേഡ് എന്ന കലാരൂപം ആദ്യമായി അവതരിപ്പിച്ചു.
- 1789 - രാജാ കേശവദാസ് തിരുവിതാംകൂറിലെ ദിവാനായി നിയമിതനായി
- 1965 - കശ്മീരിനെ ചൊല്ലിയുണ്ടായ രണ്ടാം ഇന്ത്യാ - പാകിസ്ഥാന് യുദ്ധം ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ അവസാനിച്ചു.
- 1980 - ഇറാക്ക് ഇറാനെ ആക്രമിച്ചു.
- 1973 - ചിലിയന്‍ കവിയും നോബല്‍ സമ്മാനജേതാവുമായ പാബ്ലോ നെരൂദ മരണമടഞ്ഞു.
- 1777 - പെന്‍സില്‍വാനിയയിലെ ലങ്കാസ്റ്റെര്‍, ഒരു ദിവസത്തേക്ക് അമേരിക്കയുടെ തലസ്ഥാനമായി.
- 1983 - യുണിക്സ് പോലെയുള്ള സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിക്കാനുള്ള ഗ്നു പദ്ധതി റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ പ്രഖ്യാപിച്ചു.
- 1996 - അഫ്ഗാനിസ്ഥാനില്‍ തലസ്ഥാനനഗരമായ കാബൂള്‍ താലിബാന് പിടിച്ചടക്കി.
- 551 ബി.സി - ചൈനീസ് തത്വചിന്തകനായ കണ്‍ഫ്യൂഷ്യസിന്റെ ജന്മദിനം.
- 1907 - ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനിയായ ഭഗത് സിങ്ങിന്റെ ജന്മദിനം
- 1889 - ജനറല്‍ കോണ്‍ഫറന്‍സ് ഓഫ് വെയ്റ്റ്സ് ആന്‍ഡ് മെഷര്‍മെന്റ്സ് ഒരു മീറ്ററിന്റെ നീളം നിര്‍വചിച്ചു.
- 1885 - ഇംഗ്ലണ്ടിലെ ബ്ലാക്ക്‌പൂളില്‍ ആദ്യത്തെ പൊതുജനോപയോഗത്തിനുള്ള വൈദ്യുത ട്രാം വേ പ്രവര്‍ത്തനമാരംഭിച്ചു.
- 1901 - നോബല്‍ സമ്മാനജേതാവായിരുന്ന ഇറ്റാലിയന്‍ ശാസ്ത്രജ്ഞന്‍ എന്‍റിക്കോ ഫെര്‍മിയുടെ ജന്മദിനം.
- 1960 - സോവിയറ്റ് നേതാവ് നികിത ക്രൂഷ്‌ചേവ് ഐക്യരാഷ്ട്രസഭാ സമ്മേളനം അലങ്കോലപ്പെടുത്തി.
- 1882 - ലോകത്തിലെ ആദ്യ ജലവൈദ്യുതപദ്ധതി (ആപ്പിള്‍ടണ്‍-എഡിസണ് ലൈറ്റ് കമ്പനി) അമേരിക്കയിലെ വിസ്കോണ്‍സിനിലെ ആപ്പിള്‍ടണ്‍ എന്ന സ്ഥലത്ത് ഫോക്സ് നദിയില്‍ സ്ഥാപിതമായി.
- 1947 - പാക്കിസ്താന് ഐക്യരാഷ്ട്രസഭയില്‍ അംഗമായി.
- 1993 - മഹാരാഷ്ടയിലെ ലത്തൂരിലും ഒസ്മാനാബാദിലും ഭൂകമ്പം.