ഫെബ്രുവരി 24
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഫെബ്രുവരി 24 വര്‍ഷത്തിലെ 55-ാം ദിനമാണ്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1387 - നേപ്പിള്‍സിലേയും ഹംഗറിയിലേയും ചാള്‍സ് മൂന്നാമന്‍ രാജാവ് ബുഡായില്‍ വച്ച് വധിക്കപ്പെട്ടു.
- 1582 - ഗ്രിഗറി പതിമൂന്നാമന്‍ മാര്‍പ്പാപ്പ ഗ്രിഗോറിയന്‍ കാലഗണനാരീതി പ്രഖ്യാപിച്ചു.
- 1739 - കര്‍ണ്ണാല്‍ യുദ്ധം: ഇറാനിയന്‍ ഭരണാധികാരി നദിര്‍ ഷായുടെ സൈന്യം ഇന്ത്യയിലെ മുഗള്‍ ചക്രവര്‍ത്തി മുഹമ്മദ് ഷായെ പരാജയപ്പെടുത്തി.
- 1826 - ഒന്നാം ബര്‍മ്മീസ് യുദ്ധത്തിന് അന്ത്യം കുറിച്ച യന്‍ഡാബൂ ഉടമ്പടി ഒപ്പു വക്കപ്പെട്ടു.
- 1839 - സ്റ്റീം ഷവലിനുള്ള പേറ്റന്റ് വില്യം ഓട്ടിസ് നേടി.
- 1848 - ഫ്രാന്‍സിലെ ലൂയിസ് ഫിലിപ്പ് രാജാവ് അധികാരം ഉപേക്ഷിച്ചു.
- 1868 - ആന്‍ഡ്രൂ ജോണ്‍സണ്‍, അമേരിക്കയിലെ ജനപ്രധിനിധിസഭ അധികാരഭ്രഷ്ടനാക്കുന്ന ആദ്യ പ്രസിഡണ്ട് ആയി. സെനറ്റ് പിന്നീട് അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.
- 1875 - ബ്രിട്ടീഷ് ആവിക്കപ്പല്‍ എസ്.എസ്. ഗോതെന്‍ബര്‍ഗ് ഓസ്ട്രേലിയയുടെ കിഴക്കേതീരത്ത് മുങ്ങി. ഏകദേശം 102 പേര്‍ മരിച്ചു.
- 1881 - ചൈനയും റഷ്യയും ചേര്‍ന്ന് സൈനോ-റഷ്യന്‍ ഇലി ഉടമ്പടി ഒപ്പു വച്ചു.
- 1918 - എസ്റ്റോണിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
- 1920 - നാസി പാര്‍ട്ടി രൂപീകൃതമായി.
- 1938 - നൈലോണ്‍ ബ്രിസില്‍ ടൂത്ത് ബ്രഷ്, നൈലോണ്‍ നൂലുപയോഗിച്ച് നിര്‍മ്മിച്ച ആദ്യ ഉല്പ്പന്നമായി.
- 1945 - ഈജിപ്ത് പ്രധാനമന്ത്രി അഹമദ് മഹര്‍ പാഷ പാര്‍ലമെന്റില്‍ വച്ച് കൊല്ലപ്പെട്ടു.
- 1976 - ക്യൂബയില്‍ ദേശീയഭരണഘടന നിലവില്‍ വന്നു.
- 1989 - ദ് സാത്താനിക് വെര്‍സെസ് എന്ന് കൃതിയുടെ കര്‍ത്താവ് സല്‍മാന്‍ റുഷ്ദിയെ വധിക്കുന്നവര്‍ക്ക് ആയത്തുള്ള ഖൊമൈനി 30 ലക്ഷം അമേരിക്കന്‍ ഡോളര്‍ ഇനാം പ്രഖ്യാപിച്ചു.