ഫെബ്രുവരി 19
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഫെബ്രുവരി 19 വര്‍ഷത്തിലെ 50-ാം ദിനമാണ്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 197 - റോമന്‍ ചക്രവര്‍ത്തി സെപ്റ്റിമിയസ് സെവറസ് ലഗ്ദനം യുദ്ധത്തില്‍ ക്ലോഡിയസ് അല്‍ബിനസിന്റെ തോല്‍പ്പിച്ചു. റോമന്‍ സൈന്യങ്ങള്‍ തമ്മിലുള്ള ഏറ്റവും രൂക്ഷമായ യുദ്ധമായിരുന്നു ഇത്.
- 1674 - ഇംഗ്ലണ്ടും നെതര്‍ലാന്റും വെസ്റ്റ്മിനിസ്റ്റര്‍ സമാധാന ഉടമ്പടിയില്‍ ഒപ്പു വച്ച് മൂന്നാം ആംഗ്ലോ-ഡച്ച് യുദ്ധം അവസാനിപ്പിച്ചു. കരാറനുസരിച്ച് ഡച്ച് കോളനിയായിരുന്ന ന്യൂ ആംസ്റ്റര്‍ഡാം ഇംഗ്ലണ്ടിനു കൈമാറി അതിന് ന്യൂയോര്‍ക്ക് എന്ന് പുനര്‍ നാമകരണം ചെയ്തു.
- 1819 - ബ്രിട്ടീഷ് പര്യവേഷകന് വില്യം സ്മിത്ത്, ദക്ഷിണ ഷെറ്റ്ലന്റ് ദ്വീപ് കണ്ടെത്തി.
- 1861 - റഷ്യയില്‍ സെര്‍ഫ്ഡോം ജന്മിത്വവ്യവസ്ഥ നിര്‍ത്തലാക്കി.
- 1878 - എഡിസണ് ഫോണോഗ്രാഫിന് പേറ്റന്റ് നേടി.
- 1881 - എല്ലാ ആല്‍ക്കഹോള്‍ പാനീയങ്ങളും നിരോധിക്കുന്ന ആദ്യ അമേരിക്കന്‍ സംസ്ഥാനമായി കന്‍സാസ് മാറി.
- 1915 - ഒന്നാം ലോകമഹായുദ്ധം: ഗാലിപോളി യുദ്ധം ആരംഭിച്ചു.
- 1942 - രണ്ടാം ലോകമഹായുദ്ധം: ഇരുനൂറ്റമ്പതോളം ജപ്പാനീസ് യുദ്ധവിമാനങ്ങള്‍ വടക്കന്‍ ഓസ്ട്രേലിയന്‍ നഗരമായ ഡാര്വിന് ആക്രമിച്ചു. 243 പേര് ഈ ആക്രമണത്തില്‍ മരിച്ചു.
- 1943 - രണ്ടാം ലോകമഹായുദ്ധം: ടുണീഷ്യയില്‍ കാസ്സറൈന്‍ പാസ്സ് യുദ്ധം ആരംഭിച്ചു.
- 1959 - യു.കെ. സൈപ്രസിന് സ്വാതന്ത്ര്യം നല്കി.
- 1986 - സോവ്യറ്റ് യൂണിയന്, മിര്‍ ശൂന്യാകാശനിലയം വിക്ഷേപിച്ചു.
- 2008 - ക്യൂബയുടെ കമാന്‍ഡര്‍ ഇന്‍ ചീഫ്, പ്രസിഡന്റ് പദവികളില്‍ നിന്ന് ഫിഡല്‍ കാസ്ട്രോ രാജിവെച്ചു.