ഇ-മെയില്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇലക്ട്രോണിക് മെയില്‍ എന്നതിന്റെ ചുരുക്കപ്പേരാണ് ഇ-മെയില്‍. ഇലക്ടോണിക് മാധ്യമങ്ങള്‍ ഉപയോഗിച്ച് സന്ദേശങ്ങള്‍ അയക്കുകയും സ്വീകരിക്കുകയും ശേഖരിക്കുകയും ചെയ്യുന്ന സംവിധാനമാണിത്. സിമ്പിള്‍ മെയില്‍ ട്രാന്‍സ്ഫര്‍ പ്രോട്ടോകോള്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് ഇ-മെയിലിനേയും X.400 സംവിധാനത്തെയും ഒരു സ്ഥാപനത്തിലെ അംഗങ്ങള്‍ക്ക് പരസ്പരം സന്ദേശങ്ങളയക്കുന്നതിനുള്ള ഇന്റ്രാനെറ്റ് സംവിധാനത്തെയും ഇ-മെയില്‍ എന്ന പദംകൊണ്ട് സൂചിപ്പിക്കുന്നു.