ഫെബ്രുവരി 4
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഫെബ്രുവരി 4 വര്‍ഷത്തിലെ 35-ാം ദിനമാണ്.
ഉള്ളടക്കം |
ചരിത്രസംഭവങ്ങള്‍
- 1789 - ജോര്‍ജ്ജ് വാഷിങ്ടണ്‍ ആദ്യ അമേരിക്കന്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.
- 1862 - ലോകത്തെ ഏറ്റവും വലിയ മദ്യനിര്‍മ്മാതാക്കളിലൊന്നായ ബകാര്‍ഡി (Bacardi), ക്യൂബയില്‍ പ്രവര്‍ത്തനമാരംഭിച്ചു.
- 1899 - ഫിലിപ്പൈന്‍സും അമേരിക്കയും തമ്മില്‍ യുദ്ധം ആരംഭിച്ചു.
- 1948 - ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്നും ശ്രീലങ്ക സ്വാതന്ത്യം നേടി.
- 1969 - യാസര്‍ അറാഫത്, പാലസ്തീന്‍ വിമോചന മുന്നണിയുടെ അദ്ധ്യക്ഷനായി സ്ഥാനമേറ്റു.
- 1976 - ഗ്വോട്ടിമാലയിലേയും ഹോണ്ടുറാസിലേയും ഭൂകമ്പത്തില്‍ 22,000-ത്തിലേറെപ്പേര്‍ കൊല്ലപ്പെട്ടു.
- 1999 - ഹ്യൂഗൊ ഷാവേസ് വെനെസ്വേലയിലെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.
- 2003 - യൂഗോസ്ലാവ്യയുടെ ഔദ്യോഗിക നാമധേയം സെര്‍ബിയ ആന്റ് മോണ്ടിനീഗ്രോ എന്നാക്കി മാറ്റി.
ജന്മദിനങ്ങള്‍
ചരമവാര്‍ഷികങ്ങള്‍
മറ്റു പ്രത്യേകതകള്‍
- 2007 - ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത “ബ്രഹ്മോസ്” സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു.
- 2007 - കേരള സര്‍ക്കാര്‍ കൊണ്ടുവന്ന ദേവസ്വം ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ആര്‍.എല്‍.ഭാട്ടിയ അംഗീകരിച്ചു. ഇതോടെ തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകള്‍ ഇല്ലാതായി