ഏപ്രില്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കാലഗണനാരീതി പ്രകാരം നാലാമത്തെ മാസമാണ് ഏപ്രില്‍.30 ദിവസമുണ്ട് ഏപ്രില്‍ മാസത്തിന്.
[തിരുത്തുക] പ്രധാന ദിവസങ്ങള്‍
- 1826 - സാമുവല്‍ മൊറെ ആന്തരിക ജ്വലന എഞ്ചിന്റെ പേറ്റന്റ് കരസ്ഥമാക്കി.
- 1867 - സിംഗപ്പൂര്‍ ബ്രിട്ടീഷ് കോളനിയായി.
- 1924 - ബിയര്‍ ഹാള്‍ അട്ടിമറിയില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് ഹിറ്റ്ലറെ അഞ്ചു വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. എങ്കിലും അദ്ദേഹത്തിന് ഒന്‍പതു മാസം മാത്രമേ ജയിലില്‍ ചെലവഴിക്കേണ്ടി വന്നുള്ളൂ.
- 1946 - മലേഷ്യയുടെ മുന്‍രൂപമായ മലയന്‍ യൂണിയന്‍ രൂപീകരിക്കപ്പെട്ടു.
- 1973 - ഇന്ത്യയിലെ ആദ്യത്തെ കടുവാ സംരക്ഷണ പദ്ധതി ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ ആരംഭിച്ചു.
- 1976 - സ്റ്റീവ് ജോബ്സും സ്റ്റീവ് വോസ്നിയാക്കും ചേര്‍ന്ന് ആപ്പിള്‍ കമ്പ്യൂട്ടര്‍ കമ്പനി സ്ഥാപിച്ചു.
- 1979 - ഇറാന്‍ ഇസ്ലാമിക റിപ്പബ്ലിക്കായി.
- 1996 - കേരളത്തില്‍ ചാരായം നിരോധിച്ചു.
- 2004 - ഗൂഗിളിന്റെ ഇ-മെയില്‍ സംവിധാനമായ ജിമെയില്‍ പുറത്തിറക്കി.
- 2007 - കേരളത്തിലെ പ്രശസ്തനായ വാസ്തു ശില്പ വിദഗ്ദ്ധന്‍ ലാറി ബേക്കര്‍ തിരുവനന്തപുരത്ത് അന്തരിച്ചു.
- 1927 - ഹംഗറിയുടെ ഫുട്ബോള്‍ ഇതിഹാസം ഫ്രാഞ്ചെസ് പുഷ്കാസിന്റെ ജന്മദിനം
- 1982 - ഫോക്‍ലാന്‍ഡ് യുദ്ധം. തെക്കെ അമേരിക്കയിലെ ഫോക്‍ലാന്‍ഡ് ദ്വീപിന്റെ അവകാശത്തെച്ചൊല്ലി ബ്രിട്ടണും അര്‍ജന്റീനയും തമ്മില്‍ സംഘര്‍ഷം
- 1984 - റഷ്യന്‍ ശൂന്യാകാശവാഹനമായ സോയുസ് ടി-11-ല്‍ സഞ്ചരിച്ച് രാകേഷ് ശര്‍മ്മ ശൂന്യാകാശയാത്ര നടത്തുന്ന ആദ്യ ഇന്ത്യക്കാരനായി.
- 1680 - മറാഠ സാമ്രാജ്യസ്ഥാപകന്‍ ശിവാജി മരണമടഞ്ഞു.
- 1922 - സോവ്യറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ ജനറല്‍ സെക്രട്ടറിയായി ജോസഫ് സ്റ്റാലിന് സ്ഥാനമേറ്റു.
- 1721 - റോബര്‍ട്ട് വാല്‍പോള്‍ ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റു.
- 1814 - നെപ്പോളിയന്‍ ആദ്യമായി അധികാരഭ്രഷ്ടനായി.
- 1818 - പതിമൂന്നു വീതം ചുവപ്പും വെളുപ്പും വരകളും 20 നക്ഷത്രങ്ങളുമുള്ള പതാക, അമേരിക്കന്‍ കോണ്‍ഗ്രസ് അംഗീകരിച്ചു.
- 1841 - അമേരിക്കന്‍ പ്രസിഡന്റായിരുന്ന വില്ല്യം ഹെന്രി ഹാരിസണ്‍ ന്യുമോണിയ ബാധിച്ച് മരിച്ചു. അധികാരത്തിലിരിക്കുമ്പോള്‍ മരണമടയുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റാണ് ഹാരിസണ്‍.
- 1905 - ഇന്ത്യയിലെ കാംഗ്രയിലുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ 3,70,000 പേര്‍ കൊല്ലപ്പെട്ടു.
- 1939 - ഫൈസല്‍ രണ്ടാമന്‍ ഇറാക്കിലെ രാജാവായി.
- 1945 - രണ്ടാം ലോകമഹായുദ്ധം: സോവിയറ്റ് സേന ഹംഗറി പിടിച്ചെടുത്തു.
- 1949 - 12 രാജ്യങ്ങള്‍ ചേര്‍ന്ന് നാറ്റോ ഉടമ്പടി ഒപ്പു വച്ചു.
- 1960 - സെനഗല്‍ സ്വതന്ത്രരാജ്യമായി.
- 1968 - അമേരിക്കന്‍ മനുഷ്യാവകാശ പ്രവര്‍ത്തകനായിരുന്ന മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍ മെംഫിസിസില്‍ വെടിയേറ്റു മരിച്ചു.
- 1968 - നാസ അപ്പോളോ 6 വിക്ഷേപിച്ചു.
- 1975 - ബില്‍ ഗേറ്റ്സും പോള്‍ അല്ലനും ചേര്‍ന്ന് മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍ സ്ഥാപിച്ചു.
- 1979 - പാക്കിസ്ഥാന്‍ പ്രസിഡന്റ് സുള്‍ഫിക്കര്‍ അലി ഭൂട്ടോയെ തൂക്കിക്കൊന്നു.
- 1994 - മാര്‍ക് ആന്‍ഡ്രീസെനും ജിം ക്ലാര്‍ക്കും ചേര്‍ന്ന് മൊസൈക് കമ്മ്യൂണിക്കേഷന്‍ കോര്‍പ്പറേഷന്‍ എന്ന പേരില്‍ നെറ്റ്സ്കേപ്പ് കമ്മ്യൂണിക്കേഷന്‍ കോര്‍പ്പറേഷന്‍
- 1804 - സ്കോട്ട്‌ലന്റിലെ പോസിലില്‍ ലോകത്ത് രേഖപ്പെടുത്തിയിട്ടുള്ള ആദ്യ ഉല്‍ക്കാപതനം. (ഹൈ പോസില്‍ ഉല്‍ക്ക എന്നാണ് ഇത് അറിയപ്പെടുന്നത്).
- 1897 - ഗ്രീസും തുര്‍ക്കിയും തമ്മില്‍ 'മുപ്പതുദിന യുദ്ധം' എന്നറിയപ്പെടുന്ന യുദ്ധം തുര്‍ക്കിയിലെ ഓട്ടോമാന്‍ സാമ്രാജ്യം പ്രഖ്യാപിച്ചു.
- 1930 - ഉപ്പുസത്യാഗ്രഹം: ദണ്ഡിയാത്രയുടെ പരിസമാപ്തി. മഹാത്മാഗാന്ധിയും അനുയായികളും ഗുജറാത്തിലെ ദണ്ഡി കടപ്പുറത്ത് ഉപ്പുണ്ടാക്കി നിയമം ലംഘിച്ചു.
- 1942 - രണ്ടാം ലോകമഹായുദ്ധം: ജപ്പാന്‍ നാവികസേന കൊളംബോ ആക്രമിച്ചു. ബ്രിട്ടീഷ് കപ്പല്‍പ്പടയുടെ, എച്ച്.എം.എസ്. കോണ്‍വാള്‍, എച്ച്.എം.എസ്. ഡോര്‍സെറ്റ്ഷെയര്‍ എന്നീ കപ്പലുകള്‍ മുക്കി.
- 1944 - രണ്ടാം ലോകമഹായുദ്ധം: ഗ്രീക്ക് പട്ടണമായ ക്ലെയ്സോറയിലെ 270 താമസക്കാരെ ജര്‍മനിക്കാര്‍ കൊന്നൊടുക്കി.
- 1955 - അനാരോഗ്യം നിമിത്തം, വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു.
- 1956 - ഫിഡല്‍ കാസ്ട്രോ, ക്യൂബന്‍ പ്രസിഡണ്ടിനെതിരായി യുദ്ധം പ്രഖ്യാപിച്ചു.
- 1957 - കേരളത്തില്‍ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
- ബി.സി.ഇ. 648 - പുരാതന ഗ്രീക്കുകാര്‍ രേഖപ്പെടുത്തിയിട്ടുള്ള ആദ്യ സൂര്യഗ്രഹണം
- 1652 - ഡച്ച് നാവികന്‍ ജാന്‍ വാന്‍ റീബീക്ക് പ്രതീക്ഷാമുനമ്പില്‍ (കേപ്പ് ഓഫ് ഗുഡ് ഹോപ്പ്) ഒരു റീസപ്ലൈ ക്യാമ്പ് സ്ഥാപിച്ചു. ഈ ക്യാമ്പ് ആണ് കേപ്പ് ടൗണ്‍ എന്ന പട്ടണം ആയി മാറിയത്.
- 1782 - താക്സിന്‍ രാജാവിനെ പിന്തുടര്‍ന്ന് രാമന്‍ ഒന്നാമന്‍ തായ്‌ലന്റ് രാജാവായി.
- 1909 - റോബര്‍ട്ട് പിയറി ഉത്തരധ്രുവത്തിലെത്തി.
- 1917 - ഒന്നാം ലോകമഹായുദ്ധം: അമേരിക്ക ജര്‍മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.
- 1938 - ടെഫ്ലോണ്‍ കണ്ടുപിടിച്ചു.
- 1941 - രണ്ടാം ലോകമഹായുദ്ധം: ജര്‍മ്മനി യൂഗോസ്ലാവിയയിലേക്കും ഗ്രീസിലേക്കും അധിനിവേശം നടത്തി.
- 1965 - വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യ വാര്‍ത്താവിനിമയ ഉപഗ്രഹം ഏര്‍ളി ബേര്‍ഡ് ഭൂസ്ഥിരഭ്രമണപഥത്തിലെത്തി.
- 1973 - പയനിയര്‍ 11 എന്ന ശൂന്യാകാശവാഹനം വിക്ഷേപിച്ചു.
- 1984 - പോള്‍ ബിയയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെ അട്ടിമറിക്കുന്നതിനായുള്ള വിഫലമായ ശ്രമത്തിന്റെ ഭാഗമായി കാമറൂണ്‍ റിപബ്ലിക്കന്‍ ഗ്വാര്‍ഡ് അംഗങ്ങള്‍ സര്‍ക്കാര്‍ മന്ദിരങ്ങള്‍ ആക്രമിച്ചു.
- 1996 - എഫ്.സി. ബാഴ്സെലോണയെ തോല്പ്പിച്ച് പനതിനായ്കോസ് യുറോപ്യന്‍ ചാമ്പ്യന്‍ഷിപ് നേടുന്ന ആദ്യ ഗ്രീക്ക് ഫുട്ബോള്‍ ടീം ആയി.
- 1939 - രണ്ടാം ലോകമഹായുദ്ധം: ഇറ്റലി അല്‍ബേനിയയില്‍ അധിനിവേശം നടത്തി.
- 1940 - ബുക്കര്‍ ടി. വാഷിങ്ടണ്‍, അമേരിക്കയില്‍ തപാല്‍ സ്റ്റാമ്പില്‍ മുദ്രണം ചെയ്യപ്പെടുന്ന ആദ്യ അഫ്രിക്കന്‍ അമേരിക്കന്‍ വംശജനായി.
- 1946 - സിറിയ, ഫ്രാന്‍സില്‍ നിന്നും സ്വതന്ത്രമായത് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു.
- 1948 - ഐക്യരാഷ്ട്രസഭയുടെ കീഴില്‍ ലോകാരോഗ്യസംഘടന നിലവില്‍ വന്നു.
- 1953 - ഐക്യരാഷ്ടസഭയുടെ സെക്രട്ടറി ജനറലായി ഡാഗ് ഹാമ്മര്‍സ്കോള്‍ഡ് തെരഞ്ഞെടുക്കപ്പെട്ടു.
- 1956 - മൊറോക്കോക്കു മേലുള്ള നിയന്ത്രണം സ്പെയിന്‍ പിന്‍വലിച്ഛു.
- 1969 - ഇന്റര്‍നെറ്റിന്റെ പ്രതീകാത്മകമായ ജന്മദിനം: ആര്‍.എഫ്.സി.-1 പ്രസിദ്ധീകരിച്ചു.
- 1978 - ന്യൂട്രോണ്‍ ബോംബിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍, അമേരിക്കന്‍ പ്രസിഡണ്ട് ജിമ്മി കാര്‍ട്ടര്‍ തടഞ്ഞു.
- 1989 - സോവിയറ്റ് അന്തര്‍വാഹിനി കോംസോമോലെറ്റ്സ്, നാല്പ്പത്തിരണ്ട് നാവികരുമായി നോര്‍വേ തീരത്ത് മുങ്ങി.
- 2003 - അമേരിക്കന്‍ സൈന്യം ബാഗ്ദാദ് പിടിച്ചടക്കി.
- 217 - റോമന്‍ ചക്രവര്‍ത്തിയായ കറക്കള കൊല്ലപ്പെട്ടു.
- 1899 - മാര്‍ത്ത പ്ലേസ്, വൈദ്യുതകസേരയില്‍ വധശിക്കക്കു വിധേയയായ ആദ്യ വനിതയായി.
- 1929 - ഇന്ത്യന്‍ സ്വാതന്ത്ര്യസമരം: ഭഗത് സിംഗും ബതുകേശ്വര്‍ ദത്തും ദില്ലി സെന്‍ട്രല്‍ അസ്സെംബ്ലിയില്‍ ബോംബെറിഞ്ഞു.
- 1946 - ലീഗ് ഓഫ് നേഷന്‍സിന്റെ അവസാന സമ്മേളനം. ഐക്യരാഷ്ട്രസഭയുടെപിറവിക്ക് ഇത് വഴിതെളിച്ചു.
- 1950 - ഇന്ത്യയും പാക്കിസ്ഥാനും ദില്ലി ഉടമ്പടിയില്‍ ഒപ്പുവച്ചു.
- 1957 - സൂയസ് കനാല്‍ വീണ്ടും തുറന്നു.
- 1973 - സൈപ്രസില്‍ ഭീകരവാദികളുടെ 32 ബോംബാക്രമണങ്ങള്‍.
- 1999 - ഹരിയാന ഗണപരിഷത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ലയിച്ചു.
- 1241 - ലീഗ്നിറ്റ്സ് യുദ്ധം പോളണ്ടിന്റേയും ജര്‍മനിയുടേയും സൈന്യത്തെ മംഗോളിയര്‍ കീഴടക്കി.
- 1413 - ഹെന്രി അഞ്ചാമന്‍ ഇംഗ്ലണ്ടിലെ രാജാവായി
- 1770 - ജെയിംസ് കുക്ക്, ഓസ്ട്രേലിയയിലെ ബോട്ടണി ഉള്‍ക്കടല്‍ കണ്ടെത്തി.
- 1940 - രണ്ടാം ലോകമഹായുദ്ധം: ഡെന്മാര്ക്കിലേക്കും നോര്‍വേയിലേക്കും ജര്‍മനി കടന്നുകയറി.
- 1953 - ആദ്യ ത്രിമാനചലച്ചിത്രമായ ഹൗസ് ഓഫ് വാക്സ് പ്രദര്‍ശനമാരംഭിച്ചു.
- 1957 - സൂയസ് കനാല്‍ കപ്പല്‍ഗതാഗതത്തിനായി തുറന്നു കൊടുത്തു.
- 1967 - ബോയിങ് 737-ന്റെ ആദ്യ പറക്കല്‍
- 1991 - ജോര്‍ജിയ സോവിയറ്റ് യൂണിയനില്‍ നിന്നും സ്വതന്ത്രമായതായി പ്രഖ്യാപിച്ചു.
- 1790 - അമേരിക്കയില്‍ പേറ്റന്റ് രീതി നിലവില്‍ വന്നു.
- 1912 - ടൈറ്റാനിക് കപ്പല്‍ അതിന്റെ ആദ്യത്തേയും അവസാനത്തേയുമായ യാത്രക്ക് ഇംഗ്ലണ്ടിലെ സതാംപ്റ്റണില്‍ നിന്നും തുടക്കം കുറിച്ചു.
- 1941 - രണ്ടാം ലോകമഹായുദ്ധം: അച്ചുതണ്ടു ശക്തികള്‍ യൂഗോസ്ലാവ്യയുടെ പ്രദേശങ്ങള്‍ ചേര്‍ത്ത് ക്രൊയേഷ്യ എന്ന ഒരു സ്വതന്ത്രരാജ്യം രൂപീകരിച്ചു.
- 1957 - സിംഗപ്പൂരിന് സ്വയംഭരണം നല്‍കാനുള്ള വ്യവസ്ഥ ബ്രിട്ടണ്‍ അംഗീകരിച്ചു.
- 1606 - ഗ്രേറ്റ് ബ്രിട്ടന്റെ ദേശീയപതാകയായി യൂണിയന്‍ ജാക്ക് തിരഞ്ഞെടുത്തു.
- 1931 - മണിക്കൂറില്‍ 231 മൈല്‍ വേഗമുള്ള ലോകത്തിലെ ഏറ്റവും വേഗതയേറിയ കൊടുങ്കാറ്റ്, അമേരിക്കയിലെ വാഷിങ്ടണ്‍ മലനിരകളില്‍ രേഖപ്പെടുത്തി.
- 1961 - മനുഷ്യന്‍ ശൂന്യാകാശത്തെത്തി: റഷ്യന്‍ ശൂന്യാകാശസഞ്ചാരി യൂറി ഗഗാറിന്‍ ശൂന്യാകാശത്തെത്തിയ ആദ്യയാളായി.
- 1111 - ഹെന്രി അഞ്ചാമന്‍ വിശുദ്ധ റോമാസാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായി.
- 1204 - നാലാം കുരിശുയുദ്ധം: കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചടക്കി.
- 1849 - ഹംഗറി റിപ്പബ്ലിക്കായി.
- 1919 - ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല: നിരായുധരായ 379-ലധികം പേരെ ബ്രിട്ടീഷ് പട്ടാളം വെടിവച്ചു കൊന്നു.
- 1939 - ബ്രിട്ടീഷുകാര്‍ക്കെതിരെ സായുധസമരം ലക്ഷ്യമാക്കി, ഹിന്ദുസ്ഥാനി ലാല്‍ സേന എന്ന സംഘടന രൂപീകരിക്കപ്പെട്ടു.
- 1865 - അമേരിക്കന്‍ പ്രസിഡണ്ട് എബ്രഹാം ലിങ്കണ് ഫോര്‍ഡ് തിയറ്ററില്‍ വച്ച് വെടിയേറ്റു. ജോണ്‍ വില്‍ക്സ് ബൂത്ത ആണ് ലിങ്കണെ വെടിവച്ചത്.
- 1915 - തുര്‍ക്കി, അര്‍മേനിയയില്‍ അധിനിവേശം നടത്തി.
- 1944 - ബോംബേ തുറമുഖത്ത് 300-ഓളം പേര്‍ മരിച്ച സ്ഫോടനം.
- 1962 - ജോര്‍ജസ് പോമ്പിഡോ ഫ്രാന്‍സിന്റെ പ്രധാനമന്ത്രിയായി.
- 1986 - ഏകദേശം ഒരു കിലോഗ്രാം വീതം ഭാരമുള്ള ആലിപ്പഴം പെയ്ത് ബംഗ്ലാദേശിലെ ഗോപാല്‍ഗഞ്ച് ജില്ലയില്‍ 92 പേര്‍ മരിച്ചു. ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഭാരമേറിയ ആലിപ്പഴം വീഴ്ചയായിരുന്നു ഇത്.
- 2003 - 99.99 ശതമാനം കൃത്യതയില്‍ മനുഷ്യ ജനിതകഘടനയുടെ 99 ശതമാനവും ക്രോഡീകരിച്ച്, മനുഷ്യ ജീനോം പദ്ധതി പൂര്‍ത്തീകരിച്ചു.
- 1865 - അമേരിക്കന്‍ പ്രസിഡണ്ട് എബ്രഹാം ലിങ്കണ്‍ മരണമടഞ്ഞു. തലേദിവസം ജോണ്‍ വൈക്സ് ബൂത്തിന്റെ വെടിയേറ്റതിനെത്തുടര്‍ന്നാണ് അദ്ദേഹം മരണമടഞ്ഞത്.
- 1892 - ജനറല്‍ ഇലക്ട്രിക് കമ്പനി രൂപീകൃതമായി.
- 1912 - ഒരു മഞ്ഞുമലയില്‍ ഇടിച്ച് ബ്രിട്ടീഷ് യാത്രാക്കപ്പലായ ടൈറ്റാനിക് വടക്കന്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ മുങ്ങി. 1503 പേര്‍ക്ക് മരണം സംഭവിച്ചു.
- 1955 - ആദ്യ മക്ഡോണാള്‍ഡ് റെസ്റ്റോറന്റ് ഇല്ലിനോയിസില്‍ ആരംഭിച്ചു.
- 1853 - ഇന്ത്യയിലെ ആദ്യത്തെ യാത്രാതീവണ്ടിയുടെ (ബോംബെയില്‍ നിന്നും താനെയിലേക്ക്) തുടക്കം.
- 1946 - സിറിയ സ്വതന്ത്രരാജ്യമായി.
- 1941 - രണ്ടാം ലോകമഹായുദ്ധം: യൂഗോസ്ലാവ്യ ജര്‍മ്മനിക്കു മുന്‍പില്‍ കീഴടങ്ങി.
- 1964 - ജെറി മോക്ക്, വായുമാര്‍ഗം ലോകം ചുറ്റി സഞ്ചരിക്കുന്ന ആദ്യ വനിതയായി.
- 1986 - ഹോളണ്ടും സിസിലി ദ്വീപുകളും തമ്മിലുള്ള മുന്നൂറ്റിമുപ്പത്ത്ഞ്ചു വര്‍ഷത്തെ യുദ്ധത്തിന് അറുതി വരുത്തിയ സന്ധി ഒപ്പു വച്ചു.
- 1946 - ലീഗ് ഓഫ് നേഷന്‍സ് പിരിച്ചു വിട്ടു.
- 1954 - ഗമാല്‍ അബ്ദല്‍ നാസര്‍ ഈജിപ്തിലെ ഭരണം പിടിച്ചെടുത്തു.
- 1980 - റിപ്പബ്ലിക്ക് ഓഫ് സിംബാബ്വേ നിലവില്‍ വന്നു. റൊഡേഷ്യ എന്ന പേരിലായിരുന്നു ഈ രാജ്യം മുന്‍പ് അറിയപ്പെട്ടിരുന്നത്. കനാന്‍ ബനാന, രാജ്യത്തിന്റെ ആദ്യ പ്രസിഡണ്ടായി.
- 1983 - ലെബനന്‍ തലസ്ഥാനമായ ബെയ്റൂട്ടിലെ അമേരിക്കന്‍ എംബസി ഒരു ചാവേര്‍ ബോംബിട്ടു തകര്‍ത്തു. 63 പേര്‍ മരിച്ചു.
- 1993 - പാക്കിസ്ഥാന്‍ പ്രസിഡണ്ട്, ഗുലാം ഇഷ്ക് ഖാന്‍, ദേശീയ അസ്സംബ്ലിയും കാബിനറ്റും പിരിച്ചു വിട്ടു.
- 1839 - ലണ്ടണ്‍ ഉടമ്പടി ബെല്‍ജിയത്തെ ഒരു രാജ്യമായി അംഗീകരിച്ചു.
- 1882 - ചാള്‍സ് ഡാര്‍വിന്റെ ചരമദിനം
- 1906 - നോബല്‍ സമ്മാനജേതാവായ ഫ്രഞ്ച് ഭൗതികശാസ്ത്രജ്ഞന്‍ പിയറെ ക്യുറിയുടെ ചരമദിനം
- 1975 - ഇന്ത്യയുടെ ആദ്യ കൃത്രിമോപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചു.
- 1987 - റഷ്യന്‍ ടെന്നീസ് കളിക്കാരി മരിയ ഷറപ്പോവയുടെ ജന്മദിനം
- 1998 - മെക്സിക്കന്‍ നയതന്ത്രജ്ഞനും എഴുത്തുകാരനും,നോബല്‍ സമ്മാനജേതാവുമായ ഒക്ടാവിയോ പാസിന്റെ ചരമദിനം
- 1792 - ഓസ്ട്രിയയുമായി ഫ്രാന്‍സ് യുദ്ധം പ്രഖ്യാപിച്ചു
- 1902 - പിയറി, മേരി ക്യൂറി ദമ്പതികള്‍, റേഡിയം ക്ലോറൈഡ് വേര്‍തിരിച്ചെടുത്തു.
- ബി.സി.ഇ. 753 - റോമുലസും റെമസും റോം നഗരം സ്ഥാപിച്ചു.
- 1944 - ഫ്രാന്‍സില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ചു.
- 1960 - ബ്രസീലിന്റെ തലസ്ഥാനമായ ബ്രസീലിയ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കാലത്ത് 9:30-ന് റിപ്പബ്ലിക്കിലെ മൂന്നു അധികാരകേന്ദ്രങ്ങളും ഒരേ സമയം പഴയ തലസ്ഥാനമായ റിയോ ഡി ജെനീറോയില്‍ നിന്നും ബ്രസീലിയയിലേക്ക് മാറ്റി.
- 1967 - ഗ്രീസില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കേ, കേണല്‍ ജോര്‍ജ് പപാഡോപലസ് ഒരു അട്ടിമറിയിലൂടെ സൈനികഭരണകൂടം സ്ഥാപിച്ചു. ഇത് ഏഴു വര്‍ഷം നിലനിന്നു.
- 1500 - പോര്‍ച്ചുഗീസ് സഞ്ചാരിയായ പെഡ്രോ കബ്രാള്‍, ബ്രസീലിലെത്തിയ ആദ്യ യുറോപ്യനായി.
- 1915 - ഒന്നാം ലോകമഹായുദ്ധത്തില്‍ ആദ്യമായി രാസായുധം പ്രയോഗിച്ചു. രണ്ടാം യ്പ്രെസ് യുദ്ധത്തില്‍ ആയുധമായി ക്ലോറിന്‍ വാതകം പ്രയോഗിച്ചു.
- 1970 - ഭൗമദിനം ആദ്യമായി കൊണ്ടാടി.
- 1993 - വെബ് ബ്രൗസര്‍ ആയ മൊസൈക് 1.0 പുറത്തിറങ്ങി.
- 2006 - നേപ്പാളിലെ ഗ്യാനേന്ദ്ര രാജാവിനെതിരെ ജനാധിപത്യവാദികള്‍ നടത്തിയ പ്രക്ഷോഭത്തിനു നേരെ സുരക്ഷാസേന വെടിയുയര്‍ത്ത് 243 പേര്‍ക്ക് പരിക്കേറ്റു.
- 1858 - മാക്സ് പ്ലാങ്കിന്റെ ജന്മദിനം.
- 1859 - ബ്രിട്ടന്റേയും ഫ്രാന്‍സിന്റേയും എഞ്ചിനീയര്‍മാര്‍ ചേര്‍ന്ന് സൂയസ് കനാലിന്റെ പണി തുടങ്ങി
- 1901 - ന്യൂയോര്‍ക്ക് ആദ്യമായി അമേരിക്കയില്‍ വാഹനങ്ങള്‍ക്ക് നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാനമായി
- 1953 - ഫ്രാന്‍സിസ് ക്രിക്ക്, ജെയ്ംസ് ഡി വാട്സണ്‍ എന്നിവര്‍ ഡി.എന്‍.ഏയുടെ ഇരട്ട ഹെലിക്സ് രൂപം വിശദീകരിച്ചുകൊണ്ടുള്ള ശാസ്ത്രലേഖനം പ്രസിദ്ധീകരിച്ചു.
- 1919 - ഹബിള്‍ ബഹിരാകാശ ദൂരദര്‍ശിനി ഭ്രമണപഥത്തിലെത്തി.
- 1859 - ബ്രിട്ടന്റേയും ഫ്രാന്‍സിന്റേയും എഞ്ചിനീയര്‍മാര്‍ ചേര്‍ന്ന് സൂയസ് കനാലിന്റെ പണി തുടങ്ങി
- 1901 - ന്യൂയോര്‍ക്ക് ആദ്യമായി അമേരിക്കയില്‍ വാഹനങ്ങള്‍ക്ക് നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാനമായി
- 1953 - ഫ്രാന്‍സിസ് ക്രിക്ക്, ജെയ്ംസ് ഡി വാട്സണ്‍ എന്നിവര്‍ ഡി.എന്‍.ഏയുടെ ഇരട്ട ഹെലിക്സ് രൂപം വിശദീകരിച്ചുകൊണ്ടുള്ള ശാസ്ത്രലേഖനം പ്രസിദ്ധീകരിച്ചു.
- 1919 - ഹബിള്‍ ബഹിരാകാശ ദൂരദര്‍ശിനി ഭ്രമണപഥത്തിലെത്തി.
- 1933 - ഗസ്റ്റപ്പോ എന്ന നാസി ജര്‍മ്മനിയുടെ രഹസ്യപ്പോലീസ് സ്ഥാപിതമായി.
- 1964 - ടാന്‍ഗന്യികയും സാന്‍സിബാറും ചേര്‍ന്ന് ടാന്‍സാനിയ രൂപീകൃതമായി.
- 1986 - ചെര്‍ണ്ണോബില്‍ ആണവ ദുരന്തം.
- 1124 - ഡേവിഡ് ഒന്നാമന്‍ സ്കോട്‌ലന്റ് രാജാവായി
- 1941 - രണ്ടാം ലോക മഹായുദ്ധം: ജര്‍മന്‍ സൈന്യം ഏഥന്‍സില്‍ പ്രവേശിച്ചു.
- 1994 - ഗാബണിലെ ലിബ്രെവില്ലിയില്‍ നടന്ന വിമാനാപകടത്തില്‍ സാംബിയന്‍ ദേശീയ ഫുട്ബോള്‍ ടീമിലെ എല്ലാ അംഗങ്ങളും മരണമടഞ്ഞു.
- 2006 - ന്യൂയോര്‍ക്ക് നഗരത്തില്‍ ലോക വ്യാപാര കേന്ദ്രത്തിനായുള്ള പുതിയ കെട്ടിടം ഫ്രീഡം ടവറിന്റെ നിര്‍മാണമാരംഭിച്ചു.
- 1792 - ഫ്രാന്‍സ് ഓസ്ട്രിയന്‍ നെതര്‍ലന്റ്സിനെ (ഇന്നത്തെ ബെല്‍ജിയം) ആക്രമിച്ചു. ഇത് ഫ്രഞ്ച് വിപ്ലവത്തിന് തുടക്കംകുറിച്ചു.
- 1945 - ബെനിറ്റോ മുസോളിനി വധിക്കപ്പെട്ടു
- 1952 - ജപ്പാനില്‍ അമേരിക്കയുടെ അധിനിവേശം അവസാനിച്ചു.
- 2001 - കോടീശ്വരന് ഡെന്നിസ് ടിറ്റോ ലോകത്തിലെ ആദ്യത്തെ ബഹിരാകാശ വിനോദസഞ്ചാരിയായി
- 1429 - ഓര്‍ലിയന്‍സിനെ മോചിപ്പിക്കാനായി ജോന്‍ ഓഫ് ആര്‍ക്ക് എത്തിച്ചേര്‍ന്നു.
- 1672 - ഫ്രാങ്കോ ഡച്ച് യുദ്ധം: ഫ്രാന്‍സിലെ ലൂയി പതിനാലാമാന്‍ നെതര്‍ലന്റിലേക്ക് അധിനിവേശം നടത്തി.
- 1903 - കാനഡയിലെ ആല്‍ബെര്‍ട്ടയില്‍ ഏകദേശം മൂന്നു കോടി ഘനമീറ്റര്‍ മണ്ണിടിഞ്ഞ് 70 പേര്‍ മരണമടഞ്ഞു.
- 1945 - രണ്ടാം ലോകമഹായുദ്ധം: ഇറ്റലിയില്‍ വച്ച് ജര്‍മന്‍ സേന, സഖ്യകക്ഷികളോട് നിരുപാധികം കീഴടങ്ങി.
- 1945 - രണ്ടാം ലോകമഹായുദ്ധം: ബെര്‍ലിനിലെ ഒരു കിടങ്ങില്‍ വച്ച് അഡോള്‍ഫ് ഹിറ്റ്ലര്‍ ഇവാ ബ്രൗണിനെ വിവാഹം ചെയ്തു. അഡ്മിറല്‍ കാള്‍ ഡോണിറ്റ്സിനെ തന്റെ പിന്‍ഗാമിയായി ഹിറ്റ്ലര്‍ പ്രഖ്യാപിച്ചു. തൊട്ടടുത്ത ദിവസം തന്നെ ഹിറ്റ്ലറും ഇവാ ബ്രൗണും ആത്മഹത്യ ചെയ്തു.
- 1946 - ജപ്പാന്റെ പൂര്‍വപ്രധാനമന്ത്രി ഹിതേകി ടോജോയേയും മറ്റു 28 ജപ്പാനീസ് നേതാക്കളേയും യുദ്ധക്കുറ്റത്തിന്റെ പേരില്‍ വിചാരണ നടത്തി.
- 1991 - ബംഗ്ലാദേശിലെ ചിറ്റഗോംഗ് ജില്ലയില്‍ മണിക്കൂറില്‍ 155 മീറ്റര്‍ വേഗത്തിലുള്ള ചുഴലിക്കാറ്റടിച്ച് 1,38,000-ത്തിലധികം പേര്‍ മരണമടഞ്ഞു. ഒരു കോടിയോളം പേര്‍ ഭവനരഹിതരായി.
- 2005 - 29 വര്‍ഷത്തെ അധിനിവേശം അവസാനിപ്പിച്ച് സിറിയ ലെബനനില്‍ നിന്നും പിന്മാറി.
- 313 - റോമന്‍ ചക്രവര്‍ത്തിയായ ലിസിനിയസ് കിഴക്കന്‍ റോമാസാമ്രാജ്യം സംയോജിപ്പിച്ച് തന്റെ ഭരണത്തിനു കീഴിലാക്കി
- 1006 - രേഖപ്പെടുത്തപ്പെട്ടതില്‍ ഏറ്റവും തിളക്കമേറിയ സൂപ്പര്‍നോവ SN 1006 ലൂപ്പസ് കോണ്‍സ്റ്റലേഷനില്‍ പ്രത്യക്ഷപ്പെട്ടു
- 1492- സ്പെയിന്‍ ക്രിസ്റ്റഫര്‍ കൊളംബസിനു പര്യവേഷണത്തിനുള്ള അനുമതി നല്‍കി.
- 1803 - അമേരിക്ക ലൂയീസിയാന പ്രദേശം ഫ്രാന്‍സില്‍ നിന്നു 15 മില്യണ്‍ ഡോളറിനു വാങ്ങി.
- 1945 - രണ്ടാം ലോകമഹായുദ്ധം: ഹിറ്റ്ലറും ഇവാ ബ്രൗണും ആത്മഹത്യ ചെയ്തു.
- 1999 - കംബോഡിയ ആസിയാനില്‍ ചേര്‍ന്നു