ജൂലൈ 5
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ജൂലൈ 5 വര്‍ഷത്തിലെ 186 (അധിവര്‍ഷത്തില്‍ 187)-ാം ദിനമാണ്.
ഉള്ളടക്കം |
ചരിത്രസംഭവങ്ങള്‍
- 1687 - ചലനനിയമങ്ങളും ഗുരുത്വാകര്‍ഷണസിദ്ധാന്തവും അടങ്ങുന്ന പ്രിന്‍സിപിയ മാത്തമറ്റിക ഐസക് ന്യൂട്ടണ്‍ പുറത്തിറക്കി.
- 1811 - വെനെസ്വെല സ്പെയിനില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
- 1830 - ഫ്രാന്‍സ് അള്‍ജീരിയയില്‍ അധിനിവേശം നടത്തി.
- 1884 - ജര്‍മ്മനി കാമറൂണിന്റെ നിയന്ത്രണം ഏറ്റെടുത്തു.
- 1951 - വില്യം ഷോക്ലി ജങ്ഷന് ട്രാന്‍സിസ്റ്റര്‍ കണ്ടുപിടിച്ചു.
- 1954 - ബി.ബി.സി. ആദ്യമായി ടെലിവിഷനിലൂടെ വാര്‍ത്താപ്രക്ഷേപണം നടത്തി.
- 1954 - ആന്ധ്രാപ്രദേശ് ഹൈക്കോടതി സ്ഥാപിക്കപ്പെട്ടു.
- 1962 - അള്‍ജീരിയ ഫ്രാന്‍സില്‍ നിന്നും സ്വതന്ത്രമായി.
- 1975 - കേപ്പ് വെര്‍ദെ പോര്‍ച്ചുഗലില്‍ നിന്ന് സ്വാത്രന്ത്ര്യം നേടി.
- 1977 - പട്ടാള അട്ടിമറിയെത്തുടര്‍ന്ന് പാക്കിസ്ഥാനിലെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രധാനമന്ത്രിയായിരുന്ന സുള്‍ഫികര്‍ അലി ബുട്ടോ സ്ഥാനഭ്രഷ്ടനായി.
- 1998 - ജപ്പാന് ചൊവ്വയിലേക്ക് ഒരു പര്യവേഷണവാഹനം അയച്ചു. ഇതോടെ റഷ്യയോടും അമേരിക്കയോടും ഒപ്പം ശൂന്യാകാശപര്യവേഷകരാജ്യങ്ങളുടെ പട്ടികയില്‍ ജപ്പാനും ഇടം നേടി.
- 2004 - ഇന്തോനേഷ്യയിലെ ആദ്യ പ്രസിഡന്റ് തിരഞ്ഞെടുപ്പ്.