പ്ലൂട്ടോ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൗരയൂഥത്തിലെ ഒരു കുള്ളന്‍ഗ്രഹമാണ് പ്ലൂട്ടോ. 2006 ആഗസ്റ്റ് വരെ ഇതിനെ ഒരു ഗ്രഹമായാണ് കണക്കാക്കിയിരുന്നത്. 1930ല്‍ അമേരിക്കകാരനായ ക്ലൈഡ് ടോംബോഗ് ആണ് ഈ വാമനഗ്രഹത്തെ കണ്ടെത്തിയത്. ഗ്രീക്കുപുരാണങ്ങളിലെ അധോലോകത്തിന്റെ ദേവനായ പ്ലൂട്ടോയുടെ പേരാണ് ഇംഗ്ലീഷുകാര്‍ ഇതിന് കൊടുത്തിരിക്കുന്നത്.
പ്ലൂട്ടോയ്ക്ക് 3 ഉപഗ്രഹങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഷാരോണ്‍ , നിക്സ്, ഹൈഡ്ര എന്നിവ ആണ് അത്. ഇതില്‍ ഷാരോണിന്റെ പ്ലൂട്ടോയുമായി വലിപ്പത്തില്‍ ഒപ്പം നില്‍ക്കുന്ന ഒരു ഉപഗ്രഹമാണ്. മാത്രമല്ല ഇതിന്റെ ബാരി സെന്റെര്‍ പ്ലൂട്ടോയ്ക്ക് പുറത്താണ്. അതിനാല്‍ ഷാരോണിനെ പ്ലൂട്ടോയുടെ ഉപഗ്രഹമായി കരുതാന്‍ പറ്റില്ല എന്ന വാദം ഉണ്ട്. ആ വാദം അംഗീകരിച്ചാല്‍ സൗരയൂഥത്തിലെ ഏക ദ്വന്ദ്വ ഗ്രഹം ആയി മാറും പ്ല്യൂട്ടോയും ഷാരോണും.
248 ഭൂവര്‍ഷം കൊണ്ട് സൂര്യനെ ഒരു പ്രാവശ്യം വലം വയ്ക്കുന്ന പ്ലൂട്ടോ 6 ദിവസം 9 മണിക്കൂര്‍ കൊണ്ട് അതിന്റെ അച്ചുതണ്ടില്‍ ഒരു പ്രാവശ്യം തിരിയും.
ബഹിരാകാകാശ വാഹനങ്ങള്‍ ഒന്നും തന്നെ ഇതു വരെ പ്ല്യൂട്ടോയെ സമീപിച്ച് പഠനം നടത്തിയിട്ടില്ല.
സൗരയൂഥം |
---|
നക്ഷത്രം: സൂര്യന്‍ |
ഗ്രഹങ്ങള്‍: ബുധന്‍ - ശുക്രന്‍ - ഭൂമി - ചൊവ്വ - വ്യാഴം - ശനി - യുറാനസ് - നെപ്റ്റ്യൂണ്‍ |
കുള്ളന്‍ ഗ്രഹങ്ങള്‍: സീറീസ് - പ്ലൂട്ടോ - ഈറിസ് |
മറ്റുള്ളവ: ചന്ദ്രന്‍ - ധൂമകേതുക്കള്‍ - കൈപ്പര്‍ വലയം |