സൂര്യന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭൂമി ഉള്‍പ്പെടുന്ന ഗ്രഹതാര സഞ്ചയമായ സൗരയൂഥത്തിന്റെ കേന്ദ്രമാണ് സൂര്യന്‍ എന്ന നക്ഷത്രം. അണുസംയോജനം(Nuclear fusion) വഴിയാണ് ആണ് സൂര്യന്‍ ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നത്. സെക്കന്റില്‍ 60 കോടി ടണ്‍ എന്ന നിലയില്‍ ഹൈഡ്രജന്‍ ഇത്തരത്തില്‍ ഹീലിയം ആയി മാറിക്കൊണ്ടിരിക്കുന്നു. ഒന്നരക്കോടി ഡിഗ്രി സെന്റിഗ്രേഡ് ആണ് സൂര്യന്റെ ഉള്ളിലെ താപനില. സൗരയൂഥത്തിന്റെ ആകെ പിണ്ഡത്തിന്റെ തൊണ്ണൂറ്റൊമ്പത് ശതമാനത്തിലധികവും സൂര്യനിലാണ്. 1.989 X 1030 കി.ഗ്രാം ആണ് സൂര്യന്റെ ആകെ പിണ്ഡം. ഭൂമിയുടെ ആകെ പിണ്ഡത്തിന്റെ 3,33,000 ഇരട്ടി വരുമിത്. സൂര്യന്റെ വലിപ്പം ഭൂമിയുടെ 13 ലക്ഷം ഇരട്ടി വരും.
ഭൂമിയിലെ എല്ലാ ജീവല്‍ പ്രവര്‍ത്തനത്തിന്റെയും ഊര്‍ജത്തിന്റെ ഉറവിടം സൂര്യനാണ്, വെളിച്ചത്തിന്റെയും ചൂടിന്റെയും രുപത്തില്‍ സൂര്യനില്‍ നിന്നുള്ള ഊര്‍ജം ഭൂമിയിലെത്തുന്നു, ഭൂമിയിലെ കാലാവസ്ഥയെ നിയന്ത്രിക്കൂന്നതും സൂര്യനില്‍ നിന്നുള്ള ഊര്‍ജമാണ്. ഹിന്ദുമതം ഉള്‍പ്പടെയുള്ള പൗരാണികമതങ്ങള്‍ സൂര്യനെ ദൈവമായാണ് കണക്കാക്കുന്നത്.
ഉള്ളടക്കം |
[തിരുത്തുക] ആമുഖം
സൂര്യന്‍ ഭാര മൂലക സമ്പന്നമായ നക്ഷത്രങ്ങളുടെ ഗണത്തില്‍പ്പെട്ട ഒരു നക്ഷത്രമാണ്. സമീപത്തുള്ള ഒന്നോ അതിലധികമോ സൂപ്പര്‍ നോവ സ്ഫോടന ഫലമായുണ്ടായ ആഘാത തരംഗങ്ങളാകാം സൂര്യന്റെ ജനനത്തിന് വഴിതെളിച്ചതെന്ന് അനുമാനിക്കപ്പെടുന്നു. സ്വര്‍ണ്ണം, യുറേനിയം മൂതലായ ഭാരം കൂടിയ മൂലകങ്ങള്‍ സൗരയൂഥത്തില്‍ ഉയര്‍ന്ന അളവില്‍ കാണപ്പെടുന്നു എന്നതാണ് ഈ അനുമാനത്തിന് കാരണം, സൂപ്പര്‍ നോവ സ്ഫോടനഫലമായുണ്ടാകുന്നവയാണ് സ്വര്‍ണ്ണം, യുറേനിയം മൂതലായ ഭാരം കൂടിയ മൂലകങ്ങള്‍.
[തിരുത്തുക] സ്ഥാനം
ക്ഷീരപഥത്തിന്റെ കേന്ദ്രത്തില്‍ നിന്നും 32,000 പ്രകാശവര്‍ഷങ്ങള്‍ അകലെയാണ് സൂര്യന്റെ സ്ഥാനം. ഒരു സെക്കന്റില്‍ ഏകദേശം 250 കി.മി എന്ന നിലയില്‍ സൂര്യന്‍ സൗരയൂഥം ഉള്‍പ്പെടെ ക്ഷീരപഥത്തിന്റെ കേന്ദ്രത്തിന് ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നു. ഒരു പൂര്‍ണ്ണപ്രദക്ഷിണത്തിന് 250 ദശലക്ഷം വര്‍ഷങ്ങള്‍ എടുക്കുമെന്നാണ് കണക്ക്. ഇക്കാലത്തിന് ഒരു കോസ്മിക് വര്‍ഷംഎന്നു പറയുന്നു. സൂര്യന്റെ പ്രായം 500 കോടി വര്‍ഷങ്ങള്‍ ആണെന്നാണ് കരുതുന്നത്, അങ്ങിനെയെങ്കില്‍ സൂര്യന്‍ ഇതുവരെ 20 തവണയില്‍ കൂടുതല്‍ പ്രദക്ഷിണം നടത്തിയിട്ടില്ല. സൂര്യന്‍ സ്വയം ഭ്രമണം ചെയ്യുന്നുമുണ്ട്.
[തിരുത്തുക] സൂര്യന്റെ അന്ത്യം
ഇന്നത്തെ അവസ്ഥയില്‍ ഇനി ഒരു അഞ്ഞൂറു കോടി വര്‍ഷങ്ങള്‍ കൂടി പ്രകാശിക്കാനുള്ള പിണ്ഡം സൂര്യനില്‍ അവശേഷിക്കുന്നുണ്ട്. അതിനുശേഷം ഉള്‍കാമ്പിലെ ഊര്‍ജ്ജോല്പാദനം നിലയ്ക്കുന്നതു മൂലം സൂര്യന്റെ ആകര്‍ഷണബലം ക്രമേണ കുറഞ്ഞ് വ്യാസം നൂറിരട്ടി കൂടും വൃഷ്ടിപ്രതലവര്‍ദ്ധന മൂലം പ്രകാശവും 1000 ഇരട്ടിയോളം വര്‍ദ്ധിക്കും. തൊട്ടടുത്തുള്ള ബുധനും, ശുക്രനും ഉരുകിപ്പോകും, ഭൂമി കത്തിയെരിഞ്ഞ് ഒരു പാറക്കഷണം മാത്രമാകും ഈ അവസ്ഥയില്‍ സൂര്യന്‍ ഒരു ചുവന്ന ഭീമന്‍ ആയിരിക്കും. വീണ്ടും ഊര്‍ജ്ജനഷ്ടം സംഭവിച്ച് ചുവന്നപ്രതലം നഷ്ടപ്പെട്ട് സൂര്യന്‍ ചൊവ്വയോളം മാത്രമുള്ള ഒരു വെള്ളക്കുള്ളന്‍ (White Dwarf) ആയിത്തീരും[1][2].
[തിരുത്തുക] ഗ്രഹങ്ങളും ഉപഗ്രഹങ്ങളും
ബുധന്‍, ശുക്രന്‍, ഭൂമി, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂണ്‍, എന്നിങ്ങനെ എട്ടു ഗ്രഹങ്ങള്‍ സൂര്യനെ വലം വയ്ക്കുന്നു. ഇവക്കു പുറമെ ആയിരക്കണക്കിനു ഛിന്നഗ്രഹങ്ങളും, ധൂമകേതുക്കളും സൂര്യനെ വലം വയ്ക്കുന്നുണ്ട്. പ്ലൂട്ടോ,സീറീസ്, ഈറിസ്, എന്നീ കുള്ളന്‍ ഗ്രഹങ്ങളും സൂര്യനെ വലം വെയ്ക്കുന്നു.
ഗ്രഹങ്ങളെ പ്രദക്ഷിണം ചെയ്യുന്ന ഏതാണ്ട് അറുപത്തിമൂന്ന് ഉപഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ബുധനും ശുക്രനും ഉപഗ്രഹങ്ങള്‍ ഇല്ല. ഭൂമി-1(ചന്ദ്രന്‍), ചൊവ്വ-2, വ്യാഴം-16, ശനി-21, യുറാനസ്-15, നെപ്റ്റ്യൂണ്‍-8, എന്നിങ്ങനെ ആണ് ഉപഗ്രഹങ്ങളെ കണ്ടെത്തിയിട്ടുള്ളത്. പുതിയ ഉപഗ്രഹങ്ങളെ കണ്ടെത്തിക്കൊണ്ടിരിക്കുന്നു. വ്യാഴത്തിന്റെ ഉപഗ്രഹമായ ടൈറ്റന്‍ മാത്രമാണ് അന്തരീക്ഷമുള്ളതായി കണ്ടെത്തിയിരിക്കുന്ന ഏക ഉപഗ്രഹം. ടൈറ്റന്‍, ബുധനേക്കാളും വലുതാണ്.
[തിരുത്തുക] സൂര്യന്റെ ഉപയോഗങ്ങള്‍
ഭൂമിയിലെ ജീവന്റെ നിലനില്പിനാധാരം സൂര്യനാണ്.
[തിരുത്തുക] അവലംബം
- ↑ http://www.space.com/scienceastronomy/061222_wdwarf_disk.html
- ↑ "അമ്പതുകോടി കൊല്ലത്തിനു ശേഷം ദുരന്തം പതിയിരിക്കുന്നു", guardian.co.uk, ഡിസംബര് 22 2006. Retrieved on 2007- ഡിസംബര് 13. (ഇംഗ്ലീഷ്)
[തിരുത്തുക] കുറിപ്പുകള്‍
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍
- Current SOHO snapshots
- Far-Side Helioseismic Holography from Stanford
- NASA Eclipse homepage
- Nasa SOHO (Solar & Heliospheric Observatory) satellite FAQ
- Sun Profile by NASA's Solar System Exploration
- Solar Sounds from Stanford
- Spaceweather.com
- Eric Weisstein's World of Astronomy - Sun
- The Position of the Sun
- A collection of solar movies
- The Institute for Solar Physics- Movies of Sunspots and spicules
- NASA/Marshall Solar Physics website
- Solar Position Algorithm and documentationPDF (85.9 KiB) from the National Renewable Energy Laboratory
- libnova - a celestial mechanics and astronomical calculation library
- MySolarSystem.com: Information and Pictures of the Sun
- NASA Podcast
- National Solar Observatory
- Illustration comparing the size of the Sun with the solar system planets and with other stars
|
||
---|---|---|
ഘടന | Solar core - Radiation zone - Convection zone | |
അന്തരീക്ഷം | Photosphere - Chromosphere - Transition region - Corona | |
വികസിത ഘടന | Termination Shock - Heliosphere - Heliopause - Heliosheath - Bow Shock | |
Solar phenomena | സൗരകളങ്കങ്ങള്‍ - Faculae - Granules - Supergranulation - സൗരകാറ്റ് - Spicules - Coronal loops - സൂര്യനിലെ ആളല്‍ - Solar Prominences - Coronal Mass Ejections - Moreton Waves - Coronal Holes | |
മറ്റുള്ളവ | സൗരയൂഥം - Solar Variation - Solar Dynamo - Heliospheric Current Sheet - Solar Radiation - സൂര്യഗ്രഹണം - നക്ഷത്രങ്ങളുടെ സ്പെക്ട്രല്‍ വര്‍ഗ്ഗീകരണം |
|
|
---|---|
Orbiters: Pioneer 6, 7, 8 and 9 | Helios probes | Ulysses probe | Solar and Heliospheric Observatory (SOHO) | Reuven Ramaty High Energy Solar Spectroscopic Imager | Hinode | STEREO | TRACE | ACE | |
Sample return: Genesis | |
Future: Solar Dynamics Observatory | Solar Orbiter | |
Cancelled: Pioneer H | |
(Bold: Active missions) |
സൗരയൂഥം |
---|
നക്ഷത്രം: സൂര്യന്‍ |
ഗ്രഹങ്ങള്‍: ബുധന്‍ - ശുക്രന്‍ - ഭൂമി - ചൊവ്വ - വ്യാഴം - ശനി - യുറാനസ് - നെപ്റ്റ്യൂണ്‍ |
കുള്ളന്‍ ഗ്രഹങ്ങള്‍: സീറീസ് - പ്ലൂട്ടോ - ഈറിസ് |
മറ്റുള്ളവ: ചന്ദ്രന്‍ - ധൂമകേതുക്കള്‍ - കൈപ്പര്‍ വലയം |