ജനുവരി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കാലഗണനാരീതിയിലെ ആദ്യത്തെ മാസമാണ് ജനുവരി. 31 ദിവസമാണ് ജനുവരിയിലുള്ളത്.
[തിരുത്തുക] പ്രധാന ദിവസങ്ങള്‍
- 45 ബി.സി. - ജൂലിയന്‍ കലണ്ടര്‍ നിലവില്‍വന്നു.
- 404 - റോമില്‍ അവസാന ഗ്ലാഡിയേറ്റര്‍ മല്‍സരം അരങ്ങേറി
- 630 - പ്രവാചകന്‍ മുഹമ്മദും അനുയായികളും മെക്ക കീഴടക്കനായി നഗരത്തിലേക്ക് യാത്രയാരംഭിച്ചു.രക്തചൊരിച്ചില്‍ കൂടാതെ നഗരം കീഴടക്കാന്‍ അവര്‍ക്ക് സാധിച്ചു.
- 1700 - റഷ്യ ജുലിയന്‍ കലണ്ടര്‍ ഉപയോഗിച്ചു തുടങ്ങി
- 1808 - അമേരിക്കയിലേക്ക് അടിമകളെ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചു
- 1818 - മേരി ഷെല്ലിയുടെ ഫ്രാങ്കൈസ്റ്റീന്‍ എന്ന പ്രശസ്ത നോവല്‍ പ്രസിദ്ധീകരിച്ചു
- 1863 - ജന്മദിനം - പിയറി കുബെര്‍റ്റിന്‍, ആധുനിക ഒളിമ്പിക്സിന്റെ സ്ഥാപകന്‍.
- 1879 - ഇ.എം.ഫോസ്റ്റര്‍, ഇംഗ്ലീഷ് നോവലിസ്റ്റിന്റെ ജന്മദിനം.
- 1887 - വിക്ടോറിയ രാജ്ഞിയെ ഇന്ത്യയുടെ ചക്രവര്‍ത്തിനിയായി ഡല്‍ഹിയില്‍ വച്ചു പ്രഖ്യാപിച്ചു
- 1912 - ചൈനീസ് റിപ്പബ്ലിക്ക് നിലവില്‍ വന്നു
- 1948 - ഇറ്റാലിയന്‍ ഭരണഘടന നിലവില്‍ വന്നു
- 1951 - ജന്മദിനം - നാനാപടേക്കര്‍ ഇന്ത്യന്‍ അഭിനേതാവ്
- 1978 - എയര്‍ ഇന്ത്യയുടെ ബോയിംഗ് 747 യാത്രാവിമാനം ബോംബെക്കടുത്ത് കടലില്‍ തകര്‍ന്നു വീണു. 213 പേര്‍ മരിച്ചു.
- 1995 - ലോക വ്യാപാര സംഘടന (ഡബ്ല്യു.ടി.ഓ.) നിലവില്‍വന്നു.
- 1998 - യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് സ്ഥാപിതമായി
- 1999 - യൂറോ നാണയം നിലവില്‍വന്നു.
- 2003 - ലൂയി ലുലാ ഡിസില്‍വ ബ്രസീലിയന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
- 2007 - വിജയ് കെ.നമ്പ്യാര്‍ യു.എന്‍. സെക്രട്ടേറിയറ്റില്‍ സ്റ്റാഫ് മേധാവിയായി നിയമിക്കപ്പെട്ടു.
- 2007 - ബാന്‍ കി.മൂണ്‍ യു.എന്‍.സെക്രട്ടറി ജനറലായി സ്ഥാനമേറ്റു.
- 2007 - ബള്‍ഗേറിയയും റുമേനിയയും യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നേടി.
- 1492 - മെര്‍ക്കുരീയസ് ജോണ്‍ രണ്ടാമന്‍ പാപ്പയാകുന്നു. മാര്‍പ്പാപ്പ പദവിയേല്‍ക്കുന്വോള്‍ പുതിയ നാമധേയം സ്വീകരിക്കുന്ന ആദ്യ വ്യക്തിയാണ് ഇദ്ദേഹം.
- 1757 - ബ്രിട്ടന്‍ കല്‍ക്കട്ട കീഴടക്കി
- 1878 - നായര്‍ സമുദായചാര്യനും എന്‍.എസ്.എസ് സ്ഥാപകനുമായ മന്നത്ത് പദ്മനാഭന്‍ ജനിച്ചു
- 1900 - അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ ഹേ ചൈനയുമായുളള വ്യാപാരബന്ധം സുഗമമാക്കാന്‍ തുറന്ന വാതില്‍ നയം പ്രഖ്യാപിച്ചു
- 1932 - ഇന്ത്യയ്ക്ക് സ്വാതന്ത്രം അനുവദിച്ചില്ലെങ്കില്‍ സിവില്‍ ആജ്ഞാലംഘനം തുടങ്ങുമെന്ന് ഗാന്ധിജി വൈസ്രോയിക്ക് കത്തയച്ചു
- 1956 - ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബോംബെ-പൂണെ തുരങ്കത്തിന്റെ പണി ആരംഭിച്ചു
- 1959 - സൂര്യനെ വലംവക്കുന്ന ആദ്യത്തെ കൃത്രിമ ഉപഗ്രഹം ലൂണ 1 യു.എസ്.എസ്.ആര്‍ വിക്ഷേപിച്ചു
- 1979 - തിരുവനന്തപുരത്തെ ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടായി ഉയര്‍ത്തി
- 1413 - ജോന്‍ ഓഫ് ആര്‍ക്ക് നെ പിടികൂടി ഇന്‍ക്വിസിഷന്‍ വിചാരണക്കായി ബിഷപ്പ് പിയറി കൗച്ചണെയേല്‍പ്പിച്ചു
- 1496 - ലിയനാര്‍ഡോ ഡാവിന്‍ഞ്ചി ഒരു പറക്കും യന്ത്രം പരീക്ഷിച്ചു പരാജയപ്പെട്ടു
- 1510 - പോര്‍ച്ചുഗീസ് വൈസ്രോയി അല്‍ഫോണ്‍സോ അല്‍ബുക്കര്‍ക്ക് അയച്ച കപ്പല്‍ പട കോഴിക്കോട് ആക്രമിച്ചു
- 1521 - ലിയോ പത്താമന്‍ മാര്‍പ്പാപ്പ മാര്‍ട്ടിന്‍ ലൂതറെ കത്തോലിക്ക സഭയില്‍ നിന്നും പുറത്താക്കി.പതിനാറാം നൂറ്റാണ്ടിലെ മതനവീകരണത്തിനു ഇതു തുടക്കം കുറിച്ചു
- 1777 - അമേരിക്കന്‍ സ്വാതന്ത്ര സമരത്തില്‍ ജോര്‍ജ്ജ് വാഷിംഗ്ടണ്‍ പ്രിന്‍സ് ടണില്‍ വച്ച് ജനറല്‍ കോണ്‍വാലീസിന്റെ നേതൃത്വത്തിലുളള ബ്രിട്ടീഷ് സൈന്യത്തെ പരാജയപ്പെടുത്തി
- 1843 - കുഷ്ഠരോഗികള്‍ക്ക് വേണ്ടി ജീവിതമര്‍പ്പിച്ച ഫാ.ഡാമിയന്‍ അന്തരിച്ചു
- 1871 - വാഴ്‍ത്തപ്പെട്ട ഫാ.കുര്യാക്കോസ് ഏലീയാസ് ചാവറ അന്തരിച്ചു
- 1883 - ലേബര്‍പാര്‍ട്ടി നേതാവും ബ്രീട്ടീഷ് പ്രധാനമന്ത്രിയുമായിരുന്ന ക്ലമന്റ് റിച്ചാര്‍ഡ് ആറ്റ് ലിയുടെ ജനനം
- 1899 - ലോകത്ത് ആദ്യമായി ഓട്ടോമൊബൈല്‍ എന്ന വാക്ക് ദ ന്യൂയോര്‍ക്ക് ടൈംസിന്റ എഡിറ്റോറിയലില്‍ ഉപയോഗിച്ചു
- 2003 - എന്‍ പി മുഹമ്മദ് അന്തരിച്ചു.
- 1932 - ബ്രിട്ടീഷ് ഇന്ത്യാ സര്‍ക്കാര്‍ കോണ്‍ഗ്രസിനെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു.തുടര്‍ന്ന് ഗാന്ധിജിയടക്കം പല നേതാക്കളും അറസ്റ്റിലായി
- 1948 - ഒരു നൂറ്റാണ്ട് കാലത്തെ ബ്രിട്ടീഷ് ഭരണത്തിനു ശേഷം ബര്‍മ പരമാധികാര റിപ്പബ്ലിക്കായി
- 1961 - 33 വര്‍ഷം നീണ്ടുനിന്ന പണിമുടക്ക് ഡെന്‍മാര്‍ക്കില്‍ അവസാനിച്ചു.ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാലം നീണ്ടു നിന്ന പണിമുടക്കാണിത്
- 1965 - ബ്രിട്ടീഷ് കവിയും ദാര്‍ശനികനും വിമര്‍ശകനുമായ ടി.എസ്.ഏലീയട്ട് നിര്യാതനായി
- 1966 - താഷ് കെന്റ് ചര്‍ച്ച ആരംഭിച്ചു. ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി ലാല്‍ബഹദൂര്‍ ശാസ് ത്രിയും പാക്കിസ്ഥാനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് അയൂബ് ഖാനും പങ്കെടുത്തു
- 2005 - പ്രശസ്ത നയതന്ത്രജ്‍ഞനും സുരക്ഷാ ഉപദേഷ്ടാവുമായ ജെ.എന്‍.ദീക്ഷിത് അന്തരിച്ചു
- 1316 - ഡല്‍ഹി സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിയെ സഹായി മാലിക് കാഫുര്‍ വിഷം കൊടുത്തു കൊന്നു
- 1592 - മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ ജനിച്ചു. ഷാജഹാനാണ് പത്നി മുംതാസിന്റെ സ്മരണക്കായി താജ് മഹല്‍ പണിതീര്‍ത്തത്.
- 1919 - നാസി പാര്‍ട്ടി രൂപികരിക്കപ്പെട്ടു. ഡ്രെക്സലര്‍ എന്ന തൊഴിലാളിയാണ് പാര്‍ട്ടി രൂപികരിച്ചത്. നാസി പാര്‍ട്ടിയിലൂടെയാണ് ഹിറ്റ്‌ലര്‍ പില്‍ക്കാലത്ത് ജര്‍മ്മനിയുടെ ഭരണാധികാരിയായത്
- 1928 - പാക്കിസ്താന്‍ പ്രസിഡന്റ് സുള്‍ഫിക്കര്‍ അലി ഭൂട്ടോ ജനിച്ചു.
- 1941 - ലോകത്ത് ആദ്യമായി ഒറ്റയ്ക്ക് വിമാനം പറപ്പിച്ച ആമി ജോണ്‍സണ്‍ എന്ന ബ്രിട്ടീഷുകാരി ഒരു വിമാനപകടത്തില്‍ മരിച്ചു.
- 1952 - ഇന്ത്യന്‍ പാര്‍ലമെന്റിലേക്കുളള ഒന്നാമത്തെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി
- 1964 - പോള്‍ ആറാമന്‍ മാര്‍പ്പാപ്പയും അത്തെനഗോറസ് ഒന്നാമന്‍ പാത്രിയാര്‍ക്കീസും ജറുസലേമില്‍ കൂടിക്കാഴ്ച നടത്തി.റോമന്‍ കത്തോലിക്കാ, ഓര്‍ത്തഡോക്സ് വിഭാഗം മേധാവികള്‍ തമ്മില്‍ പതിനഞ്ചാം നൂറ്റാണ്ടിനു ശേഷം നടക്കുന്ന ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.
- 1969 - റഷ്യ വീനസ് 1 വിക്ഷേപിച്ചു.
- 1997 - ചെച്നിയയിലെ റഷ്യന്‍ സൈനിക സാന്നിദ്ധ്യം പൂര്‍ണമായും പിന്‍വലിക്കപ്പെട്ടു.
- 1791 - കൊച്ചിരാജാവ് ശക്തന്‍ തന്വുരാന്‍ ഈസ്റ്റ് ഇന്‍ഡ്യാ കമ്പനിയുമായി കരാറുണ്ടാക്കി.
- 1838 - സാമുവല്‍ മോഴ്സ് ഇലട്രിക്കല്‍ ടെലിഗ്രാഫ് വിജയകരമായി പരീക്ഷിച്ചു.
- 1847 - കര്‍ണ്ണാടക സംഗീതാചാര്യന്‍ ത്യാഗരാജ സ്വാമികള്‍ നിര്യാതനായി. രണ്ടായിരത്തിലധികം കൃതികള്‍ അദ്ദേഹം രചിച്ചട്ടുണ്ട്.
- 1852 - ബ്രെയ്‌ലി സമ്പ്രദായത്തിന്റെ ഉപജ്ഞാതാവ് ലൂയി ബ്രെയ്‌ലി നിര്യാതനായി.
- 1887 - യുക്തിവാദിയും ചിന്തകനുമായ എം.സി. ജോസഫ് ജനിച്ചു.
- 1986 - ക്രിക്കറ്റ് താരം കപില്‍ ദേവ് ജനിച്ചു.
- 1987 - മലയാള കവി എന്‍.എന്‍. കക്കാട് നിര്യാതനായി.
- 1950 - ഫ്രഞ്ച് അധീനപ്രശ്നമായ പോണ്ടിച്ചേരി, കാരയ്ക്കല്‍, മയ്യഴി, യാനം എന്നീ പ്രദേശങ്ങള്‍ ഇന്ത്യയില്‍ ലയിച്ചു.
- 1610 - ഗലീലിയോ മൂണ്‍സ് എന്നറിയപ്പെടുന്ന വ്യാഴത്തിന്റെ നാലു ഉപഗ്രഹങ്ങളെ ഗലീലിയോ കണ്ടെത്തി
- 1953 - അമേരിക്ക ഹൈഡ്രജന്‍ ബോംബ് വികസിപ്പിച്ചുവെന്ന് പ്രസിഡന്റ് ഹാരി ട്രൂമാന്‍ ലോകത്തെ അറിയിച്ചു
- 1959 - അമേരിക്ക ഫിഡല്‍ കാസ്ട്രോയുടെ നേതൃത്വത്തിലുള്ള ക്യൂബന്‍ ഗവണ്മെന്റിനെ അംഗീകരിച്ചു
- 1999 - അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന് എതിരെയുള്ള ഇംപീച്ച്മെന്റ് നടപടികള്‍ ആരംഭിച്ചു
- 1806 - കേപ് കോളനി ബ്രിട്ടീഷ് കോളനിയായി
- 1838 - ആല്‍ഫ്രഡ് വെയില്‍ ടെലഗ്രാഫ് പ്രദര്‍ശിപ്പിച്ചു.
- 1912 - ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാപിതമായി
- 1926 - അബ്ദുള്‍ അസീസ് ഇബ്ന് സൗദ് ഹെജാസിന്റെ രാജാവായി. ഹെജാസിനെ സൗദി അറേബ്യ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു.
- 1959 - ഫിഡല്‍ കാസ്ട്രോയുടെ ക്യൂബന്‍ വിപ്ലവം സാന്റിയാഗോ ദെ ക്യൂബയുടെ പിടിച്ചെടുക്കലോടെ പൂര്‍ണ്ണമായി
- 1760 - ബാബറി ഘാട്ടിലെ യുദ്ധത്തില്‍ അഫ്ഗാനി സൈന്യം മറാത്താ സൈന്യത്തെ തോല്പ്പിച്ചു.
- 1799 - നേപ്പോളിയനെതിരേയുള്ള യുദ്ധത്തിനായി പണം സ്വരൂപിക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി വില്യം പിറ്റ് ആദായനികുതി ഏര്‍പ്പെടുത്തി.
- 1816 - സര്‍ ഹംഫ്രി ഡേവി ഖനിത്തൊഴിലാളികള്‍ക്കായുള്ള വിളക്ക് പരീക്ഷിച്ചു
- 1863 - ലണ്ടന്‍ ഭൂഗര്‍ഭ റയില്‍ സംവിധാനത്തിന്റെ ആദ്യ ഘട്ടം പ്രവര്‍ത്തനമാരംഭിച്ചു.
- 2005 - പാലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ യാസിര്‍ അറാഫത്തിന്റെ പിന്‍ഗാമിയായി റൗഹി ഫത്വയെ തിരഞ്ഞെടുത്തു.
- 1929 - ടിന്‍ടിന്‍ എന്ന കാര്‍ട്ടൂണ്‍ കഥാപാത്രം ജന്മമെടുത്തു
- 1940 - കെ ജെ യേശുദാസിന്റെ ജന്മദിനം
- 1949 - അന്‍പത്തൊന്നു രാഷ്ട്രങ്ങള്‍ പങ്കെടുത്ത ആദ്യത്തെ ഐക്യരാഷ്ട്രസഭയുടെ പൊതു സഭാ സമ്മേളനം ലണ്ടനില്‍ ആരംഭിച്ചു.
- 1966 - ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ മരണം.
- 1974 - ബോളിവുഡ് താരം ഋതിക് റോഷന്റെ ജന്മദിനം
- 1989 - അംഗോളയില്‍ നിന്നു ക്യൂബന്‍ സൈന്യം പിന്‍വാങ്ങാന്‍ ആരംഭിച്ചു.
- 1990 - ടൈം ഇന്‍കോര്‍പ്പറേറ്റഡും വാര്‍ണര്‍ കമ്മ്യൂണിക്കേഷനും ഒന്നു ചേര്‍ന്ന് ടൈം വാര്‍ണ്ണര്‍ രൂപീകൃതമായി
- 2000 - അമേരിക്ക ഓണ്‍ലൈന്‍ 162 ബില്ല്യന്‍ ഡോളറിന് ടൈം വാര്‍ണര്‍ വാങ്ങുന്നതായി പ്രഖ്യാപിച്ചു
- 1759-അമേരിക്കയിലെ ഫിലാഡില്‍ഫിയായില്‍ ആദ്യത്തെ ഇന്‍ഷൂറന്‍സ് കമ്പനി സ്ഥാപിതമായി
- 1779 - ചിങ്-താങ് കോംബ മണിപ്പൂരിന്റെ രാജാവായി സ്ഥാനമേറ്റെടുത്തു
- 1805 - മിച്ചിഗണ്‍ സൈന്യം രൂപീകൃതമായി
- 1942 - ജപ്പാന്‍ ,കൊലാലമ്പൂര്‍ പിടിച്ചെടുത്തു
- 1998 - സിദി-ഹമീദ് കൂട്ടക്കൊല അള്‍ജീരിയയില്‍ നടന്നു.100-ലേറെപ്പേര്‍ കൊല്ലപ്പെട്ടു
- 1528 - ഗുസ്താവ് ഒന്നാമന്‍ സ്വീഡനിലെ രാജാവായി
- 1863 - സ്വാമി വിവേകാനന്ദന്റെ ജന്മദിനം
- 1895 - ദ നാഷണല്‍ ട്രസ്റ്റ് ബ്രിട്ടനില്‍ സ്ഥാപിതമായി
- 1908 - ഐഫല്‍ ടവറില്‍ നിന്നും ആദ്യ ബഹുദൂര റേഡിയോ സന്ദേശം അയക്കപ്പെട്ടു
- 1972 - പ്രിയങ്കാ ഗാന്ധിയുടെ ജന്മദിനം
- 1976 - അഗത ക്രിസ്റ്റിയുടെ ചരമദിനം
- 2006 - സൗദി അറേബ്യയിലെ മിനായില്‍ ഹജ്ജ് കര്‍മ്മത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 362 പേര്‍ മരിച്ചു.
- 1602 - വില്യം ഷേക്സ്പിയറുടെ ദ മെറി വൈവ്സ് ഓഫ് വിന്‍ഡ്സര്‍ പ്രസിദ്ധീകരിച്ചു
- 1610 - ഗലീലിയോ ഗലീലി വ്യാഴത്തിന്റെ നാലാമത് ഉപഗ്രഹമായ കാലിസ്റ്റോ കണ്ടെത്തി
- 1930 - മിക്കി മൗസ് എന്ന കാര്‍ട്ടൂണ്‍ കഥാപാത്രം പസിദ്ധീകരിക്കപ്പെട്ടു
- 1948 - ജോധ്പൂര്‍ മഹാരാജാവ് ഗജ് സിങ്ങിന്റെ ജന്മദിനം
- 1964 - കൊല്‍ക്കത്തയില്‍ വര്‍ഗ്ഗീയ കലാപം.
- 1539 - സ്പെയിന്‍ ക്യൂബ കീഴടക്കി
- 1761 - മൂന്നാം പാനിപ്പറ്റ് യുദ്ധം.
- 1953 - ജോസിപ് ബ്രോസ് ടിറ്റൊ യൂഗോസ്ലാവിയന്‍ പ്രസിഡന്റായി
- 1970 - മിഗ് - 17 അതിനന്റെ ആദ്യ പറക്കല്‍ നടത്തി.
- 1990 - മാണി മാധവ ചാക്യാരുടെ ചരമദിനം
- 2005 - ഹൈജന്‍സ് പ്രോബ് ശനിയുടെ ഉപഗ്രഹമായ ടൈറ്റാനില്‍ ഇറങ്ങി
- 1582 - റഷ്യ ലിവോണിയയും എസ്റ്റോണിയയും പോളണ്ടിന് അടിയറവെച്ചു.
- 1759 - ബ്രിട്ടീഷ് മ്യൂസിയം പ്രവര്‍ത്തനമാരംഭിച്ചു
- 1892 - ജെയിംസ് നൈസ്മിത് ബാസ്കറ്റ് ബോളിന്റെ നിയമാവലി പ്രസിദ്ധീകരിച്ചു
- 1956 - മായാവതിയുടെ ജന്മദിനം
- 1975 - പോര്‍ച്ചുഗല്‍ അംഗോളക്ക് സ്വാതന്ത്ര്യം നല്‍കി
- 2001 - വിക്കിപീഡിയ പ്രസിദ്ധീകരണം ആരംഭിച്ചു.
- 1556 - ഫിലിപ് രണ്ടാമന്‍ സ്പെയിന്റെ രാജാവായി
- 1558 - ബ്രിട്ടീഷ് പാര്‍ലമെന്റ് റോമന്‍ കത്തോലിക്കന്‍ മതം നിയമവിരുദ്ധമാക്കി
- 1761 - ബ്രിട്ടീഷുകാര്‍ ഫ്രഞ്ചുകാരില്‍ നിന്നും പോണ്ടിച്ചേരി പിടിച്ചെടുത്തു
- 1909 - ഏണസ്റ്റ് ഷാക്ക്ല്ട്ടണ്‍ ദക്ഷിണധ്രുവം കണ്ടെത്തി
- 1605 - ഡോണ്‍ ക്വിക്സോട്ട് പ്രസിദ്ധീകൃതമായി
- 1809 - സിമോണ്‍ ബൊളിവാര്‍ കൊളംബിയയെ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു
- 1916 - പ്രൊഫഷണല്‍ ഗോള്‍ഫേഴ്സ് അസോസിയേഷന്‍ (പിജിഎ) രൂപീകൃതമായി
- 1948 - ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിയുടെ ആദ്യ സമ്മേളനം
- 1973 - ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോ ഫിലിപ്പീന്‍സിന്റെ ആജീവനാന്ത പ്രസിഡന്റായി
- 1935 - നോബല്‍ സമ്മാന വിജയിതാവായ റുഡ്യാര്‍ഡ് കിപ്ലിംഗ് അന്തരിച്ചു.
- 1993 - ആദ്യമായി അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലും മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് അവധിദിനം ആചരിക്കുന്നു.
- 1998 - ബില്‍ ക്ലിന്റണ്‍ - മോണിക്ക ലെവിന്‍സ്കി അപവാദം പുറത്താവുന്നു. മാറ്റ് ഡ്രഡ്ജ് എന്ന പത്രപ്രവര്‍ത്തകന്‍ ഡ്രഡ്ജ് റിപ്പോര്‍ട്ട് എന്ന തന്റെ വെബ് വിലാസത്തില്‍ ഇത് പ്രസിദ്ധീകരിക്കുന്നു.
- 1511 - മിരാന്‍ഡോല ഫ്രഞ്ചുകാര്‍ക്ക് കീഴടങ്ങി
- 1736 - ജെയിംസ് വാട്ടിന്റെ ജന്മദിനം
- 1839 - ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഏദന്‍ കീഴടക്കി
- 1966 - ഇന്ദിര ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി
- 1990 - ഓഷോ രജനീഷിന്റെ ചരമദിനം
- 2006 - ജെറ്റ് എയര്‍വേയ്സ് എയര്‍ സഹാറയെ വാങ്ങി. ഇതോടെ ജെറ്റ് എയര്‍വേയ്സ് ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര വിമാനസേവനദാതാവായി.
- 1256 - ഇംഗ്ലണ്ടിലെ വെസ്റ്റ്മിനിസ്റ്ററിലെ വെസ്റ്റ് മിനിസ്റ്റര്‍ കൊട്ടാരത്തില്‍ ആദ്യമായി ഇംഗ്ലീഷ് പാര്‍ലമെന്റ് സമ്മേളിച്ചു
- 1840 - വില്യം രണ്ടാമന്‍ നെതര്‍ലാന്‍ഡ്സിലെ രാജാവായി.
- 1885 - എല്‍.എ തോംസണ്‍ റോളര്‍ കോസ്റ്ററിനു പേറ്റന്റ് എടുത്തു
- 1969 - ആദ്യത്തെ പള്‍സാര്‍ ക്രാബ് നെബുലയില്‍ കണ്ടെത്തി
- 1643 - ആബെല്‍ ടാസ്മാന്‍ ടോന്‍ഗ കണ്ടെത്തി
- 1720 - സ്വീഡനും പ്രഷ്യയും സ്റ്റോക്‌ഹമ്മ് ഉടമ്പടിയില്‍ ഒപ്പുവെച്ചു
- 1887 - ഓസ്ട്രേലിയയിലെ ബ്രിസ്ബേനില്‍ റെക്കോഡ് മഴ (18.3 ഇഞ്ച്)
- 1899 - ഓപെല്‍ തന്റെ ആദ്യ മോട്ടോര്‍ വാഹനം നിര്‍മ്മിച്ചു
- 1911 - ആദ്യത്തെ മോണ്ടെ കാര്‍ലോ റാലി
- 1921 - ഇറ്റാലിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ലിവോണോയില്‍ സ്ഥാപിതമായി
- 1925 - അല്‍ബേനിയ റിപ്പബ്ലിക്കായി
- 1972 - ത്രിപുര ഇന്ത്യന്‍ സംസ്ഥാനമായി
- 2007-ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ബഹിരാകാശ പേടകങ്ങള്‍ ഭൂമിയില്‍ തിരിച്ചിറക്കുന്ന സാങ്കേതിക വിദ്യ ആദ്യമായി പരീക്ഷിച്ചു.
- 1556 - ഷാന്‍ക്സി ഭൂകമ്പം. ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ ഭൂമികുലുക്കമായി കണക്കാക്കപ്പെടുന്നു. ചൈനയിലെ ഷാന്‍ക്സി പ്രവിശ്യയില്‍ എട്ടുലക്ഷത്തിലേറെപ്പേര്‍ കൊല്ലപ്പെട്ടെന്നാണ് കരുതപ്പെടുന്നത്.
- 1897 - സുഭാഷ്‌ചന്ദ്രബോസിന്റെ ജന്മദിനം.
- 1999 - ഓസ്ട്രേലിയന്‍ മിഷണറി പ്രവര്‍ത്തകന്‍ ഗ്രഹാം സ്റ്റെയിന്‍സിനെയും രണ്ടു മക്കളെയും ജീവനോടെ ചുട്ടുകൊന്നു.
- 1907 - റോബര്‍ട്ട് ബേഡന്‍ പവല്‍ ബോയ്സ് സ്കൌട്ട് സ്ഥാപിച്ചു
- 1924 - പെട്രോഗ്രാഡിനെ ലെനിന്‍ഗ്രാഡ് എന്നു പുനര്‍നാമകരണം ചെയ്തു.
- 1936 - ആല്‍ബര്‍ട്ട് സറൌട്ട് ഫ്രാന്‍സിന്റെ പ്രധാനമന്ത്രിയായി
- 1966 - എയര്‍ ഇന്ത്യയുടെ ബോയിന്‍ 707 വിമാനം ഇറ്റലി-ഫ്രാന്‍സ് അതിര്‍ത്തിയിലെ മോണ്ട് ബ്ലാങ്കില്‍ തകര്‍ന്നു വീണു. 117 മരണം
- 1984 - ആദ്യത്തെ ആപ്പിള്‍ മാക്കിന്റോഷ് വില്‍പ്പനക്കെത്തി
- 1755 - മോസ്കോ യൂണിവേഴ്സിറ്റി സ്ഥാപിതമായി
- 1881 - തോമസ് ആല്‍വാ എഡിസണും അലക്സാണ്ടര്‍ ഗ്രഹാംബെല്ലും ചേര്‍ന്ന് ഓറിയന്റല്‍ ടെലഫോണ്‍ കമ്പനി സ്ഥാപിച്ചു
- 1882 - പ്രശസ്ത സാഹിത്യകാരി വിര്‍ജീനിയ വൂള്‍ഫിന്റെ ജന്മദിനം
- 1890 - നെല്ലി ബ്ലൈ 72 ദിവസം കൊണ്ട് ഭൂമിയെ ചുറ്റി സഞ്ചരിച്ചു
- 1919 - ലീഗ് ഓഫ് നേഷന്‍സ് സ്ഥാപിതമായി.
- 1924 - ഫ്രാന്‍സിലെ ചാര്‍മോണിക്സില്‍ ആദ്യ ശീതകാല ഒളിമ്പിക്സിനു തുടക്കമിട്ടു
- 1955 - റഷ്യ ജര്‍മ്മനിയോടുള്ള യുദ്ധം അവസാനിപ്പിച്ചു
- 1971 - ഹിമാചല്‍ പ്രദേശ് ഇന്ത്യയിലെ പതിനെട്ടാമത്തെ സംസ്ഥാനമായി നിലവില്‍വന്നു.
- 1999 - പടിഞ്ഞാറന്‍ കൊളംബിയില്‍ റിച്റ്റര്‍ സ്കെയിലില്‍ 6 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ആയിരത്തോളം പേര്‍ കൊല്ലപ്പെട്ടു
- 2004 - മലയാള സാഹിത്യകാരന്‍ വി. കെ. എന്നിന്റെ ചരമദിനം
- 1950 - ഇന്ത്യ റിപ്പബ്ലിക് ആയി. രാജേന്ദ്രപ്രസാദ് ആദ്യ രാഷ്ട്രപതി ആയി ചുമതലയേറ്റു.
- 1965 - ഹിന്ദി ഇന്ത്യയുടെ ഔദ്യോഗികഭാഷയായി.
- 2001 - ഇന്ത്യയിലെ ഗുജറാത്തിലുണ്ടായ ഭൂകമ്പത്തില്‍ ഇരുപതിനായിരത്തിലധികം പേര്‍ മരിച്ചു.
- 2004 - അഫ്ഘാനിസ്ഥാന്റെ പുതിയ ഭരണഘടനയില്‍ പ്രസിഡണ്ട് ഹമീദ് കര്‍സായി ഒപ്പു വച്ചു.
- 2005 - കോണ്ടലീസ റൈസ് അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറിയാകുന്ന ആദ്യത്തെ ആഫ്രിക്കന്‍ അമേരിക്കന്‍ വനിതയായി.
- 1678 - അമേരിക്കയിലെ ആദ്യ ഫയര്‍ എഞ്ചിന്‍ കമ്പനി പ്രവര്‍ത്തനമാരംഭിച്ചു.
- 1880 - തോമസ് ആല്‍വാ എഡിസണ്‍ ഇന്‍കാന്‍ഡസന്റ് ബള്‍ബിനു പേറ്റന്റിനപേക്ഷിച്ചു
- 1924 - ചലച്ചിത്ര അഭിനേതാവ് സാബുവിന്റെ ജന്മദിനം
- 1967 - അറുപതോളം രാജ്യങ്ങള്‍ ചേര്‍ന്ന് ശൂന്യാകാശത്തുനിന്ന് ആണവായുധങ്ങള്‍ ഒഴിവാക്കാനുള്ള ഉടമ്പടി ഒപ്പുവെച്ചു
- 1984 - കാള്‍ ലൂയിസ് 8.795 മീറ്റര്‍ ചാടി സ്വന്തം ഇന്‍ഡോര്‍ ലോങ്ങ് ജമ്പ് റെക്കോഡ് മെച്ചപ്പെടുത്തി
- 1624 - സര്‍ തോമസ് വാര്‍ണര്‍ കരീബിയന്‍ ദ്വീപുകളിലെ ആദ്യ ബ്രിട്ടീഷ് കോളനി സ്ഥാപിച്ചു
- 1820 - ഫേബിയന്‍ ഗോട്ലെയ്ബ് വോന്‍ ബെലിങ്ഹൗസനും മിഖായെല്‍ പെട്റോവിച്ച് ലാസറേവും നയിച്ച റഷ്യന്‍ പര്യവേഷകസംഘം അന്റാര്‍ട്ടിക്കന്‍ ഭൂഖണ്ഡം കണ്ടെത്തി
- 1865 - ലാലാ ലജ്പത് റായുടെ ജന്മദിനം
- 1932 - രണ്ടാം ലോക മഹായുദ്ധം:ജപ്പാന്‍ ഷാങ്ഹായി ആക്രമിച്ചു.
- 1986 - യു.എസ്. ബഹിരാകാശ പേടകം ചലഞ്ചര്‍ വിക്ഷേപണത്തിനിടെ തകര്‍ന്നു വീണ് ഏഴ് ഗവേഷകര്‍ മരിച്ചു.
- 1595 - ഷേക്സ്പിയറിന്റെ ‘’റോമിയോ ആന്‍ഡ് ജൂലിയറ്റ്‘’ ആദ്യമായി അവതരിപ്പിച്ചു.
- 1856 - വിക്ടോറിയ ക്രോസ്സ് എന്ന സൈനികബഹുമതി നല്‍കുന്നതിനു വിക്റ്റോറിയ രാജ്ഞി ആരംഭം കുറിച്ചു.
- 1886 - പെട്രോള്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ആദ്യ വാഹനത്തിന് കാള്‍ ബെന്‍സ് പേറ്റന്റ് നേടി.
- 1916 - ഒന്നാം ലോകമഹായുദ്ധം: ജര്‍മന്‍ സെപ്പലിനുകള്‍ ഫ്രാന്‍സിനുനേരേ ആദ്യ ബോംബാക്രമണം നടത്തി.
- 1978 - ഓസോണ്‍ പാളിക്ക് വരുത്തുന്ന നാശം കണക്കിലെടുത്ത് സ്വീഡന്‍ ഏറോസോള്‍ സ്പ്രേ നിരോധിച്ചു. ഇത്തരം സ്പ്രേ നിരോധിച്ച ആദ്യ രാജ്യമാണ് സ്വീഡന്‍.
- 1996 - ഫ്രാന്‍സിന്റെ അണുവായുധപരീക്ഷണങ്ങള്‍ നിര്‍ത്തിവക്കുന്നതായി പ്രസിഡണ്ട് ജാക്വസ് ഷിറാക് പ്രഖ്യാപിച്ചു.
- 2006 - ഷേക് സാബാ അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സാബാ കുവൈറ്റിന്റെ അമീര്‍ ആയി സ്ഥാനമേറ്റു.
- 1910 - ഇന്ത്യന്‍ ഹരിത വിപ്ലവകാലത്തെ കേന്ദ്ര കൃഷിമന്ത്രി സി. സുബ്രഹ്മണ്യത്തിന്റെ ജന്മദിനം
- 1933 - അഡോള്‍ഫ് ഹിറ്റ്‌ലര്‍ ജര്‍മ്മനിയുടെ ചാന്‍സലറായി ചുമതലയേറ്റു.
- 1948 - ഇന്ത്യന്‍ സ്വാതന്ത്ര്യ സമര നായകന് മഹാത്മാ ഗാന്ധി ഹിന്ദു തീവ്രവാദി നാഥുറാം ഗോഡ്സേയുടെ വെടിയേറ്റു മരിച്ചു.
- 2007 - മൈക്രോസോഫ്റ്റ് പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ വിന്‍ഡോസ് വിസ്റ്റ പുറത്തിറക്കി.
- 1504 - ഫ്രാന്‍സ് നേപ്പിള്‍സ് അരഗോണിനു അടിയറവെച്ചു
- 1929 - റഷ്യ ലിയോണ്‍ ട്രോട്സ്കിയെ നാടുകടത്തി
- 1930 - 3 എം സ്കോച്ച് ടേപ്പ് ഉല്പ്പാദനമാരംഭിച്ചു
- 1950 - അമേരിക്കന്‍ പ്രസിഡന്റ് ഹാരി ട്രൂമാന്‍ ഹൈഡ്രജന്‍ ബോംബ് നിര്‍മ്മിക്കാനുള്ള ഉദ്ദേശം വെളിപ്പെടുത്തി
- 1958 - ജെയിംസ് വാന്‍ അലന്‍ ഭൂമിയുടെ വാന്‍ അലന്‍ വികിരണ ബെല്‍റ്റ് കണ്ടെത്തി
- 1955 - സമ്പദ്‌വ്യവസ്ഥ സ്ഥിരതയുള്ളതാക്കാന്‍ ബില്‍ ക്ലിന്റണ്‍ മെക്സിക്കോയ്ക്ക് 20 ബില്ല്യന്‍ ഡോളര്‍ ധനസഹായം പ്രഖ്യാപിച്ചു