മേയ് 21
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം മേയ് 21 വര്‍ഷത്തിലെ 141(അധിവര്‍ഷത്തില്‍ 142)-ാം ദിനമാണ്.
ഉള്ളടക്കം |
ചരിത്രസംഭവങ്ങള്‍
- 878 - സിസിലിയിലെ സുല്‍ത്താന്‍, സിറാകുസ് പിടിച്ചടക്കി.
- 996 - പതിനാറു വയസ്സു പ്രായമുള്ള ഒട്ടോ മൂന്നാമന് വിശുദ്ധ റോമന്‍ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായി.
- 1502 - പോര്‍ച്ചുഗീസ് നാവികന് ജോവോ ഡ നോവ, സൈന്റ് ഹെലെന ദ്വീപുകള്‍ കണ്ടെത്തി.
- 1851 - ദക്ഷിണ അമേരിക്കന്‍ രാജ്യമായ കൊളംബിയയില്‍ അടിമത്തം നിര്‍ത്തലാക്കി.
- 1881 - ക്ലാര ബര്‍ട്ടണ്‍ അമേരിക്കന്‍ റെഡ് ക്രോസ് സംഘടനക്ക് രൂപം നല്കി.
- 1894 - ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ കപ്പല്‍ചാല്‍ ഗതാഗതത്തിനായി തുറന്നു.
- 1904 - അന്താരാഷ്ട്ര ഫുട്ബോള്‍ അസോസിയേഷന് അഥവാ ഫിഫ പാരീസില്‍ രൂപീകരിക്കപ്പെട്ടു.
- 1981 - പിയറി മൗറോയ് ഫ്രഞ്ചു പ്രധാനമന്ത്രിയായി.
- 1991 - ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി, തമിഴ്നാട്ടിലെ ചെന്നൈക്കടുത്തുള്ള ശ്രീ പെരുമ്പത്തൂരില്‍ വച്ച് തമിഴ്പുലികളുടെ ആത്മഹത്യാബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു.
ജന്മദിനങ്ങള്
- 1960 - മോഹന്‍ലാല്‍