ജൂണ്‍ 23
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ജൂണ്‍ 23 വര്‍ഷത്തിലെ 174(അധിവര്‍ഷത്തില്‍ 175)-ാം ദിനമാണ്.
ഉള്ളടക്കം |
ചരിത്രസംഭവങ്ങള്‍
- 1305 - ഫ്ലെമിഷ്-ഫ്രെഞ്ച് സമാധന ഉടമ്പടി ഒപ്പു വച്ചു.
- 1757 - പ്ലാസി യുദ്ധം: റോബര്‍ട്ട് ക്ലൈവിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സൈന്യം, സിറാജ് ഉദ് ദൗളയെ പ്ലാസിയില്‍ വച്ച് പരാജയപ്പെടുത്തി.
- 1868 - ക്രിസ്റ്റഫര്‍ ലതാം ഷോള്‍സ്, ടൈപ്പ് റൈറ്ററിന്റെ പേറ്റന്റ് നേടി.
- 1894 - അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പാരീസിലെ സോര്‍ബോണില്‍ രൂപവല്‍ക്കരിച്ചു.
- 1956 - ഗമാല്‍ അബ്ദെല്‍ നാസ്സര്‍ ഈജിപ്തിന്റെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.
- 1968 - അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്സിലെ ഒരു ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ തിക്കിലും തിരക്കിലും പെട്ട് 74 പേര്‍ മരിക്കുകയും 150 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
- 1985 - തീവ്രവാദികള്‍ വച്ച ബോബ് പൊട്ടി എയര്‍ ഇന്ത്യയുടെ 182-ആം നമ്പര്‍ ബോയിംഗ് 747 വിമാനം 9500 മീറ്റര്‍ ഉയരത്തില്‍ നിന്നും അയര്‍ലന്റിനു തെക്കായി അറ്റ്ലാന്റിക് സമുദ്രത്തില്‍ പതിച്ച് വിമാനത്തിലുണ്ടായിരുന്ന 329 പേരും മരിച്ചു.
- 1990 - മോള്‍ഡാവിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.