ജൂലൈ 7
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ജൂലൈ 7 വര്‍ഷത്തിലെ 188 (അധിവര്‍ഷത്തില്‍ 189)-ാം ദിനമാണ്.
ഉള്ളടക്കം |
ചരിത്രസംഭവങ്ങള്‍
- 1543 - ഫ്രഞ്ചു പട ലക്സംബര്‍ഗില്‍ കടന്നു.
- 1668 - കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജില്‍ നിന്ന് ഐസക് ന്യൂട്ടണ്‍ എം.എ. ബിരുദം നേടി.
- 1915 - ഒന്നാം ലോകമഹായുദ്ധം: ഒന്നാം ഇസൊന്‍സോ യുദ്ധത്തിന്റെ അവസാനം.
- 1917 - റഷ്യന്‍ വിപ്ലവം: സാര്‍ നിക്കോളാസ് രണ്ടാമനെ സ്ഥാനഭ്രഷ്ടനാക്കി ജോര്‍ജി യെവ്ഗെനിവിച് വോവ് രാജകുമാരന് താല്‍ക്കാലിക സര്‍ക്കാരിന് രൂപം കൊടുത്തു.
- 1937 - ചൈന-ജപ്പാന് യുദ്ധം: ലുഗോവു പാലത്തിലെ യുദ്ധം. ജപ്പാന് സേന ബെയ്ജിങിലെത്തി.
- 1941 - രണ്ടാം ലോകമഹായുദ്ധം: ജര്‍മനിയുടെ അധിനിവേശത്തെ തടുക്കാന്‍ അമേരിക്കന്‍ പട്ടാളം ഐസ്ലന്റിലെത്തി.
- 1967 - ബയാഫ്രയില്‍ ആഭ്യന്തരകലാപത്തിനു തുടക്കം.
- 1974 - പശ്ചിമജര്‍മ്മനി ഫിഫ ഫുട്ബോള്‍ ലോകകപ്പ് നേടി.
- 1978 - സോളമന് ദ്വീപുകള്‍ ബ്രിട്ടണില്‍ നിന്ന് സ്വതന്ത്രമായി.
- 1980 - ഇറാനില്‍ ശരി അത്തിന്റെ സ്ഥാപനം.
- 1985 - വിംബിഡണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് കിരീടം നേടുന്ന ആദ്യത്തെ സീഡുചെയ്യപ്പെടാത്ത കളിക്കാരന്, ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന് (ആ സമയത്തെ), ആദ്യ ജര്മ്മനിക്കാരന് എന്ന മൂന്നു ബഹുമതികള്‍ ബോറിസ് ബെക്കര്‍ തനിക്ക് 17 വയസും 7 മാസവുമുള്ളപ്പോള്‍ സ്വന്തമാക്കി.
- 1991 - യൂഗോസ്ലാവ് യുദ്ധം: ബ്രിയോണി കരാറോടു കൂടി സ്ലോവേനിയ യുഗോസ്ലാവിയയില്‍ നിന്നും സ്വാതന്ത്ര്യം നേടുന്നതിനു വേണ്ടിയുള്ള പത്തു ദിവസം നീണ്ട യുദ്ധം അവസാനിച്ചു.
- 1994 - യെമന്റെ പുനരേകികരണത്തിന്റെ അവസാനം.
- 2005 - ലണ്ടനില്‍ നാലിടങ്ങളില്‍ തീവ്രവാദികളുടെ ആത്മഹത്യാബോംബാക്രമണം. 52 പേരും ബോംബു വഹിച്ചിരുന്ന നാല് തീവ്രവാദികളും സംഭവത്തില്‍ മരണമടഞ്ഞു.