നവംബര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കാലഗണനാരീതിയിലെ പതിനൊന്നാമത്തെ മാസമാണ് നവംബര്‍.ഈ മാസത്തിന് 30 ദിവസം ആണുള്ളത്.
[തിരുത്തുക] പ്രധാന ദിവസങ്ങള്‍
- 1512 - സിസ്റ്റൈന്‍ ചാപ്പലില്‍ മൈക്കലാഞ്ചലോ വരച്ച ചുവര്‍ച്ചിത്രങ്ങള്‍ ആദ്യമായി പൊതുജനങ്ങള്‍ക്കു കാണാനായി തുറന്നുകൊടുത്തു
- 1604 - വില്യം ഷേക്സ്പിയറുടെ ദുരന്താന്ത്യ നാടകം 'ഒഥല്ലൊ' ലണ്ടനിലെ വൈറ്റ്‌ഹാള്‍ പാലസില്‍ ആദ്യമായി പ്രദര്‍ശിപ്പിക്കപ്പെട്ടു
- 1611 - വില്യം ഷേക്സ്പിയറുടെ ശുഭാന്ത്യ കാല്‍പനിക നാടകം 'ദ് ടെമ്പസ്റ്റ്' ലണ്ടനിലെ വൈറ്റ്‌ഹാള്‍ പാലസില്‍ ആദ്യമായി പ്രദര്‍ശിപ്പിക്കപ്പെട്ടു
- 1755 - പോര്‍ച്ചുഗലിലെ ലിസ്ബണില്‍ ഭൂകമ്പവും സുനാമിയും അറുപതിനായിരത്തിലേറെപ്പേരുടെ ജീവനപഹരിച്ചു
- 1956 - മലയാള ഭാഷ സംസാരിക്കപ്പെടുന്ന പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് കേരളം ഇന്ത്യയിലെ സംസ്ഥാനമായി നിലവില്‍ വന്നു
- 1956 - പഴയ നൈസാം സംസ്ഥാനത്തില്‍ നിന്നും ആന്ധ്രാപ്രദേശും മൈസൂര്‍ സംസ്ഥാനത്തില്‍ നിന്നും കര്‍ണ്ണാടക സംസ്ഥാനവും രൂപം കൊണ്ടൂ
- 1973 - ഐശ്വര്യ റായിയുടെ ജന്മദിനം
- 1974 - ഇന്ത്യന്‍ ക്രിക്കറ്റുകളിക്കാരന്‍ വി.വി.എസ് ലക്ഷ്മണിന്റെ ജന്മദിനം.
- 1978 - മലയാള സിനിമാ നടി മഞ്ജു വാരിയറിന്റെ ജന്മദിനം
- 1980 - കേരളത്തിലെ വയനാട് ജില്ല രൂപീകരിച്ചു
- 1936 - കനേഡിയന്‍ ബ്രോഡ്കാസ്റ്റിങ്ങ് കോര്‍പ്പറേഷന്‍ സ്ഥാപിതമായി
- 1936 - ബെനിറ്റോ മുസ്സോളിനി റോം-ബെര്‍ലിന്‍ അച്ചുതണ്ട് പ്രഖ്യാപിച്ചു. ഇത് അച്ചുതണ്ട് ശക്തികള്‍ക്ക് തുടക്കമായി
- 1936 - ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ്ങ് കോര്‍പ്പറേഷന്‍ ലോകത്തിലെ ആദ്യ ഹൈ ഡെഫനിഷന്‍ ടെലിവിഷന്‍ സംപ്രേക്ഷണം ആരംഭിച്ചു.
- 1948 - ഹാരി എസ് ട്രൂമാന്‍ അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു
- 1950 - ഐറിഷ് നാടകകൃത്ത്.ബെര്‍ണാഡ് ഷായുടെ ചരമദിനം
- 1964 - സൌദി അറേബ്യയിലെ സൌദ് രാജാവിനെ അധികാരത്തില്‍ നിന്നും പുറന്തള്ളി അര്‍ദ്ധ സഹോദരന്‍ ഫൈസല്‍ രാജാവായി
- 1965 - ഹിന്ദി ചലച്ചിത്ര നടന്‍ ഷാരൂഖ് ഖാന്റെ ജന്മദിനം
- 1976 - ജിമ്മി കാര്‍ട്ടര്‍ അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു
- 2000 - അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനില്‍ ആദ്യത്തെ പ്രവര്‍ത്തക സംഘം എത്തി
- 2004 - ജോര്‍ജ് ഡബ്ല്യു ബുഷ് രണ്ടാം തവണയും അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു
- 1493 - കൊളംബസ് കരീബിയന്‍ കടിലില്‍ വെച്ച് ഡൊമിനിക്കന്‍ ദ്വീപ് കാണുന്നു.
- 1618 - ഔറംഗസീബിന്റെ (മുഗള്‍ ചക്രവര്‍ത്തി) ജന്മദിനം
- 1838 - ടൈംസ് ഓഫ് ഇന്ത്യ ദിനപത്രം ദ് ബോംബെ ടൈസ് ആന്‍ഡ് ജേണല്‍ ഓഫ് കൊമേഴ്സ് എന്ന പേരില്‍ തുടക്കം കുറിച്ചു.
- 1868 - അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ യു എസ് ഗ്രാന്‍ഡ് വിജയിച്ചു.
- 1918 - പോളണ്ട് റഷ്യയില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
- 1936 - ഫ്രങ്ക്ലിന്‍ റൂസ്‌വെല്‍റ്റ് അമേരിക്കന്‍ പ്രസിഡന്റായി രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടു.
- 1957 - സോവിയറ്റ് യൂണിയന്‍ സ്പുട്‌നിക് 2 ഭ്രമണപഥത്തിലെത്തിച്ചു.
- 1978 - ഡൊമിനിക്ക ബ്രിട്ടണില്‍നിന്നും സ്വതന്ത്രമായി.
- 1992 - ബില്‍ ക്ലിന്റന്‍ അമേരിക്ക പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു.
- 1769 - ശാസ്ത്രമാസികയായ നേച്ചര്‍ പ്രസിദ്ധീകരണമാരംഭിച്ചു.
- 1899 - ഫ്രോയിഡിന്റെ പ്രശസ്ത ഗ്രന്ഥമായ ഇന്‍റപ്രട്ടേഷന്‍ ഓഫ് ഡ്രീംസ് പ്രസിദ്ധീകരിച്ചു.
- 1918 - ജര്‍മ്മന്‍ വിപ്ലവം ആരംഭിച്ചു. നാല്പ്പതിനായിരത്തോളം നാവികര്‍ കീല്‍ തുറമുഖം പിടിച്ചെടുത്തു.
- 1921 - ജപ്പാനില്‍ പ്രധാനമന്ത്രി ഹരാ ടകാഷി വധിക്കപ്പെട്ടു.
- 1922 - ബ്രിട്ടീഷ് പുരാവസ്തുഗവേഷകനായിരുന്ന ഹോവാഡ് കാര്‍ട്ടറും സംഘവും ഈജിപ്തിലെ രാജാക്കന്മാരുടെ താഴ്വരയില്‍ തൂതന്‍ഖാമന്റെ കല്ലറയിലേക്കുള്ള പ്രവേശനദ്വാരം കണ്ടെത്തി
- 1945 - യുനെസ്കോ സ്ഥാപിതമായി
- 1972 - ഭാരതീയ അഭിനേത്രി തബസ്സും ഹഷ്മിയുടെ ജന്മദിനം
- 1972 - പോര്‍ച്ചുഗീസ് ഫുട്ബോള്‍ താരം ലൂയി ഫിഗോയുടെ ജന്മദിനം.
- 1980 - റൊണാള്‍ഡ് റീഗന്‍ അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
- 1984 - ഡെല്‍ സ്ഥാപിതമായി
- 1995 - ഇസ്രയേല്‍ പ്രധാനമന്ത്രി യിസാക് റാബിന്‍ വലതുപക്ഷ തീവ്രവാദികളാല്‍ വധിക്കപ്പെട്ടു
- 1999 - വെസ്റ്റ്ഇന്‍ഡീസ്ക്രിക്കറ്റ് താരം മാല്‍ക്കം മാര്‍ഷലിന്റെ ചരമദിനം.
- 1556 - രണ്ടാം പാനിപ്പറ്റ് യുദ്ധം. അക്ബര്‍ ഭാരതത്തിന്റെ ചക്രവര്‍ത്തിയായി.
- 1855 - നോബല്‍ സമ്മാന ജേതാവായ ഫ്രഞ്ച് രസതന്ത്രജ്ഞന്‍ പോള്‍ സെബാത്തിയേയുടെ ജന്മദിനം
- 1885 - അമേരിക്കന്‍ ചരിത്രകാരന്‍ വില്‍ ഡ്യുറന്റിന്റെ ജന്മദിനം
- 1895 - ജോര്‍ജ് ബ് സെല്‍ഡന്‍ ഓട്ടോ മൊബൈലിന് (യന്ത്രവല്‍കൃത വാഹനം) പേറ്റന്റ് എടുത്തു.
- 1912 - വുഡ്രോ വില്‍സണ്‍ അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
- 1917 - ഹരിയാനയുടെ മുഖ്യമന്ത്രിയായിരുന്ന ബനാറസി ദാസ് ഗുപ്തയുടെ ജന്മദിനം
- 1937 - ബ്രിട്ടീഷ് പ്രധാനമന്ത്രി റാംസേ മക്ഡൊണാള്‍ഡിന്റെ ചരമദിനം
- 1940 - ഫ്രാങ്ക്ലിന്‍ ഡി റൂസ് വെല്‍റ്റ് അമേരിക്കന്‍ പ്രസിഡന്റായി രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടു.
- 1945 - കൊളംബിയ ഐക്യരാഷ്ട്രസഭയില്‍ അംഗമായി.
- 1959 - പ്രശസ്ത കനേഡിയന്‍ സംഗീതജ്ഞന്‍ ബ്രയാന്‍ ആഡംസിന്റെ ജന്മദിനം
- 1968 - റിച്ചാര്‍ഡ് നിക്സസണ്‍ അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
- 1844 - ഡൊമിനിക്കന്‍ റിപബ്ലിക് ഹയ്തിയില്‍നിന്നും സ്വതന്ത്രമായി.
- 1860 - എബ്രഹാം ലിങ്കണ്‍ അമേരിക്കയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
- 1913 - ഖനിത്തൊഴിലാളികളുടെ സമരം സംഘടിപ്പിച്ച മഹാത്മാ ഗാന്ധിയെ ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ ജയിലിലടച്ചു.
- 1935 - എഡ്വിന്‍ ആംസ്ട്രോങ്ങ് ന്യൂയോര്‍ക്കിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റേഡിയോ എഞ്ചിനിയേഴ്സിനു മുന്നില്‍ ഫ്രീക്വന്‍സി മോഡുലേഷന്‍ വഴി റേഡിയോ സംപ്രേക്ഷണത്തിലെ അനാവശ്യ ശബ്ദശല്യങ്ങള്‍ ഒഴിവാക്കാനുള്ള ഒരു മാര്‍ഗ്ഗം എന്ന പ്രബന്ധം അവതരിപ്പിച്ചു.
- 1962 - ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണവിവേചനത്തിനെതിരെ ഐക്യരാഷ്ട്രസഭ പ്രമേയം പാസാക്കി.
- 1998 - ഹ്യുഗോ ചാവസ് വെനിസ്വലയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
- 1665 - ലോകത്തിലെ ഏറ്റവും പഴയ ജേണല്‍ ആയ ലണ്ടന്‍ ജേണല്‍ പ്രസിദ്ധീകരണമാരംഭിച്ചു.
- 1858 - ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനിയായ ബിപിന്‍ ചന്ദ്ര പാലിന്റെ ജന്മദിനം.
- 1888 - ഇന്ത്യന്‍ ഭൗതിക ശാസ്ത്രജ്ഞന്‍ സര്‍ സി വി രാമന്റെ ജന്മദിനം.
- 1910 - റൈറ്റ് സഹോദരന്മാര്‍ ലോകത്തിലെ ആദ്യത്തെ എയര്‍ കാര്‍ഗോ കരാറെടുത്തു.
- 1917 - റഷ്യന്‍ വിപ്ലവം. ലെനിന്റെ നേതൃത്വത്തിലുള്ള വിപ്ലവകാരികള്‍ കെറന്‍സ്കിയുടെ നേതൃത്വത്തിലുള്ള താല്‍ക്കാലിക ഗവണ്മെന്റില്‍ നിന്നും ഭരണം പിടിച്ചെടുത്തു.
- 1954 - സിനിമാ നടന്‍ കമലഹാസന്റെ ജന്മദിനം.
- 1990 - ഇന്ത്യന്‍ പ്രധാനമന്ത്രി വി പി സിംഗ് രാജിവച്ചു.
- 2000 - ഇന്ത്യന്‍ സ്വാതന്ത്ര്യസമര നേതാവും കാര്‍ഷിക വികസനത്തിന്റെ ശില്പ്പിയുമായിരുന്ന ചിദംബരം സുബ്രമണ്യന്റെ ചരമദിനം
- 2001 - ശബ്ദാതിവേഗ യാത്രാവിമാനമായ കോണ്‍കോര്‍ഡ് പതിനഞ്ചു മാസത്തെ ഇടവേളക്കു ശേഷം യാത്ര പുനരാരംഭിച്ചു.
- 1656 - ബ്രിട്ടീഷ് ജ്യോതിശ്ശാസ്ത്രജ്ഞന്‍ എഡ്മണ്ട് ഹാലിയുടെ ജന്മദിനം
- 1674 - ഇംഗ്ലീഷ് കവി ജോണ്‍ മില്‍ട്ടന്റെ ചരമദിനം.
- 1889 - മൊണ്ടാന നാല്പ്പത്തൊന്നാം അമേരിക്കന്‍ സംസ്ഥാനമായി
- 1895 - റോണ്ട്ജന്‍ എക്സ്-റേ കണ്ടുപിടിച്ചു.
- 1947 - പോപ്പ് ഗായിക ഉഷ ഉതുപ്പിന്റെ ജന്മദിനം
- 1960 - ജോണ്‍ എഫ് കെന്നഡി അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
- 1976 - ഓസ്ട്രേലിയന്‍ ക്രിക്കറ്റുകളിക്കാരന്‍ ബ്രെറ്റ് ലീയുടെ ജന്മദിനം
- 2004 - ഇറാക്ക് യുദ്ധം - സഖ്യകക്ഷികള്‍ ഫലൂജ പിടിച്ചെടുത്തു.
- 1861 - കാനഡയിലെ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ കനേഡിയന്‍ ഫുട്ബോള്‍ മല്‍സരം ടൊറണ്ടോ യൂണിവേഴ്സിറ്റിയിലെ യൂണിവേഴ്സിറ്റി കോളേജില്‍ നടന്നു
- 1929 - നോബല്‍ സമ്മാന ജേതാവായ ഹംഗേറിയന്‍ എഴുത്തുകാരന്‍ ഇംറേ കര്‍ട്സിന്റെ ജന്മദിനം
- 1937 - ജപ്പാന്‍ പട്ടാളം ചൈനയിലെ ഷാങ്ഹായ് പിടിച്ചെടുത്തു
- 1953 - കംബോഡിയ ഫ്രാന്‍സിനിന്നും സ്വാതന്ത്ര്യം നേടി.
- 1953 - ഇംഗ്ലീഷ് കവി ഡിലന്‍ തോമസിന്റെ ചരമദിനം.
- 1976 - ഐക്യരാഷ്ട്രസഭ ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണവിവേചനം അപലപിച്ച് പ്രമേയം പാസാക്കി.
- 1980 - ഇറാക്കി പ്രസിഡന്‍റ് സദ്ദാം ഹുസൈന്‍ ഇറാനെതിരെ 'വിശുദ്ധ യുദ്ധം' പ്രഖ്യാപിച്ചു.
- 1994 - ചന്ദ്രിക കുമാരതുംഗെ ശ്രീലങ്കന്‍ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു.
- 1985 - ഗാരി കാസ്പറോവ് അനതോലി കാര്‍പ്പോവിനെ തോല്പ്പിച്ച് ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് ചാമ്പ്യനായി
- 2005 - കെ.ആര്‍. നാരായണന്‍ അന്തരിച്ചു.
- 1674 - ആംഗ്ലോ - ഡച്ച് യുദ്ധത്തില്‍ വെസ്റ്റ്മിനിസ്റ്റര്‍ ഉടമ്പടി അനുസരിച്ച് നെതര്‍ലാന്ഡ്‌സ് ന്യൂ നെതര്‍ലാന്ഡ്‌സ് ഇംഗ്ലണ്ടിന് അടിയറ വെച്ചു.
- 1728 - ഇംഗ്ലീഷ് നാടകകൃത്ത് ഒലിവര്‍ ഗോള്‍ഡ്സ്മിത്തിന്റെ ജന്മദിനം
- 1928 - മിചിനോമിയ ഹിരോഹിതോ ജപ്പാന്റെ 124-ആം ചക്രവര്‍ത്തിയായി.
- 1958 - ന്യൂയോര്‍ക്കിലെ രത്നവ്യാപാരിയായിരുന്ന ഹാരി വിന്സ്റ്റന്‍, ഇന്ത്യയില്‍ നിന്നും കുഴിച്ചെടുത്ത അത്യപൂര്‍വ്വമായ ഹോപ് ഡയമണ്ട് എന്ന നീല വജ്രം സ്മിത്‌സോണിയന്‍ ഇന്‍സ്റ്റിറ്റ്യൂഷനു സമ്മാനിച്ചു.
- 1995 - നാടകകൃത്തും പരിസ്ഥിതിവാദിയുമായ കെന്‍ സരോ-വിവായെയും മറ്റ് എട്ട് മൂവ്മെന്റ് ഫോര്‍ ദ സര്‍വൈവല്‍ ഓഫ് ദി ഒഗോണി പീപ്പിള്‍ പ്രവര്‍ത്തകരേയും നൈജീരിയന്‍ സര്‍ക്കാര്‍ തൂക്കിക്കൊന്നു
- 1997 - വേള്‍ഡ്‌കോമും എം.സി.ഐ കമ്മ്യൂണിക്കേഷനും അമേരിക്കയിലെ ഏറ്റവും വലിയ ലയനത്തില്‍ ഒന്നായി.
- 2006 - ശ്രീലങ്കന്‍ തമിഴ് പാര്‍ലമെന്റേറിയന്‍ നടരാജ രവിരാജ് കൊളംബോയില്‍ വധിക്കപ്പെട്ടു
- 1821 - റഷ്യന്‍ നോവലിസ്റ്റ് ഫ്യോഡോര്‍ ദസ്തേവ്സ്കിയുടെ ജന്മദിനം
- 1865 - സിഞ്ചുല ഉടമ്പടി പ്രകാരം ഭൂട്ടാന്‍ ടീസ്റ്റ നദിക്കപ്പുറമുള്ള പ്രദേശം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് അടിയറവെച്ചു.
- 1930 - ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍, ലിയോ സിലാര്‍ഡ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഐന്‍സ്റ്റൈന്‍'സ് റഫ്രിജറേറ്ററിന് പേറ്റന്റ് ലഭിച്ചു.
- 1962 - പ്രശസ്ത നടി ഡെമി മൂറിന്റെ ജന്മദിനം
- 1965 - റൊഡേഷ്യയില്‍ ഇയാന്‍ സ്മിത്തിന്റെ നേതൃത്വത്തിലുള്ള വെള്ളക്കാരുടെ ന്യൂനപക്ഷ ഗവണ്മെന്റ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
- 1974 - പ്രശസ്ത നടന്‍ ലിയൊണാര്‍ഡൊ ഡി കാപ്രിയോയുടെ ജന്മദിനം.
- 2004 - സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാവും, പാലസ്തീന്‍ നേതാവുമായ യാസിര്‍ അരാഫത്തിന്റെ ചരമദിനം
- 764 - ടിബറ്റന്‍ സൈന്യം ചൈനയിലെ ടാങ്ങ് സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ചാങ്-അന്‍ കീഴടക്കി
- 1847 - സര്‍ ജെയിംസ് യങ്ങ് സിംസണ്‍ ക്ലോറോഫോം ആദ്യമായി ഉപയോഗിച്ചു.
- 1866 - ചൈനയുടെ ആദ്യ പ്രസിഡന്റ് സണ്‍ യാറ്റ് സെനിന്റെ ജന്മദിനം
- 1893 - പാക്കിസ്താനും അഫ്ഗാനിസ്താനുമിടയിലുള്ള ഡ്യുറാന്റ് അതിര്‍ത്തി രേഖ അംഗീകരിക്കുന്ന ഉടമ്പടി നിലവില്‍ വന്നു.
- 1896 - ഭാരതീയ പക്ഷിനിരീക്ഷകനായിരുന്ന സാലിം അലിയുടെ ജന്മദിനം
- 1918 - ഓസ്ട്രിയ റിപ്പബ്ലിക്കായി
- 1961 - റുമേനിയന്‍ ജിംനാസ്റ്റിക് താരം നാദിയ കൊമനേച്ചിയുടെ ജന്മദിനം
- 1998 - ഡെയിംലര്‍-ബെന്‍സ് , ക്രൈസ്ലര്‍ എന്നീ വന്‍കിട വാഹനനിര്‍മ്മാതാക്കള്‍ ലയിച്ച് ഡെയിംലര്‍ ക്രൈസ്ലര്‍ നിലവില്‍ വന്നു.
- 1927 - ഹഡ്സണ്‍ നദിക്കു കുറുകേ ന്യൂയോര്‍ക്കിനേയും ന്യൂജേഴ്സിയെയും ബന്ധിപ്പിച്ചുകൊണ്ട് ഹോളണ്ട് തുരങ്കം പ്രവര്‍ത്തനമാരംഭിച്ചു.
- 1955 -ആമേരിക്കന്‍ അഭിനേത്രി വൂപ്പി ഗോള്‍ഡ്നര്‍ഗിന്റെ ജന്മദിനം
- 1970 - കിഴക്കന്‍ പാക്കിസ്താനില്‍ (ഇപ്പോഴത്തെ ബംഗ്ലാദേശ്) ഭോല എന്ന ചുഴലിക്കൊടുങ്കാറ്റ് 5 ലക്ഷത്തോളം പേരുടെ മരണത്തിനു കാരണമായി
- 1985 - കൊളംബിയയിലെ അര്‍മെറോയില്‍ നെവാഡോ ഡെല്‍ റൂയിസ് എന്ന അഗ്നിപര്‌വ്വത വിസ്ഫോടനം 23,000 പേരുടെ മരണത്തിനു കാരണമായി
- 1990 - വേള്‍ഡ് വൈഡ് വെബ് ആരംഭിച്ചു.
- 1994 - സ്വീഡനിലെ വോട്ടര്‍മാര്‍ യൂറോപ്യന്‍ യൂണിയനില്‍ ചേരാന്‍ തീരുമാനമെടുത്തു
- 1889 - ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനം
- 1889 - പ്രശസ്ത വനിതാ പത്രപ്രവര്‍ത്തക നെല്ലി ബ്ലൈ 80 ദിവസത്തില്‍ താഴെ ഭൂമിയെ ചുറ്റാനുള്ള പ്രയത്നം ആരംഭിച്ചു. അവര്‍ 72 ദിവസത്തില്‍ ലോകം ചുറ്റി.
- 1910 - പ്രശസ്ത വൈമാനികനായ യൂജീന്‍ എലൈ ആദ്യമായി ഒരു കപ്പലില്‍ നിന്നും വിമാനം പറത്തി.
- 1918 - ചെക്കസ്ലോവാക്യ റിപ്പബ്ലിക്കായി
- 1922 - ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ്ങ് കമ്പനി ബ്രിട്ടണിലെ ആദ്യ റേഡിയോ സംപ്രേക്ഷണം ആരംഭിച്ചു.
- 1947 - മലയാള ചലച്ചിത്ര സംവിധായകന്‍ ഭരതന്റെ ജന്മദിനം
- 1920 - ലീഗ് ഓഫ് നേഷന്‍സിന്റെ ആദ്യ സമ്മേളനം ജനീവയില്‍
- 1926 - എന്‍ബിസി 24 ചാനലുകളുമായി റേഡിയോ സംപ്രേക്ഷണം ആരംഭിച്ചു
- 1949 - നാഥുറാം ഗോഡ്സെയൂം നാരായണ്‍ ആപ്തെയും മഹാത്മാ ഗാന്ധിയെ വധിച്ച കുറ്റത്തിന് വധിക്കപ്പെട്ടു
- 1971 - ഇന്റല്‍ കോര്‍പ്പറേഷന്‍ ആദ്യത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള മൈക്രോപ്രോസസര്‍ 4004 പുറത്തിറക്കി
- 1986 - ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുടെ ജന്മദിനം
- 2006 - അല്‍ ജസീറ ഇംഗ്ലീഷ് ചാനല്‍ ആരംഭിച്ചു
- 1849 - ഫ്യോഡോര്‍ ദസ്തേവ്സ്കിയെ ഗവണ്മെന്റ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വധശിക്ഷക്കു വിധിച്ചു.
- 1904 - ജോണ്‍ ആംബ്രോസ് ഫ്ലെമിങ് വാക്വം ട്യൂബ് കണ്ടെത്തി
- 1971 - പാക്കിസ്താന്‍ ക്രിക്കറ്റുകളിക്കാരന്‍ വക്കാര്‍ യൂനിസിന്റെ ജന്മദിനം
- 1988 - പത്തു വര്‍ഷത്തിനു ശേഷം പാക്കിസ്താനില്‍ പൊതു തിരഞ്ഞെടുപ്പ് നടന്നു. ബേനസീര്‍ ഭൂട്ടോ പ്രധാനമന്ത്രിയായി.
- 1973 - സ്കൈലാബ് -4 നാസ വിക്ഷേപിച്ചു.
- 1996 - മദര്‍ തെരേസക്ക് അമേരിക്ക ആദരസൂചകമായി പൗരത്വം നല്‍കി.
- 1511 - സ്പെയിനും ഇംഗ്ലണ്ടും ഫ്രാന്‍സിനെതിരെ സഖ്യമുണ്ടാക്കി
- 1558 - ബ്രിട്ടീഷ് റാണി മേരി -I അന്തരിച്ചു. എലിസബത്ത് - I അധികാരമേറ്റു.
- 1820 - ക്യാപ്റ്റന്‍ നഥാനിയേല്‍ പാമര്‍ അന്റാര്‍ട്ടിക്കയില്‍ കാലുകുത്തിയ ആദ്യ അമേരിക്കക്കാരനായി.
- 1831 - ഇക്വഡോറും വെനിസ്വേലയും ഗ്രേറ്റര്‍ കൊളംബിയയില്‍ നിന്നും വേര്‍പെട്ട് സ്വതന്ത്രമായി.
- 1855 - ഡേവിഡ് ലിവിങ്സ്റ്റോണ്‍ വിക്ടോറിയ വെള്ളച്ചാട്ടം കാണുന്ന ആദ്യ യൂറോപ്യനായി.
- 1869 - ഈജിപ്തില്‍ മെഡിറ്ററേനിയന്‍ കടലും ചെങ്കടലും തമ്മില്‍ ബന്ധിപ്പിക്കുന്ന സൂയസ് കനാല്‍ ഉദ്ഘാടനം ചെയ്തു.
- 2003 - ആര്‍നോള്‍ഡ് ഷ്വാറ്റ്സെനഗര്‍ കാലിഫോര്‍ണിയയുടെ ഗവര്‍ണ്ണറായി.
- 1493 - ക്രിസ്റ്റഫര്‍ കൊളംബസ് ഇന്നത്തെ പ്യൂര്‍ട്ടോറിക്കോ ആയിരുന്ന സ്ഥലം കടലില്‍ നിന്നും ആദ്യമായി ദര്‍ശിച്ചു
- 1897 - നോബല്‍ സമ്മാന ജേതാവായ ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞന്‍ പാട്രിക്ക് ബ്ലാക്കറ്റിന്റെ ജന്മദിനം
- 1918 - ലാത്വിയ റഷ്യയില്‍ നിന്നും സ്വതന്ത്രമായി
- 1984 - മലയാളി സിനിമാതാരം നയന്‍ താരയുടെ ജന്മദിനം
- 1993 - 21 രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്ന് ദക്ഷിണാഫ്രിക്കയില്‍ പുതിയ ഭരണഘടന അംഗീകരിച്ചു
- 1493 - ക്രിസ്റ്റഫര്‍ കൊളംബസ് തലേ ദിവസം കണ്ട ദ്വീപില്‍ കപ്പലിറങ്ങി. ആ സ്ഥലത്തിന് സാന്‍ യുവാന്‍ ബാറ്റിസ്റ്റ്യൂട്ട എന്നു പേരിട്ടു. ഇന്നവിടം പ്യൂര്‍ട്ടോ റിക്കോ എന്നറിയപ്പെടുന്നു
- 1816 - വാഴ്സോ സര്‍വകലാശാല സ്ഥാപിതമായി
- 1916 - സാമുവല്‍ ഗോള്‍ഡ്‌സ്മിത്തും എഡ്ഗാര്‍ സെല്‍വൈനും ചേര്‍ന്ന് ഗോള്‍ഡ്‌വിന്‍ പിക്‌ച്ചേഴ്സ് സ്ഥാപിച്ചു.
- 1922 - സംഗീത സംവിധായകന്‍ സലീല്‍ ചൗധരിയുടെ ജന്മദിനം
- 1942 - പ്രശസ്ത വസ്ത്ര നിര്‍മാതാവായ കല്‌വിന്‍ ക്ലീന്റെ ജന്മദിനം
- 1946 - അഫ്ഗാനിസ്താന്‍, ഐസ്‌ലാന്‍ഡ്, സ്വീഡന്‍ എന്നീ രാജ്യങ്ങള്‍ ഐക്യരാഷ്ട്രസഭയില്‍ ചേര്‍ന്നു.
- 1969 - പെലെ ആയിരം ഗോള്‍ തികച്ചു.
- 1975 - സുഷ്മിത സെന്നിന്റെ ജന്മദിനം
- 1998 - മോണിക്ക ലെവിന്‍സ്കി കേസില്‍ ബില്‍ ക്ലിന്റണ്‍ന്റെ ഇമ്പീച്ച്മെന്റ് വാദം ആരംഭിച്ചു
- 1998 - വിന്‍സന്റ് വാന്‍ ഗോഗിന്റെ ദ പോര്‍ട്രെയ്റ്റ് ഓഫ് ആര്‍ട്ടിസ്റ്റ് വിതൗട്ട് ബിയേര്‍ഡ് എന്ന ചിത്രം എഴുപത്തി ഒന്നര ദശലക്ഷം അമേരിക്കന്‍ ഡോളറിന് ലേലം ചെയ്യപ്പെട്ടു.
- 1750 - ടിപ്പു സുല്‍ത്താന്റെ ജന്മദിനം
- 1789 - ന്യൂജേഴ്സി അമേരിക്കന്‍ ഐക്യനാടുകളില്‍ ചേര്‍ന്നു
- 1917 - ഉക്രൈന്‍ റിപ്പബ്ലിക്കായി
- 1947 - ബ്രിട്ടനിലെ എലിസബത്ത് രാജകുമാരി ലെഫ്റ്റനന്റ് ഫിലിപ് മൗണ്ട്ബാറ്റണിനെ വെസ്റ്റ്മിനിസ്റ്റര്‍ ആബിയില്‍വെച്ചു വിവാഹം കഴിച്ചു
- 1984 - സെറ്റി (സെര്‍ച്ച് ഫോര്‍ എക്സ്ട്രാ-ടെറസ്ട്രിയല്‍ ഇന്റല്ലിജന്‍സ്) സ്ഥാപിതമായി
- 1985 - മൈക്രോസോഫ്റ്റ് വിന്‍ഡോസ് 1.0 പ്രകാശിതമായി
- 1694 - പ്രശസ്ത ശാസ്ത്രജ്ഞന്‍ വോള്‍ട്ടയറിന്റെ ജന്മദിനം
- 1789 - നോര്‍ത്ത് കരലൈന അമേരിക്കന്‍ ഐക്യനാടുകളില്‍ ചേര്‍ന്നു
- 1877 - തോമസ് ആല്‍വ എഡിസണ്‍ സ്വനഗ്രാഹിയന്ത്രമായ ഫോണോഗ്രാഫ് കണ്ടെത്തിയതായി പ്രഖ്യാപിച്ചു.
- 1905 - ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ ദ്രവ്യവും ഊര്‍ജവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു പ്രസ്താവിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചു. പ്രശസ്തമായ E=mc2 എന്ന സമവാക്യം ഇതില്‍ നിന്നും ഉരുത്തിരിഞ്ഞതാണ്
- 1916 - എച്.എം.എച്.എസ് ബ്രിട്ടാനിക് ഏജിയന്‍ കടലില്‍ മുങ്ങി.
- 1939 - മുലായം സിങ്ങ് യാദവിന്റെ ജന്മദിനം
- 1969 - ആദ്യത്തെ അര്‍പ്പാനെറ്റ് ലിങ്ക് സ്ഥാപിതമായി
- 1970 - സി.വി. രാമന്റെ ചരമദിനം
- 1971 - ഗരീബ്‌പൂരില്‍ നടന്ന യുദ്ധത്തില്‍ ഇന്ത്യന്‍ സൈന്യം പാക്കിസ്താനെ തോല്പ്പിച്ചു.
- 1922 - പര്യവേഷകന്‍ ഹോവാര്‍ഡ് കാര്‍ട്ടറുടെ നേതൃത്വത്തിലുള്ള സംഘം തുതന്‍ഖാമന്റെ കല്ലറ തുറന്നു
- 1943 - ലെബനണ്‍ ഫ്രാന്‍സില്‍ നിന്നും സ്വതന്ത്രമായി
- 1963 - അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡി വധിക്കപ്പെട്ടു
- 1963 - ബ്രിട്ടീഷ് സാഹിത്യകാരന്‍ ആല്‍ഡസ് ഹക്സ്‌ലിയുടെ ചരമദിനം
- 1975 - ഫ്രാന്‍സിസ്കോ ഫ്രാങ്കോയുടെ മരണത്തെ തുടര്‍ന്ന് യുവാന്‍ കാര്‍ലോസ് സ്പെയിനിലെ രാജാവായി
- 1977 - ബ്രിട്ടീഷ് എയര്‍വേയ്സ് ലണ്ടനും ന്യൂയോര്‍ക്കിനുമിടയില്‍ കോണ്‍കോര്‍ഡ് ശബ്ദാതിവേഗ സര്‍വീസ് ആരംഭിച്ചു
- 1990 - മാര്‍ഗരറ്റ് താച്ചര്‍ ബ്രിട്ടനിലെ പ്രധാനമന്ത്രിസ്ഥാനം രാജിവെച്ചു.
- 2005 - ആന്‍ജല മെര്‍ക്കല്‍ ആദ്യ ജര്‍മ്മന്‍ വനിതാ ചാന്‍സലറായി
- 912 - റോമന്‍ ചക്രവര്‍ത്തി മഹാനായ ഓട്ടോ ഒന്നാമന്റെ ജന്മദിനം
- 1553 - പ്രശസ്ത ഇറ്റാലിയന്‍ സസ്യശാസ്ത്രജ്ഞന്‍ പ്രോസ്പറോ ആല്പിനിയുടെ ജന്മദിനം
- 1867 - രണ്ട് ഐറിഷുകാരെ തടവില്‍ നിന്നും രക്ഷിച്ചതിന് വില്യം ഒബ്രയാന്‍, വില്യം ഒമെറ അലന്‍, മൈക്കല്‍ ലാര്‍കിന്‍ (മാഞ്ചസ്റ്റര്‍ രക്തസാക്ഷികള്‍) എന്നിവരെ ബ്രിട്ടനിലെ മാഞ്ചസ്റ്ററില്‍ തൂക്കിലേറ്റി.
- 1897 - ബംഗാളി സാഹിത്യകാരന്‍ നീരോദ് ചോന്ദ്രോ ചൗധരിയുടെ ജന്മദിനം
- 1914 - അമേരിക്കന്‍ പട്ടാളം മെക്സിക്കോയില്‍ നിന്നും പിന്മാറി
- 1926 - സത്യസായി ബാബയുടെ ജന്മദിനം
- 1936 - ലൈഫ് മാസിക പുറത്തിറങ്ങി
- 1971 - ചൈനയുടെ പ്രതിനിധികള്‍ ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തില്‍ പങ്കെടുത്തു
- 1980 - ഇറ്റലിയില്‍ ഭൂകമ്പം - 4800 പേര്‍ കൊല്ലപ്പെട്ടു
- 1996 - അന്‍ഗോള ലോക വ്യാപാര സംഘടനയില്‍ ചേര്‍ന്നു
- 1639 - ജെറെമിയ ഹൊറോക്സ് ശുക്രന്റെ സൂര്യനു കുറുകേയുള്ള സഞ്ചാരം ദര്‍ശിച്ചു
- 1642 - ആബെല്‍ ടാസ്മാന്‍ വാന്‍ ഡൈമാന്‍'സ് ലാന്‍ഡ് (ഇന്നത്തെ ടാസ്മാനിയ) കണ്ടെത്തി
- 1859 - ചാള്‍സ് ഡാര്‍വിന്‍ ദ ഒറിജിന്‍ ഓഫ് സ്പീഷീസ് പ്രസിദ്ധീകരിച്ചു.
- 1912 - അപ്പോളോ 12 ചാന്ദ്ര പര്യവേഷണത്തിനു ശേഷം പസഫിക് സമുദ്രത്തില്‍ സുരക്ഷിതമായി ഇറങ്ങി
- 1955 - ഇംഗ്ലീഷ് ക്രിക്കറ്റുകളിക്കാരന്‍ ഇയാന്‍ ബോതമിന്റെ ജന്മദിനം
- 1961 - പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയുടെ ജന്മദിനം
- 1667 - കൊക്കേഷ്യയിലെ ഷെമാഖയില്‍ ഭൂകമ്പം - 80,000 പേര്‍ മരിച്ചു
- 1867 - ആല്‍ഫ്രഡ് നോബല്‍ ഡൈനാമൈറ്റിനു പേറ്റന്റ് എടുത്തു.
- 1950 - ചൈന കൊറിയന്‍ യുദ്ധത്തില്‍ ഐക്യരാഷ്ട്ര സൈന്യത്തിനെതിരെ കക്ഷിചേര്‍ന്നു
- 1973 - ഗ്രീസില്‍ ലെഫ്റ്റനന്റ് ജനറല്‍ ഫൈഡോണ്‍ ഗിസികിസ് പട്ടാള അട്ടിമറിയിലൂടെ പ്രസിഡന്റ് ഗോര്‍ജ് പാപഡോപോലോസിനെ പുറത്താക്കി
- 1970 - ജപ്പാനീസ് എഴുത്തുകാരം യുകിയോ മിഷിമയുടെ ചരമദിനം
- 1974 - ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലായിരുന്ന ഉ താന്റിന്റെ ചരമദിനം
- 1789 - അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് വാഷിംഗ്ടണിന്റെ ശുപാര്‍ശപ്രകാരം താങ്ക്സ് ഗിവിങ് ദിനം ആചരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതു പ്രകാരം ഇന്ന് താങ്ക്സ് ഗിവിങ്ങ് ഡേ ആയി ആചരിച്ചു.
- 1849 - നോത്രദാം യൂണിവേഴ്സിറ്റി സ്ഥാപിതമായി
- 1922 - ഹോവാര്‍ഡ് കാര്‍ട്ടറും ലോര്‍ഡ് കാര്‍നവോണും തുതന്‍ഖാമന്റെ കല്ലയില്‍ പ്രവേശിച്ചു. മൂവായിരം വര്‍ഷത്തിനു ശേഷമാണ് അതില്‍ ഒരു മനുഷ്യന്‍ പ്രവേശിക്കുന്നതെന്നു കരുതപ്പെടുന്നു
- 1940 - ഭാരത സര്‍ക്കാര്‍ ഇന്ത്യന്‍ ഭരണ ഘടന നടപ്പില്‍ വരുത്തി
- 1998 - ടോണി ബ്ലെയര്‍ അയര്‍ലന്‍ഡിന്റെ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു സംസാരിക്കുന്ന ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി
- 2003 - കോണ്‍കോര്‍ഡ് എന്ന ശബ്ദാതിവേഗ യാത്രാവിമാനം ബ്രിസ്റ്റളിനു മുകളിലൂടെ അതിന്റെ അവസാന പറക്കല്‍ നടത്തി
- 1703 - ഇംഗ്ലണ്ടിലെ ഡെവണിലെ എഡ്ഡിസ്റ്റോണ്‍ ലൈറ്റ് ഹൗസ് കൊടുങ്കാറ്റില്‍ തകര്‍ന്നു
- 1919 - ഹൈതി ബ്യൂണസ് അയേഴ്സ് പകര്‍പ്പവകാശ ഉടമ്പടിയില്‍ ഒപ്പുവെച്ചു
- 1940 - ബ്രൂസ് ലീയുടെ ജന്മദിനം
- 1971 - റഷ്യയുടെ ചൊവ്വ പര്യവേഷണത്തിന്റെ ഭാഗമായി മാഴ്സ്-2 ചൊവ്വയിലിറങ്ങി
- 2001 - ഒസിറിസ് എന്ന ഗ്രഹത്തിന് ഹൈഡ്രജന്‍ നിറഞ്ഞ അന്തരീക്ഷമുള്ളതായി ഹബിള്‍ ബഹിരാകാശ ദൂരദര്‍ശിനി ഉപയോഗിച്ചു കണ്ടെത്തി
- 1520 - പോര്‍ച്ചുഗീസ് സഞ്ചാരിയായിരുന്ന ഫെര്‍ഡിനാന്‍ഡ് മഗല്ലന്റെ നേതൃത്വത്തില്‍ മൂന്നു കപ്പലുകള്‍ അറ്റ്ലാന്റിക് മഹാസമുദ്രത്തില്‍ നിന്നും പസഫിക് സമുദ്രത്തിലേക്ക് തെക്കേ അമേരിക്കന്‍ കടലിടുക്ക് വഴി എത്തിച്ചേര്‍ന്നു.
- 1792 - ഫ്രഞ്ച് തത്വചിന്തകന്‍ വിക്ടര്‍ കസിന്റെ ജന്മദിനം
- 1821 - പനാമയില്‍ സ്വാതന്ത്ര്യദിനം. പനാമ സ്പെയിനില്‍ നിന്നും വിട്ട് ഗ്രേറ്റ് കൊളംബിയയി ചേര്‍ന്നു.
- 1843 - ഹവായിയുടെ സ്വാതന്ത്ര്യ ദിനം. ഫ്രാന്‍സും യുണൈറ്റഡ് കിങ്ഡവും ഹവായ് ഒരു സ്വതന്ത്ര രാജ്യമായി അംഗീകരിച്ചു.
- 1893 - ന്യൂസിലാന്റില്‍ വനിതകള്‍ പൊതു തെരഞ്ഞെടുപ്പില്‍ ആദ്യമായി വോട്ടു ചെയ്തു.
- 1954 - എന്‍റിക്കോ ഫെര്‍മിയുടെ ചരമദിനം
- 1962 - കേരള ലളിത കലാ അക്കാഡമി രൂപവല്‍കരിച്ചു
- 1998 - അല്‍ബേനിയന്‍ ജനത പുതിയ ഭരണഘടനക്ക് അനുകൂലമായി വോട്ട് ചെയ്തു
- 1777 - അമേരിക്കയില്‍ കാലിഫോര്‍ണിയയില്‍ സാന്‍ ഹൊസെ സ്ഥാപിതമായി
- 1877 - തോമസ് ആല്‍വ എഡിസണ്‍ ആദ്യമായി ഫോണോഗ്രാഫ് പ്രദര്‍ശിപ്പിച്ചു.
- 1899 - സ്പെയിനിലെ ഫുട്ബാള്‍ ക്ലബ് എഫ്.സി. ബാഴ്സലോണ സ്ഥാപിതമായി.
- 1910 - ആദ്യത്തെ അമേരിക്കന്‍ പേറ്റന്റ് ട്രാഫിക് ലൈറ്റിന്റെ നിര്‍മ്മാണത്തിനായി ഏണസ്റ്റ് സിറീന് ലഭിച്ചു
- 1922 - പര്യവേഷകന്‍ ഹോവാര്‍ഡ് കാര്‍ട്ടര്‍ ഫറവോ തുതന്‍ഖാമന്റെ കല്ലറ പൊതുജനങ്ങള്‍ക്കു തുറന്നു കൊടുത്തു.
- 1947 - ഐക്യരാഷ്ട്രസഭയുടെ പൊതു സഭ പാലസ്തീന്‍ വിഭജനത്തിനനുകൂലമായി വോട്ടു ചെയ്തു.
- 1667 - ഐറിഷ് എഴുത്തുകാരന്‍ ജോനാഥന്‍ സ്വിഫ്റ്റിന്റെ ജന്മദിനം
- 1858 - ഭാരതീയ ഭൗതിക ശാസ്ത്രജ്ഞന്‍ ജെ. സി. ബോസിന്റെ ജന്മദിനം
- 1872 - ആദ്യത്തെ അന്താരാഷ്ട്ര ഫുട്ബോള്‍ മല്‍സരം ഗ്ലാസ്ഗോയിലെ ഹാമില്‍ട്ടണ്‍ ക്രെസെന്റില്‍ വെച്ച് ഇംഗ്ലണ്ടും സ്കോട്ട്ലന്റും തമ്മില്‍ നടന്നു
- 1900 - ഐറിഷ് കവി ഓസ്കാര്‍ വൈല്‍ഡിന്റെ ചരമദിനം
- 1916 - ബ്യൂണസ് അയേഴ്സ് പകര്‍പ്പവകാശ ഉടമ്പടിയില്‍ കോസ്റ്ററിക്ക ഒപ്പുവെച്ചു.
- 1966 - ബാര്‍ബഡോസ് യുണൈറ്റഡ് കിങ്ഡത്തില്‍ നിന്നും സ്വതന്ത്രമായി
- 1967 - തെക്കന്‍ യെമന്‍ യുണൈറ്റഡ് കിങ്ഡത്തില്‍ നിന്നും സ്വതന്ത്രമായി