See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
പ്രകാശവര്‍ഷം - വിക്കിപീഡിയ

പ്രകാശവര്‍ഷം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


1 light-year =
International units
9.461×1015 m 9.461×1012 km
9.461×1018 mm 94.607×1024 Å
63.241×103 AU ly
US customary / Imperial units
372.47×1015 in 31.039×1015 ft
10.346×1015 yd 5.879×1012 mi


പ്രകാശം ഒരു വര്‍ഷം കൊണ്ട്‌ ശൂന്യതയില്‍ സഞ്ചരിക്കുന്ന ദൂരത്തെയാണ്‌ പ്രകാശ വര്‍ഷം (Light year) എന്നു നിര്‍വചിച്ചിരിക്കുന്നത് [1]( 9,460,730,472,580.8 കിലോമീറ്റര്‍) - നക്ഷത്രങ്ങളിലേക്കും ഗാലക്സികളിലേക്കും ഒക്കെ ഉള്ള ദൂരം പറയാന്‍ ഉപയോഗിക്കുന്നു ഒരു ഏകകം ആണ് ഇത്.

പ്രകാശം ഒരു സെക്കന്റില്‍ 3 ലക്ഷം കിലോമിറ്റര്‍ സഞ്ചരിക്കും. ഈ കണക്കില്‍, ഒരു മിനിറ്റ്‌ കൊണ്ട്‌ പ്രകാശത്തിനു ഏകദേശം ഒരു കോടി എണ്‍പത്‌ ലക്ഷം കിലോമീറ്ററും, ഒരു വര്‍ഷം കൊണ്ട്‌ ഏകദേശം 95,000 കോടി കിലോമീറ്ററും സഞ്ചരിക്കാനാവും. അപ്പോള്‍ ഇതിനെ ഒരു ഏകകം ആക്കിയാല്‍ നക്ഷത്രങ്ങള്‍ തമ്മിലുള്ളതുപോലുള്ള വലിയ ദൂരങ്ങള്‍ സൂചിപ്പിക്കാന്‍ നല്ലൊരു ഏകകം ആയി. അതാണ് ജ്യോതിശാസ്ത്രജ്ഞന്മാര്‍ ചെയ്തത്‌. ഈ ഏകകത്തിന്റെ വേറൊരു മെച്ചം ഒരു നക്ഷത്രത്തിലേക്കോ ഗാലക്സികളിലേക്കോ ഉള്ള അകലം പ്രകാശ ‌വര്‍ഷ ഏകകത്തില്‍ അറിഞ്ഞാല്‍ അത്രയും വര്‍ഷം പുറകിലേക്കാണ് നോക്കുന്നത്‌ എന്നര്‍ത്ഥം.

ഉദാഹരണത്തിന് ഭൂമിയില്‍ നിന്ന്‌, ഏറ്റവും അടുത്ത നക്ഷത്രമായ പ്രോക്സിമാ സെന്‍‌ടോറിയിലേക്ക്‌ ഉള്ള ദൂരം 4.2 പ്രകാശ വര്‍ഷമാണ് എന്ന്‌ പറഞ്ഞാല്‍[2], ആ നക്ഷത്രത്തില്‍ നിന്ന്‌ 4.2 വര്‍ഷം മുന്‍പ്‌ പുറപ്പെട്ട പ്രകാശം ആണ് ഇപ്പോള്‍ കാണുന്നത്‌ എന്ന്‌ അര്‍ത്ഥം. അതായത്‌ 4.2 വര്‍ഷം മുന്‍പുള്ള പ്രോക്സിമാ സെന്‍‌ടോറിയെ ആണ് ഇന്ന്‌ കാണുന്നത്‌ . അപ്പോള്‍ ഇന്ന്‌ ഭൂമിയില്‍ നിന്ന്‌ നിരീക്ഷിക്കുമ്പോള്‍ കാണുന്ന നക്ഷത്രങ്ങളും ഗാലക്സ്സികളുമൊക്കെ എത്രയും പ്രകാശ വര്‍ഷം അകലെയാണോ, അത്രയും വര്‍ഷം മുന്‍പുള്ള നക്ഷത്രങ്ങളുടേയും ഗാലക്സികളെയുമൊക്കെയാണ് നോക്കുന്നയാള്‍ കാണുന്നത്‌ എന്ന്‌ സാരം.

[തിരുത്തുക] അവലംബം

  1. http://www.iau.org/public_press/themes/measuring/
  2. http://www.daviddarling.info/encyclopedia/P/ProximaCen.html


ആശയവിനിമയം
ഇതര ഭാഷകളില്‍


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -