ജൂണ്‍ 21
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ജൂണ്‍ 21 വര്‍ഷത്തിലെ 172(അധിവര്‍ഷത്തില്‍ 173)-ാം ദിനമാണ്.
ഉള്ളടക്കം |
ചരിത്രസംഭവങ്ങള്‍
- 1798 - ഐറിഷ് കലാപം: വിനഗര്‍ കുന്നിലെ യുദ്ധത്തില്‍ വച്ച് ബ്രിട്ടീഷ് പട ഐറിഷ് വിമതരെ തോല്‍പ്പിച്ചു.
- 1898 - പസഫിക് സമുദ്രത്തിലെ ഗ്വാം ദ്വീപ് അമേരിക്കയുടെ ഭാഗമായി.
- 1940 - രണ്ടാം ലോകമഹായുദ്ധം: ഫ്രാന്‍സ് ജര്‍മ്മനിയോട് കീഴടങ്ങി.
- 1942 - രണ്ടാം ലോകമഹായുദ്ധം: ഇറ്റലിയുടേയും ജര്‍മ്മനിയുടേയും സംയുക്തസേന ലിബിയയിലെ തോബ്രുക് പട്ടണം ആക്രമിച്ചു കീഴടക്കി.
- 1945 - രണ്ടാം ലോകമഹായുദ്ധം: ഒക്കിനാവ യുദ്ധത്തിന്റെ അന്ത്യം.
- 1957 - കാനഡയിലെ ആദ്യ വനിതാ ക്യാബിനറ്റ് മന്ത്രിയായി എല്ലന്‍ ലോക്സ് ഫെയര്‍ക്ലോ സത്യപ്രതിജ്ഞ ചെയ്തു.
- 1963 - പോള്‍ ആറാമന്‍ മാര്‍പ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു.
- 1977 - മെനാഷെം ബെഗിന് ഇസ്രയേലിന്റെ ആറാമത്തെ പ്രധാനമന്ത്രിയായി.
- 2002 - ലോകാരോഗ്യസംഘടന യുറോപ്പിനെ പോളിയോവിമുക്തമായി പ്രഖ്യാപിച്ചു.
- 2004 - സ്പേസ്ഷിപ്പ്വണ്‍ ശൂന്യാകാശയാത്ര നടത്തുന്ന ആദ്യ സ്വകാര്യ ശൂന്യാകാശവാഹനമായി.
- 2006 - പ്ലൂട്ടോയുടെ പുതിയതായി കണ്ടെത്തിയ രണ്ട് ഉപഗ്രഹങ്ങള്‍ക്ക് നിക്സ് എന്നും ഹൈഡ്ര എന്നും പേരിട്ടു.