Web Analytics

See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ഡിസംബര്‍ - വിക്കിപീഡിയ

ഡിസംബര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രിഗോറിയന്‍ കാലഗണനാരീതിയിലെ പന്ത്രണ്ടാമത്തേയും അവസാനത്തേതുമായ മാസമാണ്‌ ഡിസംബര്‍. ഡിസംബര്‍ മാസത്തില്‍ 31 ദിവസങ്ങളാണ്‌ ഉള്ളത്.

[തിരുത്തുക] പ്രധാന ദിവസങ്ങള്‍

ഡിസംബര്‍ 1

  • 1521 - ലിയോ പത്താമന്‍ മാര്‍പാപ്പയുടെ ചരമദിനം.
  • 1640 - പോര്‍ട്ടുഗല്‍ സ്പെയിനില്‍നിന്ന് സ്വതന്ത്രമായി.
  • 1963 - നാഗാലാന്‍ഡ്‌ ഇന്ത്യയിലെ പതിനാറാമത്‌ സംസ്ഥാനമായി നിലവില്‍വന്നു.
  • 1965 - ഇന്ത്യന്‍ അതിര്‍ത്തി രക്ഷാസേന(ബി. എസ്‌. എഫ്‌.) രൂപീകൃതമായി.
  • 1963 - ശ്രീലങ്കന്‍ ക്രിക്കറ്റ്‌ താരം അര്‍ജുന രണതുംഗയുടെ ജന്മദിനം.
  • 1980 - ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം മുഹമ്മദ്‌ കൈഫിന്റെ ജന്മദിനം

ഡിസംബര്‍ 2

ഡിസംബര്‍ 3

  • 1818 - ഇല്ലിനോയിസ്‌ യു.എസിലെ ഇരുപത്തൊന്നാമത്‌ സംസ്ഥാനമായി ചേര്‍ന്നു.
  • 1884 - ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദിന്റെ ജന്മദിനം.
  • 1971 - 1971ലെ ഇന്ത്യ - പാക്കിസ്ഥാന്‍ യുദ്ധം ആരംഭിച്ചു.
  • 1979 - ഇന്ത്യയുടെ ഐതിഹാസിക ഹോക്കിതാരം. ധ്യാന്‍ ചന്ദിന്റെ ചരമദിനം,
  • 1984 - ഭോപ്പാല്‍ ദുരന്തം. യൂണിയന്‍ കാര്‍ബൈഡ്‌ ഫാക്ടറിയിലെ വിഷവാതകചോര്‍ച്ചയെത്തുടര്‍ന്ന് മൂവായിരത്തിലേറെപ്പേര്‍ മരണമടഞ്ഞു.
  • ലോക വികലാംഗ ദിനം

ഡിസംബര്‍ 4

  • 1123 - ഒമര്‍ ഖയ്യാമിന്റെ ചരമദിനം
  • 1791 - ആദ്യത്തെ ഞായറാഴ്ചപ്പത്രമായ ദ ഒബ്സര്‍‌വര്‍ പുറത്തിറങ്ങി
  • 1798 - ഇറ്റാലിയന്‍ ഭൗതികശാസ്ത്രജ്ഞന്‍ ലൂയ്ജി ഗാല്‍‌വനിയുടെ ചരമദിനം
  • 1959 - നാസയുടെ ശൂന്യാകാശ യാത്രാപരീക്ഷണത്തില്‍ ഭൂമിയുടെ അന്തരീക്ഷത്തിനു പുറത്തേക്ക് 55 കി.മീ സഞ്ചരിച്ച കുരങ്ങന്‍ സുരക്ഷിതമായി ഭൂമിയിലത്തി
  • 1963 - ഉക്രൈനിയന്‍ പോള്‍ വാള്‍ട്ട് താരം സെര്‍ജി ബൂബ്കയുടെ ജന്മദിനം
  • 1971 - ഭാരതീയ നാവികസേന പാക്കിസ്താനിലെ കറാച്ചിയും പാക്ക് നാവികസേനയേയും ആക്രമിച്ചു.

ഡിസംബര്‍ 5

  • 1492 - ക്രിസ്റ്റഫര്‍ കൊളംബസ് ഹിസ്പാനിയോളയില്‍ കാലുകുത്തുന്ന അദ്യ യൂറോപ്യനായി.
  • 1901 - വാള്‍ട്ട് ഡിസ്നിയുടെ ജന്മദിനം.
  • 1932 - ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‌ അമേരിക്കന്‍ വിസ ലഭിച്ചു
  • 1950 - അരബിന്ദോയുടെ ചരമദിനം
  • 1951 - സാഹിത്യകാരന്‍ അബനീന്ദ്രനാഥ് ടാഗോറിന്റെ ചരമദിനം

ഡിസംബര്‍ 6

  • 1768 - എന്‍സൈക്ലോപ്പീഡിയ ബ്രിട്ടാനിക്കയുടെ ആദ്യ എഡിഷന്‍ പുറത്തിറങ്ങി
  • 1897 - ലണ്ടനില്‍ മോട്ടോര്‍ കൊണ്ട് ഓടുന്ന ടാക്സികള്‍ നിരത്തിലിറങ്ങി
  • 1945 - ചലച്ചിത്രകാരന്‍ ശേഖര്‍ കപൂറിന്റെ ജന്മദിനം
  • 1956 - അംബേദ്കറുടെ ചരമദിനം
  • 1971 - ഇന്ത്യ ബംഗ്ലാദേശിനെ അംഗീകരിച്ചതിനെത്തുടര്‍ന്ന് പാക്കിസ്താന്‍ നയതന്ത്ര ബന്ധം വിച്ഛേദിച്ചു.
  • 1992 - ബി.ജെ.പി., വിശ്വ ഹിന്ദു പരിഷത്ത് എന്നീ പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള കര്‍സേവകര്‍ അയോധ്യയിലെ വിവാദമായ ബാബറി മസ്ജിദ്‌ തകര്‍ത്തു.

ഡിസംബര്‍ 7

  • 1732 - ലണ്ടനിലെ കൊവെന്റ് ഗാര്‍ഡനില്‍ ദ റോയല്‍ ഓപറ ഹൗസ് പ്രവര്ത്തനമാരംഭിച്ചു.
  • 1900 - മാക്സ് പ്ലാങ്ക് ബ്ലാക്ക് ബോഡി എമിഷന്‍ കണ്ടെത്തി.
  • 1928 - നോം ചോംസ്കി, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ ഭാഷാശാസ്ത്രജ്ഞനും ചിന്തകനും.
  • 1941 - പേള്‍ ഹാര്‍ബര്‍ ആക്രമണം. ഹവായിയിലെ പേള്‍ ഹാര്‍ബര്‍ ദ്വീപില്‍ അമേരിക്കന്‍ നാവിക സേനയ്ക്കു നേരെ ജപ്പാന്റെ അപ്രതീക്ഷിത ആക്രമണം.
  • 1995 - ഗലീലിയോ ശൂന്യാകാശ പേടകം ആറു വര്‍ഷത്തെ യാത്രക്കു ശേഷം വ്യാഴത്തിലിറങ്ങി.

ഡിസംബര്‍ 8

  • 1609 - യൂറോപ്പിലെ രണ്ടാമത് ഗ്രന്ധശാലയായ ബിബ്ലിയോട്ടെകാ അംബ്രോസിയാന പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തു.
  • 1864 - ഇംഗ്ലണ്ടിലെ ബ്രിസ്റ്റളില്‍ ക്ലിഫ്ടണ്‍ തൂക്കുപാലം പ്രവര്‍ത്തനമാരംഭിച്ചു.
  • 1935 - ബോളിവുഡ് താരം ധര്‍മേന്ദ്രയുടെ ജന്മദിനം
  • 1941 - പേള്‍ ഹാര്‍ബര്‍ ആക്രമണത്തെത്തുടര്‍ന്ന് ജപ്പാനെതിരെയുള്ള യുദ്ധപ്രഖ്യാപനം യു. എസ്‌. കോണ്‍ഗ്രസ്‌ അംഗീകരിക്കുന്നു.
  • 1941 - ചൈന ജപ്പാനെതിരെ യുദ്ധം പ്രഖ്യാപിക്കുന്നു.
  • 1966 - ഗ്രീക്ക് കപ്പല്‍ എസ്.എസ് ഹെറാക്ലിയോണ്‍ ഏജിയന്‍ കടലില്‍ മുങ്ങി ഇരുന്നൂറുപേര്‍ മരിച്ചു.

ഡിസംബര്‍ 9

  • 1608 - ഇംഗ്ലീഷ്‌ സാഹിത്യകാരന്‍ ജോണ്‍ മില്‍ട്ടന്റെ ജന്മദിനം .
  • 1931 - സ്പെയിനില്‍ റിപബ്ലിക്‌ ഭരണഘടന നിലവില്‍വന്നു.
  • 1953 - കമ്മ്യൂണിസ്റ്റ്‌ അനുഭാവികളായ തൊഴിലാളികളെയെല്ലാം പിരിച്ചുവിടുമെന്ന് ജനറല്‍ ഇലക്ട്രിക്‌ (ജി. ഇ.) പ്രഖ്യാപിക്കുന്നു.
  • 1990 - പോളണ്ടില്‍ ലേ വലേസ നേരിട്ടു തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ പ്രസിഡന്റായി.
  • 1946 - സോണിയാ ഗാന്ധിയുടെ ജന്മദിനം
  • 1992 - ചാള്‍സ്‌ - ഡയാന വിവാഹമോചനം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു

ഡിസംബര്‍ 10

  • 1817 - മിസിസിപ്പി അമേരിക്കന്‍ ഐക്യനാടുകളിലെ ഇരുപതാമത്‌ സംസ്ഥാനമായി ചേല്‍ത്തു.
  • 1869 - യു. എസ്‌. സംസ്ഥാനമായ വ്യോമിംഗ്‌ വനിതകള്‍ക്ക്‌ വോട്ടവകാശം നല്‍കി.
  • 1896 - ആല്‍ഫ്രഡ്‌ നോബലിന്റെ ചരമദിനം
  • 1901 - പ്രഥമ നോബല്‍ സമ്മാനം സമ്മാനിക്കപ്പെട്ടു.
  • 1948 - ഐക്യരാഷ്ട്ര പൊതുസഭ സാര്‍വത്രിക മനുഷ്യാവകാശ പ്രഖ്യാപനം നടത്തി.
  • 2001 - ഹിന്ദി ചലച്ചിത്രനടന്‍ അശോക്‌ കുമാറിന്റെ ചരമദിനം
  • യു. എന്‍. മനുഷ്യാവകാശ ദിനാചരണം

ഡിസംബര്‍ 11

ഡിസംബര്‍ 12

ഡിസംബര്‍ 13

  • 1545 - ട്രന്റ്‌ സൂന്നഹദോസ്‌ ആരംഭിച്ചു.
  • 1996 - കോഫി അന്നാന്‍ ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെട്ടു.
  • 2001 - ഇന്ത്യന്‍ പാര്‍ലമന്റ്‌ മന്ദിരത്തിനു നേരെ സായുധ ഭീകരരുടെ ആക്രമണശ്രമം.
  • 2003 - സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഇറാഖി പ്രസിഡന്റ്‌ സദ്ദാം ഹുസൈന്‍ തികൃത്തിലെ ഒളിത്താവളത്തില്‍നിന്നും പിടിയ്കകപ്പെട്ടു.

ഡിസംബര്‍ 14

ഡിസംബര്‍ 15

ഡിസംബര്‍ 16

  • 1497 - വാസ്കോ ഡ ഗാമ കേപ് ഓഫ് ഗുഡ് ഹോപ്പ് കടന്നു യാത്ര തുടര്‍ന്നു.
  • 1773 - അമേരിക്കന്‍ വിപ്ലവത്തിനു തുടക്കമിട്ട ബോസ്റ്റണ്‍ ടീ പാര്‍ട്ടി. തേയില നിയമത്തിനെതിരേ പ്രതിഷേധിച്ച് സണ്‍സ് ഓഫ് ലിബര്‍ട്ടി അംഗങ്ങള്‍ തേയിലപ്പെട്ടികളെടുത്ത് ബോസ്റ്റണ്‍ തുറമുഖത്തു കടലിലെറിഞ്ഞു.
  • 1775 - ബ്രിട്ടീഷ് എഴുത്തുകാരി ജെയ്ന്‍ ഓസ്റ്റിന്റെ ജന്മദിനം
  • 1922 - പോളണ്ടിന്റെ പ്രസിഡന്റ് ഗബ്രിയേല്‍ നറൂറ്റോവിച്ച് വാഴ്സോയില്‍ വച്ച് കൊല്ലപ്പെട്ടു.
  • 1965 - ബ്രിട്ടീഷ് എഴുത്തുകാരന്‍ സോമര്‍സെറ്റ് മോമിന്റെ ചരമദിനം
  • 1971 - ബംഗ്ലാദേശ് വിമോചനത്തിന്റെ പേരില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധം പാക്കിസ്ഥാന്റെ കീഴടങ്ങലോടെ അവസാനിച്ചു.

ഡിസംബര്‍ 17

  • 1830 - ലാറ്റിനമേരിക്കന്‍ വിമോചന നായകന്‍ സൈമണ്‍ ബൊളിവറുടെ ചരമദിനം
  • 1843 - ചാള്‍സ് ഡിക്കന്‍സിന്റെ ഏ ക്രിസ്മസ് കാ‍രള്‍ എന്ന പ്രശസ്തമായ നോവല്‍ പുറത്തിറങ്ങി.
  • 1961 - ഓപറേഷന്‍ വിജയ് എന്ന സൈനിക നടപടിയിലൂടെ പോര്‍ച്ചുഗീസ് നിയന്ത്രണത്തില്‍ നിന്നും സ്വതന്ത്രമാക്കി ഗോവയെ ഇന്ത്യയോടു ചേര്‍ത്തു.
  • 1972 - ഹിന്ദി സിനിമാതാരവും മോഡലുമായ ജോണ്‍ എബ്രഹാമിന്റെ ജന്മദിനം

ഡിസംബര്‍ 18

  • 1271 - കുബ്ലാ ഖാന്‍ മംഗോളിയന്‍ സാമ്രാജ്യത്തിന്റെ പേര് യുവാന്‍ എന്നാക്കിമാറ്റി യുവാന്‍ രാജവംശത്തിനു തുടക്കമിട്ടു.
  • 1642 - ആബേല്‍ ടാസ്മാന്‍ ന്യൂസിലാന്റില്‍ കാലുകുത്തുന്ന ആദ്യ യൂറോപ്യനായി.
  • 1878 - സോവ്യറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്‍ നേതാവ് ജോസഫ് സ്റ്റാലിന്റെ ജന്മദിനം
  • 1946 - വിശ്രുത ഹോളിവുഡ് ചലച്ചിത്ര സംവിധാ‍യകന്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗിന്റെ ജന്മദിനം
  • 1966 - റിച്ചാര്‍ഡ് എല്‍ വാക്കര്‍ ശനിയുടെ ഉപഗ്രഹമായ എപ്പിമെത്യൂസ് കണ്ടെത്തി.
  • 1987 - ലാറി വാള്‍ പേള്‍ പ്രോഗ്രാമിങ്ങ് ഭാഷ പുറത്തിറക്കി.
  • 1995 - കമ്പ്യൂട്ടിങ്ങ് മഹാരഥനും എഞ്ചിനീയറുമായ കോണ്‍റാട് സ്യൂസിന്റെ ചരദിനം
  • 1997 - വേള്‍ഡ് വൈഡ് വെബ് കണ്‍സോര്‍ഷ്യം എച്ച്. ടി. എം. എലിന്റെ നാലാമത് വെര്‍ഷന്‍ പുറത്തിറക്കി

ഡിസംബര്‍ 19

  • 1941 - ഹിറ്റ്ലര്‍ ജര്‍മ്മന്‍ സൈന്യത്തിന്റെ സുപ്രീം കമാന്‍ഡര്‍-ഇന്‍-ചീഫ് ആയി.
  • 1961 - ദാമന്‍, ദിയു എന്നീ പ്രദേശങ്ങളെ പോര്‍ച്ചുഗീസ് ആധിപത്യത്തില്‍ നിന്നും മോചിപ്പിച്ച് ഇന്ത്യയോടു ചേര്‍ത്തു.
  • 1963 - സാന്‍സിബാര്‍ ബ്രിട്ടണില്‍ നിന്നും സ്വതന്ത്രമായി.
  • 1974 - ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം റിക്കി പോണ്ടിംഗിന്റെ ജന്മദിനം
  • 1997 - ടൈറ്റാനിക്ക് എന്ന ചലചിത്രം പുറത്തിറങ്ങി.

ഡിസംബര്‍ 20

  • 1909 - സ്വാതന്ത്ര്യസമര സേനാനിയും തിരുകൊച്ചി മന്ത്രിസഭയിലെ അംഗവുമായ വക്കം മജീദിന്റെ ജന്മദിനം
  • 1917 - സോവിയറ്റ് രഹസ്യപ്പോലീസായ ചെക പ്രവര്‍ത്തനമാരംഭിച്ചു.
  • 1960 - നാഷണല്‍ ഫ്രണ്ട് ഫോര്‍ ലിബറേഷന്‍ ഓഫ് വിയറ്റ്നാം സ്ഥാപിതമായി.
  • 1973 - മാഡ്രിഡിലെ കാര്‍ ബോംബ് സ്ഫോടനത്തില്‍ സ്പാനിഷ് പ്രധാനമന്ത്രി അഡ്മിറല്‍ ലൂയിസ് കരേര ബ്ലാങ്കോ വധിക്കപ്പെട്ടു.
  • 1991 - പോള്‍ കീറ്റിങ്ങ് ഓസ്ട്രേലിയയുടെ 24-ആം പ്രധാനമന്ത്രിയായി.

ഡിസംബര്‍ 21

  • 1375 - ഇറ്റാലിയന്‍ എഴുത്തുകാരന്‍ ജിയോവാനി ബൊക്കാച്ചിയോയുടെ ചരദിനം
  • 1804 - ബ്രിട്ടീഷ് പ്രധാനമന്ത്രി ബെഞ്ചമിന്‍ ഡിസ്രേലിയുടെ ജന്മദിനം
  • 1958 - ചാള്‍സ് ദെ ഗോലെ ഫ്രാന്‍സിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
  • 1971 - ഉ താന്റിന്റെ പിന്‍‌ഗാമിയായി കര്‍ട്ട് വാല്‍ഡ്‌ഹെയ്ം ഐക്യരാഷ്ട്രസഭ സുരക്ഷാ സഭയുടെ സെക്രട്ടറി ജനറലായി.
  • 1988 - പാന്‍ ആം എയര്‍വേയ്സിന്റെ വിമാനം സ്കോട്ട്‌ലന്‍ഡിലെ ലോക്കര്‍ബീയില്‍ വച്ച് ബോബു സ്ഫോടനത്തില്‍ തകര്‍ന്നു. 270 പേര്‍ കൊല്ലപ്പെട്ടു.
  • 1995 - ബത്ലഹേം പാലസ്തീനിന്റെ നിയന്ത്രണത്തിലായി

ഡിസംബര്‍ 22

  • 1849 - ഫ്യോഡൊര്‍ ദസ്തേവ്സ്കിയുടെ വധശിക്ഷ അവസാന നിമിഷം മാറ്റി വെച്ചു.
  • 1851 - ഇന്ത്യയിലെ റൂര്‍ക്കിയില്‍ ആദ്യത്തെ ചരക്കു തീവണ്ടി ഓടി.
  • 1887 - രാമാനുജന്റെ ജന്മദിനം
  • 1937 - ന്യൂയോര്‍ക്കിനും ന്യൂജെഴ്സിക്കുമിടയില്‍ ലിങ്കണ്‍ തുരങ്കം തുറന്നു
  • 1947 - ഇറ്റലിയില്‍ മന്ത്രിസഭ ഭരണഘടന അംഗീകരിച്ചു.
  • 1964 - എസ്.ആര്‍ - 71 ബ്ലാക്ക് ബേഡ് ആദ്യമായി പറന്നു
  • 2003 - കാലിഫോര്‍ണിയയിലെ സാന്‍ സിമ്യോണില്‍ വന്‍ ഭൂചലനം

ഡിസംബര്‍ 23

  • 1921 - രബീന്ദ്രനാഥ ടാഗോര്‍ സ്ഥാപിച്ച വിശ്വഭാരതി സര്‍‌വ്വകലാശാല ഉദ്ഘാടനം ചെയ്തു.
  • 1936 - കൊളംബിയ ബ്യൂണസ് അയേഴ്സ് പകര്‍പ്പവകാശ ഉടമ്പടിയില്‍ ഒപ്പു വെച്ചു.
  • 1947 - ബെല്‍ ലാബ്സ് ട്രാന്‍സിസ്റ്റര്‍ പ്രദര്‍ശിപ്പിച്ചു.
  • 1954 - ഡോക്ടര്‍ ജോസഫ് ഇ മുറേ ആദ്യത്തെ വൃക്കമാറ്റ ശസ്ത്രക്രിയ നടത്തി.
  • 2007 - മഹാഗ്രഹയോഗം. ബുധന്‍, ഭൂമി, ചൊവ്വ, വ്യാഴം, ക്ഷീരപഥ കേന്ദ്രം എന്നിവ ഒരേ രേഘയില്‍ വരുന്ന അപൂര്‍‌വ്വ സംഗമം.

ഡിസംബര്‍ 24

  • 1800 - നെപ്പോളിയനെതിരെ വധശ്രമം
  • 1873 - അമേരിക്കന്‍ വ്യവസായിയും ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി, ആശുപത്രി, മെഡിക്കല്‍ കോളേജ് തുടങ്ങിയവയുടെ സ്ഥാപകനുമായ ജോണ്‍സ് ഹോപ്കിന്‍സിന്റെ ചരമദിനം
  • 1923 - അല്‍ബേനിയ റിപ്പബ്ലിക്കായി
  • 1925 - മൊഹമ്മദ് റാഫിയുടെ ജന്മദിനം
  • 1941 - രണ്ടാം ലോകമഹായുദ്ധം: ജപ്പാന്റെ സൈന്യം ഹോങ്‌കോങ്ങ് പിടിച്ചടക്കി
  • 1951 - ലിബിയ ഇറ്റലിയില്‍ നിന്നും സ്വതന്ത്രമായി.
  • 2002 - ഡെല്‍ഹി മെട്രോ പ്രവര്‍ത്തനമാരംഭിച്ചു.

ഡിസംബര്‍ 25

  • ലോകമെമ്പാടും ഈ ദിനത്തില്‍ ക്രിസ്തുമസ് ആഘോഷിക്കുന്നു.
  • 1642 - സര്‍ ഐസക്‌ ന്യൂട്ടണ്‍
  • 1861 - ബനാറസ്‌ ഹിന്ദു സര്‍വ്വകലാശാലാ സ്ഥാപകന്‍ പണ്ഡിറ്റ്‌ മദന്‍ മോഹന്‍ മാളവ്യയുടെ ജന്മദിനം
  • 1876 - പാകിസ്ഥാന്റെ രാഷ്ട്രപിതാവ്‌ മുഹമ്മദാലി ജിന്നയുടെ ജന്മദിനം
  • 1924 - ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനം
  • 1932 - ചൈനയിലെ ഗാന്‍സു പ്രവിശ്യയിലുണ്ടായ വന്‍ ഭൂകമ്പത്തില്‍ എഴുപതിനായരിത്തിലേറെപ്പേര്‍ മരിച്ചു.
  • 1991 - മിഖായേല്‍ ഗോര്‍ബച്ചേവ്‌ സോവ്യറ്റ്‌ യൂണിയന്‍ പ്രസിഡന്റ്‌ സ്ഥാനത്തുനിന്നും രാജിവച്ചു.
  • 1994 - ഇന്ത്യയുടെ മുന്‍ പ്രസിഡന്റ്‌ സെയില്‍ സിംഗിന്റെ ചരമദിനം

ഡിസംബര്‍ 26

  • 1530 - മുഗള്‍ ചക്രവര്‍ത്തി ബാബറിന്റെ ചരമദിനം
  • 1666 - സിഖുകാരുടെ പത്താമതു ഗുരുവായ ഗുരു ഗോബിന്ദ് സിങ്ങിന്റെ ജന്മദിനം
  • 1860 - ആദ്യത്തെ ഇന്റര്‍ ക്ലബ് ഫുട്ബോള്‍ മല്‍സരം ഇംഗ്ലണ്ടിലെ ഷെഫീല്‍ഡിലെ സാന്‍ഡിഗേറ്റ് റോഡ് ഗ്രൗണ്ടില്‍ ഹാലം എ.സിയും ഷെഫീല്‍ഡ് എഫ്.സിയും തമ്മില്‍ നടന്നു
  • 1898 - മേരി ക്യൂറിയും പിയറേ ക്യൂറിയും റേഡിയം കണ്ടെത്തിയതായി പ്രഖ്യാപിച്ചു.
  • 1925 - കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ സ്ഥാപിതമായി
  • 1999 - ഇന്ത്യന്‍ പ്രസിഡന്റ് ശങ്കര്‍ ദയാല്‍ ശര്‍മ്മയുടെ ചരമദിനം
  • 2004 - റിച്റ്റര്‍ സ്കെയിലില്‍ 9.3 രേഖപ്പെടുത്തിയ ഭൂകമ്പം ഇന്ത്യന്‍ മഹാസമുദ്രതീരങ്ങളില്‍ വന്‍ നാശം വിതക്കുകയും 300,000 പേരുടെ മരണത്തിനു കാരണമാവുകയും ചെയ്ത സുനാമി സൃഷ്ടിച്ചു.

ഡിസംബര്‍ 27

  • 1796 - പ്രശസ്ത കവി മിര്‍സാ ഗാലിബിന്റെ ജന്മദിനം
  • 1831 - ചാള്‍സ് ഡാര്‍വിന്‍ എച്. എം.എസ് ബീഗീളില്‍ തന്റെ യാത്ര തുടങ്ങി. പരിണാമസിദ്ധാന്തം ആവിഷ്കരിക്കപ്പെട്ടത് ഈ യാത്രയിലാണ്.
  • 1923 - പ്രശസ്ത വാസ്തു ശില്പി ഗുസ്താവ് ഐഫലിന്റെ ചരമദിനം
  • 1945 - ഇരുപത്തെട്ടു രാജ്യങ്ങള്‍ ചേര്‍ന്ന് ലോകബാങ്ക് സ്ഥാപിച്ചു.
  • 1978 - സ്പെയിന്‍ നാല്‍പ്പതു വര്‍ഷത്തെ ഏകാധിപത്യത്തിനു ശേഷം ജനാധിപത്യം സ്വീകരിച്ചു.

ഡിസംബര്‍ 28

  • 1612 - ഗലീലിയോ ഗലീലി നെപ്റ്റ്യൂണ്‍ കണ്ടെത്തി
  • 1836 - തെക്കന്‍ ഓസ്ട്രേലിയ, അഡെലെയ്ഡ് എന്നീ സ്ഥലങ്ങള്‍ സ്ഥാപിതമായി
  • 1836 - സ്പെയിന്‍ മെക്സിക്കോയുടെ സ്വയംഭരണാവകാശം അംഗീകരിച്ചു.
  • 1937 - പ്രശസ്ത വ്യവസായി രത്തന്‍ ടാറ്റയുടെ ജന്മദിനം
  • 1954 - ഹോളിവുഡ് നടന്‍ ഡെന്‍സെല്‍ വാഷിംഗ്ടന്റെ ജന്മദിനം

ഡിസംബര്‍ 29

  • 1891 - തോമസ് ആല്‍‌വാ എഡിസന്‍ റേഡിയോയുടെ പേറ്റന്റ് എടുത്തു
  • 1911 - സണ്‍യാറ്റ് സെന്‍ ചൈനയുടെ ആദ്യ പ്രസിഡന്റായി
  • 1917 - രാമായണം സീരിയലിന്റെ സംവിധായകനും നിര്‍മാതാവുമായ രാമാനന്ദസാഗറിന്റെ ജന്മദിനം
  • 1930 - മുഹമ്മദ് ഇക്ബാല്‍ ഒരു പ്രസംഗത്തിനിടയില്‍ ഇന്ത്യയേയും പാക്കിസ്ഥാനേയും രണ്ടാക്കി ചിത്രീകരിച്ചു കൊണ്ടുളള ദ്വിരാഷ്ട സിദ്ധാന്തം അവതരിപ്പിച്ചു
  • 1942 - ഹിന്ദി സിനിമാ താരം രാജേഷ് ഖന്നയുടെ ജന്മദിനം
  • 1949 - ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന്‍ സയ്യദ് കിര്‍മാനിയുടെ ജന്മദിനം

ഡിസംബര്‍ 30

  • 1865 - റഡ്യാര്‍ഡ് കിപ്ലിങ്ങിന്റെ ജന്മദിനം
  • 1879 - ഭാരതീയ തത്വചിന്തകന്‍ രമണ മഹര്‍ഷിയുടെ ജന്മദിനം
  • 1906 - ആള്‍ ഇന്ത്യ മുസ്ലീം ലീഗ് ധാക്കയില്‍ രൂപീകൃതമായി
  • 1924 - എഡ്വിന്‍ ഹബിള്‍ മറ്റു ഗാലസ്കികള്‍ നിലവിലുണ്ടെന്ന് പ്രഖ്യാപിച്ചു
  • 1943 - സുഭാഷ് ചന്ദ്ര ബോസ് പോര്‍ട്ട് ബ്ലെയറില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ പതാകുയര്‍ത്തി
  • 1975 - പ്രശസ്ത ഗോള്‍ഫ് താരം ടൈഗര്‍ വുഡ്സിന്റെ ജന്മദിനം
  • 1996 - ആസാമില്‍ ബോഡോ തീവ്രവാദികള്‍ ട്രെയിനില്‍ ബോംബ് വെച്ചു. 26 പേര്‍ മരിച്ചു
  • 2006 - സദ്ദാം ഹുസൈനെ തൂക്കിലേറ്റി.

ഡിസംബര്‍ 31

  • 1599 - ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായി
  • 1695 - ബ്രിട്ടനില്‍ ജനല്‍ നികുതി ഏര്‍പ്പെടുത്തി.
  • 1857 - വിക്ടോറിയാ രാജ്ഞി ഒട്ടാവ കാനഡയുടെ തലസ്ഥാനമായി തിരഞ്ഞെടുത്തു.
  • 1879 - തോമസ് ആല്‍‌വ എഡിസണ്‍ ലൈറ്റ് ബള്‍ബ് പൊതുവേദിയില്‍ അവതരിപ്പിച്ചു.
  • 1999 - ബോറിസ് യെല്‍സിന്‍ റഷ്യന്‍ പ്രസിഡന്റ് സ്ഥാനത്തു നിന്നു രാജിവെച്ചു


വര്‍ഷത്തിലെ മാസങ്ങളും ദിനങ്ങളും
ജനുവരി 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ഫെബ്രുവരി 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 (29) (30)
മാര്‍ച്ച് 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ഏപ്രില്‍ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30
മേയ് 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ജൂണ്‍ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30
ജൂലൈ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ഓഗസ്റ്റ് 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
സെപ്റ്റംബര്‍ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30
ഒക്ടോബര്‍ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
നവംബര്‍ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30
ഡിസംബര്‍     1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ആശയവിനിമയം
ഇതര ഭാഷകളില്‍

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu